Sunday, February 17, 2008

ആന 8 : മമ്മൂട്ടി

മാമലനാടിന്റെ നാനാദിക്കുകളില്‍നിന്നും ബ്ലോഗര്‍മാര്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അഹമഹമികയാ ബ്ലോഗുകയും ചെയ്യുന്നതു കണ്ട് എത്ര നാളാന്ന്വച്ചാ വെര്‍തേരിക്ക്യാ‍ ! അല്ലാ, എന്താപ്പൊ എഴ്ത്വാ ? ഊണേശ്വരത്തെ ധോണീസംവരണം തന്നെ ഫിനിഷ് ചെയ്യാമ്പറ്റീല്യ . മിസ്സ് ഭാവന ഇപ്പൊ തമിഴകത്താണു താനും. അങ്ങനേരിയ്ക്കുമ്പളാ, ഞങ്ങടെ കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മേന്‍ മോനായ്യെമ്മെല്ലേടെ ഫോണ്‍. ഒരു ലേഖനത്തിന് മൂന്ന് ക്യാരിക്കേച്ചര്‍ വേണം. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയായി, വക്കാണമായി. ഒടുവില്‍ സമ്മതിയ്ക്കേണ്ടിവന്നു. കിട്ടുന്നതില്‍ നന്ദി ഫിഫ്ടി: ഫിഫ്ടി. എന്താ ചെയ്യ. മഹാദാരിദ്ര്യമാണ്. ക്യാപ്പിറ്റലിസ്റ്റുകള്‍ക്കെന്തുമാവാമല്ലൊ !.


മൂന്നു കക്ഷികളില്‍ ഒരാളോടു മാത്രേ മിണ്ടീട്ടുള്ളൂ. ബാക്കി രണ്ടും വിശദീകരിക്കാനാവാത്ത സംഭവ ങ്ങളായി രേഖപ്പെടുത്തണം. അതിന്, ... പറഞ്ഞല്ലൊ, ... ഭാവന.... (ഇത്തിരി അമൃതാഞന്‍ പെരട്ട്യാ മതീന്ന്. മോന്റെ അള്‍ഷീമേഴ്സ് എല്ലാം മാറിക്കോളും , സംശ്യല്യ എന്ന് പൂജ്യ മാതാശ്രീ.)


മമ്മൂട്ടിയും എന്റെ സിദ്ധാണിയും ഒരു പോല്യാ. രണ്ടും മലന്നു കെടക്കണം, പക്ഷെ.

കക്ഷികള്‍ ഒറക്കം പിടിച്ചാ, നമ്മള് കാല്‍ക്കീഴില്‍ പതുങ്ങിയിരിക്കണം. ITI / ITC/Polytechnicഇലൊക്കെ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സ് പെട്ടെന്നു പോയി പാസ്സായി വന്നാല്‍ ഇനി പറയാന്‍ പോകുന്ന പ്രവൃത്തി തീര്‍ത്തും ആസ്വദിക്കാനാവും.

റോഡ് സര്‍വേക്കാര് പിള്ളേര്‍ തിയോഡലൈറ്റീക്കൂടെ നോക്കുന്നപോലെ, ഇപ്പൊ 120 ഡിഗ്രീ കോണില്‍ ചെരിഞ്ഞു കിടന്നുറങ്ങുന്ന കാല്‍ തള്ളവിരലുകള്‍ക്കിടയിലൂടെ നേരെ മുമ്പോട്ടു നോക്കുക. ഇതു ചെയ്യുമ്പോള്‍, ജീവനില്‍ കൊതിയുള്ളവര്‍ അസ്വസ്ഥരാവും. ആത്മഹത്യാ പ്രവണതയുള്ളവരാണെങ്കിലോ, പറയാനുമില്ല. ഏതാനും അടി ദൂരെ കാണുന്ന ആ രണ്ടു കറുകറുത്ത ഗുഹകളിലേയ്ക്കു നടന്നടുക്കാന്‍ തോന്നും. സുകൃതത്തില്‍ ഹരികുമാര്‍ ‘എന്നാ, ശരി പിന്നെ കാണാം’ ന്നും പറഞ്ഞ് നിഷ്ക്കളങ്കനായ മമ്മൂട്ട്യെ ഒരു ടണലിലേയ്ക്ക് പറഞ്ഞുവിടുന്നില്യെ. അതന്നെ.

എന്റെ മോന്റെ കാര്യം ഇതുവരെ ശരിയായിട്ടില്ല. 2.Pai.R ഫോര്‍മുലയനുസരിച്ച്, ഒരു 10 സെന്റിമീറ്ററില്‍ മിനുസം വരും ഒരൊറ്റ മൂക്കോട്ടയുടെ മാത്രം ചുറ്റളവ് എന്ന മിസ്റ്റര്‍. പരിവൃത്തം.

10 comments:

Cartoonist said...

മമ്മൂട്ടിയും എന്റെ സിദ്ധാണിയും ഒരു പോല്യാ. രണ്ടും മലന്നു കെടക്കണം, പക്ഷെ.

കക്ഷികള്‍ ഒറക്കം പിടിച്ചാ, നമ്മള് കാല്‍ക്കീഴില്‍ പതുങ്ങിയിരിക്കണം. ITI / ITC/Polytechnicഇലൊക്കെ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സ് പെട്ടെന്നു പോയി പാസ്സായി വന്നാല്‍ ഇനി പറയാന്‍ പോകുന്ന പ്രവൃത്തി തീര്‍ത്തും ആസ്വദിക്കാനാവും

Pongummoodan said...

ഹ ഹ ഹ (കേരളാ )

:)

ഡോക്ടര്‍ said...

ha ha.....nannai......

നിരക്ഷരൻ said...

സഹയാതികന്റെ പുതിയ ബാനര്‍ ഒന്നാന്തരം.
ഇതിനി മാറ്റരുത് കേട്ടോ.
:)

അപ്പു ആദ്യാക്ഷരി said...

:)

chithrakaran ചിത്രകാരന്‍ said...

അനകള്‍ തൃശൂര്‍പ്പൂരത്തിന് എഴുന്നള്ളുന്നതിലും കേമമായി അവതരിപ്പിക്കപ്പെടട്ടെ... !!!
കാശു കൃത്യമായി വാങ്ങണം ഓട്ടോഗ്ര്ര്ഫു പോര.
സിനിമ സ്റ്റാറുകളാകുംബോള്‍ ആ റേറ്റു തന്നെ വാങ്ങണം. മറക്കരുത്.
ചിത്രകാരന്റെ കംബ്യൂട്ടറില്‍ കാര്‍ട്ടൂണിസ്റ്റിന്റെ പൊസ്റ്റിലെ ഫോണ്ടൊന്നും തെളിയുന്നില്ലിഷ്ട!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മമ്മൂട്ടിക്കൊരു ഇടിവാളിന്റെ ഛായ.!!

ഗിരീഷ്‌ എ എസ്‌ said...

സജീവേട്ടാ..
നന്നായിട്ടുണ്ട്‌..
അഭിനന്ദനങ്ങള്‍...

പപ്പൂസ് said...

മമ്മൂട്ടി എന്റെ ഫേവറിറ്റ്.... കളറിടാത്തതില്‍ അത്യധികം നിരാശ രേഖപ്പെടുത്തുന്നു...

:)

അച്ചുമാമ said...

Ellarkum mammuttiyum EMS um okke Mathi.
namme Onnum Kannil pidikkilla Alle?

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി