
പറഞ്ഞപോലെ തന്നെ മന്ത്രം പ്രയോഗിച്ചു.
"സു...സു..സ്സൂ.”
‘സു’ എന്ന 5’7” - 85 കിലോഗ്രാന്‍ - സിംപ്ലി രോമാവൃതന്‍ തിരിഞ്ഞു നോക്കി.
അതാ, തൊട്ടു മുമ്പിലൊരു ‘സ’.
അല്ല, ഈ ‘സു’ എന്നു പറഞ്ഞാല്‍ എന്താണാവൊ എന്നായി ഞാന്‍...
സിമ്പിള്‍. സുനില്‍ സദനം .
ചതിച്ചു. കഥകളിഭ്രാന്തനാണ്. അടുക്കണ്ട.
എന്നിട്ടും, കാപ്പി കുടിച്ചിട്ടിറങ്ങൂന്ന് കേട്ടപ്പോള്‍ 2 മണിക്കൂര്‍ പരുങ്ങി നിന്നതാ അബദ്ധായെ.
തൃശൂരിലെ നല്ല നാലു നാലുമണിപ്പലഹാരങ്ങള്‍ ഏവ എന്നു ചോദിച്ചതും ആക്രോശിച്ചുകൊണ്ട് ചാടി വീണു : ഞാനൊരു വായനശാല നടത്ത്ണ്ട്. ഒന്നു കേറി നോക്കായിരുന്നില്യെ ?
.
ആശാന്‍ സംഗീത കലാനിധിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. വൈകീട്ട് ഒരു ഗ്ലാസ്സ് കാപ്പി രാഗം പതിവാണത്രെ.
.
നാലു മുദ്ര കാണിക്കാന്‍ പറഞ്ഞു. കാണിച്ചു. കുന്നക്കുടി വൈദ്യനാഥന്റെ ഗോഷ്ടി കാണിക്കാന്‍ പറഞ്ഞു. അതും ചെയ്തുകാണിച്ചു. രാഗം റൌണ്ട് 210 മാര്‍ക്കില്‍ കടന്നു.
.
കുറച്ചകലെ, നിത്യാനന്ദ സരസ്വതി എന്ന മൂന്നാമന്‍ ഒറ്റയ്ക്കു എന്തോ പറഞ്ഞ് തലതല്ലിച്ചിരിക്കുന്നു. നാടന്‍ കലാ റൌണ്ട് ജഡ്ജി അങ്ങേരാണ്.
4 comments:
വെറും പുലിയല്ലണ്ണോ 'പുപ്പുലി'
അപ്പോ..ബ്ലോഗില്‍ പുലിയിറങ്ങി അല്ലേ..
സജ്ജീവ് ഭായി..
ഭാവുകങ്ങള്‍..!
ഈ കാഷായധാരിയെ സൂക്ഷിക്കണമല്ലെ..ആര്‍ക്കറിയാം ഇതും ഒരു ആ സ്വാമിയാണെന്ന്. സ്വാമിമാരെ ഇപ്പോള്‍ വേറൊരു കണ്ണില്‍ക്കൂടിയാണ് സമൂഹം നേക്കിക്കാണുന്നത്.
അതുശരി, അപ്പോള്‍ ഇതാണല്ലേ സുനില്‍?
Post a Comment