Monday, July 23, 2007

പുലി 1 : വിശാലമനസ്കന്‍


വിശാലം, വിശാലാക്ഷി എന്നീ പേര്‍കള്‍ വിളിച്ചാല്‍
മാത്രം മറുകൂക്ക് കൂക്കുന്ന ഈ കശ്മലനോട് ഒരു’ജ‘
ചേര്‍ത്താല്‍ ഈയുള്ളവനായി. എന്നെ ബ്ലോഗീയനാക്കിയതിനു
കാരണക്കാരന്‍. സഹായീന്ന്വച്ചാ ഒന്നും പറയണ്ട !
ആചാര്യന്റെ പുരാണത്തില്‍ പരാമര്‍ശിയ്ക്കുന്ന
കൊടകര എന്റെ പരിയാരത്തിന്റെ പാര്‍ശ്വത്തിലുള്ളതും
ലൈന്‍ബസ്സ് എന്ന ശകടത്തിലെ ‘കിളികള്‍’ എന്ന ഒരു
കൂട്ടം വയ്യാകരണന്മാര്‍ ഒറ്റ ശ്വാസത്തില്‍ പലവുരുജപിച്ചു
കേള്‍ക്കാവുന്നതുമായ ‘കോടര’ എന്ന പ്രവിശ്യയാണ്.
എന്റെ മഹാഭാഗ്യം !



4 comments:

Ajith Pantheeradi said...

വിശാലന്റെ രണ്ട് രൂപങ്ങളും കലക്കി!

:-)

അനാഗതശ്മശ്രു said...

സജീവേ അടിപൊളി വര..
ഞങളെ പോലെ പാവപ്പെട്ട ബ്ലോഗ്ഗര്മാരെയും വരയുമൊ?

Anonymous said...

mukham shariyaayilla.

നിരക്ഷരൻ said...

വി.എമ്മിന്റെ വേറെ ഒരു നൂറ് പടം കൂടെ വരക്കാല്ലോ ? എന്തിനാ ഇതില്‍ നിറുത്തിക്കളഞ്ഞത് ?
:)
ഇനീം വരക്കൂ.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി