
എതയ്ക്കലെ വേലി ചാടിക്കടക്കാന്‍ കാലെടുത്തു വെച്ചതും അപ്രത്തൂന്ന് വായ്ത്താരി കേട്ടുതുടങ്ങിയിരുന്നു.
എടംതിരിഞ്ഞ്..ഒന്നു വാങ്ങി കുത്തിയമര്‍ന്ന്....മലര്‍ന്നടിച്ച്..
കണ്ടപോല്യേല്ല. കണ്ണൂരാന്‍ ആള് കളര്യാ. മഹാ നിഷ്ഠേം. ബേക്കല്‍ ബീച്ചില്‍നിന്ന് അരിച്ചെടുക്കുന്ന സ്പെഷ്യല്‍ മണലാണ് പരമ്പരാഗതമായി ബ്ലോഗെഴുത്തിന് ഉപഗോഗിക്ക പതിവെന്ന് കേട്ടിട്ടുണ്ട്.
പെഫോമന്‍സ് റൌണ്ട് തുടങ്ങി. ഔട്ടാവുംന്നായപ്പൊ ഏറ്റുപറഞ്ഞു : ചില്ലാണെന്റെ പ്രശ്നം സേര്‍.
ഇതു കേട്ടതും, മാഷ് ഓടിയിറങ്ങി പേരമരച്ചില്ലകളില്‍ ഊയലാടി ചില്ലെനിക്കു പുല്ലാണ് എന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചു.
.
ഒരു കാര്യം ചെയ്യൂ, ഞാനായിട്ട് തടയുന്നില്ല. അടുത്ത മാഷെക്കൂടി കണ്ടേ പോകാവൂ. ദാ അവടെ....
6 comments:
ha ha ha.. kannoorante nilppu kando?
ഞാന്‍ കണ്ടയാള്‍ ഇത്രയും നന്നായി ചിരിക്കുമോ ?
ജുബ്ബക്കു നീളം കുറഞ്ഞില്ലേ എന്നു ഒരു സംശയം !!!
എന്നാലും ന്റെ പഹയാ, ഇതു കടുംകൈയ്യായിപ്പോയി, ജിറാഫല്ലാതെ മറ്റെന്തെല്ലാം ജീവികളുണ്ട്...
കാണിച്ച് തരണുണ്ട് ഇനി കാണുമ്പോ, പച്ചവെള്ളം വാങ്ങിത്തരില്ല $#%@&^*&%^$$&$&
:)
നമ്മുടെ കണ്ണൂരാന്റെ ഭാവഹാവാദികളും, വളവും തിരിവുമൊന്നും ഒട്ടും ചോര്‍ന്നുപോയിട്ടില്ല...ഹഹഹ!!!കലക്കി...!!!,
കണ്ണൂരാനേ... ഞാനൊന്നും പറഞ്ഞിട്ടില്ല.
(ചിത്രകാരനെ രജനീകാന്തായി വരച്ചതിനുള്ള ഉപകാര സ്മരണയാണെന്നൊന്നും പരദൂഷണം പറയരുത്.ഹഹഹ!!!:)
ഹ ഹ.. കണ്ണൂരാനേ... ഇയാള്‍ക്കിതു തന്നെകിട്ടണം :-)
വരച്ച് കഴിഞ്ഞതിന് ശേഷം, “കാണിച്ച് തരണുണ്ട് ഇനി കാണുമ്പോ, പച്ചവെള്ളം വാങ്ങിത്തരില്ല $#%@&^*“ എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? നോ യൂസ്! സജീവേട്ടന്‍ ഇവിടെ എന്നെ വരച്ചത് ഓര്‍ക്കുന്നില്ലേ? അല്പം ഗ്ലാമറൊക്കെ തോന്നുന്നില്ലേ? ചുമ്മാതാന്നാ വിചാരം? വരക്കുന്നതിന് മുന്‍പ് ‘ഹോട്ടല്‍ ലീ മെറിഡിയനില്‍‘ സജീവേട്ടനെ സല്‍കരിച്ചതുകൊണ്ടല്ലേ...!!
(സജീവേട്ടന്‍ അന്ന് തന്നെ വീട്ടില്‍ പോയി, ഞാന്‍ പിറ്റേദിവസവും, അങ്ങേര്‍ക്ക് തീറ്റി മാത്രമായിരുന്നല്ലോ ഡ്യൂട്ടി, എനിക്കാണേല്‍ ബില്ല് കൊടുക്കാന്‍ കാശ് തികയാതെ അരിയാട്ടേണ്ടതായും വന്നു... ഒടുക്കത്തെ പോളിങ്ങെല്യായിരുന്നോ!!)
അങ്ങിനെ അല്പം ത്യാഗമൊക്കെ സഹിച്ചില്ലേല്‍ ദേ ഇങ്ങനെയിരിക്കും!! മൂക്കിന് താഴെ മീശയില്ലാത്ത ഗ്യാപ്പില്‍ ഫിറ്റ് ചെയ്ത പല്ലും, ജിറാഫിന്റെ അമ്മാവന്റെ കഴുത്തും, ടിപ്പര്‍ലോറിയടിച്ച മാരുതികാറ് പോലുള്ള ചെവിയും ഒക്കെ സഹിക്കേണ്ടിവരും... :-)
ഓഫ്: സജീവേട്ടാ, കണ്ണൂരാനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ലേലും ഫോട്ടൊകളില്‍ കണ്ടിട്ടുണ്ട്. കാരിക്കേച്ചര്‍ ഇഷ്ടമായി.
സജ്ജീവ് ഭായ്...
നേരിട്ട് കാണത്തവര്‍, പേരിലൂടെ മാത്രം അറിയുന്നവര്‍ ഇവരെയൊക്കെ കാണിച്ചുതരുന്ന സജ്ജീവ് മാഷിന് നന്ദി..!
കണ്ണൂരാന്റെ കമന്റ് വായിച്ചിട്ട് ഒന്നുകൂടി പടത്തിലേക്കു നോക്കുമ്പോള്‍....
Post a Comment