
എന്താ ഈ ബൂലോഗത്ത് കമ്പ്ലീറ്റ് പുരുഷ കേസരികള്‍ മാത്രമാണല്ലോ ! രണ്ടത്തൊന്ന് സിംഹിണികളെ കാണാന്‍ ജീവനുള്ള കാലത്ത് പറ്റ്വോ , കുറുമാ ?
‘പറ്റും. നൂറു ശതമാനോം പറ്റും. എന്റെ യൂ.സ്വ. യില്‍ അത്തരം പലപല വിശദീകരിയ്ക്കാനാവാത്ത സംഭവങ്ങളും വിശദമായി വിശദീകരിച്ചിരിയ്ക്കുന്നത് വായിച്ചില്ലെന്നോ ? അത്ഭുതാവഹമായിരിയ്ക്കുന്നു ! ’
കുറൂസ് ആളാകെ മാറിയിരിയ്ക്കുന്നു. പഴയ ‘ മംഗളോദയം ‘, ‘ രസികരഞിനി ’,‘ വിജ്ഞാനകൈരളി ’ ഇത്യാദികള്‍ വായിയ്ക്കുന്ന പോലെ തോന്നും ഇപ്പൊ കുറുമനെ കേട്ടോണ്ടിരിയ്ക്കുമ്പോള്‍ !
ആദ്യമാദ്യമായിപ്പറഞ്ഞോട്ടെ. ബൂലോകത്ത്, സിംഹേശ്വരന്മാരില്ല. സംശുദ്ധവ്യാഘ്രകേസരികളേയുള്ളൂ.
ആവാം, പുലികള്‍ എന്ന് അവര്‍ അഥവാ അവറ്റ അറിയപ്പെടും.
അപ്പൊ, അവരുടെ നാരീജനം ?
ഉവ്വ്, പുലിമണികള്‍. അവരും വെളിയ്ക്കിറങ്ങിക്കഴിഞ്ഞു.
അവരില്‍ ആരാണ് പുരാതന ?
കുറുമാന്‍, കുറച്ചുനേരം പുതിയൊരു പോസില്‍ നില്‍ക്കാമെന്ന പ്രതീക്ഷയില്‍ ചക്രവാളത്തിലേയ്ക്കു മിഴികളുയര്‍ത്തി. അവിടെ, പ്രതീക്ഷിച്ചപോലെ ഒന്നും കാണാത്തതുകൊണ്ട്, പെട്ടെന്ന് താഴ്ത്തി.
തിരമാലകള്‍ക്കപ്പുറത്ത് ഒരു നാവികസ്ത്രീയുടെ ശക്തമായ സാന്നിദ്ധ്യം എനിയ്ക്കനുഭവപ്പെടുന്നുണ്ട്.
അതുല്യയാണവള്‍, അപരാജിതയാണവള്‍, അഹ . . , സോറി, അ . അ. . . .അ . ‘അ’ വെച്ച് വല്ലതും തോന്നുന്നുണ്ടൊ ? തൊടങ്ങീം പോയി, ഒന്നു കൂടി കിട്ട്യാല്‍ നിര്‍ത്താമായിരുന്നു.
അഷ്ടദിക്പാലകയാണവള്‍ .
ഞെരിപ്പന്‍ പ്രയോഗമാണല്ലൊ ഗഡീ. വീടെവിട്യാ ?
പിന്നെ ഞാനവിടെ നിന്നില്ല. അതുല്യശര്‍മ എന്ന ബ്ലോഗിനിയെക്കുറിച്ച് അടിയന്തിരമായി അറിയേണ്ടിയിരിയ്ക്കുന്നു.
* * * * * *
ഒരാഴ്ച്ച കഴിഞ്ഞു. ‘അതുല്യശര്‍മ ഇതിലുണ്ടാവും’ എന്നു പറഞ്ഞ് വിശാലാക്ഷി എന്ന എന്റെ ഒരയല്‍ക്കാരി അവരുടെ നല്ല കാലത്ത് സമ്പാദിച്ച കുറെ വിലാസങ്ങള്‍ എനിയ്ക്കു വെറുതെ തന്നു. അതോടെ, എന്റെ ജീവിതശൈലി അടിമുടി അതാ മാറുകയായി. ഇനിയങ്ങോട്ടുള്ളതെല്ലാം സംഭവബഹുലമാണ്. തുടര്‍ന്നു വായിയ്ക്കുക . .
ഭാഗം 2
ഇങ്ങനെയായിരുന്നു തുടക്കം.
വീട്ടില്‍ ഞാനൊറ്റയ്ക്ക്. അന്നു രാവിലെ, പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ‘ ഭവതിയോ കുത്തിത്തിരുപ്പ് ഭഗവതി ?’ എന്ന തലക്കെട്ടില്‍ , പേരിനൊരായിരത്തൊന്ന് പേര്‍ക്ക്
ഇ-മെയിലയച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞില്ല. അതീവശ്രദ്ധയോടെയും ആഹ്ലാദത്തോടെയും ഞാന്‍ കഞ്ഞിപ്ലെയിറ്റിലേയ്ക്ക് മൂക്കു മുട്ടിച്ചിരിയ്ക്കുമ്പളാണ് നടുങ്ങിപ്പോയത് - മേശയ്ക്കെതിര്‍വശത്തുനിന്ന് സാമാന്യം ദീര്‍ഘവും ഭയാനകവുമായ ഒരേമ്പക്കം !
മറ്റാരും ഏമ്പക്കം ഇട്ടു കേള്‍ക്കുന്നത് പണ്ടേ എനിയ്ക്കിഷ്ടമല്ല.
ഏറുകണ്ണിട്ടൊന്നുനോക്കി. ഭയങ്കരം ! കഞ്ഞിപ്പാത്രം ഊറ്റിക്കഴുകി കമിഴ്ത്തിവെച്ചിരിയ്ക്കുന്നു ! കറിവേപ്പിലച്ചമ്മന്തിയുടേയും മോഹിച്ചെടുത്തുവെച്ച രണ്ടു കടുമാങ്ങകളുടേയും പൊടിപോയിട്ട് ഗന്ധം പോലുമില്ല. മേശ്പ്പുറത്തു വെച്ചിരുന്ന മൂന്നു പുതിയ സ്പൂണും കാണാനില്ല ! ഏതോ വിദഗ്ധനായ തസ്ക്കരന്‍ നിശ്ശബ്ദം കഞ്ഞി കുടിച്ചുവറ്റിച്ചിരിയ്ക്കുന്നു !
അപ്പോഴാണ് കണ്ടത് -
എതിരെ, ഈ ഇല്ലായ്മകള്‍ക്കു നടുവിലിരുന്നുകൊണ്ട് ചോരക്കണ്ണുകളുള്ള ഒരപരിചിതന്‍ ഗൌരവം വിടാതെ ഹസ്തദാനത്തിനായി എനിയ്ക്കു നേരെ ഏന്തിവലിഞ്ഞു.
ഹല, ഞാനാണ് ‘കുണുക്കിട്ട കോഴി കുളക്കോഴി’. നിങ്ങളല്ലെ ആ റാസ്ക്കല്‍ കാര്‍ട്ടൂണീസ്റ്റ് ?
അറിയ്യ്‌വോ, നിങ്ങള് കാരണം എന്റെ മെയില്‍ബോക്സ് ജാമ്മായി, എഴുത്തുകള്‍ കരകവിഞ്ഞൊഴുകി, രഹസ്യങ്ങള്‍ പുറത്തായി, സഹിയ്ക്കാന്‍ വയ്യാണ്ടായപ്പൊ എന്റെ ഓഫീസ് കമ്പ്യൂട്ടര്‍ പൊട്ടിത്തെറിച്ചു. എന്നെ ഓഫ്ഫീസില്‍നിന്ന് പിരിച്ചുവിട്ടു.
ഞാന്‍ മരവിച്ചപോലായി. ഏതോ ഹിഡ്ഡന്‍ അജന്‍ഡയുടെ ആളാ കോഴി. അല്ലെങ്കിലിത്ര ധൈര്യോ !
എല്ലാര്‍ക്കും ഞാന്‍ കാരണം ജ്വാലി നഷ്ട്ടപ്പെട്ടൂത്രെ ! അതിനുമുന്‍പ്, നടേപ്പറഞ്ഞ കരകവിഞ്ഞൊഴുകല്‍, പൊട്ടിത്തെറിക്കല്‍ എന്നിവ കണ്ട് ഞെട്ടിവിറച്ചവരാണെല്ലാവരും.
പിറ്റേന്നത്തെ പത്രങ്ങള്‍ എന്നെ പൊരിച്ച്ഉ.
‘Threadmail cartoonist stripped threadbare’
“ ത്രെഡ്മെമെയിലുമായി നൂല്‍ബന്ധമില്ലേയ് ” - കാര്‍ട്ടൂണിസ്റ്റ്.’
സംഗതി നിസ്സാരമാണെന്നു കരുതിയോ ? എന്റെ മെയില്‍ കിട്ടിയ 1001-ഇല്‍ 900-ത്തിലധികം പേറ്ക്കും പരിക്കുപറ്റിപോലും ! മെയില്‍ബോക്സ് പൊട്ടിത്തെറിച്ചാണ് എല്ലാര്‍ക്കും പരിക്ക്. ചറപറാചിതറിവീണ കത്തുകള്‍ക്കുചുറ്റും കൂട്ടംകൂട്ടമായിരുന്ന് ബ്ലോഗര്‍മാറ് മാറത്തടിച്ചുനിലവിളിയും പൂരപ്പാട്ടുമായിരുന്നുവെന്ന് എല്ലാ പത്രങ്ങളുടെയും വിദേശകാര്യ ലേഖകര്‍ ഒരുപോലെ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു !
കടുത്ത ആത്മീയവാദിയും ബഹുഭാഷാപണ്ഡിതനുമായ ‘ജീവന്മുക്തി’ എന്ന ഒരു കൌമാരബ്ലോഗര്‍, ‘ഹലിന്‍സ്ദ്ച്സൊഇ ബ്ക്സ്ദൊ ഹ്ന്‍സ്വ്ഹ് സ്വ്ക്ന്‍സ് ദൊഹ്ജ്ദ്വൊജ്ജ് സിഹ്സ്വൊഇ ഹ്സ്ദ്ഫ്ജ്ജ്ദൊക്ല്സ്വ്; കെര്‍പ്ര്ബ്;ല്‍ഹ്സ്വ്’ എന്ന് സാമാന്യം കനത്തില്‍ എന്റെ കത്തിനു വിശദമായി മറുപടിയ എഴുതവേ REPLY TO ALL-ഇല്‍ അബദ്ധത്തില്‍ കൈ കൊണ്ടതാണ് ഈ ബഹളത്തിന്റെയൊക്കെ മൂലാധാരം എന്നു പിന്നീടു കണ്ടെത്തി. തനതു സ്ഥലം ജിമ്മുകള്‍ കൂടീയായ 12 ഇതര ബ്ലോഗര്‍മാര്‍ ചേര്‍ന്ന് കശ്മലനെ തേടിയിറങ്ങിയിട്ടുണ്ട് എന്നറിഞ്ഞയുടന്‍ വിശാലാക്ഷി എന്ന എന്റെ നടേപ്പറഞ്ഞ നല്ലസഹായിയാം അയല്‍ക്കാരി പുതിയ ജി-മെയില്‍ എക്കൌന്റ് തുടങ്ങി ‘കര്‍ണ്ണം മല്ലീശ്വരി’ എന്ന പേര് സ്വീകരിച്ച് ഇപ്പോള്‍ സമ്പൂറ്ണ മൌനവ്രതത്തിലാണത്രേ !
12 ആഴ്ച്ചയ്ക്കും 12 സ്റ്റിച്ചിനും 12,000 ക. യ്ക്കും ശേഷം എനിയ്ക്കു രണ്ടുപേരുടെ സഹായത്തോടെ നടക്കാമെന്നായി.
രണ്ടു മാസം കഴിഞ്ഞ് ഒരു ദിവസം. . .
ഞാന്‍ വീണ്ടും കഞ്ഞി കുടിയില്‍ ഏറ്പ്പെട്ടിരിയ്ക്കയാണ്....
മാങ്ങാച്ചമ്മന്തി വായിലേയ്ക്കിട്റ്റതേയുള്ളൂ . ഞാനാ കാഴ്ച്ച കണ്ട് കിടുകിടാകിടുങ്ങി !
അപ്പുറത്തൊരു വനിത. ദേവീഭാവം.
പഴയ ഓര്‍മ്മയില്‍ യാന്ത്രികമായി ഞാന്‍ ചമ്മന്തി അങ്ങോട്ടു നീക്കിവച്ചു. അവര്‍ ‘അരുതേ’ എന്നു യാചിയ്ക്കുമ്പോലെ…
ഉപ്പിട്ടിരുന്നേല്‍ ഞാനെന്നേ ഇസ്ക്കിയേനെ.
ഞാന്‍ വസ്തുവിനെ രുചിചുനോക്കി. ഉപ്പില്ല !!! പരിണിതപ്രജ്ഞ തന്നെ ഈ മാന്ത്രികസ്ത്രീ !
അത്ഭുതം തലക്കുപിടിച്ച് ഞാന്‍ പാമ്പായിക്കിടന്നുപോയി.
നമിച്ചൂ ഞാന്‍, എന്റെ ഭവതീ ?
എന്റെ കുത്തിത്തിരുപ്പ് ഭഗവതീന്ന് പറയൂ. ഞാന്‍ അതുല്യ.
അപ്പോള്‍, ഇതാണ് ഞാന്‍ തേടി നടന്ന വസന്തം ! ഇതാണ് കനകാവസരം ! അത്ഭുതം ഒരു കലക്കന്‍ ആലിംഗനത്തിലൂടെ അറിയിയ്ക്കാന്‍ ഞാന്‍ മുന്നോട്ടാഞ്ഞതും . .
തലമുടിയഴിച്ചിട്ട് കുടഞ്ഞ് നാരീമണി പഴയ നാവികസ്ത്രീയായി.
അപകടം മണത്തതും ഞാന്‍ ടപ്പോന്ന് ‘സാവ്ധാന്‍’ ആയി.
ശുഭം
21 comments:
എന്നിട്ടെവിടെ; 25 കഴിഞ്ഞു.
ബയാനകാ,
സുഖമിലാതിരിയ്ക്കാണ്. ഇത് മിനിഞ്ഞാന്ന് എഴുതിയത് സമയം നീട്ടാന്‍ വേണ്ടി രണ്ടു ദിവസമായിട്ടിട്ടതാണ്.
പടം വരച്ചയുടന്‍ ഇടും. മണിക്കൂറുകള്‍ക്കകം.
സജ്ജീവ്
അതുല്യവെല്യമ്മയുടെ പടം കണ്ട് ഈ ഓണം ഹഹഹ ആക്കാമെന്ന് കരുതി വന്നതാ. നിരാശനായി മടങ്ങുന്നു. ആ പടം പോസ്റ്റാതിരുന്നത് ആരേം പേടിച്ചിട്ടല്ലല്ലോ അല്ലേ :)
പടമെവിടെ...പടമെവിടെ...
അതുല്യയുടെ പടമെവിടെ...
ലക്ഷം..ലക്ഷം..പിന്നാലെ;)
ഫോണ്ട് സൈസ് കുറച്ചാല്‍ വായിക്കാന്‍ എളുപ്പമുണ്ട്. അയാസം കുറയ്ക്കാമായിരുന്നു.
:)
ente kayyoil ninnum photo padam vaangichittundu :D enteyum padam varumaayirikkum alle?
- alappuzhakaran
അല്ലാ എന്നിട്ടു പടമെവിടെ?? പറഞ്ഞു പറ്റിക്കുന്നോ...
അതുല്യായുടെ പടം വരച്ച് കലകലക്കും എന്നു പറഞ്ഞിട്ട് മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞല്ലോ. ഓണസദ്യയുണ്ട് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നു തോന്നുന്നല്ലോ. ഇനിയെന്തായാലും കിടന്നുകൊണ്ട് വരച്ച് കിടന്നോണ്ടന്നെ അങ്ങ്‌ട് പോസ്റ്റാാ.. പടം തലകീഴായി പോകരുതെന്നു മാത്രം.
ഹലോ......പുലികളെ.....വരച്ച്...വരച്ച്...സജ്ജീവ്ജി.....വല്ല പുലിവാലും പിടിച്ചോ......?
പ്രിയ സജീവ്
ഇനിയും വായിച്ച് തീരാത്തഭാഗങ്ങള്‍ വായിച്ച് തീര്‍ക്കുകയാണ് ഞാന്‍ അത് കൊണ്ടു ഇങ്ങോട്ട് വരാന്‍ താമസം എടുത്തു.
പിന്നെ ഏതോ ഒരു പെണ്‍കൊച്ചിന്‍റെ പടമോ..എന്തൊ...ഇവിടെ ഉണ്ടെന്ന് ഒരു വാര്‍ത്ത കേട്ടപ്പോല്‍ വന്ന് നോക്കിയത...വെറുതെ സമയം കളഞു.
അപ്പോ ആദ്യ പേജിലേക്ക് തിരിച് പോക്കുന്നു.
പടം ഇട്ടാല്‍ അറിപ്പ് ഉണടാക്കുമല്ലോ...
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
സസ്നേഹം
മന്‍സൂര്‍നിലംബൂര്‍
ചേട്ടാ, പടമിട്.....
അതുല്യാമ്മ സജീവേട്ടനെ വിരട്ടി എന്നാ തോന്നുന്നത്
ബയാനകന്‍, ഇക്കാസ്, മയൂര, കിഷ്,സാല്‍ജൊ, വിഷ്, കൊച്ചുത്രേസ്സ്യ, ഖാന്‍, മന്‍സൂര്‍, കലേഷ്, തഥാഗതന്‍ എന്നിവര്‍ ഒന്നോര്‍ത്തോ...
ഞാന്‍ ചത്തിട്ടില്ല, ചത്തേനേം...ഒരൂസംകൂടി വെര്‍തേനെ ഇരിയ്ക്കണ്ടിവന്നെങ്കി...
ഭാഗ്യവശാല്‍ വരേശ്വരി പ്രസാദിച്ചു.
പിന്നെ, നിങ്ങളിത്രേള്ളൂ, ബാക്കി ബ്ലോഗ്ഗേഴ്സെവിടെ ?
സത്യത്തില്‍ ഞാനല്ല കുറ്റക്കാരന്‍. ഡിമാന്‍ഡ് കൂട്ടി ആളെകൂട്ടാമ്പറ്റുംന്ന് കലേഷാ പറഞ്ഞന്നെ. വേണെങ്കി ഓര്‍മ്മേന്ന് ക്വോട്ട് ചെയ്യാം - “പ്രിയ സജ്ജീവേട്ട്, ഇനി ഒന്നു വലിയണ്ട സമയായി. അതുല്യേച്ചീടെ പടം കാണാത്ത ബ്ലോഗേഴ്സ് അക്ഷമരാവും ആദ്യം, പിന്നെ പരിഭ്രാന്തരാവും.വയലന്റായ നൂറുകണക്കിന് സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.ഒന്നു കൊണ്ടും പേടിയ്ക്കണ്ട, ഒരു മാസം just നിശ്ശബ്ദനായിരിയ്ക്ക്വ.ആ സമയം എന്റെ കുമ്പളങ്ങയില്‍ മാത്രമായിരിയ്ക്കണം ശ്രദ്ധ. നോക്കിക്കോ, ഒരാഴ്ച്ചകൊണ്ട് കമന്റുകള്‍ 1000 കടക്കും. അതൊരു, സര്‍വകാലറെക്കോഡായിരിയ്ക്കും. പിന്നെ, മൂന്നാമത്തെ തൃശൂര്‍ പുലിയായി കൈരളി ചേട്ടനെ കൊണ്ടാടും. ഗള്‍ഫില്‍ത്തന്നെ 200 സ്വീകരണങള്‍ ഞാനൊറ്റയ്ക്ക് സംഗടിപ്പിച്ചോളാം. കേന്ദ്രലളിതകലാഅക്കദമിയില്‍ ചേട്ടനൊരു സ്ഥിരം ചെയര്‍ ഞാന്‍ ...”.
കടുത്ത വില്ലഞ്ചുമ കാരണം കലേഷിനു മുഴുമിപ്പിയ്ക്കാന്‍ കഴിഞില്ലായിരുന്നെന്ന കാര്യം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.
എന്നിട്ടിപ്പൊ എന്തായി, 1000 പോയിട്ട് 12 കടന്നോ കമന്റ് ? ഇതാണ് ഈ പഠനത്തിന്റെ പൂര്‍വഭാഗത്ത് ഞാന്‍ ‘ചത്തേനേം’ എന്നു പറഞ്ഞത്.
നിങ്ങള് മനുഷ്യരാ !
പുലി വരുന്നേ പുലി വരുന്നേന്ന് പറയാന്‍ തുടങ്ങീട്ട് നാളേറെയായി.
അവസാനം പുലിവന്നു. ഓണവും കഴിഞ്ഞു.
നന്നായിരിക്കുന്നു.
അതുല്യേച്ചീ അഭിനന്ദന്‍സ്.
സജ്ജീവേ നന്ദീസ് :)
-സുല്‍
കര്‍ ക്കിടക മാസത്തിലെ കാരികേചര്‍
രാമയണകാറ്റിലൊരു അതുല്യേച്ചി...
അതീവ സുന്ദരം
അതുല്യേചിക്കും കാര്‍ ടൂണിസ്റ്റിനും അഭിമാനിക്കാവുന്ന പടം
ആഹ.
കലക്കന്‍ പടം തന്നെ പുലീ.
നേരില്‍ കാണുന്നതിലും ഒരു പത്ത് വയസ്സു കുറവാണല്ലോ പടത്തില്.സമീപം ചിരവ്,കത്തി എന്നീ മാരകായുധങ്ങള്‍ ഉള്ളതു കൊണ്ട് ഞാന്‍ ബാക്കി ഒന്നും പറയുന്നില്ല.
ഭഗവാനേ.. എന്റെ കുത്തിത്തിരിപ്പു ഭഗോതി... മധുര പതിനേഴിലു പോലും എന്റെ കവിളിനു ഇത്രേം തുടിപ്പുണ്ടായിട്ടുണ്ടാവില്ലാന്നാ തോന്നണേ.. ഇത് എന്താ കഥ? എന്റെ കണ്ടവരു പറഞു തന്ന രൂപത്തീന്ന് ഗ്രഹിച്ചതാണോ?
എതായാലും കലേഷിനൊടുള്ള മറുപടിയ്ക് പത്തര മാറ്റുണ്ടേ!
(ഈ നീല ഷര്‍ട്ടും മുത്ത് മാലേം, തക്കാളീം കാരറ്റും സവാളേം കത്തീം, അപ്പുറത്തേ ചിരവേം തേങേം എല്ലാം വല്ല സിംബളുമാണോ? അല്ല വല്ല മെന്റല്‍ ആശുപത്രീലും കൊണ്ട് എന്നെ ഇരുത്തിയതായിട്ട് ഊഹിച്ച് എടുത്തതാണോ? കൊച്ചീലു ഞാന്‍ വിചാരിച്ചാല്‍ ഇവിടെ ഇരുന്ന് ക്വട്ടേഷന്‍ എടുക്കാനാളുണ്ട് ട്ടോ (ട പച്ചാളേ, പിള്ളേരേ എവിടെ? ... ആ മുന്നേനേം, ചിന്തൂനേം ഒക്കെ മൂക്കി പിഴിഞ് നിക്കറ് കേറ്റിയിട്ട് നിറുത്തടേ :)
നന്ദി, സജീവ്,നന്ദി. നേരിട്ടോ ചാറ്റിലൂടേയോ മെയിലിലൂടെയോ ഒന്നും പരിചയമില്ലാത്ത എന്നെ ഒരു കാരിക്കേച്ചര്‍ ആക്കാന്‍ തോന്നിയതിനു.
ആശംസകള്‍, ഇനിയും ഒരുപാട് ക്രോപായങ്ങള്‍ കാട്ടുമാറാകട്ടേ!
അതുല്യയെ ഞാന്‍ നേരിട്ടു കണ്ടീട്ടുള്ളതുകൊണ്ട് എനിക്ക് താങ്കളുടെ കാരിക്കേച്ചര്‍ വിലയിരുത്തുവാന്‍ കഴിയും. “അടിപൊളി” എന്ന വാക്ക് എനിക്ക് അലര്‍ജി ആയതുകൊണ്ട് ഞാന്‍ പറയട്ടെ “മനോഹരം” - ചില കൃതികളുടെ തര്‍ജ്ജമ വായിക്കുമ്പോള്‍ ചിലപ്പോളൊക്കെ തോന്നാറില്ലേ മൂലകൃതിയേക്കാള്‍ ഒരു പിടി മുന്നിലായോ എന്ന്. അത്തരമൊരു ഫീലിംഗ് പെട്ടെന്ന് വന്നോ എന്നൊരു സന്ദേഹം. തീര്‍ച്ചയായും സജീവന് ഒരു പൊന്‍തൂവല്‍ കൂടി.
ഹഹ ഇതു കലക്കി !!!
പത്തെപ്പോ തന്നെന്ന് ചോദിച്ചാ മതി.
:)
Post a Comment