Thursday, August 2, 2007

ഒരു ഹ്രസ്വസ്ഥൂല കുടുംബചിത്രം


ക്വാര്‍ട്ടര്‍ നമ്പര്‍ D-81,
ഇന്‍കംടാക്സ് റെസിഡെന്‍ഷ്യല്‍ കോളനി,
പനമ്പിള്ളീ‍ നഗര്‍,
കൊച്ചി- 682036 - യുടെ
മുന്‍വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറി എന്നെ ആക്രമിയ്ക്കാനായിരുന്നില്ലെ നിങ്ങടെ ശ്രമം ?
പറ്റില്ല. ആ സ്വാഗതപ്പലക ഒന്നു ശ്രദ്ധിയ്ച്ചുനോക്കൂ.
ഞങ്ങളെ കണ്ടൊ ? 2 കൊല്ലമായി ഞങ്ങള്‍ അവിടുണ്ട്. ഇപ്പോള്‍ എന്തായി ?
ആയുധോം വച്ച് കീഴടങ്ങിയോ ?

ഇത്രയും കാലായിട്ട് നാനാതരം ചിരികള്‍ പാസ്സാക്കിക്കൊണ്ടല്ലാതെ പലര്‍ക്കും
അകത്തേയ്ക്ക് ഒന്നു പാളിനോക്കാന്‍ പോലും ആയിട്ടില്ലാന്നു പറഞ്ഞാലോ ! പൊട്ടിപ്പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ടാണ് ബന്ധുമിത്രാദികള്‍ എന്നെന്നേയ്ക്കുമായിനിര്യാതരായ വിവരവും മറ്റും ചിലര്‍ പറഞ്ഞൊപ്പിയ്ക്കാറുള്ളത്.ഇത്തരം അവസരങ്ങളില്‍ സല്‍ക്കരിയ്ക്കാന്‍ കൊണ്ടുവന്ന ചായപലഹാരാദികള്‍ ഒന്നോടെ തിരികെ കൊണ്ടുപോകുന്നതായി ഭാവിച്ചൊ,
കേള്‍വിശക്തി തീര്‍ത്തും നഷ്ടപ്പെട്ടവെരെപ്പോലെ പെരുമാറിയോ, ഒന്നും ശരിയായില്ലെങ്കില്‍
‘100’ നൂറേ നൂറില്‍ കറക്കി ആളെ വരുത്തിയോ ആണു, അത്തരം വകതിരിവുകെട്ടവന്മാരുടെ ചിരിയടക്കുന്നത്. എന്നാല്‍ ഇന്നേവരെ ഇതിനൊരു ശമനമുണ്ടോ ! ഇല്ല താനും !

ഇതാ ഞാന്‍ പറഞ്ഞെ,
SELF-CARICATURE ആണു
ഒടുക്കത്തെ ‘ ഫെങ്ങ്ഷ്വി’ വസ്തു...
ചുമരില്‍ തൂക്കിയിട്ടാല്‍ ഉടനടീ ഫലാ.. !

കാര്‍ട്ടൂണിസ്റ്റ്

2 comments:

ടി.സി.രാജേഷ്‌ said...

hahaha... hohohoho...hihihihi....huhuhuhu....ha-ha-ha-ha-ha-haaaa....

ഗുപ്തന്‍ said...

ഹൌ!!! കിടു കിടുക്കന്‍ വര മാഷേ ... ഈ ബോഗര്‍മാരുടെ കരിക്കേച്ചര്‍ ഇട്ടിരിക്കുന്നവരില്‍ ചിലരുടെ ഫോട്ടോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അടിപൊളിയായ്യിട്ടുണ്ട്.

ഓഫേ. മാഷിന്റെ പടത്തില്‍ ആ കുടപിടിച്ചേക്കുന്നത് ഐശ്വര്യം വന്നതിന്റെ ലക്ഷണമാ? ഞാന്‍ ഓടി...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി