
മലയാള ബ്ലോഗിന്റെ മിസ്സ്. പ്രഹേളിക മൂടുപടം നീക്കിയിരിക്കുന്നു !
ഇന്നലത്തെ പത്രത്തിലെ ചിത്രത്തില്‍ നോക്കി ഞാന്‍
പെണ്ണാളെ , ഇടയ്ക്ക് മെയിലില്‍ ചെയ്യാറുള്ളപടി , അഭിവാദനം ചെയ്തു:
ഹല, ഇഞ്ചീഗേള്‍ !
**********
എന്റെ കൌതുകോം ഇഞ്ചീടെ പലായനോം
ഞാന്‍ എന്നെങ്കിലും ‘ബോസ്റ്റാ’ക്കുമായിരിക്കും. കണ്ണീരോടെ വിട.....
എന്ന്, വിടന്‍
എന്ന് ഞാന്‍ ഒരു കൊല്ലം മുന്‍പ് ഇഞ്ചിക്കെഴുതിയിരുന്നു. ഒന്നും സംഭവിച്ചില്ല.
എല്ലാരും ഇഞ്ചിയെ മറന്നു. ഒരു മരമാക്രി മാത്രം ഇഞ്ചിയെ പിന്തുടര്‍ന്നു.

ഓര്‍മ്മകൂടിയ ഒരുനാള്‍ ഒരുള്‍വിളിയാല്‍ ഈ പടം ഞാന്‍ ഇഞ്ചിക്കു സമര്‍പ്പിച്ചു.
ഭവതി, ഇങ്ങനെയല്ലെന്നു പറയരുത്.... പിന്നെ, പനിനീര്‍പ്പൂവിതള്‍ കൂറിയറായി അയച്ചാല്‍ മതിയോ അതോ നേരിട്ടു വാങ്ങിക്കുന്നോ ?
അന്നു വൈകീട്ട്, കാറ്റുകൊള്ളാനെന്ന വ്യാജേന കടല്‍ക്കരയില്‍ ഞാനിരുന്നു.
ഭാര്യ ചോദിച്ചു : ഭവാന്‍, ഇത്തവണ എന്തിന്റെ വ്യാജേനയാണ് കാത്തിരിപ്പ് ?
ശീതമന്ദാനിലനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ...
മലയാളം കഷ്ടിപുഷ്ടി പാസ്സായ ഭാര്യ മിണ്ടിയില്ല.
ഞാന്‍ ചെവിയോര്‍ത്തുകൊണ്ടേയിരുന്നു.
ങേഹെ ! ഏഴാം കടലിനക്കരെ കമ്പ്ലീറ്റ്ലി നിശ്ശബ്ദം !
മരിച്ചാ മതീന്നായി എനിക്ക്.
അതിനു മുന്‍പ് ഒരു ലാസ്റ്റ് അറ്റെംറ്റ് കൂടി നടത്തിക്കളയാം. ഘോരമായ പടം കണ്ട്
തലയറഞ്ഞ് തരുണി പറയണം : ഹല്ല, ഹിതല്ല ! ഹീ ഇഞ്ചി ഹിങ്ങനെയല്ല !
ഒടുവില്‍, ഒരു രാത്രി, കരഞ്ഞുകൊണ്ടെഴുതി.
Hello Inchee,
In the wake of the maakri rampage, here is one more and surely, the last of my brainwaves on you- unsigned. This is my cheers to your anonimity & a half !
Use it or throw away...
ഒടുവിലിതാ, ഒട്ടും പ്രതീക്ഷിക്കാണ്ടെ.....
ഇന്നലെ നഗരത്തിലെത്തീന്നറിഞ്ഞപ്പോള്‍, പാഞ്ഞുചെന്നു കണ്ടു .
കണ്ടതും നോക്കിച്ചിരിച്ചു.....ഞാനങ്ങോട്ട്‍.
ആരാ, മനസ്സിലായില്ല ?!!! ഭവതി നന്നായി കണ്ണുരുട്ടാന്‍ മറന്നില്ല.
ഞാന്‍, ഭാവഗായകന്‍, സജ്ജീവ്ജി.
താനാണൊ ആ ജി ? എങ്കില്‍ വരണം.. അല്പനേരം സൈഡ് വാക്കിലൂടെ നടക്കാം.
ഞാന്‍ സൈഡ് വാക്കിലെ സകലരേം കുടിയൊഴിപ്പിച്ചു കഴിഞ്ഞിരുന്നു.
വഴുക്കുണ്ട്. സൂക്ഷിച്ച്, അന്നനട നടക്കണേ....
നടപ്പിനിടയില്‍ ഞാന്‍ പലതും ചോദിച്ചു. ഹൌ ഈസ് ഒബാമ എന്നതായിരുന്നു എന്റെ ആദ്യ ചോദ്യം എന്നാണെന്റെ ഓര്‍മ്മ.
തിരക്കുള്ള ബ്രോഡ് വേയിലെ ഊടുവഴികളിലൊന്നിലെ പഴഞ്ചാടി കടയ്ക്കു മുന്നിലെത്തിയതും ശ്രീമതി എന്നെ കോളറില്‍ പിടിച്ചു നിര്‍ത്തി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ കസ്റ്റമറി ആയി പറയേണ്ടുന്ന ‘ഓ, ഖമോണ്‍ യൂ നോട്ടി’
പറയാന്‍ ഞാന്‍ മറന്നില്ല.
കടയ്ക്കകത്തേയ്ക്കു നോക്കി. കത്തിപ്രദര്‍ശനമാണ് ബിസിനസ്.
ഓ, കായ്കറികള്‍ അരിഞ്ഞരിഞ്ഞരിഞ്ഞു തള്ളുന്ന കത്തിപോലും നാടന്‍ വേണമെന്ന് ഭവതിക്ക് നിര്‍ബ്ബന്ധമുണ്ടല്ലെ ? വോട് എ രാജ്യസ്നേഹം !
തരുണി എന്നോടിതുവരെ ‘കമാ’ന്ന് മിണ്ടിയിടില്ല. ഉടന്‍ മിണ്ടുമായിരിക്കും.
ഇപ്പോള്‍, ക്വൊട്ടേഷന്‍ ടീമിന്റെ പേരിന്റെ ആദ്യക്ഷരത്തിന്റെ ഷേയ്പ്പുള്ള കത്തിയാണ് നടപ്പു രീതി.... കടക്കാരന്‍ കാന്‍വാസ്സിങ്ങ് സ്റ്റാര്‍ട് ചെയ്തു.
അമേരിക്കയില്‍ നമ്മള്‍ കാച്ചാന്‍ പോകുന്നവന്റെ പേരിന്റെ ആദ്യക്ഷരമാണ് ആചാരം.
ഇവിടെ, പ്രചാരത്തിലുള്ള ഷേയ്പ്പ് ഏതാന്ന് ?
കടക്കാരന്‍ ‘S' ആകൃതിയിലുള്ള കത്തി വീശി.
ഇഞ്ചി ഒരര സെക്കന്‍ഡ് ആലോചിക്കുന്നതു കണ്ടു. പിന്നെ മൊഴിഞ്ഞു:
എങ്കില്‍, എനിക്കും അതേ ഷെയ്പ്പു മതി. വേഗമാകട്ടെ.
ശുഭം
23 comments:
ഹഹ ഇത്ര പെട്ടന്ന് ആവാഹിച്ചോ ? അപ്പോള്‍ പുലി വേട്ട വീണ്ടും തുടങ്ങി എന്നര്‍ത്ഥം . ഇതിപ്പം കിട്ടിയത് ഒരു പുലിണി ആണല്ലോ :) കലക്കി മറിച്ചു.
സജ്ജീവ്ജി
ഒരു തേങ്ങ.....
ഠേ....
:)
ഏതു മണ്ണിനടീന്നാ ഈ ഇഞ്ചിയെ കിളച്ചോണ്ടു വന്നേ....
കണ്ണീരോടെ വിട.....
എന്ന്, വിടന്‍
kollu maashe chirippichu kollu.
സജീവേട്ടാ, ഉഗ്രന്‍ അലക്ക്.കൂടെ കിടിലന്‍ പടവും:)
"താനാണൊ ആ ജി ? എങ്കില്‍ വരണം.. അല്പനേരം സൈഡ് വാക്കിലൂടെ നടക്കാം.
ഞാന്‍ സൈഡ് വാക്കിലെ സകലരേം കുടിയൊഴിപ്പിച്ചു കഴിഞ്ഞിരുന്നു."
സജ്ജീവേട്ടന്റെ ശൈലി അപാരം. വരയേക്കാള്‍ ഞാനിപ്പോള്‍ ഭാവാന്റെ കീബോര്‍ഡ് മൊഴിയുന്ന വാക്കുകളാണ് ഇഷ്ടപ്പെടുന്നത്. അല്ലാ അപ്പോ ഇഞ്ചിപ്പെണ്ണിനെ കണ്ടെന്നാണോ പറയുന്നത് ? ‘എസ്’ ആകൃതിയിലുള്ള കത്തിയേം വെറുതെ വിടില്ല അല്ലേ ?
ചെറായി പുലി പിടുത്തം നിറുത്തിയോ ? അതിനിടയ്ക്ക് സാക്ഷാല്‍ പുലികളെ പിടിക്കാന്‍ ഇറങ്ങിയതുകൊണ്ട് ച്വാദിച്ചതാ :)
:)
Real nice write up .. gr8 style :)
കണ്ണീരോടെ വിട.....
എന്ന്, വിടന്‍
Haha
ഹിന്ദുവിലെ പാചകപ്ളോഗില്‍ കണ്ട പടമാണോ ജീ
വരച്ചു തള്ളീത്?
ഇന്ചിപെണണ്‍ പിന്നേം പറ്റിച്ചേ...ha ha ha
തള്ളേ,
ഇതു ശരിയായില്ല..
പനേന്നിറങ്ങിയ പോലുണ്ടല്ലോ...
നോവേ...
Ha ha ha
:)
ഭായ്.... കലക്കി മറിച്ചു..
പുളിയിഞ്ചി കുടിച്ച പോല്യായി...:)
"S" ആകൃതിയിലുള്ള കത്തിപിടിച്ചോണ്ടിരിക്കാന്‍ ഇഞ്ചിയെന്താ ഗുണ്ടയാ? അതോ ബ്ലോഗിലെ ഗുണ്ടായിസമാണൊ ഉദ്ദേശിച്ചത്? അങ്ങനെ ആരും നേരില്‍ക്കണ്ടിട്ടില്ലാത്ത കരച്ചില്‍(അലര്‍ച്ച) മാത്രം കേട്ടിട്ടുള്ള ഈ പുലിയെയും മാഷ് വലയിലാക്കി ല്ലെ!
കണ്ണീരോടെ വിട.....
എന്ന്, വിടന്‍
ha ha ha
kalakki
ആ ആദ്യത്തെ വര കണ്ട് ചിരിച്ചുചിരിച്ചു കണ്ണുതള്ളി! എന്തൊരലക്ക് മാഷേ :) ഉഗ്രന്‍ എഴുത്തും വരയും.
“ങേഹെ ! ഏഴാം കടലിനക്കരെ കമ്പ്ലീറ്റ്ലി നിശ്ശബ്ദം !
മരിച്ചാ മതീന്നായി എനിക്ക്”
തകർത്തു സജ്ജീവേട്ടാ... ചെറായിക്കാരെയൊക്കെ ഇപ്പോൾ മറന്നല്ലേ...?ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം...:) :)
ജിഞ്ചെർ ഗേൾ ജസ്റ്റ് ലൈക്ക് ആൾ അതർ ഗാൾസ്...ചിയേഴ്സ്
സജ്ജീവട്ടോയ്,
ഈ ബജ്ജി കാണാമ്മിണി ബൈകി. ടെന്‍ഷനടിച്ചു ചാകാന്‍ കെടക്കുമ്പൊളൊക്കെ ഞമ്മ ഈ ബജ്ജിക്കൂടെ ബെരാം...ചിരിച്ചു ചിരിച്ചു ജീവിക്കാനാണമ്പ്രാ...!!
പണ്ട് മുടിനാരു കണ്ട് "മസാലദോശയുടെ" ചിത്രം കടുകിട തെറ്റാതെ വരച്ച ചിത്രകാര മഹാനുഭാവുലുവിനെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പ ദോണ്ടെ കെടക്കണു! ധാ തരികിടതോം തത്തമ്മച്ചുണ്ടന്‍! ഇതെന്നാ ഫാവനയാ! നമിച്ചു!
ഗംഭീരം. ഇഞ്ചിപ്പെണ്ണിനെ കിട്ടിയപ്പോള്‍, ഇനിയിപ്പോ ചെറായിക്കാരെയൊക്കെ വേണ്ടെന്നു വച്ചോ?
അഡീഷന്:
ഇഞ്ചി ഒരര സെക്കന്‍ഡ് ആലോചിക്കുന്നതു കണ്ടു. പിന്നെ മൊഴിഞ്ഞു:
എങ്കില്‍, എനിക്കും അതേ ഷെയ്പ്പു മതി. വേഗമാകട്ടെ...
അടുത്ത നിമിഷത്തില് അസാധാരണമാം വലുപ്പമുള്ള ഒരു മനുഷ്യ ശരീരം ബ്രോഡ് വേ യെ നാരോ വേ ആക്കികൊണ്ട് ഹൈക്കോര്ട്ട് ലക്ഷ്യമാക്കി പായുന്നതും കണ്ണില് പെട്ടു, പ്രാണഭയം കൊണ്ടാണെന്നു കാണികളും അല്ല...ആരോഗ്യ സംരക്ഷണത്തിനാനെന്നു കാര്ട്ടുണിസ്റ്റും
കാര്ട്ടൂണിസ്റ്റിന്റെ പേര് വല്ല "m"ലൊ "n" ലോ ആണ് തുടക്കമെങ്കില് ആ കത്തി എങ്ങനെ ഇരിക്കുമായിരിക്കും?
പാവം ഇഞ്ചിപ്പരുവമായി..
ഇഞ്ചി കടിച്ച പോലെയായോ?
ഇഞ്ചി കടിച്ചപോലെയെന്നു പറയുന്നത് ഇതാണല്ലേ...
Post a Comment