ഈ റിയാലിറ്റി ഷോയില്‍നിന്ന് പിന്മാറാന്‍ ഇനിയും സമയണ്ട്. മാറുന്നൊ ? അതോ ഞാന്‍ തള്ളിത്താഴെയിടണൊ ?
.
ഞാന്‍ എന്തിനും തയ്യാറായി നിന്നു.
.
മെഡിക്കല്‍ ചെക്കപ്പ്, രാഗ റൌണ്ടുകള്‍ കഴിഞ്ഞല്ലൊ. നാടന്‍പാട്ടാണ്
എന്റെ ഇനം. ഒരു പാക്കനാര്‍പാട്ട് മൂളൂ.

.
പരമ്പരാഗതമായി, അരസികനായ ഞാന്‍ അറിയാതെ മുള്ളി. 5’8”- 55 കിലോഗ്രാന്‍ ഭീകരന്‍ ഇടയ്ക്ക് ഒരു ഫോണ്‍ അറ്റെന്‍ഡ് ചെയ്ത് നാലു ശബ്ദത്തില്‍ സംസാരിച്ചു. എന്നെ നോക്കി അടക്കം പറഞ്ഞു.
.
ഞങ്ങള്‍ അനോനികള്‍ക്ക് ഇതാണു നിയോഗം. സ്ഥിര ശബ്ദം സൂക്ഷിച്ചൂടാ. ആഴ്ച്ചയൊലൊരിക്കല്‍ ജലദോഷത്തിനടിപ്പെടണം. ഹെയര്‍ സ്റ്റൈലുകള്‍ മാറിമാറി പരൂഷിയ്ക്കണം. ബോണ്ട് തെറ്റിയ്ക്കുന്നവര്‍ക്ക് മറ്റോമ്മാരുടെ കൂട്ടത്തീച്ചേര്വേ നിവര്‍ത്തീള്ളൂ. ആകപ്പാടെ ഒരു മനസ്സുഖോമില്ല.
.
നിങ്ങള് ഏതായാലും തോല്‍ക്കും. ഇവിടെ നിക്കണ്ട. അതാ, അപ്പുറത്ത് എന്റെ ബാക്കി ഒരു തോന്ന്യാസി അനങ്ങണ കണ്ടൊ ? ചെറുകഥാറൌണ്ട് ജഡ്ജി മറ്റാരുമല്ല. ശുഭയാത്ര !
4 comments:
ഹ ഹ ഹാ. ന്നാലും ആ ചെറുവിരലിന് കുരു വന്നമാതിരയുള്ള ആ കുടവയറ്. അപ്പോ ശ്ശി ഭാവിപ്രവചനോം ണ്ടെന്നു തോന്നുണല്ലോ വരയന്. നോം നമസ്‌കരിച്ചിരിക്കുണു ഊണേശ്വരം.
ഭായി
വീണ്ടുമൊരു വലിയ കൈയ്യടി..
പുലിയെപ്പറ്റി എഴുതിയ കാര്യങ്ങള്‍ വായിച്ചിട്ട് തലയില്‍ക്കയറിയില്ല..:(
നിത്യന്‍... നല്ല അടിപൊളി ജീന്‍സിട്ടു വന്നിട്ടും,കാര്‍ട്ടൂണന്‍ ചെയ്ത കൊലച്ചതി അല്ലേ !!!
നാറാണത്തു ഭ്രാന്തന്റെ കഥ പറഞ്ഞതാ കൊഴപ്പായത്.
കാര്‍ട്ടൂണന്മാരോടൊന്നും കഥ പറയരുത്. കഥ കഴിക്കും.
ഭാഗ്യം മന്തുവരച്ചില്ല.!!!(വിരലിലെ കുരുപോലെ വയറിലിരിക്കട്ടെ മന്തെന്നു കരുതിയാലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറ്റം പറഞ്ഞുകൂട.)
സജ്ജീവ് ഭായ് അസ്സലായിട്ടുണ്ട്.

Post a Comment