Sunday, October 28, 2007

പുലി 53 : ഇടവപ്പാതി

ഇടവപ്പാതി എന്ന സിനോജ് ചന്ദ്രന്‍ പുലിയാണൊ ?

പ്രിയപ്പെട്ടവരെ,
ഇത് സ്വന്തം പടങ്ങള്‍ക്കുവേണ്ടി എന്നെ പേടിപ്പിയ്ക്കുംവിധം ക്ഷമയോടെ കാത്തിരിയ്ക്കുന്ന ആ ബ്ലോഗ്ഗര്‍മാരോടുള്ള എന്റെ ക്ഷമാപണമാണ്. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് വെറുമൊരു കുസൃതിയ്ക്ക്, 2007 ഡിസംബര്‍ 31ന് 100 പുലികളെ അണിനിരത്തും എന്ന് വിളംബരം ചെയ്തപ്പോള്‍, ആ സമയ പരിധിയ്ക്കും രണ്ടു മാസം മുന്‍പു തന്നെ, അതും വെറും 48 പടം മാത്രം വരയ്ക്കാനായി ശേഷിയ്ക്കെ, വര കാത്തുകിടക്കുന്ന 190 ഓളം പടങ്ങള്‍ എന്റെ ദിനചര്യയെപ്പോലും തകര്‍ത്തുകളയുംവിധം ഒരസ്വസ്ഥതയായി പരിണമിയ്ക്കും എന്ന് ഊഹിയ്ക്കാനാവുമായിരുന്നില്ല. എന്നിട്ടും, ഈ ദിവസത്തെ മദ്ധ്യാഹ്നത്തിന്റെ അസ്വസ്ഥമാക്കിയ ഏതോ മടുപ്പിനിടയിലും, കതകിലൊരു മുട്ടുപോലുമില്ലാതെ ഇങ്ങോട്ടുവന്ന്കേറിയ ഒരു ചാറ്റിന് അയാളെപ്പോലും അത്ഭുതപ്പെടുത്തികൊണ്ട് 5 മിനിറ്റിനകം നെതര്‍ലന്‍ഡ്സിലേയ്ക്ക് അയച്ചുകൊടുത്ത ക്യാരിക്കേച്ച്ചര്‍ ഒരു സുജനമര്യാദയുടെയും പ്രതീകമല്ലെന്ന് ഞാനേല്‍ക്കുന്നു. അതെന്റെ പിഴ.... എന്റെ പിഴ.... എന്റെ വലിയ പിഴ..! .................................

എന്നൊക്കെ വിടുവായത്തം‍ പറയുമെന്നാണോ കരുത്യെ ? നല്ല കഥ ! നിങ്ങളെവിടുത്തുകാരനാ മാഷെ ? എന്തറിഞ്ഞിട്ടാ, എനിയ്ക്കെതിരെ സംഘടിയ്ക്കാനുള്ള ഈ പൊറപ്പാട് ? ങ്ഹെ ?
കാര്യം, പയ്യന് ഇടയ്ക്കിടയ്ക്ക് കടുമാങ്ങതീറ്റയുണ്ട്. പിന്നെ, ഇമ്മടെ
വിശാലാക്ഷി ഫാക്ടര്‍ (ഇമ്മടെ കൊടകരയ്ക്കടുത്ത് ചെമ്പൂച്ചിറയാണാശാന്റെ ഇല്ലം).

പക്ഷെ, ഇതിന്യൊക്കെ കടത്തിവെട്ടുന്ന മറ്റൊരു രഹസ്യണ്ട്.. അറിയാമൊ ? അറിയാമോന്ന് ?
ഞാനൊരൊറ്റ കാര്യേ ചോയ്ക്കണുള്ളൂ -നിങ്ങള് ഇന്നത്തെ പുലീടെ 1 , 2 , 3 , 4 എന്നീ അവയവങ്ങള്‍ കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ നിങ്ങളീക്കണ്ട ബഹളോന്നൂണ്ടാക്കില്ല. കമാന്ന് മിണ്ടില്യ. സംശ്യണ്ടെങ്കീ പോയി നോക്കീട്ടു വാ..
----------------------------------------------
ഇപ്പോന്തായി ? എവനാ, യെവനെ ഒന്നു വരച്ചുപോവാത്തെ ?

8 comments:

Cartoonist said...

ഞാനൊരൊറ്റ കാര്യേ ചോയ്ക്കണുള്ളൂ -
നിങ്ങള് ഇന്നത്തെ പുലീടെ 1 , 2 , 3 , 4
എന്നീ അവയവങ്ങള്‍ കണ്ടിട്ടുണ്ടോ ?
ഉണ്ടെങ്കില്‍, നിങ്ങളീക്കണ്ട ബഹളോന്നൂണ്ടാക്കില്ല. കമാന്ന് മിണ്ടില്യ.
സംശ്യണ്ടെങ്കീ പോയി നോക്കീട്ടു വാ..

മെലോഡിയസ് said...

അപ്പൊ തേങ്ങയടി എന്റെ വക ല്ലേ..ഠേ..ഠേ..

സജ്ജീവേട്ടാ വര അടിപൊളി..

Sreejith K. said...

കവിളു കൂടിയതുകൊണ്ടാണെന്ന് തോന്നുന്നു, ഒരിച്ചിരി വ്യത്യാസ് ഉണ്ട് രണ്ട് ചിത്രങ്ങളും. ഒന്നൂടെ വരച്ച് അവന്റെ ആ അത്യാഗ്രഹം അങ്ങട് ഇല്ലാതാക്കിക്കൊട് മാഷേ.

സഹയാത്രികന്‍ said...

കൈയ്യില്‍ മ്യാങ്ങയെല്ലാമുണ്ടല്ല്...!

സജ്ജീവേട്ടാ... :)

ഏ.ആര്‍. നജീം said...

ഹ ഹാ...ആ 1,2, 3 , 4 കണ്ടപ്പോഴല്ലെ സംഗതി ആസ്വതിക്കാന്‍ പറ്റിയത്...

സജീവ് കടവനാട് said...

ആ മാങ്ങേടെ രേസ്യന്താ.?

ആഷ | Asha said...

ഇപ്പഴല്ലേ ഇന്നലെ കണ്ട ആ 1,2,3,4 ന്റെ രഹസ്യം പുടികിട്ടിയേ :)

മന്‍സുര്‍ said...

നന്നായിരിക്കുന്നു...തുടരുക

നന്‍മകള്‍ നേരുന്നു

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി