Tuesday, October 23, 2007

പുലി 48 : കരീംമാഷ് തോണിക്കടവത്ത്



ആദ്യം, അങ്ങ് ചിത്രം ഒന്നു ശ്രദ്ധിച്ചോളൂട്ടോ.

ഈ വഞ്ചീമേന്ന് ആളെ കരയ്ക്കെത്തിയ്ക്കണമെന്ന് വല്യ ആഗ്രഹള്ളതായി തോന്ന്വോ ? ഇതില്ലാതേം ജീവിയ്ക്കാനുള്ള വകേള്ള കക്ഷ്യാ ഞമ്മള് എന്നൊരു സന്തോഷല്യേ മോറില് ? എന്നാല്‍, ആശാന്‍ ആരെയോ നോക്ക്ണ്ടല്ലോ . കരോട്ടേയ്ക്കാണ് കണ്ണ്, പുവര്‍ യാത്രക്കാരിലേയ്ക്കല്ല തന്നെ. അത് സംശ്ശ്യല്യ. എങ്ങനേങ്കിലും, ഒന്നു റിട്ടേണ്‍ ട്രിപ് അടിച്ചാമതീന്ന്ള്ള ചിന്ത്യാ. ദേ, കണ്ടില്ലേ, ഇങ്ങനെ നോക്കികൊണ്ടിരിയ്ക്ക്യാ !

ഒരു വ്യാഴവട്ടത്തിനുശേഷം വഴിയില്വെച്ച് (വ്യാഴം-വഴി: എന്താ ഒരു പ്രാസം ! കാലമേ നിനക്കഭിനന്ദനം !) കണ്ടതും ആശാന്‍ പറഞ്ഞുതുടങ്ങി :

എന്റെ കഥകളുടെ 60 % അധ്വാനവും അവളുടേതാണ്‌, ആശയങ്ങളും ടെകനിക്കല്‍ വര്‍ക്കുകളും മാത്രമേ എനിക്കവകാശമുള്ളൂ. വരികളും ശൈലികളും എല്ലാം അവളാണു മുന്നില്‍. എന്നെക്കാള്‍ പദശുദ്ധിയും ഗ്രാമറും അറിവും അവള്‍ക്കു തന്നെ.

ഞാന്‍ ചോദിച്ചു : അല്ല, താങ്കളുടെ പേര് ?
കണ്ണിലേയ്ക്കു നോക്കി ഒന്നു പുഞ്ചിരിച്ചശേഷം അയാള്‍ പറഞ്ഞു : സാബി കരീം

ആ വാക്കുകള്‍ !

എന്റെ ജീവിതത്തില്‍ ഇന്നോളം, ഇത്രയും ആത്മാര്‍ഥതയും ആര്‍ജ്ജവവും ഉള്ള ഒരഭിനന്ദനം ഒരാള്‍ മറ്റൊരാള്‍ക്കു കൊടുത്തു കേട്ടിട്ടില്ല !

6 comments:

Cartoonist said...

ആ വാക്കുകള്‍ !


എന്റെ ജീവിതത്തില്‍ ഇന്നോളം, ഇത്രയും ആത്മാര്‍ഥതയും ആര്‍ജ്ജവവും ഉള്ള ഒരഭിനന്ദനം ഒരാള്‍ മറ്റൊരാള്‍ക്കു കൊടുത്തു കേട്ടിട്ടില്ല !

അഞ്ചല്‍ക്കാരന്‍ said...

കരീം മാഷിനെ തോണിന്മേലാക്കി അല്ലേ ചങ്ങാതി :)

സഹയാത്രികന്‍ said...

സജീവേട്ടാ... മാഷ് തോണിതുഴഞ്ഞെങ്ങോട്ടാ പോണേ..?
:)

കരീം മാഷ്‌ said...
This comment has been removed by the author.
സാല്‍ജോҐsaljo said...

മാഷെ, വേറേ വള്ളം കണ്ടാല്‍ അതില്‍ കാലുവയ്ക്കരുത്.. ക്വൊട്ടേഷന്‍ കൊടുക്കും!

സഹയാത്രികാ എങ്ങടാ പോണേന്നാ‍? അതറിയാരുന്നേല്‍ തോണി ആവഴിക്ക് തുഴയില്ലേ?!!

;)

ഖാന്‍പോത്തന്‍കോട്‌ said...

ha ha ha good

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി