Tuesday, August 21, 2007

പുലി 34 : ഇക്കാസ്


രംഗം : വീണ്ടും കുറുംസിന്റെ ‘പുസ്സപ്രാശ്ന’സദസ്സ്.
അരോഗദൃഢഗാത്രനായ കലേഷ് എന്നൊരു യുവാവിനൊപ്പം
തുല്യ ഉഷാറില്‍ രംഗസജ്ജീകരണത്തില്‍ ഏറ്പ്പെട്ടിറ്രിക്കുന്നതായി
കാണുമാറായ മറ്റൊരു യുവാവ്. (അത്തരം എല്ലാ യുവാക്കളിലും വെച്ച്
ഞാനായിരുന്നു വൃദ്ധന്‍. പിന്നെ, വേറിട്ടശ്രീരാമന്‍ വന്നാണ് എന്നെ
ഒരുവിധം‍ തള്ളിത്താഴെയിട്ടത്).

ഞാനല്ലേ ആള്, ഒരു നിരീക്ഷണാ തൊടങ്ങി..

എട്ടുദിക്കുകളില്‍നിന്നും ഞാന്‍ കക്ഷിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
അജ്ഞാതനാല്‍ നിരീക്ഷിതനാണല്ലോ എന്ന തോന്നല്‍ കൊണ്ടായിരിയ്ക്കണം
സാധു എന്നെ പരിഭ്രമത്തോടെ ഒന്നു പാളി നോക്കി.

അതാ, ഒന്നും രണ്ടും , മൊത്തം, മൂന്നു കണ്ണുകള്‍ ഇടയുകയായി !

ഞാന്‍ കണ്ണടച്ചു ധ്യാനിച്ചു. ജാതകന്‍ കച്ചവടയോഗിയാണ്.
സഹായിയാണ്. വിവാഹയോഗമുണ്ട്. കാടുകയറി ചിന്തിച്ചോണ്ടിരിയ്ക്കുമ്പോള്‍ . . .
പതിഞ്ഞ ഒരു ശബ്ദം കേട്ട് കണ്ണു തുറന്നു . ഞെട്ടിപ്പോയി , ആ ഒറ്റക്കണ്ണന്‍ !
“ഹല, ഞാന്‍ ഇക്കാസ്. ”
ബ്ലോഗര്‍മാര്‍ സ്വയം പരിചയപ്പെടുത്തുന്ന ഒരു രീതിയുണ്ട്.
ജസ്റ്റ് 5 മിന്റ്റ് മുമ്പാണ് ‘ഹല, ഞാന്‍ ആയിരം പാദസരങ്ങള്‍’
എന്നു പറഞ്ഞ് വെളുക്കെച്ചിരിച്ച് മുമ്പില്‍ ചാടി വീണ ഒരുത്തനെ ഞാന്‍
തുരത്തിവിട്ടത് .

അല്ലാ, ഇയ്യാടെ മറ്റേക്കണ്ണെവിടെപ്പോയീ ?
ക്ഷാമകാലത്തേയ്ക്ക് യൂസ് ചെയ്യാന്‍ വേണ്ടി മറ്റേക്കണ്ണ് സദാ കെട്ടിനടക്കുന്ന പഴയ ‘എംജാര്‍’-വീരപ്പാ തമിഴ് പടങ്കളിലെ സ്ഥിരം കഥാപാത്രത്തെപ്പോലെ, ഇമ്മടെ ഇക്കാസ്, രണ്ടു കൈകളും ഉപയോഗിച്ച് തന്റെ വലത്തേ കണ്ണിന്മേല്‍ വീണുകിടക്കുന്ന മുടിപൊക്കാന്‍ മനസ്സില്ലാമനസ്സോടെ തുടങ്ങുമ്പോള്‍ ഞാന്‍ ഒരു ഭംഗിയ്ക്ക് ചോദിച്ചു : “ആളെ, വിളിയ്ക്കണോ ?”
“ലാസ്റ്റില്, ഒന്നൂടെ ശ്രമിച്ചുനോക്കട്ടെ. എന്നിട്ടു മതി.”
ഞാന്‍ കറുകറുത്ത മുടിക്കെട്ടിനിടയിലൂടെ അകത്തേയ്ക്ക് പാളിനോക്കി.
അതിനുള്ളീലതാ, ഒരു തിളക്കം...
അതില്‍ നിറയെ സൌഹൃദം !

9 comments:

Mubarak Merchant said...

ഹഹഹഹ
കലക്കി പുലീ കലക്കി.
മുടി വെട്ടിച്ചൂട്ടാ :)

Unknown said...

ഹ ഹ.. നന്നായിട്ടുണ്ട്. ഇക്കാസെ കല്ല്യാണാലോചനയ്ക്ക് കൊടുക്കാം ഈ പടം.

Dinkan-ഡിങ്കന്‍ said...

ഇക്കാസ് മെര്‍ച്ചന്റ് കലക്കീണ്ടല്ലോ :)

Mr. K# said...

:-)

ബയാന്‍ said...

ഇതെന്നെ ഇക്കാസ് കച്ചവടം.

kalesh said...

കലക്കന്‍!

ഗുപ്തന്‍ said...

നന്നായിട്ട്ണ്ട്.. പടത്തില്‍ കണ്ടിട്ടുള്ള മര്‍ച്ചന്റ് തന്നെ

കുട്ടന്‍സ്‌ | S.i.j.i.t.h said...

കലക്കി..മാഷെ..
പുലികളെയൊക്കെ ഇങ്ങിനെ വരച്ച് രസമാക്കല്ലെ..

:)

ഏറനാടന്‍ said...

ബലേഭേഷ്‌! ഹയ്യടഹിയ്യാ..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി