
പാവപ്പെട്ടവന്‍
ചെറായി മീറ്റ്സ്ഥലത്തിന് 2 കിലോമീറ്റര്‍ അകലെവെച്ചേ ആ വെളുവെളുപ്പ് കണ്ടിരുന്നു, അയല്‍ ജില്ലാ ബ്ലോഗര്‍മാരെല്ലാം.
കരയിലേയ്ക്ക് ഒരു വൈറ്റ് ലൈറ്റ് ഹൌസ് എന്ന സങ്കല്പം ഗള്‍ഫിലെ പുരാണങ്ങളില്‍ പറയുന്നതായി പ്രശസ്ത നാവികന്‍ നിരക്ഷരന്‍ ആണയിടു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ലതിക-സുബാഷുമാര്‍ കൊടുത്ത വെള്ളഖദര്‍ഷര്‍ട്ടുമിട്ടായിരുന്നു ഒറ്റയാള്‍ പ്രകടനം.
അരുണ്‍ കായംകുളത്തിന്റെ കവടിക്കളത്തില്‍ ഈ പാവപ്പെട്ടവന്‍ കഴിഞ്ഞ ജന്മത്തില്‍ പരമഭൂവുടമയും, കൃത്യം പതിനായിരം ഗോക്കള്‍, ആയിരത്തില്‍ കുറയാതെ ആനകള്‍, ഒരിരുപതിനായിരത്തോളം അശ്വങ്ങള്‍, ഒരു പിടീല്യാത്തവിധം ഗോട്ടുകള്‍, പിന്നെ ഡോഗ്സ് എന്നിവ സ്വന്തമായുള ധനശേഖരന്‍ എന്ന ജന്മിയായി തമിഴ്നാട്ടിലൊരിടത്ത് ചെത്തുകയായിരുന്നുവത്രേ !
അതിനും മുന്നത്തെ ജന്മത്തില്‍, സുകുമാരകളേബരവര്‍മ്മന്‍ എന്ന പേരില്‍ അമ്പിളിയമ്മാമനില്‍ പണ്ടുപണ്ട് ഖണ്ഡശ: വരാറുള്ളൊരു കഥയില്‍ ഒന്നു സൂചിപ്പിച്ചുപോകുന്ന കുഗ്രാമത്തിലായിരുന്നു ജനനമെന്നു ജ്യോത്സ്യശ്രീ പറഞ്ഞതായി ശ്രീ പാവം അഭിമാനത്തോടെ പറഞ്ഞു.
പിന്നെയെങ്ങനെയാണ് ഇങ്ങനെ ദരിദ്രവാസിയായത് ? വല്ല, കുറിക്കമ്പനിയിലും ചേരായിരുന്നില്ലെ ?
തോന്ന്യാസി ഗദ്ഗദത്തോടെ ചോദിച്ചു.
അതൊരു നീണ്ട കഥയാണ്. ചുരുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.
അങ്ങേയറ്റം ചുരുക്കാവുന്ന ഒരു കദനകഥ ആ ഗ്യാപ്പില്‍ എന്നെ പറയാനനുവദിക്കൂ.
എല്ലാരും നോക്കി. ആരാ ഈ സ്മാര്‍ട് യങ്ങ് മേന്‍. ആരാ ??!
ഞാന്‍ ... പാവത്താന്‍.. ഉസ്കൂള്‍ മേഷാണ്.
ഉസ്കൂള്‍ കഥകള്‍ക്ക് അത്ര പഞ്ചുണ്ടാവില്ല എന്നത് ആരുടെ തീരുമാനമായിരുന്നു ? നറുക്ക് ഏതായാലും പാവപ്പെട്ടവനുതന്നെ വീണു. ആ റിച്ചസ് ടു റാഗ്സ് സ്റ്റോറി ഞങ്ങള്‍ കണ്ണീരോടെ കേട്ടുകൊണ്ടിരുന്നു.
ഭഗവാനെ ! ആര്‍ക്കും ഈ ഗതി വരുത്തല്ലെ !
(റിസെഷന്‍ നിരാധരാക്കിയവരില്‍ നൂറുകണക്കിന് മലയാള ബ്ലോഗര്‍മാരുമുണ്ട്. അവരുടെ കുടുംബത്തില്‍ അലോസരവും അവരുടെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും സങ്കടങ്ങളും ഉണ്ടാവാതിരിക്കട്ടെ..അല്ലെ )
13 comments:
അരുണ്‍ കായംകുളത്തിന്റെ കവടിക്കളത്തില്‍ ഈ പാവപ്പെട്ടവന്‍ കഴിഞ്ഞ ജന്മത്തില്‍ പരമഭൂവുടമയും, പതിനായിരം ഗോക്കള്‍, ഒരിരുപതിനായിരത്തോളം അശ്വങ്ങള്‍, ഒരു പിടീല്യാത്തവിധം ഗോട്ടുകള്‍, പിന്നെ ഡോഗ്സ് എന്നിവ സ്വന്തമായുള ധനശേഖരന്‍ എന്ന ജന്മിയായി തമിഴ്നാട്ടിലൊരിടത്ത് ചെത്തുകയായിരുന്നുവത്രേ !
“ധനശേഖരന്‍ എന്ന ജന്മി, സുകുമാരകളേബരവര്‍മ്മന്‍ ..... “
ഇപ്പോഴിതാ പാവപ്പെട്ടവന്‍.
ഇദ്യേഹം ദാരിദ്യവാസിയായ കഥ കേട്ടാല്‍ ആര്‍ക്കും കണ്ണീര് വന്നുപോകും.
വിശാലമനസ്ക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ ....
എന്തിറ്റാ പെട..... :) :)
super..
നോമിന്‍റെ കവടിയില്‍ ഒന്നൂടെ തെളിഞ്ഞു.നോമത് പറയേണ്ടാന്ന് നീരൂഛ്കു..
എങ്കിലും നോം മൊഴിയട്ടെ..
"അടുത്ത ജന്മത്തില്‍, ഐ മീന്‍ നെക്സ്റ്റ് ജനറേഷന്‍,
ഈ ആള് ഇങ്ങനെ ആയിരിക്കില്യാ, സുന്ദരനായിരിക്കും, നിശ്ച്യാ!!
മാത്രല്ല, ഒരു മെട്രോസിറ്റിയുടെ അധിപനും, 'പണക്കാരന്‍' എന്ന ബ്ലോഗര്‍ നാമവും ഇവനു സ്വന്തായി കാണും(വേറെ ഒന്നും ഇല്ലെങ്കിലും)
ഭാഗ്യവാന്‍!!"
പാവപ്പെട്ടവന്റെ ഒരു സൂട്ടും കോട്ടും
“ധനശേഖരന്‍ എന്ന ജന്മി, സുകുമാരകളേബരവര്‍മ്മന്‍
അതങ്ങ് കലക്കി ഈ ഒരു... പേരു... സജീവേട്ട... കൊടു കൈ..!
പരമഭൂവുടമയും, പതിനായിരം ഗോക്കള്‍, ഒരിരുപതിനായിരത്തോളം അശ്വങ്ങള്‍, ഒരു പിടീല്യാത്തവിധം ഗോട്ടുകള്‍, പിന്നെ ഡോഗ്സ്
ഞാന്‍ ഇത്ര ഏറെ ധനികനാണോ ?
സജീവേട്ട.... കള്ളം പറഞ്ഞാല്‍ കണ്ണ് പൊട്ടിപോകും .!
പണം കുമിഞ്ഞുകൂടി ‘പെട്ടു‘ പൊയൊരു ‘പാവം.‘
“പാവപെട്ടവന്‍”
കിടു..!
പാവം പാവം പാവപ്പെട്ടവന്‍!
പാവപ്പെട്ട വേദനിക്കുന്ന കൊടീശ്വരന്‍! :)
എന്തായാലും നല്ല സൊയമ്പന്‍ പണി തന്നെ കിട്ടി :)
സജീവേട്ടാ കലക്കി
പാവം പാവം രാജ കുമാരൻ !!!!
പാവം പാവം രാജകുമാരൻ
സ്മാര്‍ട്ട് യങ് മാന്‍!!!!... എന്റെ ജന്മം സഫലമായി (250 രൂപ മുതലായി എന്ന്) അമ്മേ...അഛാ....ഭാര്യേ....മക്കളേ.... ഓടി വരൂ.. ഇതു കണ്ടോ..
Rasakaram... Ashamsakal...!!!
Post a Comment