
പതിവിന്‍പടി അന്നും എന്റെ ക്വാര്‍ട്ടേര്‍സില്‍ കലക്കനൊരു സുപ്രഭാതം.
2 മണിക്കൂറിന്റെ ചിന്തയ്ക്കു ശേഷം ഞാന്‍ സ്ഥിരം മൂന്നു പ്രഭാത കൃത്യങ്ങളിലേയ്ക്കു കടക്കാന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു.
കൃത്യം നമ്പര്‍ 1. ഉച്ചയ്ക്ക് ഊണു കഴിയ്ക്കാണ്ടിരുന്നാല്‍ തടി കുറയുമോ എന്ന് ആരോടെങ്കിലും ചോദിയ്ക്കാന്‍ തീരുമാനിച്ചു.
നമ്പര്‍ 2 വെറുതെ ചടങ്ങിന് കാവിലമ്മേ ശ്ശക്തിതരൂ എന്നും പറഞ്ഞു കഴിഞ്ഞു.
കിറുകൃത്യം നമ്പര്‍ 3 കടുംകാപ്പിയ്ക്കു മുന്‍പ് പതിവുള്ള കോട്ടുവാ.
അതെടുക്കാന്‍ വേണ്ടി ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയതേ ഉള്ളൂ.
അതാ, നിക്കുന്നു ഒരു മൂലയില്‍..... ഓഫ് ഓള്‍ മെര്‍ച്ചന്റ്സ് ഇമ്മടെ ഇക്കാസ് മെര്‍ച്ചന്റ് !
ദശാബ്ദങ്ങളായി, ട്രേഡേഴ്സ്, മെര്‍ച്ചന്റ്സ്, പൊതുവില്‍ ചേംബര്‍ ഓഫ് കോമ്മേഴ്സുകാര്‍ ഇന്‍കം ടാക്സ് ക്വാര്‍ട്ടേര്‍സിന്റെ പരിസരത്ത് വരാറില്ല. എന്നിട്ടും ..... !?!
ഒന്നൂല്യാ ചേട്ട, ഒരു റിട്ടേണിന്റെ കാര്യം....
ഞാന്‍ കോരിത്തരിച്ചു ! ഡിപ്പാര്‍ട്മെന്റിലെ എന്റെ 20 കൊല്ലത്തിനുള്ളില്‍ ആദ്യമായാണ് ഒക്ടോബര്‍31ന് ഫയല്‍ ചെയ്യേണ്ട ഒരു റിട്ടേണ്‍ ആഗസ്റ്റ് 31 നു തന്നെ ഫയല്‍ ചെയ്യാന്‍ ഒരു അസ്സെസ്സീ ഞാന്‍ തയ്യാര്‍, നിങ്ങളോ ? എന്നും ചോദിച്ച് കടന്നുവന്നിരിയ്ക്കുന്നത്.
ഞാന്‍ ഉടന്‍ യന്ത്രം കറക്കി ഞങ്ങടെ കമ്മീഷണറെ വിളിച്ചു. ഇല്ല, എനിയ്ക്കിനി മടിച്ചുനില്‍ക്കാനാവില്ല എന്നു പറഞ്ഞുകൊണ്ട് കമ്മീഷണര്‍ ദല്‍ഹിയിലെ സി.ബി.ഡി.ടി. യെ വിളിയ്ക്കാന്‍ അകത്തേയ്ക്കോടി.
വരൂ, ഇക്കാസ്, നിങ്ങള് വെറുമൊരു മെര്‍ച്ചന്റല്ല . അതുകൊണ്ട്, ഇഡ്ഡലിയും ചട്ണിയും കഴിച്ചിട്ടു പോയാല്‍ മതി.
അല്ല, ചേട്ടാ, എനിയ്ക്കൊരു റിട്ടേണ്‍... ചേട്ടനാവുമ്പൊ കൊഴപ്പോല്യ, വയസ്സു 44ഉം ആയി, മഹാതടിയനാണെങ്കീപ്പൊ എന്താ, നല്ലൊരു മനസ്സ്ണ്ടല്ലൊ.. എനിയ്ക്കിത്രേ അറിയാനുള്ളൂ.. റിട്ടേണ്‍ ചെയ്യ...
ഹെന്തായിത് ! നിങ്ങള് തനിത്തങ്കമാണു, വെറും മെര്‍ച്ചന്റല്ല.. അതറിയാമൊ ? സെക്ഷന്‍ 139(1) പ്രകാരം റിട്ടേണ്‍ ഒക്ടോബര്‍31ന് ഫയല്‍ ചെയ്താ മതി എന്നിട്ടും ഈ ആഗസ്റ്റ് 31 ന്, അതും അത്ഭുതമെന്നു പറയട്ടെ, ബഹുസന്തോഷത്തോടെ ! ഓക്കെ, പി. & എല്‍. എക്കൌന്ടും ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും ഉണ്ടല്ലോലേ ?
ഇക്കാസ് ഒറ്റയലര്‍ച്ചയാണ് ! ഷട്ടപ്പ് !
ബാഗ്ലൂര്‍ നിന്ന് ജാസൂട്ടി എന്നൊരു കുട്ടി എന്റെ പോസ്റ്റില് ഇട്ട കമന്റിനു റിട്ടേണ്‍ കമന്റിടണോ എന്നു ചോദിയ്ക്കാന്‍ വന്നതാണ്.
ഞാന്‍ മരിച്ചപോല്യായി. ഇവനെ ഇന്നു ഞാന്‍...
ഒരുവിധം പറഞ്ഞൊപ്പിച്ചു : സോറി, ഇഡ്ഡലി സ്റ്റോക്കില്ല. മാവു തീര്‍ന്നു.
(‘പുല്യാണം’ സിയയുടെ പ്രയോഗമാണ്)
39 comments:
ഹെന്തായിത് ! നിങ്ങള് തനിത്തങ്കമാണു, മെര്‍ച്ചന്റല്ല.. അതറിയാമൊ ? സെക്ഷന്‍ 139(1) പ്രകാരം റിട്ടേണ്‍ ഒക്ടോബര്‍31ന് ഫയല്‍ ചെയ്താ മതി എന്നിട്ടും ഈ ആഗസ്റ്റ് 31 ന്, അതും അത്ഭുതമെന്നു പറയട്ടെ, ബഹുസന്തോഷത്തോടെ !
ha ha ha ha.... എന്റമ്മേ...!
kallaki
TTTEEEEEEEEEe
thenga ente vaka......oppam aaSamsayum
ഇതിടാന്‍ പറ്റിയ ദിവസം. നന്നായി സജീവേട്ടാ.
ഇക്കാസിനും ജസൂട്ടിക്കും ഒരിക്കല്‍ കൂടി വിവാഹ മംഗളാശംസകള്‍.
വരയും എഴുത്തും ഇക്കുറിയും തകര്‍ത്തു. എനിക്ക് മേല. സമ്മതിച്ചിരിക്കുന്നു.
തകര്‍പ്പന്‍ വര
എഴുത്ത് വരയേക്കാള്‍ ഒരു പൊടിക്ക് മുന്നിട്ട് നില്‍ക്കുന്നു
റിട്ടേണ്‍ കലക്കി...!
സമയവും സന്ദര്‍ഭവും അതിലും കലക്കന്‍ ഭായി..!
ഇവിടെ ഒരു തേങ്ങ അടിക്കണമെന്ന് വിചാരിച്ചിട്ട് നടന്നിട്ടില്ല്യാല്ലോ കാവിലമ്മെ.......
തകര്‍പ്പന്‍ വര......ഒപ്പത്തിനൊപ്പം നിക്കുന്ന എഴുത്ത്.....
പുല്യാണാശംസകള്‍........
കലക്കി.
ഇതിന്റെ ഒരു കുറവുണ്ടായിരുന്നു..
പുല്യാണാശംസകള്‍!
ഹഹഹ..തഹര്‍ത്തൂന്നു പറഞ്ഞാല്‍ ഒരൊന്നൊന്നര തഹര്‍പ്പ്...
ഈയിടെ വരി വരയെ കവച്ചു വെക്കുന്നോന്നൊരു സംശയം...എഴുത്ത് അപാര ഫോമിലാണ്. അറ്റ് ദ സേം ടൈം, വര വരിയെ കടത്തിവെട്ടുന്നോന്ന് വര്‍ണ്യത്തിലുമാശങ്ക!
ഇതൊരു രോഗമാണോ ഡോക്‍ടര്‍???
കലക്കിട്ടുണ്ട്.
ആശംസകള്‍ !!
പുള്ളിപ്പുലിയ്ക്കും പുള്ളിക്കാരിപ്പുലിയ്ക്കും വരയന്‍പുലിയ്ക്കും കൂടെ ഒരുമിച്ച് ഒരു ഇഡ്‌ലിച്ചെമ്പ് നിറയേ ആശംസകള്‍.
അടുത്ത കൊല്ല്ലം ഒക്റ്റോബര്‍ 31 ആവുമ്പോഴേക്കും എണ്ണം പറഞ്ഞഒരു റിട്ടേണെങ്കിലും വരട്ടെ സീ.ബി.ഡീ.ടി.(കാരിക്കേച്ചറ്‌ഡ് ബ്ലോഗ്ഗര്‍ ഡേമണ്‍ ടൈഗര്‍സ്) കളക്ഷനിലേക്ക്.
ഹ ഹ ഹ .... ഹിത് ഹലക്കി...
വെറുതേ ഹലക്കീതല്ല.. ഒരു.. ഒന്നൊന്നര രണ്ടേമുക്കാല്‍ ഹലക്ക് ഹലക്കി... ഹല്ല പിന്നെ...
ഹിവടേം ഹിടക്കട്ടേ ഹൊരു ഹല്ല്യാണാശംസകള്‍...
ഛെ... പുല്യാണാശംസകള്‍
:)
[ ഹട്: സജ്ജീവേട്ടനന്നെ... :) ]
ചേട്ടായീ...
ഇങ്ങളു വെറും പുല്യൊന്നുമല്ല... ഒരു തമിഴ് പുലി തന്നെ..
പുല്യാണത്തലേന്ന് ...
പുലികളുടെ ബ്ളാമ്പത്യം
എന്തെന്തു പുതുവാക്കുകളാ...
കാര്‍ റ്റൂണിസ്റ്റിനു ആശം സകള്‍
വധൂവരന്മാര്‍ ക്കും വീണ്ടും ആശം സകള്‍
എന്താ വര? എന്താ എഴുത്ത്? എന്നാലും ഇഡ്ഡലി ഇല്ലാ എന്ന് പറഞ്ഞത് കേമായി. റിട്ടേണാണത്രെ റിട്ടേണ്‍. സി.ബി.ഡി.ട്ടി യോട് എന്ത് സമാധാനം പറഞ്ഞു എന്നിട്ട്?
ആശംസകള്‍ !!
ഇതിനെയാണോ കുളം കലക്കി മീന്‍ പിടിക്കുക എന്ന് പറയണത്?
കലക്കി ആശംസകള്‍
എഴുത്തും വരയും ഒന്നാന്തരം .
രണ്ടാളുടെം ഇരുപ്പും ചിരീം , കലക്കന്‍.
ദെന്താത്!
എഴുത്താണോ വരയാണോ മെച്ചമെന്ന് പറയാന്‍ കഴിയാത്ത രീതിയില്‍???
ഓകെ മൂന്ന് പേര്‍ക്കുമായി മൂവായിരം ആശംസകള്‍!!!!
ചിരിച്ചെന്റെ ഗ്യാസു തീര്‍ന്നു !! കലക്കന്‍ വിവാഹസമ്മാനം ...
(ഞാനും കല്ല്യാണത്തിനേ വരപ്പിക്കണുള്ളൂ പടം :)
കാര്‍ട്ടൂണിസ്റ്റേ... അത്യുഗ്രന്‍!!!!!!!!!!
ഇക്കാസിനും ജസൂട്ടിക്കും എറ്റവും യോജിച്ച സമ്മാനം ....
കലക്കീ..:)
ഈ കാര്‍ട്ടൂന്റൊരു കാര്യം..ചുമ്മാ ചിരിപ്പിച്ചു കൊല്ലാനിറങ്ങിയിരിക്കുകയാണോ?
ഇരട്ടപ്പുലികള് കലക്കീട്ടോ..
നല്ല റിട്ടേണ്‍ ഗിഫ്റ്റു്.വരയും കുറിയും തമ്മില്‍ മത്സരിക്കുന്നു.
ആശംസകള്‍.:)
ജാസ് സംഗീതം കേട്ട് പിക്കാസോ ചിത്രം കാണുന്നത് പോലെ അകലത്തിലൊരു നിക്കാഹ് ഞാന്‍ സംകല്‍പ്പിക്കട്ടെ.
ആശംസകള്‍
ഇക്കാസേ പുല്യാണത്തിനൊരായിരമാശംസകളുകള്‍.. എന്താ ചേല് ഇങ്ങള് രണ്ടാളും നല്ല ജോഡി തന്നെ.. പടച്ചവന്റെ അനുഗ്രഹങ്ങളെന്നുമെന്നും നിങ്ങള്‍ക്കൊപ്പമുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
വരയും കൂടെയുള്ള എഴുത്തും ഒന്നിനൊന്ന് മെച്ചം.
very nice sajjeev ji.
aaarbaadam. :))
വര - ജാസൂട്ടിയുടെ 70 mm ചിരിയും ഇക്കാസിന്‍റെ വിഗ്ഗ് പോലത്തെ മുടിയും (അതോ വിഗ്ഗ് തന്നെയോ) കലക്കിക്കളഞ്ഞു. നിക്കാഹിനുമുമ്പേ രണ്ടു ലാപ്പ്ടോപ്പുകളും LAN-ല് ബന്ധിപ്പിച്ചുകഴിഞ്ഞു. ഇവരുടെ ബന്ധനം നാളേക്കും.
(होनेवाला मिया बीबि राजि, तो क्या करेगा 'ब्लासि')
വരി - അസ്സസ്സിയേയും കാത്ത് ഈച്ചയും ആട്ടി I.T. ആപ്പീസില്‍ ഇരിക്കുന്നു ആജാനുബാഹുവിന്‍റെ മുന്നില്‍ ‘റിട്ടേണ്‍‘ എന്ന വാക്കുമായി വന്നുപെട്ട ഒരു അതിഥിക്ക് കിട്ടേണ്ടിയിരുന്ന സ്വീകരണവും ഇഡ്ഡളിയും നിമിഷനേരം കൊണ്ടല്ലെ തട്ടിപ്പോയത്.
കലക്കിക്കളഞ്ഞു.
അല്ലാ സജീവ് ജി... I.T. അപ്പീസില്‍ ഇപ്പൊ ഇഡ്ഡലിക്കച്ചവടമാ.. എന്തൊക്കെ പരിഷ്ക്കാരങ്ങളാ..
ഇക്കാസ് - ജാസൂട്ടി നിക്കാഹ് ആശംസകള്‍ ഒരിക്കല്‍ കൂടി.
സജ്ജീവ്...
ഇത് കേരളഹഹഹ യല്ലാട്ടോ.. ബൂലോകഹഹഹയാണ്::: : )
വരയും എഴുത്തും - എല്ലാം ഒന്നിനൊന്നു കേമം - ഇതു തന്നെ രണ്ടാള്‍ക്കുമുള്ള ബൂലോക പ്രസന്റ്
super effort....!! hats off to you..!!!
ഇതു ഉഗ്രോഗ്രന്‍ മാഷെ.
ഇക്കാസിനും ഇത്താസിനും ആശംസകള്‍ ഒരിക്കല്‍ കൂടി.
-സുല്‍
സജീവേട്ടാ..ഇതു നന്നായി.
ഇക്കാസിനും ജാസൂട്ടിക്കും ഒരിക്കല്‍കൂടി ആശംസകള്‍ നേരുന്നു.
ഇക്കാസിനും ജാസൂട്ടിക്കും ഒരിക്കല്‍കൂടി ആശംസകള്‍ നേരുന്നു.
ന്നാലും എന്റെ സജീവ് ഭായ് ശോ, സമ്മതിച്ചിരിക്കുന്നു പറയാന്‍ വാക്കുകളില്ല..
ങ്ങള് പുലിതന്നേന്ന്
പത്ത്, പത്ത് തന്നെ. അതില്‍ക്കുറഞ്ഞില്ല. :)
Post a Comment