Tuesday, May 20, 2008

പുലി 111 : ഡി. പ്രദീപ് കുമാര്‍

ഞാന്‍ നോക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി പലപല പോസ്സുകള്‍ പരീക്ഷിക്കുന്ന കൊടും തിരക്കിലാണ് കക്ഷി. മൈക് പ്ലേയ്സ്മെന്റ് ജഡ്ജി ഇദ്ദേഹമത്രെ !
ഇടയ്ക്കിടെ, മൈക്ക് ടെസ്റ്റിങ്ങ് എന്നു മുരളുന്നുണ്ട്. ഇടയ്ക്ക്, രാഗം മൂളുന്നുണ്ട്. ഇടയ്ക്ക്, ആകാശത്തൂന്ന് ചില സിഗ്നലുകള്‍ പിടിച്ചെടുക്കാനെന്നവണ്ണം പാത്തിരിക്കുന്നുണ്ട്. ബാക്കി സമയം പത്രങ്ങളിലെ ആകാശവാണി നോക്കാനായി നീക്കിവെച്ചിരിക്കയാണത്രെ !
പെട്ടെന്ന്, പഹയന്‍ ഈ (ചിത്രം ശ്രദ്ധിക്കൂ) പോസ്സില്‍ ഒരൊറ്റ നില്‍പ്പാ നിന്നു.
“ ഒന്നു നോക്ക്യേ, മാഷെ, എന്റെ ഈ നില്‍പ്പ് നാടകീയമായിട്ടില്ലെ ? ”
ചോദ്യം എന്നോടല്ല എന്നു മനസ്സിലായി. മതിലിനപ്പുറത്താരോടോ ആണ്. അപ്പുറത്ത് ഒരു 25 വയസ്സു തോന്നിക്കുന്ന ഒരു ചെറിയ ചെറുപ്പക്കാരന്‍...
ഏഴു റൌണ്ടും താണ്ടി ഈ റിയാലിറ്റി ഷോയുടെ ഫൈനലില്‍ കടക്കാനൊരുങ്ങുന്ന എനിക്ക് യഥാര്‍ഥ ആഗമനോദ്ദേശ്യം മൈക്ക് ജഡ്ജിയെ അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ബ്ലോക്കാദമീടേം ഇഷ്ടദാനത്തിന്റേം കഥ കേട്ടപ്പോള്‍ ഇഷ്ടന്‍ പറഞ്ഞു : അപ്രത്ത് ഒരാളെ കണ്ടില്ലെ, മഹാ ധാരാളിയാണ്. ഇത്തരം നൂറു നൂറു കഥകളാണ് ഇദ്ദേഹത്തെപ്പറ്റി ദിവസ്സൂം കേക്കണത്. ഒരു പക്ഷെ, നിങ്ങള് തേടി നടക്കണ ആളും ഇതുതന്നെ. ചിത്രകാരന്‍ എന്ന് പറയും. ഈ മതില്‍ ചാടി പോയി മുട്ടീട്ടു വരൂ.
ദക്ഷിണ വെച്ച് അനുഗ്രഹം വാങ്ങ്യാല്‍പ്പിന്നെ എന്തും ആവാം എന്നാണ് ശാസ്ത്രം.

2 comments:

chithrakaran ചിത്രകാരന്‍ said...

ഡി.പ്രദീപ്കുമാറെന്ന ഒറിജിനല്‍ പുലി തന്നെ!!! എന്താ... ആ നോട്ടവും നില്‍പ്പും. ആവാഹന വിദ്യയില്‍ ഒരു തരിപോലും നഷ്ടപ്പെടാത്ത തനി തങ്കം!
കാര്‍ട്ടൂണിസ്റ്റേ... നമിച്ചു.

ഡി .പ്രദീപ് കുമാർ said...

അമ്പട ഞാനേ!ഹ..!ഹാ!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി