
ഞാന്‍ ബഹുമാനിച്ച, അസൂയപ്പെട്ട, ‘ഞങ്ങടെ നാട്ടുകാരനാണ് ’ എന്ന് ഞാന്‍ എത്രയോ പേരോട് അഭിമാനപൂര്‍വം പറഞ്ഞ ഒരാള്‍ ഇന്നു മരിച്ചുപോയി. ഇത് അയാള്‍ക്കുവേണ്ടി …
ചാലക്കുടിയില്‍നിന്ന് ആനമല റോട്ടിലൂടെ വാഴച്ചാല്‍ വഴിയില്‍ നാലു കിലോമീറ്റര്‍ അടുത്ത് പരിയാരം . അതാണെന്റെ സ്ഥലം.
70-കളിലെ പരിയാരം ആര്യഗുപ്ത തീയേറ്റര്‍. മരണം വരെ സി ക്ലാസ്സ് തീയേറ്ററായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം സ്റ്റാന്‍ഡേഡ് ഓലപ്പുര.
സിനിമയെ സില്‍മ എന്നും ഫുട്ബോളിനെ ഗുള്‍ബോളെന്നും ഡോക്ടറെ പാത്തിക്കിരി എന്നും വിശ്വസിച്ചിരുന്ന ജനവിഭാഗത്തില്‍നിന്നാണ് എപ്പോഴും പരിയാരത്തെ കപ്പലണ്ടി
വില്‍പ്പനക്കാര്‍ ഉണ്ടാവുന്നത് എന്ന് അന്നേ ഞാന്‍ നോട്ട് ചെയ്തിരുന്നു. ‘ കപ്പള്ളി…..കപ്പള്ള്യേയ് ’ എന്ന വിളികള്‍ ആര്യഗുപ്തയുടെ എക്കോപ്രൂഫ് ഓലകളില്‍ത്തട്ടി അടങ്ങുമ്പോഴേക്കും ഈ പരിപ്പ് കഴിച്ച് പ്രഭാവിതരായി ഡസന്‍ കണക്കിന് കുട്ടികള്‍ നൂറുകണക്കിന് വളികള്‍ ഒരു കുഞ്ഞറിയാതെയും വിളംബരരൂപത്തിലും കൊട്ടകക്കകത്ത് വിതരണം ചെയ്തിട്ടുണ്ടാവും.
തീര്‍ന്നില്ല, സിനിമാനോട്ടീസ് വായിച്ച് പ്രദര്‍ശനം പതിവുപോലെ എന്നുറപ്പാക്കാതെ ടാക്കീസിനകത്തേക്കു കയറുന്ന ഒറ്റപ്രേക്ഷകര്‍ ഇല്ലായിരുന്നു എന്നു കൂടി പറഞ്ഞാലേ ഞങ്ങള്‍ പരിയാരത്തുകാരുടെ സിനിമാസ്പിരിറ്റ് മനസ്സിലാവൂ. ( ഇപ്പറഞ്ഞ പരിയാരത്തെ മനക്കണ്ണില്‍ക്കണ്ട് അഭ്രേശ്വരം ടാക്കീസ് എന്ന പേരില്‍ അഭ്രേശ്വരം ഗ്രാമവാസികളെക്കുറിച്ച് ഞാനെഴുതിയ പ്രശസ്തമായ സിനോപ്സിസ് ആരും വായിച്ചിട്ടില്ലെങ്കിലെന്താ സംഗതി എത്രയും ഉജ്ജ്വലമത്രെ ! )
പൊന്നാപുരം കോട്ടയൊക്കെ ആര്യഗുപ്തയില്‍ തകര്‍ത്തുകളിക്കുന്ന കാലത്താണ് ലോഹിതദാസിനെക്കുറിച്ച് അച്ഛന്‍ സൂചിപ്പിക്കുന്നത്. പരിയാരത്തുകാരുടെ പ്രിയങ്കരനായ ഒരു ഡോക്ടറുടെ അനന്തിരവനായിരുന്നു ലോഹി..
അന്ന് നേരില്‍ കണ്ടിരുന്നില്ലെങ്കിലും നസീറിനേക്കാള്‍ സുന്ദരനായ പരിയാരം ഭാസി, തകര്‍ത്തു ബീഡി തെറുക്കുന്ന പനവര്‍ദ് എന്നീ പ്രമുഖ ലോക്കല്‍ നാടകനടന്മാര്‍ക്കിടയില്‍ ഞാന്‍ ലോഹിയെ പ്രതിഷ്ഠിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ്. അത് പരിയാരത്തെ സാരഥി തീയേറ്ററിനെക്കുറിച്ച് ആദ്യം അച്ഛനും പിന്നെ സ്കൂളിലെ കൂട്ടുകാരും പറഞ്ഞറിഞ്ഞ കാലം. ചാലക്കുടിയിലെയും തൃശ്ശൂരിലെയും വഴികളില്‍ക്കൂടി മൌനിയായി നടന്നുനീങ്ങുന്ന ഫാര്‍മസിസ്റ്റായ ലോഹിയെ ഞാന്‍ ഓരോ തവണ വീതം കണ്ടിട്ടുണ്ട്.
70-കളുടെ തുടക്കത്തില്‍ പരിയാരം, കൊടകര എന്നീ തൃശ്ശൂരിലെ പുണ്യപുരാതന ഗ്രാമങ്ങളിലെ 50 വയസ്സിനു താഴെയുള്ള കല്യാണം കഴിക്കാത്ത അണെമ്പ്ളോയ്ഡ് ചെറുപ്പക്കാര്‍ കൂട്ടത്തോടെ താടി വളര്‍ത്തുകയും ആരെങ്കിലും ചോദിച്ചാല്‍ മാത്രം ‘എലക്ട്രീഷ്യന്’ പഠിച്ചോണ്ടിരിക്കുക’യും ചെയ്തുവരികയായിരുന്നെങ്കില്‍ 80-കളുടെ തുടക്കത്തില്‍ ചാലക്കുടി ഭാഗങ്ങളില്‍ ചേക്കേറിയ ടി കക്ഷികളീല്‍ ചിലരും സാക്ഷാല്‍ ലോക്കത്സും അനിയന്ത്രിതമായ തിരക്കഥാനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരികകയായിരുന്നു എന്ന് സാമൂഹ്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ലോഹിതദാസ് എന്നൊരു മനുഷ്യനാണ് ഈ തിരക്കഥാമാനിയ ഉണ്ടാക്കിയത് എന്നത് ഞങ്ങള് ചാലക്കുടിക്കാര്‍ക്കറിയാവുന്നപോലെ മറ്റാര്‍ക്കുമറിയില്ല.
അതുവരെ, വിന്‍ഡീസ് സീരീസില്‍ ഇന്‍ഡ്യ ‘റബ്ബര്‍ ’ നിലനിര്‍ത്തി എന്നു വായിക്കുമ്പോലെ ഗോപ്യമായി തോന്നിപ്പിച്ചിരുന്നു കഥയ്ക്കപ്പുറമുള്ള ഈ തിരക്കഥ. എങ്കിലെന്താ, തനിയാവര്‍ത്തനത്തിനു ശേഷം ചാലക്കുടിയിലെ സകലമാന മാപ്ലാര് ചെറുപ്പക്കാര് വ്യാപാരികളും എന്നെങ്കിലും ഏതെങ്കിലുമൊരു തിരക്കഥയിലൂടെ രക്ഷപ്പെടുന്നത് സ്വപ്നം കണ്ടോണ്ടിരുന്നു. അതിലൊരാളാണ് മത്തായി മാഷ്. ഐടിഐയിലെ സത്യസന്ധനായ, കരാട്ടെ ബ്ലാക്ക്ബെല്‍ട്ടായ ട്യൂട്ടര്‍ . ഞാന്‍ പരിചയപ്പെടുന്ന 1983-കളില്‍ത്തന്നെ 4ഓളം തിരക്കഥകള്‍ അദ്ദേഹം നിര്‍മ്മിച്ചിരുന്നു. ഒരെണ്ണം ഞാന്‍ വായിച്ചിട്ടുമുണ്ട്. അതിലെ ആദ്യ പേജുകളില്‍ത്തന്നെ പലവട്ടം ‘ഇവിടെ ശുഭപന്തുവരാളിയില്‍ ഹമ്മിങ്ങ് വേണം’ന്ന് പ്രത്യേകം എഴുതിയിരുന്നത് എന്തിനായിരുന്നു എന്നു ചോദിച്ചപ്പോള്‍ ‘ഇഫക്ടിനു വേണ്ട്യാ... എനിക്ക്, ലോഹീടെ ആ ഒഴുക്ക് കിട്ടണില്യ’ എന്ന പാവം മറുപടി.
മത്തായി മാഷ്ക്കും എനിക്കും ലോഹി അപ്രാപ്യനായി തുടര്‍ന്നു. കിരീടവും ആധാരവുമൊക്കെ ടിവിയില്‍ വന്നപ്പോള്‍ നല്ല തിരക്കഥയുടെ മൂന്നു മാനദണ്ഡങ്ങള്‍ പണ്ട് നടന്‍ ശ്രീ തിലകന്‍ തിരക്കഥാര്‍ഥിയായി മുന്നില്‍നിന്ന എന്നോട് സൂചിപ്പിച്ചത് കൃത്യമായി പാലിക്കുന്നില്ലേ എന്ന് തട്ടിച്ചുനോക്കി. ഞാനെഴുതിയ ഏക തിരക്കഥയുടേ ആദ്യ കോപ്പി നെടുമുടിയുടെ കയ്യില്‍ കൊടുത്ത് ഞാന്‍ എന്റെ സിനിമാസംഭാവന 16 കൊല്ലം മുമ്പ് പൂര്‍ത്തിയാക്കി. മത്തായിമാഷെക്കുറിച്ച് ഒന്നും കേള്‍ക്കാതായി.
അങ്ങനെയിരിക്കെ, നാലഞ്ചു വര്‍ഷം മുമ്പ്, ഞാന്‍ എറണാകുളത്തെ ഒരു ബീ.എസ്.എന്‍.എല്‍. നമ്പറില്‍ തെറ്റായി ഒന്നു കറക്കിപ്പോയി. അതാ അപ്പുറത്തുനിന്ന് ഘനത്തില്‍ ഒരു ശബ്ദം “ഹലോ, ലോഹിതദാസാണ് !!!
ഈ തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ആദരാഞലികള്‍ ഇവിടെ കഴിയുന്നു.
ലോഹിയുടെ ഭാര്യ, കുഞ്ഞുങ്ങള്‍ – അവര്‍ ഇപ്പോള്‍ ശബ്ദം കേള്‍പ്പിക്കാതെ കരയുകയായിരിക്കും.

ചെറുപയ്യന്‍സൊക്കെ നാട്ടില്‍ വന്നാല്‍ വിഐപികളാണ്.
ഇനി ചിത്രം ശ്രദ്ധിക്കൂ. തങ്ങളുടെ കുട്ടന്‍ ‘തിരക്കഥ’യുടെ ചുരുളഴിക്കുന്നതു
കാണാന്‍ കൂടിയിരിക്കുന്ന പടുവൃദ്ധജനങ്ങളെയും ‘സില്‍മാ‘ഭ്രാന്തുള്ള
കസിന്‍സിനെയും പരിണാമഗുപ്തിയിലേയ്ക്ക് സഹ. സംവി. ആയ
ടി പയ്യന്‍ നിഷ്ക്കരുണം തെളിച്ചുകൊണ്ടുപോകുകയാണ്. നാട്ടില്‍ രണ്ടുനാള്‍ നിന്നിട്ട്
മടങ്ങുമ്പോഴേക്കും ഇങ്ങനെ ഡസന്‍ കണക്കിന് ‘സോള്‍ട് മാങ്കോ ട്രീ’കള്‍
ഈ പഹയന്മാര്‍ പഞ്ചായത്തില്‍ ആരുമറിയാതെ നട്ടിട്ടുണ്ടാവും...

ചാലക്കുടിയിലെ ജിമ്മില്‍ കസര്‍ത്തുകള്‍ക്കിടയിലും
ചിന്താക്രാന്തരായിരിക്കുന്ന പയ്യന്‍സുകളെ അക്കാലങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്നു.
പിന്നീടെപ്പോഴോ, ജീവിതം തിരക്കുപിടിച്ചപ്പോള്‍ വീട്ടിലും മനസ്സിലും സ്റ്റോക്കുണ്ടായിരുന്ന
തിരക്കഥകള്‍ ഇവമ്മാര് ഓവര്‍നൈറ്റ് മറന്നുപോവുകയായിരുന്നു. ‘മാലയോഗ’ത്തിന്റെ കഥ തന്റേത് മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് നാടെമ്പാടും പരാതി പറഞ്ഞുനടന്ന, അതിന്റെ വേവില്‍ ട്യൂട്ടോറിയലിലെ തന്റെ പിള്ളേരെ അച്ചാലും മുച്ചാലും പച്ചത്തെറി പറയാറുള്ള ജോണ്‍സന്‍ എസ്തപ്പാനെ ഇപ്പോള്‍ ആരൊക്കെ സിനിമാക്കാരനായി അറിയുന്നുണ്ടാവും ? ആര്‍ക്കറിയാം !
37 comments:
70-കളുടെ തുടക്കത്തില്‍ പരിയാരം, കൊടകര എന്നീ തൃശ്ശൂരിലെ പ്രമുഖ ഗ്രാമങ്ങളിലെ 50 വയസ്സിനു താഴെയുള്ള കല്യാണം കഴിക്കാത്ത ചെറുപ്പക്കാര്‍ കൂട്ടത്തോടെ താടി വളര്‍ത്തുകയും ആരെങ്കിലും ചോദിച്ചാല്‍ മാത്രം ‘എലക്ട്രീഷ്യന്’ പഠിച്ചോണ്ടിരിക്കുകയും ചെയ്തുവരികയായിരുന്നെങ്കില്‍ 80-കളുടേ തുടക്കത്തില്‍ ചാലക്കുടി ഭാഗങ്ങളിചേക്കേറിയ ടി കക്ഷികളും ലോക്കത്സും അനിയന്ത്രിതമായ തിരക്കഥാരചനയില്‍ ഏര്‍പ്പെട്ടുവരികകയായിരുന്നു എന്ന് സാമൂഹ്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ലോഹിതദാസ് എന്നൊരു മനുഷ്യനാണ് ഈ തിരക്കഥാമാനിയ ഉണ്ടാക്കിയത് എന്നത് ഞങ്ങള് ചാലക്കുടിക്കാര്‍ക്കറിയാവുന്നപോലെ മറ്റാര്‍ക്കുമറിയില്ല.
വീണ്ടും സജീവമായി സജ്ജീവ്ജി എന്ന ജീവിയെ കണ്ടെത്താന്‍ സാധിച്ചതില്‍ ബഹുത് ഖുഷീ ഹേ ഹൈ ഹോ ഹം ഹ: !!
എനിക്കും പ്രിയപ്പെട്ട തിരിക്കഥ കൃത്തായ ലോഹിക്കു ആദരാഞ്ജലികള്‍,
അദ്ദേഹത്തിനു ട്രിബ്യൂട്ടായ ഈ പോസ്റ്റിട്ട സജ്ജീവിജിക്കു നന്ദിയും.
ആദരാഞ്ജലികള്‍....
പോസ്റ്റിനു നന്ദി.....
ആദരാഞ്ജലികള്‍
സജ്ജീവേട്ടാആആആആആആആആആആ
യു ടൂ ബ്രൂ കാപ്പി!!!
മലയാളത്തിന്റെ, മലയാളിയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് അഭ്രപാളിയിലേക്കെത്തിച്ച ശ്രീ ലോഹിതദാസിന് ആദരാഞ്ജലികള്‍.
ഏറനാടന്‍, അനില്‍ ശ്രീ, ജീവി, ചാണക്യന്‍, കാപ്പിലാന്‍, ഉറുമ്പ്,കരീം മാഷ്,കുറുമാന്‍. നന്ദി ഇനി ഉഷാറാവാന്‍ ഈ കുറിപ്പുകള്‍ പ്രചോദനമാവട്ടെ.
ചിത്രം ശ്രദ്ധിക്കൂ. കുട്ടന്‍ ‘തിരക്കഥ’യുടെ ചുരുളഴിക്കുന്നതു കാണാന്‍ കൂടിയിരിക്കുന്ന പടുവൃദ്ധജനങ്ങളെയും ‘സില്‍മാ‘ഭ്രാന്തുള്ള
കസിന്‍സിനെയും പരിണാമഗുപ്തിയിലേയ്ക്ക് സഹ. സംവി. ആയ ടി പയ്യന്‍ നിഷ്ക്കരുണം തെളിച്ചുകൊണ്ടുപോകുന്നതു കണ്ടൊ ?
സജ്ജീവ് മാഷെ,
താടി വളര്‍ത്തലിന്റെ രഹസ്യം അപ്പൊ ഇതാണല്ലെ...
ആരാധാനാമൂര്‍ത്തിക്ക് കൊടുക്കാവുന്ന നല്ലൊരു മൊമെന്റൊ.
ലോഹിതദാസിന് ആദരാഞ്ജലികള്‍..!
ഇതു നന്നായി സജ്ജീവേട്ടാ...
ആദരാഞ്ജലികൾ
ചങ്കിലൊരു തുളയുണ്ടാക്കുന്ന നഷ്ടം.
With deepest sympathies and heartfelt condolences to the family of the great writer...
my heartfelt condolences.
You realy have a way with narration. Ability to see unusual combinations and telling it in unexpected twists. Of course the caricatures. Recommending your blog to others too... Lohithadas did teach us some lessons about life, story telling, observation and discipline, didn't he? Grateful...
എല്ലാര്‍ക്കും നന്ദി :)
and...Shyam,
it is perhaps I have no writing history before the blogs, that I shiver before keying in the first alphabet, fret over ignorable spelling mistakes and always get jammed between 2 mediocre options in choosing the 'right' word.
My father who was a farmer wanted me to be an author of atleast one book in english before 17 and in malayalam before 20.
All fathers , being reservoirs of the grandest fantasies for their children, are to be treasured and loved :)
Thank you, shyam for inspiring me.
ലോഹിതദാസിനു ആദരാഞ്ജലികള്‍. കുറിപ്പ് അസ്സലായി.
ലോഹിതദാസിനു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടെഴുതിയ ഈ കുറിപ്പ് വളരെ നന്നായി സജ്ജീവേട്ടാ. അദ്ദേഹം ബാക്കിവച്ചേച്ചുപോയ ആ നല്ല സിനിമളിലുടെ ആ പേര് എന്നും മലയാളിമനസുകളീൽ ഉണ്ടാവും.
മലയാളിയുടെ പ്രിയപ്പെട്ട തിരക്കഥാകാരന്‍.. പത്മരാജന്‍ സാറും രവീന്ദ്രന്‍ മാഷും വിട്ടുപിരിഞ്ഞപ്പോഴുണ്ടായപോലൊരു വിങ്ങല്‍...
ആദരാഞ്ജലികള്‍
Thank you...
Thanks again for the post.
സജ്ജിവ് തിരിച്ച് എഴുത്തിലേക്ക് വന്നതില്‍ സന്തോഷം,
ലോഹിക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടാണെങ്കിലും!
ആദരാഞ്ജലികൾ.
കുറിപ്പ് രസകരമായെന്ന് പറയേണ്ടതില്ലല്ലോ.
ഈ പറഞ്ഞ എസ്തപ്പാന്‍ അല്ലേ, ആകാശത്തിലെ പറവകള്‍ എന്ന മണി സിനിമയ്ക്ക് തിരക്കഥ? ലോഹിക്കെതിരായ ആരോപണങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട് ഇങ്ങനെ ഒക്കെ. എസ്തപ്പാന്‍ പണ്ട് ആരോടോ കഥ പറയാന്‍ പോയെന്നും, അല്പനാളുകള്‍ക്ക് ശേഷം അത് ജനുവരി ഒരു ഓര്‍മ്മ ആയി വേറേ പേരില്‍ വന്നെന്നും ഒക്കെ കേട്ടിട്ടുണ്ട്. അതോണ്ടെന്താ, എസ്തപ്പാന്‍ സാറിനു ഭയങ്കര പേരായിരുന്നു, അമിറ്റി കോളേജില്‍ ഇഷ്ടം പോലെ പിള്ളേരു വരുമാായിരുന്നു ചേരാന്‍, എസ്തപനാശാന്റെ , സ്പൊണ്ടേനിയസ് ഓവര്‍ ഫ്ലോഫ് ഹൈലി മോട്ടിവേടീവ്.... ബ്ലാ ബ്ലാ ബ്ലാ കേള്‍ക്കാന്‍.
ഓടോ: കുറിപ്പ് അസ്സലായി
Dear Sajeev ,
Very good Condolence message about our beloved Lohi....No Malayalees can forget him...He is living in our Heart...
No Death for our Lohi...
ADARANJALIKALOODE...
NANDU NIGERIA
കല്ക്കി....എന്ന് പറയാം
Edo Sajeeve...
IT IS VERY SAD TO HEAR ABOUT OUR Lohis death...
I met him Iast year at Cochin Airport..
It was a nice meeting for 10 minutes we had a chat together...
Couldnot believe....
Your comments are touching.... also about the pariyaram.... you reminded me ORMAYILE NAMMUDE KUTTIKKALAM...
Thank you for that...
Keep writing .. you have a very good talent ....
All the best
Nandakumar - Nigeria
ഇങ്ങനെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാമല്ലേ തടിയാ.
എല്ലാവര്‍ക്കും വീണ്ടും നന്ദി!
എടാ നന്ദപ്പോവ്,
ഈ ഓര്‍മ്മക്കുറിപ്പിന്റെ തുടക്കം ആ കക്ഷക്കാര്‍ട്ടൂണില്‍നിന്നാണ്.
നമള്‍ ഒരുകാലത്ത് നന്നായറിഞിരുന്ന കഥാപാത്രങ്ങളില്‍ ചിലര്‍ നാടുവിടുകയും ഉറക്കത്തിലും അപകടങളിലും ഒക്കെ മരിച്ചുപോകുകയും ചെയ്യുന്നുണ്ട് എന്നും അങനെ പരിയാരത്തെ പതുക്കെപ്പതുക്കെ നമുക്ക് പിടിലിട്ടാണ്ടാവുകയും ചെയ്യുന്നുണ്ട് എന്ന് ഓര്‍ത്തുപോയി...
ലോഹിയെക്കുറിച്ചുള്ള കുറിപ്പിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടതു് തന്തമാരെ കുറിച്ചുള്ള വിലയിരുത്തലാണു്.
"All fathers , being reservoirs of the grandest fantasies for their children, are to be treasured and loved :)"
ഇതു് തിരിച്ചറിയുന്നയാള്‍ പിള്ളേരുടെ നല്ലതങ്ക - സോറി, നല്ലതന്ത - ആകുമെന്നതില്‍ സംശയമില്ല.
നന്ദി.
സങ്കടത്തോടെ
priya changathi
nalla pariyaram chithram.keralathile ella gramangalkkum itharam kathakal parayanundu.narmmabodhathe prathyekam abhinandikkunnu.ii sistathil ammamalayalam illathathil khedikkunnu.
സെബിനെ, വത്സാ വിത്സേ, ശ്രീകുമാറെ,
എന്റെ നന്ദി, നമസ്ക്കാരം, സന്തോഷം.
കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകളിലും എത്തിപ്പെട്ട് , ഓരോയിടത്തിലെയും 2/3 പ്രധാന ദിവ്യന്മാരെ വരച്ചാലോ എന്നുണ്ട്.
നടക്ക്വോ, ആവോ !
e ullavanu evidea kurachu sthalam thrumo
You are blessed - having a father who gives goals for creative tasks. When too many people are stuck with the 'reality' part of goal setting. Now it is accepted that farmers do have something special about their intelligence :)
Keep going, Sajjive.
(sorry for the late reply)
സജീവേ, പരിയാരം വിവരണവും കാര്‍ട്ടൂണുകളും ഭേഷ്!!
Post a Comment