അന്ന്.
ഞങ്ങള്‍ ക്ഷേത്രമോഷ്ടാക്കള്‍ ഇടനെഞ്ചില്‍ സൂക്ഷിക്കുന്ന ഒരു കറുത്തവാവിന്‍ നാള്‍. പ്രത്യേകിച്ച് പറയേണ്ടാത്ത രീതിയില്‍ കൂറ്റാക്കൂറ്റിരുട്ട്. സമ്പൂര്‍ണ നിശ്ശബ്തതയും കൂടെയുണ്ട്. എന്ന്വച്ചാല്‍, കാളികൂളിമാടമറുതകള്‍ ‘ബലേ ഭേഷ്, ചന്ദിരന്‍ കുഞ്ഞേ’ എന്ന് ആശംസിക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാംന്ന് പറഞ്ഞാലോ !
ഞാന്‍ പണി തുടങ്ങി. മലയാളികള്‍ക്കു മാത്രമുള്ള ക്ഷേത്രാ. ശിവനാണ് തല്‍ക്കാലം പ്രതിഷ്ഠ. ആനച്ചങ്ങലകൊണ്ട് വരിഞ്ഞുമുറുക്കിയ ഭണ്ഡാരത്തിന്മേല്‍ തിളങ്ങുന്ന ആമത്താഴ് തകര്‍ക്കാന്‍ കാളീഭക്തനായ ഞാന്‍ ‘കാവിലമ്മേ’ എന്നലറിക്കൊണ്ട് കരിങ്കല്ലുമായി പാഞ്ഞടുത്തതും ..... പിന്നില്‍നിന്നൊരലര്‍ച്ച:
“ തൊട്ടുപോകരുത് തടിയാപിള്ളെ ..%$%$##%^&@@@ * ”
അവസാനം കേട്ടത് മൌര്യന്‍ എന്നു തന്നെയല്ലെ. മൈ ഗോഡ് !!! എങ്കില്‍, എങ്കില്‍...
ഒരു സൂചന തന്നതായിരിക്കുമോ ?
ഇത്രയായിട്ടും ഞാന്‍ അപരനെ തിരിഞ്ഞുനോക്കാനുള്ള മോഹത്തിന്റെ ഫോളോ ത്രൂ വില്‍
ആയിട്ടേയുള്ളൂ, കേട്ടൊ. (തിരിയല്‍ എന്നും ഒരു വെല്ലുവിളീ ആയിരുന്നു. നാഡികളും രക്തോമൊക്കെ തലയില്‍നിന്ന് നേരെ ബാഡിയിലേയ്ക്ക് പ്രവേശിക്കുകയാണ്. കഴുത്തിന്റെ ഡിലേ വരില്ലല്ലൊ, മസ്തിസ്ക്കാക്ഷാഘാതമൊക്കെ വന്നാല്‍ പെട്ടെന്നറിയാലോ എന്നാണ് ഫാമിലി ഡോക്ടര്‍ പ്രോത്സാഹിപ്പിക്കാറുള്ളത്).

ങ്ഹാ, അപ്പൊ മൌര്യന്‍... പെട്ടെന്നുള്ള ഷോക്കു മാറി നോക്കുമ്പോണ്ട്രാ, ഇമ്മടെ മനസ്സ് ഒരു പത്തു പതിനേഴു നൂറ്റാണ്ട് പിറകോട്ടോടി ഒരിടത്ത് നിന്ന് എന്തൊക്കെയോ ഒറ്റയ്ക്ക് സംസ്കൃതത്തില്‍ പിറുപിറുത്തോണ്ടിരിക്യാണ്.
ഇപ്പൊ എല്ലാം വ്യക്തമായി. മൌര്യന്‍- 3ആം നൂറ്റാണ്ട് - സംസ്കൃതം- വിക്രമാദിത്യന്‍- കാളീദാ....
ഓഹോ, അപ്പൊ, എന്നെ പരൂഷിക്കാനായിരിക്കും.
പഴയ കഥയൊന്നോര്‍ത്തു. ‘അകത്താരാ ? അകത്തു ദാസന്‍. പുറത്തോ ? പുറത്ത്, സംശ്ശ്യെന്താ, കാളി, ഹല്ല പിന്നെ’. ഇതതു തന്നെ. അതിന്റെ റിപ്പീറ്റ് . ഇതു ഞാന്‍ കലകലക്കും. ചരിത്രം ആവര്‍ത്തിച്ചു കാണാന്‍ പാവം കാളിക്കും ആഗ്രഹണ്ടാവില്ലെ
നേരെ കേറി ചോദിച്ചു. മുമ്പിലാരാന്ന് ചോദിച്ചില്യല്ലോ, സാരല്യ. മുമ്പില്‍, ഞാന്‍ ദാസന്‍. പിമ്പിലോ ?
ഇനിയാണ് ആ നിര്‍ണായക മുഹൂര്‍ത്തം. ഒറിജിനല്‍ വോയ്സാ കേക്കാമ്പോണെ. ഡയലോഗ് മാറ്റിപ്പറയ്‌വോ, ഇനിയെങ്ങാനും ?!
പൊടി മിനുസം ഈണം കൂട്ടി, ഒന്നുകൂടി ചോദിച്ചു : പിന്നിലാരാ, കാള്യാ ?
ഒരലര്‍ച്ചയാണ് : അല്ലട, കഴു.... , പരമേശ്വരനാടാ$# &*^$#*&**@* എന്റെ സ്വന്തം ഭണ്ഡാരത്തിലിട്ടാണ്ട്രാ പണി ? ഓട്രാാാാാാാ ..!
ഞാന്‍ ഓടി. ബൈ ദ ബൈ, അതായിരുന്നു എന്റെ ആദ്യത്തേം ഒടുവിലത്തേം മോഷണശ്രമം.
( ഞാന്‍ ഓര്‍ക്കുട്ടുണ്ടാക്യപ്പോള്‍, മലയാളം ശീലിക്കൂന്നും പറഞ്ഞ് ഒരു കമ്മ്യൂണീറ്റീടെ പൊറത്തുകേറി പാഞ്ഞടുത്ത കക്ഷ്യാ ഈ അജീഷ് പരമേശ്വരന്‍. പുലി സീരീസ് തുടങ്ങും മുമ്പ് ഞാന്‍ ചുമ്മാ കരകുര വരച്ച പുള്ളി. അന്ന് ഈ ചങ്ങാതി ബ്ലോഗ്ഗര്‍ ആയിരുന്നോ ? ഏതായാലും, ആ ഓര്‍ക്കുട് പ്രൊഫൈല്‍ കോവിലില്‍ ഫോട്ടോഭണ്ഡാരം ഇന്നും നൂറ്റൊന്ന് ആമത്താഴിട്ട് പൂട്ടിക്കിടക്കുന്നതു കാണാം. )
15 comments:
ഞാന്‍ ഓര്‍ക്കുട്ടുണ്ടാക്യപ്പോള്‍, മലയാളം ശീലിക്കൂന്നും പറഞ്ഞ് ഒരു കമ്മ്യൂണീറ്റീടെ പൊറത്തുകേറി പാഞ്ഞടുത്ത കക്ഷ്യാ ഈ അജീഷ് പരമേശ്വരന്‍. പുലി സീരീസ് തുടങ്ങും മുമ്പ് ഞാന്‍ ചുമ്മാ കരകുര വരച്ച പുള്ളി. അന്ന് അദ്ദേഹം ബ്ലോഗ്ഗര്‍ ആയിരുന്നോ ? ഏതായാലും, ആ ഓര്‍ക്കുട് പ്രൊഫൈല്‍ കോവിലില്‍ ഫോട്ടോഭണ്ഡാരം ഇന്നും നൂറ്റൊന്ന് ആമത്താഴിട്ട് പൂട്ടിക്കിടക്കുന്നതു കാണാം
hahaha
thenga pidhco
"TTTEEEEEEEEEEEEEE"
ഹ ഹ ഹ... കിടലം, കിടിലോല്‍ക്കിടിലം.
അജീഷിന്റെ ഓര്‍ക്കുട്ട് - മലയാളത്തിലെ കഥകള്‍ പറഞ്ഞാല്‍ അവസാനമുണ്ടാവില്ല... ‘മലയാള’ത്തിന്റെ ഉടയോന് ചേരുന്ന കോസ്റ്റ്യൂം തന്നെയാണ് സജ്ജീവ് മാഷേ ഇത്... :)
--
ഹഹഹ
ഒന്നാന്തരമായി മാഷേ വരയും വിവരണവും ;)
അടിപൊളി എഴുത്ത്, അതിനെ വെല്ലുന്ന വര. ഇതും ഗംഭീരം ചേട്ടാ.....
ഇതും സൂപ്പറായി, സജ്ജീവേട്ടാ.
നല്ല രസികന്‍ വര്‍ണ്ണനയും.
അജീഷേട്ടാ, ഇതൊന്നും കാണുന്നില്ലേ?
:)
എഴുത്തും വരയും നന്നായിട്ടുണ്ട്.
:)
രസിച്ചു ഈ മലയാളി കട്ട്. :)
ഹായ്...ന്തേ, മുഖത്തൊരു മ്ലാനത ;)
ആ ചെവീലെ ചോപ്പും
കാവിമുണ്ടും കളഭകുറിയും
ഊന്നുവടിയും,
സജ്ജീവിന്റെ വരയുമെഴുത്തും
കിടിലന്‍ കിടുകിടിലന്‍:)
ലിങ്കിങ്ങ്..
ഹ ഹ ഹ! കലക്കന്‍ കുറിപ്പ്! വരേടെ കാര്യം പറയേണ്ടതില്ലല്ലോ. എന്താ ആ നിപ്പ്!!! :)
പുലികളുടെ കൂടെ വരുന്ന വിവരണം. അതാണ് നമ്മുടെ പുലികളെ പുലികളാക്കുന്നത്. ഇതും കലക്കി.
Really Great mashe.....thakarnnu poyi njaan.........
മാഷേ,
കൊള്ളാാാം....
ഹഹ...
:)
ചായക്കടയിലെ കണ്ണാടിക്കുട്ടിലുള്ള പുട്ടിലും കടലക്കറിയിലേക്ക് നോക്കി വെള്ളമൂറിയാ നില്പെന്ന് തോന്നുന്നു ;)
Post a Comment