Showing posts with label പുലി. Show all posts
Showing posts with label പുലി. Show all posts

Friday, September 18, 2009

പുലി 125 : സിയാബ്

സിയാബ്
എല്ലാരും മനസ്സിലാക്കുന്ന തരത്തില്‍ ഈ ചിത്രത്തില്‍ കാണുന്ന ആള്‍ പുലിയല്ല. ...... കഷ്ടി രണ്ടര മാസത്തെ ബ്ലോഗ് ജീവിതം നയിച്ചാല്‍ പുള്ളിപ്പുലിയാവാമൊ എന്ന ചോദ്യങ്ങള്‍ വൈകാതെ വരും. പക്ഷെ, അതിധീരനായ ഈ ഞാന്‍ ഒരു പുലിനിര്‍മ്മാണം നടത്തുകയാണ്. അരുത്.... അടുക്കരുത്....എന്നെ ആരും തടയരുത്...

മിനിഞ്ഞാന്നാണ് ഞാന്‍ ഈ ചെറുപ്പക്കാരനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ബൂലോകംഓണ്‍ലൈന്‍ -ഇല്‍ ഞാനും ഒന്നു തോണ്ടുന്ന ഒരു കമെന്റിട്ടു. പൊതുവെ, ഞാനങ്ങനെ ചെയ്യാറില്ല. പക്ഷെ, ഈ ബ്ലോഗറെ ബൂലോകത്തുന്ന് തന്നെ പുറത്താക്കണം എന്ന് ആരോ പറഞ്ഞപ്പോള്‍, ഹെന്ത് ? യാരവിടെ ?!! എന്തുംവിശ്വാസികളായ , hopelessly credulous ആയ വായനക്കാരെ ആദ്യം പിടിച്ചുകെട്ടിന്‍ എന്ന് ഒന്ന് മുരണ്ടതു സത്യം.

ചങ്ങാതി ബ്ലോഗില്‍ എഴുതിയതിലെ സത്യം ചിലര്‍ക്കു മാത്രമേ ഇതെഴുതുന്ന സമയത്തും അറിയൂ.
എന്തായാലും, സിയാബ് ആര്‍ക്കെങ്കിലും നഷ്ടം വരുത്തിയതായി വായിച്ചില്ല. ഒരു സാധാരണ ക്യൂ തെറ്റിക്കുമ്പോള്‍ ഒരേസമയം സംഭവിക്കുന്ന പല അവകാശലംഘനങ്ങള്‍പോലും ഉണ്ടായതായി ആരും പരാതി പറഞ്ഞില്ല.

എന്നിരുന്നാല്‍ത്തന്നെയും, പറഞ്ഞത് സത്യമല്ലെങ്കില്‍, സര്‍ക്കാര്‍ പദവിയുടെ ദുരുപയോഗം ഉണ്ടായിട്ടുണ്ട്. ഒരു പാവം മോഹം, കഠാരി കൈമോശം വന്ന കാരി സതീശനെപ്പോലെ തള്ളി
ക്കയറിവന്ന് ഒരു കാരണവുമില്ലാതെ സ്വന്തം ഔചിത്യബോധത്തിന്റെതന്നെ ചന്തിക്കിട്ട് നാലു പൂശ കൊടുക്കാന്‍ അനുവദിച്ചുകൂടാ, സിയാബ്. കാര്‍ട്ടൂണിസ്റ്റും ഒരു പെന്‍ഷനബിള്‍ സെര്‍വീസ് കഴിഞ്ഞ സര്‍ക്കാര്‍ ജീവനക്കാരനാണ്. ഞങ്ങളുടെ ഡിപാര്‍ട്മെന്റ്റിലേതാണെന്നു അവകാശപ്പെട്ട് നികുതിദായകരെ തെറ്റിദ്ധരിപ്പിക്കുന്നവരെ ഞങ്ങളെത്തുന്നതിനു മുന്‍പേ ടി ദായകര്‍ നക്ഷത്രമെണ്ണിക്കാറുണ്ട്.

പക്ഷെ, ഇതിനൊക്കെ അപ്പുറത്ത്, കഠിനാദ്ധ്വാനിയും, എനിക്ക് ഒരിക്കലും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ഒരവസ്ഥയിലൂടെ
പൊരുതിക്കയറി പഠിച്ചുമിടുക്കനുമായ, സിയാബ് ഈ ബ്ലോഗില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നു തോന്നിയതു കൊണ്ടൊന്നുമല്ല. പിന്നെ ?

വില്ലെനസ് ആവാനേ കഴിയാത്ത മുഖമുള്ള ഈ ചെറുപ്പക്കാരന്‍ വല്ലാതെ ഒറ്റപ്പെടുന്നുണ്ടായിരിക്കാം എന്ന് ഇടയ്ക്കിടെ തോന്നി. വെറുതേ തോന്നി.
അപ്പോളൊക്കെ, ഞാന്‍ എന്റെ ജീവിതം ഓര്‍ത്തു...

ആ തോളത്തൊന്ന് കൈവെക്കാമെന്നു കരുതി. അത്രേള്ളൂ.

ദുസ്സഹമായ ഏകാന്തത എനിക്ക് ഒരു ചൊകചൊകാ പരവതാനിയാണ്. അത് വിരിച്ച വഴിയിലൂടെ വിസ്മയത്തോടെ നടന്നാണ് ദിവസത്തില്‍ പലപല തവണ കുറച്ചു നിമിഷങ്ങളിലേയ്ക്കുവീതം ഓരോ പുതു സങ്കല്പസിംഹാസനങ്ങളിലിരിക്കുന്നത്. ഏകച്ഛത്രാധിപതിയെന്ന് അവനവനോട് തന്നെ പ്രഖ്യാപിച്ച് വളിച്ച ചിരിയോടെ പരവതാനിയില്‍ ചവിട്ടാതെ ഞാന്‍ തിരിച്ചെത്തും.

Thursday, September 17, 2009

പുലി 124 : പോങ്ങുമ്മൂടന്‍

പോങ്ങുമ്മൂടന്‍

സുഹൃത്തെ, എന്നെ ഓര്‍ക്കുന്നുണ്ടാവുമല്ലൊ. ചെറായി മീറ്റില്‍ എന്റെ പ്രതിഭ വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്കു കാണിക്കാനായില്ല.എന്റെ ശാപമായ മുടിഞ്ഞ ഗ്ലാമര്‍ ഞാന്‍ പ്രദര്‍ശിപ്പിച്ചുമില്ല. ഏതായാലും, മരിക്കുന്നതിനു മുന്‍പ് ഒരഭ്യര്‍ഥനയേയുള്ളൂ -

‘പുലി ’ സീരീസില്‍ പെടുവാന്‍ ഞാന്‍ എന്ത് ചെയ്യണം ?
124 കിലോ തൂക്കമുള്ള ഞാന്‍ തന്നെ 124- ആ മത്തെ പുലി ആവുകയല്ലെ നല്ലത് ? ഏതിനും ഒരു പരിഹാരം ഉടന്‍ നിര്‍ദ്ദേശിക്കുമല്ലൊ.

ഞാന്‍ ആള് മഹാ ഡീസന്റായി നടക്കുന്ന തിരക്കിലാണ്. ഇനിയും അവഗണിച്ചാല്‍
ഞാന്‍ വാവിട്ട് കരഞ്ഞുപോവും.

പുലിയാവാന്‍ എന്തു ചെയ്യണം ? എനിക്കു നല്ല പുലിച്ഛായയുണ്ടെന്നു ഭാര്യ പറയുന്നു. ഒരിക്കല്‍ പുലിയായാല്‍ പുലിത്തം നിലനിര്‍ത്താനുള്ള വ്യായാമമുറകളും വിശദമായി നിര്‍ദ്ദേശിക്കുമല്ലൊ.

124എന്നൊരു പുലിയുണ്ടെങ്കില്‍ അതു ഞാനാണ്. ഞാന്‍ തന്നെയാണ്. ഞാന്‍ മാത്രമാണ്. ഈ ചിന്തയില്‍ രണ്ടാഴ്ചയായി ഇന്റര്‍നെറ്റ് കഫേയില്‍ത്തന്നെയാണ്.
കേരളഹഹഹ തുറന്നുവെച്ചിരിക്കയുമാണ്. അതിലെ ഓരോ ചലങ്ങളും ഈയുള്ളവന്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. വരുന്നതു വരട്ടെ എന്ന് ചിന്തിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഇനി ഡു ഓര്‍ ഡൈ മാത്രമാണ് ഏക പോംവഴി.

98765093427 ആണ് എന്റെ ഇന്നത്തെ മൊബൈല്‍ നമ്പര്‍. സാധാരണ ഗതിയില്‍ യേതു പുലി യ്യെപ്പ യ്യെങ്ങനെ വിളിച്ചാലും ഈ നമ്പര്‍, പരിധിയുടെ പടിക്കു പുറത്തേയ്ക്കു വലിയുകയോ, പെട്ടെന്ന് അപ്രത്യക്ഷമാവുകയോ, പ്രതികരിക്കാനുള്ള മനസ്സു നഷ്ടമാവുകയോ ആണ് സംഭവിക്കാറുള്ളതെന്ന് നൂറുകണക്കിന് ബ്ലോഗര്‍മാര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടാണ്. ഇതിപ്പൊ, ആവശ്യക്കാരന്‍ ഞാനായതുകൊണ്ട്, എന്നെക്കൊണ്ട്തന്നെ ഫോണെടുപ്പിക്കാനുള്ള വിദ്യ ഞാനിതാ വെളിപ്പെടുത്തുകയാണ്. സംഗതി അതീവ ഗോപ്യമാണ് എന്നു മാത്രമറിയുക.

ആദ്യമായി, നിലവില്‍ 11 അക്കങ്ങളുള്ള നമ്പറിന്റെ ഓരോ അക്കമായി കളഞ്ഞുകുളിച്ച് കൃത്യം നമ്പറില്‍ എത്തിച്ചേരുക. ഒരുവിധം, എത്തിച്ചേര്‍ന്നാല്‍ത്തന്നെ മുന്‍ഖണ്ഡികയില്‍ പറഞ്ഞ മൂന്നു പ്രഖ്യാപനങ്ങളിലൊന്ന് നിസ്സംശയമായും കേള്‍ക്കാവുന്ന തരത്തിലാണ് ബ്ലോഗര്‍മാര്‍ക്കെതിരെ ഒരു സ്പെഷ്യല്‍ ഫയര്‍വാള്‍ ഞാന്‍ പണിതുവെച്ചിരിക്കുന്നത്. നമ്പര്‍ കറക്കിക്കൊണ്ടേയിരിക്കുക. അങ്ങനെയിരിക്കുമ്പം, ഓര്‍ക്കാപ്പുറത്ത് റിങ്ങ് ടോണ്‍ കേള്‍ക്കാവും. പന്ത്രണ്ട് റിങ്ങ്ടോണ്‍ അടിച്ചാലുടന്‍ നിഷ്ക്കരുണം കട്ട് ചെയ്യുക. ഈ പ്രക്രിയ ആറു വട്ടം കൂടി ആവര്‍ത്തിക്കുക. ഇത്രയുമായാല്‍, അങ്ങാണ് അങ്ങേയറ്റത്തു പണിയുന്നതെന്ന് എനിക്കു മനസ്സിലാവും. ഫോണ്‍ എടുക്കാനുള്ള നടപടികള്‍ ഞാന്‍ താമസം വിനാ എടുക്കുകയും ചെയ്യും.

ഞാന്‍ കരഞ്ഞു പറയുകയാണ്, എന്നെ കൈവെടിയല്ലെ.
ഒരവശപുലിയുടെ അവസ്സാന അഭ്യര്‍ഥനയാണ്.
എന്ന്,
സ്വന്തം,
പോങ്ങുമ്മൂട്ടില്‍ ഹരീശന്‍.
********************************
ഇത്രയും ഹൃദയഭേദകമായ ഇ-മെയില്‍ എനിക്കിന്നോളം വന്നിട്ടില്ല.....

മാസങ്ങള്‍ കഴിഞ്ഞ് ഇന്നലെ....
4 മണിക്കൂര്‍ നിരന്തര അദ്ധ്വാനത്തിനൊടുവില്‍, ഹമ്പ, പോങ്ങുവിന്റെ നമ്പര്‍ കിട്ടി.

ആരോ, റിസീവര്‍ പൊക്കിയിരിക്കുന്നു. മിനിറ്റില്‍ 144 എന്ന കണക്കില്‍ എന്തോ ഇടിക്കുന്ന ശബ്ദം കേള്‍ക്കാം. അതൊഴിച്ചാല്‍, സമ്പൂര്‍ണ്ണ നിശ്ശബ്തത !

പിന്നെയും 10 മിനിറ്റിനു ശേഷം ആദ്യം സ്ത്രീ ശബ്ദത്തിലും പിന്നെ കുളക്കോഴി, ചെമ്മരിയാട്, ഒട്ടകപ്പക്ഷി എന്നിവയുടെ ശബ്ദത്തിലും ആരോ ഒരാള്‍ ഒരേ രീതിയില്‍ പ്രതികരിച്ചു :

സര്‍.. സര്‍..ഒരു കൊല്ലമായി പന്നിപ്പനിയായിരുന്നു. ജസ്റ്റ് ഒരാഴ്ച്ചത്തെ സാവകാശം കൂടി തന്നിരുന്നെങ്കില്‍....... പലിശ കിറുകൃത്യമായി അങ്ങെത്തിക്കമായിരുന്നു...
ഇതു സത്യം.... സത്യം ..... സത്യം !!!
.......................................................................................................
ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത്തിയതും പോങ്ങുമ്മൂടന്റെ അങ്കലാപ്പോടെയുള്ള വിളി ഫോണില്‍.... !

ചേട്ട, ഇവമ്മാര് എന്തൊക്കെയാ എന്നെപ്പറ്റി എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ? എന്റെ മനസ്സമാധാനം കമ്പ്ലീറ്റ് നഷ്ടപ്പെട്ടു ചേട്ടാ..

ഞാന്‍ രണ്ടു സമാധാനവാക്കുകള്‍ പറഞ്ഞു.

ഉടന്‍ തോളില്‍ തല ചായ്ച്ചു .അതൊക്കെ ചുമ്മാ ആണല്ലെ ചേട്ടാ? സമാധാനായി.

അപ്പോള്‍ മനസ്സില്‍ ഞാന്‍ കരുതി ..
ഇതാ ബ്ലോഗിലെ തടിയനും വ്യത്യസ്തനുമായ തളത്തില്‍ ദിനേശന്‍ :)

പോങ്ങുമ്മൂട്ടില്‍ ഹരീശന്റെ പിറവി അങ്ങനെ സംഭവിച്ചതാ..

Tuesday, September 15, 2009

എളുപ്പപ്പുലി 16 : അരീക്കോടന്‍

അരീക്കോടന്‍
കടുപ്പ-എളുപ്പപ്പുലികളുടെ ക്യൂവിന്റെ തലപ്പത്തല്ല, നടുക്ക്വല്ല... ഒരുവൊരുരുരുരു...... ചന്തി കഴിഞ്ഞുള്ള ഭാഗമായപ്പോഴാണ് ഈ മുഖം ഞാന്‍ കാണുന്നത്. കണ്ടപാടെ...

പരസ്പരം ചിരിച്ചു. എനിക്കു വല്യ സന്തോഷായി. ഉഗ്രമാംവിധം വരയ്ക്കബിള്‍ ഫെലോ ! അപൂര്‍വ്വ ഇനമാണ്. എ ക്യാരിക്കേച്ചറിസ്റ്റ്’സ് ഡിലൈറ്റ് !!

ബഹറീന്‍ സജി, പ്രൊഫ. മണി ഇത്യാദി വേറെയും അത്യപൂര്‍വ ഇനങ്ങള്‍ ക്യൂ തെറ്റിയ്കാണ്ടന്നെ വാച്ചുനോക്കിത്തുടങ്ങിയിട്ടുണ്ട്. അവരെ നഷ്ടപ്പെടുത്തിക്കൂടാ !

ഒരു മിനിറ്റിനകത്ത് ഫിനിഷ് ചെയ്യുന്നതിനു മുന്‍പ് ചുമ്മാ ചോദിച്ചു : അല്ല, എവട്യായിരുന്നു ഇത്ര നേരംന്ന് ?

അതെ, അതു തന്നെയായിരുന്നു എന്റെ ഡയലോഗ്.

ഏയ്യ്... ഞാനൊന്ന് ഒഴിഞ്ഞുമാറി വാങ്ങി നിന്നതാ... തെരക്കല്ലെ...ഇതൊന്നും പ്രശ്നല്ല ഇമ്മക്ക്.

‘ക്യൂവില്‍നിന്ന് തെറിച്ച് പോയതാ അച്ചങ്ങായി’ - ആരോ കമെന്റി.

തെറിക്ക്യേ ? ഇഞ്ഞാനോ ?? ഞാനല്പം കാറ്റുകൊള്ളാന്‍ ക്യൂവില്‍നിന്ന് ഒന്ന് ചാടിയമര്‍ന്ന് മാറിയിരുന്നതല്ലേന്ന്...!

ഞാന്‍ വര പകുതി മതിയാക്കി. ആ നെറ്റിയിലേയ്ക്ക് സൂക്ഷിച്ചു നോക്കി. ...ഹേയ്, ഇല്ല. നല്ല മുടിഞ്ഞ ഐ.ക്യു. വാണ്.


അതിന്, ഇവിടെവിടെ കാറ്റ് ? ഒരു മണല്‍ക്കാറ്റെങ്കിലും..... ഒരു ശ്രമത്തിനു കൂടി സ്കോപ്പുണ്ടെന്നു തോന്നി എനിക്ക്..

എടയ്ക്കെടയ്ക്ക് ചെറ്യേ പൂഴിക്കടകന്‍ അടിക്കും. മെയ്യ് കണ്ണാക്കി നിന്നാ കാണാം.

ഞാന്‍ വര സ്റ്റോപ് ചെയ്തു. മൈക്കിലൂടെ ടൈം ഔട് പ്രഖ്യാപിച്ചു. ഇത് ഞാന്‍ വിചാരിച്ച പോല്യല്ല...

ആള്‍ടെ അടുത്തു ചെന്ന് ചെവി കടിച്ചു ചോദിച്ചു : നിങ്ങളാള് കളര്യാ ?

അര്‍ഥഗര്‍ഭായിട്ട് ചിരിച്ചാ മനസ്സിലാവ്വ്വോ ?

ഇല്ല തന്നെ.

എങ്കീ, എന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ പേര് ചോയ്ക്ക് !

പറഞ്ഞോ....

പറയട്ടെ. അത്ഭുതപ്പെടരുത്....

പറഞ്ഞോന്ന്...

നായകന്‍ പിള്ളേരെ വിളിച്ചു. പെട്ടിയെടുത്തു. എന്നിട്ടടുത്തുവന്ന് എന്റെ ചെവിയെ സാക്ഷിയാക്കി പ്രഖ്യാപിച്ചു : പെരുത്ത് കേട്ടിരിക്കും....അരിങ്ങോടര്‍ !

Monday, September 14, 2009

പുലി 123 : ബിനു ദേവസ്സ്യ

ബിനു ദേവസ്സ്യ


1991- വയനാട്ടിലെ സുരഭിക്കവലയി ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷക വിജയകരമായി പൂർത്തിയാക്കി. നിലവി പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസി താമസിച്ചു പഠിക്കുന്നു. ഇത്രയും ബ്ലോഗ്ഗര്‍ സൂരജ് അക്ഷരം ഓണ്‍ലൈന്‍ അയച്ചുതന്ന ബയോഡാറ്റ.

ബിനുവിന്റെ ആദ്യ കവിതാസമാഹാരമായ ‘സ്വപ്നങ്ങളിലേയ്ക്കുള്ള വഴികള്‍’ക്കുവേണ്ടി വരച്ചുതരണം എന്ന് കേട്ടപ്പോള്‍ അന്നുതന്നെ അയച്ചുകൊടുത്ത കാര്‍ട്ടൂണാണ് മുകളില്‍. എനിക്കിതേറെ ഇഷ്ടമായിരുന്നു.ഭേദഗതി നിര്‍ദ്ദേശിച്ചപ്പോള്‍ വരച്ചത്, ഏറ്റവും മുകളില്‍.
രണ്ടും സമമായും സരസമായും കാണാനാവുന്ന പാകത എന്റെ ഈ അനിയന്‍ ഇതിനകം വളര്‍ത്തിയെടുത്തിട്ടുണ്ടാകണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

‘പുലി’ സീരീസ് ബ്ലോഗര്‍മാരെ മാത്രം ഉദ്ദേശിച്ച് തുടങ്ങിയതാണ്. അത് തെറ്റിച്ചിട്ടില്ല.
ഇതാ, ബിനുവിനു വേണ്ടിമാത്രം ഇന്നതു തെറ്റിക്കുന്നു.

ഇന്നുതന്നെ ഇതിടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ടിവിയെ ഞാന്‍ ഏറ്റവും അറപ്പോടെ നോക്കിക്കണ്ട ദിവസമാണിന്ന്. ‘നാര്‍ക്കോഅനാലിസിസ്’ റിയാലിറ്റി ഷോ എന്റെ സ്വസ്ഥത കുത്തിക്കെടുത്തിയിരുന്നു. ഈ ദിവസത്തിന് പ്രകാശം കുറവല്ല എന്ന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കേണ്ടിയിരുന്നു.

നിങ്ങള്‍ക്കറിയാവുന്ന ബിനു ദേവസ്യയെ ഞാനായിട്ട് ഒന്നുകൂടി നിങ്ങളുടെ മുന്നില്‍ത്തന്നെ അവതരിപ്പിക്കട്ടെ...
എന്റെ ഒരു മനസ്സമാധാനത്തിന്,
എന്റേയും പലരുടേയും പ്രത്യാശയ്ക്ക്.

Friday, September 11, 2009

പുലി 122 : ഇഞ്ചിപ്പെണ്ണ്

ഇഞ്ചിപ്പെണ്ണ്

മലയാള ബ്ലോഗിന്റെ മിസ്സ്. പ്രഹേളിക മൂടുപടം നീക്കിയിരിക്കുന്നു !
ഇന്നലത്തെ പത്രത്തിലെ ചിത്രത്തില്‍ നോക്കി ഞാന്‍
പെണ്ണാളെ , ഇടയ്ക്ക് മെയിലില്‍ ചെയ്യാറുള്ളപടി , അഭിവാദനം ചെയ്തു:

ഹല, ഇഞ്ചീഗേള്‍ !
**********
എന്റെ കൌതുകോം ഇഞ്ചീടെ പലായനോം
ഞാന്‍ എന്നെങ്കിലും ‘ബോസ്റ്റാ’ക്കുമായിരിക്കും.
കണ്ണീരോടെ വിട.....
എന്ന്, വിടന്‍
എന്ന് ഞാന്‍ ഒരു കൊല്ലം മുന്‍പ് ഇഞ്ചിക്കെഴുതിയിരുന്നു. ഒന്നും സംഭവിച്ചില്ല.
എല്ലാരും ഇഞ്ചിയെ മറന്നു. ഒരു മരമാക്രി മാത്രം ഇഞ്ചിയെ പിന്തുടര്‍ന്നു.


എല്ലാം മറക്കാന്‍ ഞാന്‍ ആവും വിധം ശ്രമിച്ചു. തുരുതുരാതൂശനിലകളുടെ ‘വീ’ശാനകോണിലായി കിടന്നു പുഞ്ചിരിച്ചുകൊണ്ടിരുന്ന പുളീഞ്ചി എന്നെ അള്‍സര്‍ രോഗിയാക്കിയിരുന്നു. അതേസമയം, ടി പദാര്‍ഥം എന്നെ അപാര ഓര്‍മ്മശക്തിമാനുമാക്കി.

ഓര്‍മ്മകൂടിയ ഒരുനാള്‍ ഒരുള്‍വിളിയാല്‍ ഈ പടം ഞാന്‍ ഇഞ്ചിക്കു സമര്‍പ്പിച്ചു.
ഭവതി, ഇങ്ങനെയല്ലെന്നു പറയരുത്.... പിന്നെ, പനിനീര്‍പ്പൂവിതള്‍ കൂറിയറായി അയച്ചാല്‍ മതിയോ അതോ നേരിട്ടു വാങ്ങിക്കുന്നോ ?

അന്നു വൈകീട്ട്, കാറ്റുകൊള്ളാനെന്ന വ്യാജേന കടല്‍ക്കരയില്‍ ഞാനിരുന്നു.
ഭാര്യ ചോദിച്ചു : ഭവാന്‍, ഇത്തവണ എന്തിന്റെ വ്യാജേനയാണ് കാത്തിരിപ്പ് ?

ശീതമന്ദാനിലനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ...

മലയാളം കഷ്ടിപുഷ്ടി പാസ്സായ ഭാര്യ മിണ്ടിയില്ല.

ഞാന്‍ ചെവിയോര്‍ത്തുകൊണ്ടേയിരുന്നു.


ങേഹെ ! ഏഴാം കടലിനക്കരെ കമ്പ്ലീറ്റ്ലി നിശ്ശബ്ദം !
മരിച്ചാ മതീന്നായി എനിക്ക്.

അതിനു മുന്‍പ് ഒരു ലാസ്റ്റ് അറ്റെംറ്റ് കൂടി നടത്തിക്കളയാം. ഘോരമായ പടം കണ്ട്
തലയറഞ്ഞ് തരുണി പറയണം : ഹല്ല, ഹിതല്ല ! ഹീ ഇഞ്ചി ഹിങ്ങനെയല്ല !

ഒടുവില്‍, ഒരു രാത്രി, കരഞ്ഞുകൊണ്ടെഴുതി.
Hello Inchee,

In the wake of the maakri rampage,
here is one more and surely, the last of my brainwaves on you- unsigned. This is my cheers to your anonimity & a half !

Use it or throw away...


ഒടുവിലിതാ, ഒട്ടും പ്രതീക്ഷിക്കാണ്ടെ.....

ഇന്നലെ നഗരത്തിലെത്തീന്നറിഞ്ഞപ്പോള്‍, പാഞ്ഞുചെന്നു കണ്ടു .
കണ്ടതും നോക്കിച്ചിരിച്ചു.....ഞാനങ്ങോട്ട്‍.

ആരാ, മനസ്സിലായില്ല ?!!! ഭവതി നന്നായി കണ്ണുരുട്ടാന്‍ മറന്നില്ല.

ഞാന്‍, ഭാവഗായകന്‍, സജ്ജീവ്ജി.

താനാണൊ ആ ജി ? എങ്കില്‍ വരണം.. അല്പനേരം സൈഡ് വാക്കിലൂടെ നടക്കാം.

ഞാന്‍ സൈഡ് വാക്കിലെ സകലരേം കുടിയൊഴിപ്പിച്ചു കഴിഞ്ഞിരുന്നു.

വഴുക്കുണ്ട്. സൂക്ഷിച്ച്, അന്നനട നടക്കണേ....

നടപ്പിനിടയില്‍ ഞാന്‍ പലതും ചോദിച്ചു. ഹൌ ഈസ് ഒബാമ എന്നതായിരുന്നു എന്റെ ആദ്യ ചോദ്യം എന്നാണെന്റെ ഓര്‍മ്മ.

തിരക്കുള്ള ബ്രോഡ് വേയിലെ ഊടുവഴികളിലൊന്നിലെ പഴഞ്ചാടി കടയ്ക്കു മുന്നിലെത്തിയതും ശ്രീമതി എന്നെ കോളറില്‍ പിടിച്ചു നിര്‍ത്തി.

ഇത്തരം സന്ദര്‍ഭങ്ങളില്‍ കസ്റ്റമറി ആയി പറയേണ്ടുന്ന ‘ഓ, ഖമോണ്‍ യൂ നോട്ടി’
പറയാന്‍ ഞാന്‍ മറന്നില്ല.

കടയ്ക്കകത്തേയ്ക്കു നോക്കി. കത്തിപ്രദര്‍ശനമാണ് ബിസിനസ്.

ഓ, കായ്കറികള്‍ അരിഞ്ഞരിഞ്ഞരിഞ്ഞു തള്ളുന്ന കത്തിപോലും നാടന്‍ വേണമെന്ന് ഭവതിക്ക് നിര്‍ബ്ബന്ധമുണ്ടല്ലെ ? വോട് എ രാജ്യസ്നേഹം !

തരുണി എന്നോടിതുവരെ ‘കമാ’ന്ന് മിണ്ടിയിടില്ല. ഉടന്‍ മിണ്ടുമായിരിക്കും.

ഇപ്പോള്‍, ക്വൊട്ടേഷന്‍ ടീമിന്റെ പേരിന്റെ ആദ്യക്ഷരത്തിന്റെ ഷേയ്പ്പുള്ള കത്തിയാണ് നടപ്പു രീതി.... കടക്കാരന്‍ കാ‍ന്‍വാസ്സിങ്ങ് സ്റ്റാര്‍ട് ചെയ്തു.

അമേരിക്കയില്‍ നമ്മള്‍ കാച്ചാന്‍ പോകുന്നവന്റെ പേരിന്റെ ആദ്യക്ഷരമാണ് ആചാരം.
ഇവിടെ, പ്രചാരത്തിലുള്ള ഷേയ്പ്പ് ഏതാന്ന് ?

കടക്കാരന്‍ ‘S' ആകൃതിയിലുള്ള കത്തി വീശി.

ഇഞ്ചി ഒരര സെക്കന്‍ഡ് ആലോചിക്കുന്നതു കണ്ടു. പിന്നെ മൊഴിഞ്ഞു:
എങ്കില്‍, എനിക്കും അതേ ഷെയ്പ്പു മതി. വേഗമാകട്ടെ.
ശുഭം

Saturday, November 8, 2008

നവംബറിലെ കൈപ്പള്ളി

കഴിഞ്ഞാഴ്ച്ച അതുല്യയുടെ എറണാകുളത്തെ വീട്ടില്‍ വെച്ചാണ് കൈപ്പള്ളിയുമായി ആദ്യമായി മുട്ടുന്നത്. ചെന്ന സമയം മുതല്‍ എം.ജീ. റോഡിലൊരിടത്ത് വെച്ച് ‘ഇനിയെങ്കിലും എന്റെ ഹീറോഹോണ്ടയില്‍നിന്നിറങ്ങിക്കൂടെ’ എന്നു ചോദിച്ചുതീരും വരെ, ആ രണ്ടു കണ്ണും (ചിത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കൂ) തുറുപ്പിച്ച് എന്റെ കഥ കഴിച്ചോണ്ടിരിക്യായിരുന്നു .
പടങ്ങള്‍ അനങ്ങുമെങ്കില്‍ അനിമേഷന്‍ ചിത്രമാക്കാമ്പറ്റ്വൊ എന്ന് നോക്കട്ടെ എന്ന് പിറുപിറുത്തുകൊണ്ട് ഈ ലേഖകന്റെ 256ഓളം പോസുകള്‍ ആശാന്‍ വീശിയെടുത്തു. ഇതിനിടയിലൂം കണ്ണുരുട്ടല്‍ തുടര്‍ന്നു. ഇടയ്ക്ക് , ബാല്‍ക്കണിയിലേയ്ക്ക് കുതിച്ചുപാഞ്ഞ് ആകാശത്തേയ്ക്ക് നോക്കി ആക്രോശിച്ചു. ഞാന്‍ ധാരാളം പരിഭ്രമിച്ച് ചുറ്റിനും പരതവെ അങ്ങകലെ അതാ രണ്ടു കണ്ണുകള്‍ ! അവ അതുല്യയുടേതത്രെ! ഞാനും അതുല്യയും - അഥവാ അതുല്യയും ഞാനും..... ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു.... ബൈ ദ ബൈ, നാല് തട്ട് കീഴ്ത്താടീള്ള എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ കീഴ്ത്താടി ഇനിയും സംഭവിക്കാനിരിക്കുന്ന ശ്രീമതിക്ക് ലജ്ജയൊ മറ്റൊ....

ഇഷ്യു ആക്കണ്ട, ഒന്നും ഇപ്പൊ മിണ്ടണ്ട എന്ന് , അഡിഷണല്‍ രണ്ടിടങ്ങാഴി അരി കൂടി അടുപ്പത്തിടുന്നതിനിടയില്‍ അതുല്യ . ഓരോ 16ക്ലിക്കിന് ശേഷവും രണ്ട് ദീര്‍ഘശ്വാസം, നാലു പുഷപ്സ് എന്ന കണക്കില്‍ കൈപ്പുള്ളി ഒറ്റയ്ക്കു മുന്നേറിക്കൊണ്ടിരുന്നു. അടുക്കളയില്‍ നിന്ന് പപ്പടഗന്ധം ഗന്ധിച്ചതോടെ‍ ആ കണ്ണുകള്‍ ... ആ കണ്ണുകള്‍ തീക്കുണ്ഠങ്ങളായ് മാറുകയായിരുന്നു. പരമ്പരാഗതമായി പപ്പടവിരോധികളാണ് അറബികളായ തങ്ങളെന്ന് പഴഞ്ചാടിയൊരു താളിയോല പുറത്തെടുത്ത് കൈപ്പ്സ് ചീറി.

മനസ്സുകൊണ്ട് രണ്ട് ചെമ്പരത്തിപ്പൂവുകള്‍ ഈ ഭക്തന്‍ ആ മൂര്‍ത്തിയുടെ ഇരുചെവികളും ലാക്കാക്കി എറിഞ്ഞു. ഒരു നാപ്പതെണ്ണം ക്ഷാമകാലത്തേയ്ക്ക് എറിയാന്‍ വെച്ചു.

അയലത്തെ മതിലിന്മേല്‍ വിളഞ്ഞുവളര്‍ന്നിരുന്ന പാവം പച്ചപ്പായലിനെ അമ്മിക്കല്‍ച്ചമ്മന്തിയാക്കി ഒരു ചിരട്ടയില്‍ വിളമ്പി മുന്നില്‍ക്കൊണ്ടു വെച്ചതായിരുന്നു കൈപ്പള്ളീതാഡനം ആട്ടക്കഥയിലെ ഒരേയൊരു വെരൈറ്റി മുദ്ര. ടി ചമ്മന്തീം കമ്മ്യൂണീസ്റ്റ് പച്ച ലീഡ് ചെയ്ത പത്തിലക്കറിയും ചോറില്‍ മുക്കി ആക്രമാസക്തമായി ഇല്ല്യാണ്ടാക്കി കൃത്യം മൂന്നു മണിക്കൂറിനകം ഞാന്‍ നന്ദിനിപ്പശു കണക്കെ അയവെട്ടാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കൃത്യം ഇപ്പോഴും തുടരുന്നു. (ചിത്രം: പത്തു ദിവസം പഴക്കമുള്ള പത്തിലക്കറി ഈയുള്ളവന്‍ കമ്പ്ലീറ്റ് ഫിനിഷ് ചെയ്യുന്നതു കണ്ടുകൊണ്ടിരുന്ന അതുല്യയും അപ്പുവും കൂട്ടുകാരും നെടുവീര്‍പ്പുകള്‍ വിട്ട് ആഹ്ലാദിക്കുന്നു.)

മടങ്ങും മുമ്പ് ഭീകരന്‍ മൂന്നു ക്രൂരകൃത്യങ്ങള്‍ ചെയ്തു :

1. കേരള എത്തീസ്റ്റ് അക്കാദമിയുടെ എറണാകുളം സിക്രട്ടറിയാക്കി
എന്നെ അരിയിട്ടു വാഴിച്ചു.

2. ഞാനാണ് ‍ ‘മരമാക്രി ’ യെന്ന് എന്നെക്കൊണ്ട് വിശ്വസിപ്പിച്ചു.

3. ബൈക്കില്‍ ചീറിപ്പായുന്നതായി ഭാവിക്കുമ്പോള്‍, റിയര്‍ വ്യൂ മിററിലൂടെ ( 44 കൊല്ലമായി കഴുത്ത് എനിക്ക് അനുഭവപ്പെട്ടിട്ടില്ല), “ എന്തായിരുനു ബാല്‍ക്കണീയില്‍ വെച്ച് പാവം ആകാശവുമായി ഇടപാട് ” എന്ന് ചോദിച്ചതും ബഹളം വെച്ചു. ബഹളം കേട്ടതും സാത്വികനായ എന്റെ ബൈക്ക് എന്നെന്നേയ്ക്കുമായി നിന്നു. പിന്നൊരു ഡയലോഗായിരുന്നു. എടുത്തെഴുതാം.. താഴെ നോക്കുന്നതുകൊണ്ട് വിരോധമുണ്ടൊ ?

കൈപ്പ്സ്: നിങ്ങള് ചന്ദ്രയാനില്‍ വിശ്വസിക്കുന്നുണ്ടൊ ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ?

ഞാന്‍: ഉണ്ടെന്നു വിശ്വസിക്യല്ലെ നല്ലത് ? വെറുതേ നല്ലോരു ദിവസായിട്ട്...

കൈപ്പ്സ്: അല്‍ ചന്ദ്രന്‍, ചന്ദ്രയാന്‍ ഇവയ്ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ നാസ നിങ്ങളോടാവശ്യപ്പെട്ടാല്‍...?

ഞാന്‍ ചന്ദ്രേട്ടന്റെ പര്യായങ്ങളോക്കെ ഒന്ന് ഓര്‍മ്മയില്‍ പരതി നോക്കി. ഭാഗ്യം, എല്ലാം ഇന്‍-ടാക്ട് ആണ്. ഒരു ധൈര്യോക്കെ കിട്ടി. ഒറ്റക്കാച്ചാ കാച്ചി -

ഞാന്‍: ഐ വില്ല് വോട് ഫോര്‍ ചന്ദ്രാ..

കൈപ്പ്സ്: ദി ചന്ദ്രാ എന്നു വേണം

ഞാന്‍: ഐ വില്ല് വോട് ഫോര്‍ ദി ചന്ദ്രാ..

കൈപ്പ്സ്: എങ്കില്‍, ചന്ദ്രയാനെ കൊന്ന് കവിതയെഴുത്

ഞാന്‍: ഞങ്ങള്‍ പരമ്പരാഗതമായി കാര്‍ട്ടൂണിസ്റ്റുകളാണല്ലൊ... വേണമെങ്കില്‍ ചുള്ളിക്കാടിന്നെ വിളിക്കാം, ലോക്കലാണ്, കൂടാതെ ബുദ്ധിസ്റ്റുമാണല്ലൊ, ചന്ദ്രനായാലെന്ത് ചന്ദ്രയാനായാലെന്ത്... 2 മിനിറ്റില്‍ കവിയാതെ കവപ്പിക്കാവുന്നതേയുള്ളൂ..

ഇനിയാണ് കൈപ്പള്ളിയെന്ന ഭീകരന്റെ തനിനിറം വെളിവാവുന്നത്. പാവം

എന്നെക്കൊണ്ട്, ബൈക്കിലിരുത്തിക്കൊണ്ട് തന്നെ ചന്ദ്രയാനെതിരെ കവിതയെഴുതിപ്പിച്ചതോ പോരാഞ്ഞ് ... നട്ടുച്ചയ്ക്ക് ആകാശത്തേയ്ക്കു നോക്കി യൂറാനസ്സും നെപ്റ്റ്യൂണും പ്ലൂട്ടൊയും തെളിഞ്ഞു കാണാം എന്ന് നാട്ടുകാര്‍ കേള്‍ക്കെ പറയിപ്പിക്യേം ചെയ്തു.

ഒന്നും മറക്കുന്നവനല്ല ഈ ഞാന്‍.. ഷുബര്‍...

ഛായ : മങ്കട നിഷാദ് വര്‍മ്മ

Friday, July 18, 2008

പുലി 121 : സനാതനന്‍

ഇതു വായിച്ചവര്‍ക്കു മാത്രം..!
ഈ ലേഖകന്‍ അത്ഭുതപ്പെട്ടുപോയി !

പ്രസ്തുത ലേഖകന് ഒരമ്പതു കിലോ കുറഞ്ഞാല്‍ ....

“ ഇല്ല , സുഹൃത്തെ, ഹില്ലാ.. താങ്കള്‍ ഈയുള്ളവനെപ്പോലെ ആവില്ലെ എന്നല്ലെ.. ഇല്ല തന്നെ.. ! ”

“ അത്ഭുതം! എനിക്ക് വിശ്വസിക്കാന്‍ വയ്യ !... ക്കാതിരിക്കാനും... !”

“ എന്റെ പരഹൃദയ ജ്ഞാനത്തെയോര്‍ത്തല്ലെ ഈ അത്യത്ഭുതം ‍? എത്രയോ പേര്‍ ഇതു തന്നെ പലപല കാലഘട്ടങ്ങളിലായി പറഞ്ഞിരിക്കുന്നു ! പാലത്തിനു കീഴില്‍ ജലങ്ങളെത്രയോ യൊഴുകീ ! ”

“ ഏതു പാലം ? ”

(പതറുന്നു, പരതുന്നു, ലാഷ്ടില് പരിഭ്രമിക്കുന്നു) “ ദ്രോഹീ, നിങ്ങളെന്റെ ഡെലിവെറി തെറ്റിച്ചു.... ”

ഞ്യാന്‍ (പരിഭ്രമിച്ച് വശായി) : അപ്പൊ, ഇയാള് സ്ത്രീഅത്നമാണൊ ? ക്ഷമിക്കൂ, എന്നാണിപ്പറഞ്ഞ ഡെലിവെറി ?

മറ്റവന്‍ : ഹേ മൂഢ, എന്റെയല്ല, ഡയലോഗിന്റെയാണ് ഡെലിവെറി. ശല്യമില്ലാതെ അതെങ്കിലും ഒന്നു നടന്നിരുന്നെങ്കില്‍... അതിനെങ്ങന്യാ, ഈ മുടിഞ്ഞ മലയാളി‍കള്‍...

“ പക്ഷെ നിങ്ങക്ക്, മുടിഞ്ഞ മലയാളി ലുക്കാണല്ലൊ. അപ്പൊ , നിങ്ങ ആരാന്ന് ? ”

“ ഞാന്‍ ഭാഗികമായി അമേരിക്കന്‍ കൂടിയാണ്. ”

“ അല്ല, നിങ്ങടെ സംഭാഷണം അച്ചടിയാണല്ലൊ... “

“ വെച്ചടി വെച്ചടി അച്ചടിയാണ്. പിന്നെ, വെറും സംഭാഷണമല്ല , ഡയലോഗെന്നേ ഞങ്ങള്‍ പറയൂ...”

“ ഞങ്ങളെന്ന്വച്ചാല്‍ ? ”

“ നാടകമേ ഉലകം എന്നു വിശ്വസിക്കുന്നവരായ ഞങ്ങളെപ്പോലുള്ള നാടകാചാര്യന്മാര്‍ ”

ഒരാള്‍ ട്രാഫിക് നോക്കാതെ പാഞ്ഞടുക്കുന്നു.മറ്റവനാണുന്നം. നേരെചെന്നൊറ്റച്ചോദ്യാ..

“ നിങ്ങക്ക് യു.എസ്സേ. ഷാപ്പിലാസ്യേ എന്നൊരു സ്പീഷീസിന്റെ ച്ഛായേണ്ടല്ലൊ... അതാ, ഒന്നു പരിചയപ്പെടാമെന്നു വെച്ചത്.. ഞാന്‍....”

ഈ ലേഖകന്‍ : “ഭാഗവതരല്ലെ ? അല്ല, ഞാനീ ഹാര്‍മ്മോണിയം കണ്ടിട്ടു ചോദിച്ചു പോയതാണേയ് ? ”

“ച്ഛെ, ഞാന്‍ ഒരു സമ്പൂര്‍ണ ശാസ്ത്രജ്ഞനാണ്. ആദര്‍ശ് എന്ന അപരനാമത്താല്‍ അറിയപ്പെടുന്നു എന്നു മാത്രം. പിന്നേയ്, ഇത് നിങ്ങള് പറഞ്ഞ എന്താ... ഹര്‍മ്മോവ് അല്ല, വിപ്രോയുടെ പുതിയ ലാപ്ടോപ്പാണിത്. സംഭവം ഈ ജില്ലയില്‍ എനിക്കു മാത്രമേ ഉള്ളൂ എന്നു കൂടി അറിഞ്ഞിരുന്നാല്‍ നന്ന്. ...... അല്ല, ഈ ഗോളകകള്‍ എന്താകാം ?!! എന്താ സൂര്യരശ്മികളുടെ ഒരു വികിരണം !!? ”
കക്ഷി അമേരിക്കനു ചുറ്റും പാറിപ്പറന്നിരുന്ന രണ്ടു കുമിളകള്‍ക്കു പിറകെ അലയാന്‍ തുടങ്ങുന്നു.
തൊട്ടു പുറകില്‍ പരുങ്ങലോടെ അമേരിക്കന്‍ ചെറിയൊരേമ്പക്കം പാസ്സാക്കുന്നു. ഉടന്‍, ഒരു പത്തിരുപത്തഞ്ചു കുമിളകള്‍ കൂടി പുറത്തു ചാടുന്നു. മരണവെപ്രാളത്തോടെ ടിയാന് 16 കുമിളകള്‍ കുത്തിപ്പൊട്ടിക്കാനേ നേരം കിട്ടുന്നുള്ളൂ. അതിനകം, നേരത്തെ കണ്ട രണ്ടു കുമിളകളെയും തെളിച്ചുകൊണ്ടുവന്ന ആദര്‍ശാസ്ത്രജ്ഞന്‍ ബാക്കി 9 കുമിളകളുമായി ആഹ്ലാദത്തോടെ സ്ഥലം വിടൂന്നു.

ഞാന്‍ അമേരിക്കനെ കത്രിച്ചു നോക്കി. “ സത്യം പറ, നിങ്ങടെ പേരെന്താ ? “

“ ഷാ ... സോറി, കാ..പ്പിലാന്‍ ”

“ k..a..a..p..p..i..l..a..a..n ആണൊ ?” 5 ഡെസിബെലില്‍ കവിയാത്ത ശബ്ദത്തില്‍ ചോദിച്ചതാരപ്പാ എന്നത്ഭുതത്തില്‍ തിരിഞ്ഞുനോക്കി.

ഞാന്‍ ചോദിച്ചു, “ ആരാ?”

പൊതുവെ, മൌനിയാണ്. ചില .. മൂല്യങ്ങളില്‍ വിശ്വസിക്കുന്നയാളുമാണ്.

Tuesday, July 15, 2008

പുലി 120 : കാപ്പിലാന്‍

ഈ വരവ് ഇവിട്ന്ന്...

അങ്ങകലെ, ഒരു മരത്തിന്റെ തുഞ്ചാനത്ത് രണ്ടു കായ്കനികള്‍ക്കു നടുവില്‍ നീളത്തിലൊരു ജീവി വിലസുന്നു !

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഫാര്‍മര്‍ താഴെ എന്തോ തപ്പിക്കൊണ്ടിരിക്കയാണ്.

“ പറ്റിയ, ഉണ്ടക്കല്ല് കിട്ടിയിരുന്നെങ്കില്‍ ഒറ്റ വീക്കിന് മൂന്ന് പേരയ്ക്കകളെയും താഴെ വരുത്താവുന്നതേയുള്ളൂ. ”

“ അല്ല, ബഹുഗുണയായ താങ്കളിങ്ങനെ തുടങ്ങിയാല്‍ ... ഇപ്പറഞ്ഞ വീക്കല്‍ മരത്തിനു പരിക്കേല്‍പ്പിക്കില്ലെ ? ”

“ പക്ഷെ, ഇത് റബറൊന്നുമല്ല്ലല്ലൊ, ഹേ. മാത്രമല്ല, ഞങ്ങള്‍ സേനാനികള്‍ രാജ്യത്തിനു വേണ്ടി യെന്ത് ക്രൂരകൃത്യോം ചെയ്യാന്‍ മടിക്കാത്തവരാന്ന് അറിഞ്ഞിരുന്നാല്‍ ലെവനായാലും ലവന് നന്ന് .”

“ചേട്ടമ്മാരൊന്ന് മേളിലേയ്ക്ക് നോക്ക്. ചക്ര്വാളത്തിനെതിരെ എന്റെ ഈ നില്‍പ്പെങ്ങനേണ്ട് ? ഈ മരക്കൊമ്പിനെ ഞാനൊരു ഗിറ്റാറാക്കി പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചാ? ”

“ പേരമരം സത്യത്തില്‍ സമൂഹത്തിന് ആവശ്യമോ, നിങ്ങള് പറ”. കര്‍ഷകന്റെ കയ്യില്‍ കിണ്ണനൊരു വാക്കത്തി.

“ കണ്ട്രോള്‍, കര്‍ഷക് “. ഞാനലറി.

“അതിരിയ്ക്കട്ടെ, എന്റെ ഈ ഡിസൈനര്‍ നില്‍പ്പെങ്ങനേണ്ടെന്ന് പറഞ്ഞില്ല ? ”

“ വീട്ടീന്ന് തോക്കെടുത്തു കൊണ്ടുവരട്ടെ ? ” കര്‍ഷകന്‍ ഘര്‍ ര്‍ ര്‍ ര്‍ഷകനായിക്കഴിഞ്ഞു.

“ഞങ്ങടെ ബുഷേട്ടനെങ്ങാനും കണ്ടാല്‍ യെവനെയൊക്കെ അപ്പൊ വീഴ്ത്ത്യേനെ ”

ഞാനും കഷകനു സൈഡിലേയ്ക്കും പേരമരന്‍ താഴത്തേയ്ക്കും നോക്കി.

അയ്യോടാ, തൊട്ടു പിന്നില്‍ ഒരുണ്ടക്കണ്ണന്‍.... !

Thursday, July 10, 2008

പുലി 119 : പേര് പേരയ്ക്ക

ഇവിടന്ന് തുടര്‍ച്ച
“ ചോദ്യം ആവര്‍ത്തിക്കാമൊ?” എന്റെ ധൈര്യം എനിക്കുപോലും വിശ്വസിക്കാനായില്ല.
“നോക്ക്, നിങ്ങള് ഒരു വീരഭടനോടാണ് ബാത്ചീത് ചെയ്യുന്നത് എന്നറിയാമൊ ?”
“ഇല്ലെങ്കില്‍ ല്‍ ല്‍ ല്‍‍ ?” എക്സ്ട്രാ രണ്ടു സെക്കന്‍ഡ് ചില്ല് നീണ്ടുപോയത് എന്നിലെ ജയനെ കണ്ടെത്താന്‍ സഹായിച്ചൂന്ന് പറയാതെ വയ്യ.

ചോദ്യം ആവര്‍ത്തിക്കുന്നു. പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ എന്തര് ?
ഞാനും ചോദ്യം ആവര്‍ത്തിച്ചു.
കൊല്ലത്തൂന്നു സ്റ്റാര്‍ട് ചെയ്ത തീവണ്ടി‍ വര്‍ക്കലയെത്ത്യേപ്പഴേയ്ക്കും പാക്യജനകത്തിന്റെ പരിപ്പെടുത്തിരുന്നു ഫാര്‍മര്‍.
“അദ്ധ്യായം 2 :ഭാവഹം” തുടങ്ങും മുമ്പ് അപ്പുറവും ഇപ്പുറവും നന്നാലു ബോഗികളില്‍ ഓടിപ്പോയി അനൌണ്‍സ് ചെയ്തു വന്നു സേനാനി.

പിന്നെ, പേട്ട വരെ ഭാവഹാവാദികളോടെ ഒരു ഭാവഹം അവതരിപ്പിക്കലായിരുന്നു. എനിക്ക് മരിച്ചാ മതീന്നായി.
“ ഇനി ക്ഷാരമാണ് ”
“എന്റെ ചാരത്തില്‍ച്ചവിട്ടിയിട്ടു മതി ക്ഷാരം”
പിന്നെന്തുകൊണ്ടോ മിണ്ടിയില്ല. തമ്പാനൂര്‍ന്ന് ഓട്ടോയില്‍ കയറിയതും പ്രെസ്സ് ക്ലബ്ബിന്റെ മുന്നിലിറങ്ങുന്നതുവരെ ഡ്രൈവറോട് വിവിധതരം ടയറുകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് നോട്ടു കുറിക്കുന്നതു കണ്ടു.
നോട്ടുബുക്കു നിറഞ്ഞപ്പോള്‍ വഴിയില്‍ക്കണ്ട ഇന്റര്‍നെറ്റ് കഫേയ്ക്കു മുന്നില്‍ ചാടിയിറങ്ങി .
എന്താ പറ്റ്യെ എന്നു ഞാന്‍.
ഹേയ്, www.ടയര്‍.wordpress.com എന്നൊരു ബ്ലോഗ് നിര്‍മ്മിച്ചിട്ട് ഉടന്‍ വരാമെന്ന് കര്‍ഷകശ്രീ.
ഞങ്ങളൊറ്റയ്ക്കായപ്പോള്‍ വാടക വാങ്ങാതെ സ്ഥലം വിട്ടോളാന്ന് ഡ്രൈവര്‍ പറഞ്ഞതാ. അപ്പളേയ്ക്കും, സേനാനി മടങ്ങിയെത്തി.

പ്രെസ്സ് ക്ലബ്ബെത്തി. മുന്‍വശത്തു നിന്ന ചെറുമരത്തെ ആലിംഗനം ചെയ്തുകൊണ്ട് ഫാര്‍മര്‍ വീണ്ടും വധിച്ചു തുടങ്ങി.
സുന്ദര്‍ലാല്‍ ബഹുഗുണ എന്നൊരു മഹാനെപ്പറ്റി കേട്ടി.... ?
“ ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ് ”. മുകളില്‍നിന്നാണ്. ഞങ്ങള്‍ ഒരുമിച്ച് ആകാശത്തേയ്ക്കു നോക്കി.

അതാ, മരത്തിന്റെ ഉച്ചിയില്‍ ഒരു.. ഒരു... ഒരു..
(തുടരും)

Wednesday, July 9, 2008

തിരോന്തരം ബ്ലോഗ് മീറ്റ്

തിരുവനന്തപുരം ബ്ലോഗ് മീറ്റിനെക്കുറിച്ച് എഴുതണം (2 തവണ) എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് മാസം കഴിഞ്ഞു . ഏതാണ്ട് പത്തു പതിനേഴ് തീര്‍ത്തും ഉദ്വേഗജനകങ്ങളായ സന്ദര്‍ഭങ്ങള്‍ ഞാന്‍ കൊറേ ദിവസത്തോളം ഓര്‍ത്തുവെച്ചിരുന്നു. അവയില്‍ ഒട്ടുമുക്കാലിലും ഒരേ ഒരാള്‍ തന്നെയായിരുന്നല്ലൊ നായകന്‍.....
* * *
“ ഒട്ടുമുക്കാലും എന്നല്ല , കിറുകൃത്യം കണക്ക് ഞാനെടുത്തിട്ടുണ്ട്. ഞാനത് മലേഷ്യക്ക് അയച്ചുകൊടുത്തിട്ടൂണ്ട്. കേക്കണൊ ? പറയണൊ ? ഞാന്‍ പറഞ്ഞൂടട്ടെ ? (അവസാന‍ 3 ചോദ്യങ്ങള്‍ റിപ്പീറ്റ്). എല്ലാരും കേള്‍ക്കിന്‍. തൊണ്ണൂറ്റെട്ടേ പോയന്റ് യ്യാഴ്, ന്യാല്, മ്യൂന്ന്, പ്യൂജ്യം, ഒയ്മ്പത് ആണത്രെ ആ കിറുകൃത്യം ശതമാനം”.
എന്തായിരുന്നു ട്രേയ്നില്‍ ബഹളം ! നടന്‍ ഗോപി നടന്നുവരികയാണെന്നേ തോന്നൂ. ശബ്ദത്തിന് അതേ ടെക്ശ്ചര്‍ ! ഡെലിവെറിയില്‍ ഈ ലേഖകനെ ഫോട്ടോഫിനിഷില്‍ തോല്‍പ്പിച്ചേക്കും .
“ആരാണാവൊ കക്ഷി ? ” മുകളിലെ മരംകൊണ്ടുള്ള ലഗ്ഗേജ് റാക്കിന്റെ വിടവിലൂടെ നേരെ താഴത്തെ ഒരു സംഭവത്തിലേയ്ക്ക് അരമണിക്കൂറായി നോക്കിക്കൊണ്ടിരുന്ന മഞ്ഞഷര്‍ട്ടുകാരനോട് ആരായാമെന്നുവെച്ചു. വിടവ് പേനകൊണ്ട് മാര്‍ക്ക് ചെയ്ത് അയാള്‍ എന്നെ നോക്കിദഹിപ്പിച്ചു.
അതോ, ദി ഫാര്‍മറ് എന്നൊരാളാണെന്നാ കേക്ക്ണ്. നിങ്ങള്‍ പ്വായി നോക്കിന്‍ന്ന്..
കോലാഹലം ഇപ്പൊ അടുത്ത ബോഗിയിലെത്തിയപോലെ.... ഇതിനിടെ നാലു പീച്ഛേ മൂഡും അഞ്ചോളം “ച്ഛുപ്പ്”ഉം കേട്ടിരിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാണ്. എനിക്കാണെങ്കില്‍ സ്വതവേ പരിഭ്രാന്തിയുള്ളതുകൊണ്ട് വെല്യ ടെന്‍ഷനില്ല .
ഞാന്‍ നോക്കുമ്പോള്‍ മഞ്ഞ ഷര്‍ട്ടുകാരനും അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കണ്ടു. ഫോക്കസ്സിങ്ങ് പ്രോബ്ലം ! താഴത്തെ സീറ്റില്‍ ഒറ്റയ്ക്കു മലച്ചിരുന്ന തമിഴത്തി സൈഡ് പോസെടുത്തിരിക്കുന്നു.
അതുവരെ, ഹൃദയത്തിലേയ്ക്ക് ചറപറാ വിട്ട അമ്പുകള്‍, ഇപ്പോള്‍ കക്ഷം വഴി റൂട്ട് മാറ്റിവിടേണ്ടിവന്ന സങ്കടത്തില്‍ മഞ്ഞ എന്റെ നേരെ അറിയാതെ നോക്കിപ്പോയി.
എന്താ ഒരു മ്ലാനത ?
ഏയ്, ഞാനോരോരോ ലോകകാര്യങ്ങളെക്കുറിച്ച് ആലോചിക്യായിരുന്നു. എന്താ ഇതിനൊക്കെ ഒരര്‍ഥം !
പെട്ടെന്ന്, ഒരര്‍ഥം വീണുകിട്ടി. താഴെ തമിഴത്തി ഒന്നനങ്ങീന്ന് തോന്ന്യൊ ? ശബ്ദമുണ്ടാക്കാതെ, മോളില്‍ മഞ്ഞ കമഴ്ന്നുകഴിഞ്ഞിരുന്നു.
* * *
ആരെയും ഭാവ.. സോറി കിടിലം കൊള്ളിക്കുന്ന ഒരു “സാവ്ധാന്‍” കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. ഞാന്‍ അലറിവിളിച്ചു. ആരാ ?
“ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ടൊ ? ”
(തുടരും)

Sunday, June 15, 2008

പുലി 118 : മന്‍സൂര്‍

അകലെ നിന്നേ ബഹളം കേട്ടു തുടങ്ങിയിരുന്നു. നട്ടുച്ചയാണ്. ഒന്നു സന്ധ്യയായിക്കിട്ടീര്‍ന്നെങ്കില്‍, അഥവാ ഇനി പോലീസ്സ് സാക്ഷിയാക്ക്വാണെങ്കില്‍ത്തന്നെ ഒന്നും ലവലേശം കാണാമ്പാടില്ലായിരുന്നു എന്ന് കെഞ്ചാമായിരുന്നു. അതിന്, അടുത്തെങ്ങും മൂന്ത്യാവണ ലക്ഷണോന്നൂല്യേനും.

പരിപ്പില്‍നിന്ന് മോരിലേയ്ക്കുള്ള വന്‍ദൂരത്തില്‍, ഉച്ച-സന്ധ്യ നാഷണല്‍ ഹൈവേ അങ്ങനെ കിടക്കുകയാണ്. ‘അപ്രാപ്യ’ എന്നൊരു ഐഡന്റിറ്റി കാര്‍ഡും കഴുത്തില്‍‍ തൂക്കി സന്ധ്യാമ്മാള്‍ അങ്ങകലെ ഉലാത്തുകയാണല്ലൊ... ഹെന്റെ ഭഗവതീ !

ഹൊ, മുടിഞ്ഞ ഹലൂസിനേഷന്‍ പിന്നേം തുടങ്ങി. മോഹഭംഗം വന്നാലങ്ങന്യാ. കാറ്റ് ബഹളശബ്ദങ്ങളെ ഒപ്പം കൂട്ടി ദാ തല ചൊറിഞ്ഞു നില്‍ക്കുന്നു !‍ ബഹള വിഷയം ഇപ്പൊ വ്യക്തമായി വരുന്നുണ്ട് . ഏതോ സാരോപദേശ കഥയാണ് അരങ്ങേറുന്നത്...

ശബ്ദം1: എല്ലാം തലവിധീന്ന് വിചാരിച്ചാ മതീ, മന്‍സ്വോ ... ഈ ജീവിതയാത്രയില്‍ എല്ലാം സഹയ്ക്കാന്‍ പഠിക്കണം..

ശബ്ദം2: ഇനിയെങ്കിലും ഞാനെന്റെ കദനകഥ ഒന്നു പറഞ്ഞോട്ടെ .... പ്രയാസിപ്പെട്ട് ഞാനിന്നാളൊരു യാത്ര നടത്തി തിരിച്ചെത്ത്യപ്പൊ കേക്കണ സംഭവം ഇതാ..

ശബ്ദം3: (കരച്ചിലോടു കരച്ചില്‍)

ശബ്ദം1: വന്നതു വന്നു. ഇനി വേണ്ടത്....ഇയ്യാള്‍ടെ പോസിറ്റീവുകളെക്കുറിച്ചാലോചിക്കൂ... പഷ്ടില് തന്നെ, ഒരു ചുളുക്കും ഇന്നോളം വീഴാത്ത ആ മാസ്റ്റ്, സോറി ആ നെറ്റിപ്പലക. അതെന്നെ ഹഠാദാകര്‍ഷിച്ചു. എത്ര ബാനറുകള്‍ വേണെങ്കിലും.....

ശബ്ദം2: ഞാന്‍ പറയട്ടെ, ഈ ജീവിതം ഒരന്വേഷണമാണ്. ഈ ഞാന്‍ തന്നെ ഇന്നാള് , കഷ്ട്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രയാസിപ്പെട്ട്...

ശബ്ദം1: ഹ, അത് സിനിമേലെ ഡയലോഗല്ലേന്ന്...കഷ്ടം, കഷ്ടം, നാണല്യാലൊ ! പറഞ്ഞു വന്നപ്പൊ, സിനിമേല് എത്തിപ്പെട്ടത് വളരേ നന്നായി... ഏതു നല്ല സിനിമേടെ പിന്നിലും ഒരു നല്ല ബാനറൂണ്ടാവും, ഷുവര്‍. ഫോര്‍ എക്സാമ്പിള്‍, നമ്മടെ നെറ്റിയാണ് നമ്മടെ ബാനര്‍. നെറ്റി കണ്ടാലറിയാം..... ഉണ്ണി, പഞ്ഞം എന്നൊക്കെ വെച്ചിട്ടുള്ള ആ ചൊല്ല് ഞാനിപ്പോള്‍ ഓര്‍ത്തു പോകയാണ്.

ശബ്ദം2: ഊരിയാലറിയാം ഉണ്ണിയുടെ പഞ്ഞം, അങ്ങനെയെന്തോ അല്ലെ.. ?

ശബ്ദം3: ഷട്ടപ്പ് ! (കരച്ചിലോടു കരച്ചിലോടു കരച്ചില്‍)

ശബ്ദം2:(ആത്മഗതം) എന്റെ കരച്ചിലൊക്കെ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ....

ശബ്ദം1: മന്‍സ്വോ, നിങ്ങടെ നെറ്റിയുടെ അളവുകള്‍ ....

ശബ്ദം2: 36-24-36 എന്നൊരു പ്രശസ്തമായ അളവില്ലേന്ന്...?

ശബ്ദം1: സഹ, ഒന്നു ചുമ്മാതിരി... നിങ്ങടെ നെറ്റിയുടെ അളവുകള്‍ .... 70 x 90 ആണെന്നു ഞാന്‍ ഒറ്റനോട്ടത്തില്‍ പറയും...

ശബ്ദം3: ‍ (കരച്ചിലിനു ഷഡന്‍ ബ്രേക്കിടുന്നു) ഒരുപകാരം ചെയ്യാമൊ ?

ശബ്ദം1, 2 കാതു കൂര്‍പ്പിക്കുന്നു.

ശബ്ദം3: ദയവായി ഒന്നു ഷട്ടപ്പ്പ് & ഗെറ്റൌട്ട് !

പിന്നെ , ആളനക്കമില്ല . മറ്റേ രണ്ട് ശബ്ദങ്ങളും ഓടിരക്ഷപ്പെട്ടിരിക്കുന്നു. ഇവിടന്ന് നോക്കുമ്പോള്‍ ‍, മൂന്നാമന്‍, പരമദുഖിതന്‍ കൈകള്‍ വിടര്‍ത്തി നില്‍പ്പോടുനില്‍പ്പാണ്.

ലേശം പേടിയോടെ അടുത്തു ചെന്നു ചോദിച്ചു : കക്ഷത്തില്‍ കഴലയാണൊ ?

കക്ഷി: ഞാന്‍ പ്രായശ്ചിത്തം ചെയ്യുകയാണിഷ്ടാ.. പൊറകില് കണ്ടില്ലെ ?

ഞാന്‍ നോക്കി. ക്രൂശിതനാണ്. എന്താണാവൊ കഥ !?

കരച്ചിലടക്കി, പകയോടെ കക്ഷി കഥ പറയാനാരംഭിക്കുന്നു.

സഭാകമ്പം കാരണം, മന്‍സൂര്‍ ഇലാഹി എന്ന പഴയ പാക്കിസ്ഥാനി ക്രിക്കറ്റ്കാരനെ ചുറ്റി, അമേരിക്ക വഴി ഗള്‍ഫിലെത്തി ഒരു വിധം കഥാഗാത്രത്തിലേയ്ക്ക് പ്രവേശിക്കയായിരുന്നു, മന്‍സൂര്‍ എന്ന് പരക്കെ അറിയപ്പെടുന്ന നമ്മടെ നായകന്‍.‍

ഇടയ്ക്ക്, അടക്കാന്‍ പറ്റാഞ്ഞ 2 തേങ്ങലിനെ തള്ളിപ്പുറത്തിട്ട്, ഒറ്റ വീര്‍പ്പിന് ആ രഹസ്യം പറഞ്ഞു: സത്യത്തില്‍, മരനീര് അഥവാ മരത്തുള്ളി ഡോട് കോം എന്നായിരുന്നു അതിന്റെ ഒറിജിനല്‍ പേര്. എന്ന്വച്ചാല്‍, ഇമ്മടെ കള്ള് . കഷ്ടകാലത്തിന്, കള്ള് ഡോട് കോമിന് വാസ്തു പ്രകാരം രാശിയില്ലായിരുന്നു. അപ്പൊ, പകരം പേരിന് ഓട്ടമായി. എര്‍ണാളത്ത്, പച്ചാള്‍സ്. ഡോട് കോം എന്നൊരു കട ഒരുത്തന്‍ തുടങ്ങിയതും മുടിഞ്ഞ ഹിറ്റുകള്‍ ഭയന്ന് ബ്ലോഗിനു പുറത്തിറങ്ങാന്‍ പറ്റാണ്ടായീന്നു കേട്ടു. അങ്ങനെയാണ് കള്ള് ഡോട് കോം രായ്ക്കുരാമാനം, ഇപ്പഴത്തെ കള്ളന്‍സ് ഡോട് കോം ആയത്. *

ഓക്കെ.ഓക്കെ. പക്ഷെ, നിങ്ങള് പശ്ചാത്തപിക്കണ്ട കാര്യം ?

കക്ഷി: അപ്പൊ, ഒന്നുമില്ലെന്നൊ ?

ഇല്ല തന്നെ. ഒട്ടുമില്ല തന്നെ. നിങ്ങളാള് നല്ലവനാ മാഷെ. സഹയും പ്രയാസവും അതെ. തുല്യ അളവില്‍.


ഓക്കെ, അപ്പൊ ചേട്ടന് നല്ലൊരളവില്‍ മേങ്കോ ജ്യൂസ് പറയട്ടെ, എന്റെ ഒരു സന്തോഷത്തിന് ?

അരുത്, ഞങ്ങള്‍ കാര്‍ട്ടൂണിസ്റ്റ് ഫാമിലി പരമ്പരാഗതമായി ഉപ്പു സര്‍ബത്താണ്...

അതെങ്കിലത്...

.......................................................................

* കള്ള്സ് .കോമിനെ പിന്തുടര്‍ന്ന് ഈ ബ്ലോഗും മൂന്നൂസം ‘എരപ്പാള്‍സ് ഡോട് കോം’ ആയി മേക്കപ്പിട്ട് റോഡ്സൈഡില്‍‍ നിന്നു നോക്കി. ഒന്നുമ്പറയണ്ട.... :(

Tuesday, May 20, 2008

ഞാന്‍ കണ്ട തൃശൂര്‍ ബ്ലോഗ് പൂരം

“പൂരപ്പറമ്പിലേയ്ക്കുള്ള വഴി ഞാന്‍ ഈ ടെലിഫോണീക്കൊടെ പറഞ്ഞുതരാംന്ന്...”

3-5-2008. എന്താഴ്ച്ചയായാലെന്താ ! രാവിലെ ഓഫീസിലേയ്ക്കിറങ്ങും മുന്‍പ് തുടങ്ങിയ വധമാണ്. സംസാരസാഗരത്തിന്റെ തുടക്കത്തില്‍ത്തന്നെ വിശ്വപ്രഭാപൂരം എന്ന് പരിചയപ്പെടുത്തിയ ഭയങ്കരന്‍ ഒരു താക്കീത് നീട്ടിയെറിഞ്ഞു.

“ഏതായാലും, പരിചയപ്പെട്ട് 2 മിനിറ്റോളമായ സ്ഥിതിക്ക് ഒരു ഹാഫ് ഡേ ലീവ് പറയുന്നത് അത്യുത്തമമായിരിക്കും. അതോ, ഞാന്‍ വിളിച്ചു പറയണോ ? ”

പഹയന്‍ പറഞ്ഞാല്‍ ചെയ്തുകളയും എന്ന് എനിക്ക് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്ന് വന്ന ആയിരത്തോളം വാണിങ്ങ് ഇ-മെയിലുകള്‍ രണ്ടു ചാക്കിലാക്കി നേരെ ട്രാഷ് ക്യാനില്‍ കൊണ്ടിട്ടേള്ളൂ.
പ്രത്യുല്‍പ്പന്നമതിയായ ഞാന്‍, ‘ഇന്നും നാളെയും’ വയ്യായ്മ അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട് എന്ന ഉറപ്പിന്മേല്‍ ഒരു ഫുള്‍ ഡേ മെഡിക്കല്‍ ലീവ് എടുത്തു.

മൂന്നു മണിക്കൂര്‍ ബഹളത്തിനു ശേഷം, വിശ്വപ്രഭ ട്രാവെത്സ് ശക്തന്‍ തമ്പുരാന്‍ നഗര്‍ ജങ്ങ്ക്ഷനിലെത്തി പച്ചക്കറി മാര്‍ക്കറ്റ് വഴി നേരെ വടക്കോട്ട് നോക്കി എരമ്പിക്കൊണ്ടിരിയ്ക്കണേള്ളൂ. ഈ വണ്ടി round-ലെത്തുമ്പഴേക്കും ഞാന്‍ straight ആയിക്കഴിഞ്ഞിരിക്കും.

അപ്പഴേ ഞാന്‍ തീരുമാനിച്ചു ... ഇവനെ കൊന്നിട്ടു കാര്യം. രണ്ടും കല്‍പ്പിച്ച് ശബ്ദം പരമാവധി താഴ്ത്തി ഉറപ്പു കൊടുത്തു. കാണാം. ബാക്കി വഴി നേരില്‍.

11-5-2008. 18-5-2008 ആണെന്ന ധാരണയില്‍ ബൈക്കില്‍ എറണാകുളത്തുന്ന് തൃശൂര്‍ക്ക് വന്ന ഈ പ്രതികാരബുദ്ധിയെ അളക്കാന്‍ പാലയ്ക്കലെ വീട്ടില്‍ നാലഞ്ചു കമ്പ്യൂട്ടറുകള്‍ക്കിടയില്‍ ഇരുന്ന കക്ഷിയ്ക്കായില്ല. ശബ്ദായമാനവും ഏമ്പക്കസമൃദ്ധവുമായ ഊണില്‍ ഞാനേര്‍പ്പെട്ടിരിക്കുമ്പോള്‍, വാഗ്മി സമ്പൂര്‍ണ നിശ്ശബ്ദനായിരുന്നു. മോരായല്ലൊ അല്ലെ എന്ന് ഉല്‍ക്കണ്ഠപ്പെട്ട് ഏഴെട്ടു തവണ ദ്രാവകവുമായി വന്ന നല്ല വീട്ടുകാരിയെ ‘ഇനി മോരിലേയ്ക്കെത്രയോ ദൂരം’ എന്നു നിസ്സംഗമായി പറഞ്ഞ് വിരട്ടിയോടിയ്ക്കേണ്ടി വന്നു. ഇപ്പോള്‍ കഷ്ടം തോന്നുന്നു.
*******************************************************
ഞാന്‍ ചുക്കുവെള്ളഗ്ലാസ്സ് കയ്യിലെടുക്കും എന്ന് തോന്ന്യപ്പോഴേയ്ക്കും ആശാന്റെ സ്വനയന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങി.
അല്ലാ, എന്താ, ഈ യാത്രേടെ ഉദ്ദേശം , സോറി, ഉദ്ദേശ്യം ?

ഒരേയൊരു ലക്ഷ്യം മാത്രം. ഒരു സുപ്രഭാതത്തില്‍ നോക്കുമ്പേണ്ട്രാ, ഒരു സ്ഥാപനം ആരോ ഒരു നല്ലവന്‍ എനിക്കു തീറെഴുതി വെച്ചേക്ക്വാ.

ആസ്തി നോക്ക്യൊ ? ബാലന്‍സ് ഷീറ്റ് കണ്ട്വൊ ? എന്നു പറഞ്ഞപ്പളാ, ല്യൂക്ക പെക്വോലേ എന്നു കേട്ടിട്ടുണ്ടാവിലല്ലൊ അല്ലെ... ?

ഞാന്‍ മുറ്റത്തെ വാഴക്കുലയിലേയ്ക്കൊന്നു കണ്‍ പായിച്ചു. ആശാന്‍ ‘ഠപ്പോ’ന്ന് അടങ്ങി !

അല്ല, എന്താ സ്ഥാപനത്തിന്റെ പേര്‍ ? എന്താ അധികാര സ്ഥാനം ?

എര്‍ണാളം ബ്ലോക്കാദമി. ആജീവനാന്ത പ്രെസിഡന്റാക്കീക്ക്വ. ആ കുബേരന്‍ ആരാന്നൊന്നറിയണം. അത്രേള്ളൂ.

നമ്മള് കലാകാരനാണൊ ? എന്നാ മാത്രങ്കിട് പോയാ മതി.

ഉവ്വ. തമാശപ്പടങ്ങള്‍ വരയ്ക്കുന്ന ഒരു രീതിയാണ്.

സെബാസ്റ്റ്യന്‍ ക്രൂഗര്‍ എന്നു കേട്ടിട്ടുണ്ടൊ? അല്ലെങ്കില്‍ വേണ്ട, എന്റെ മുഖകമലം ഒന്നു സാക്ഷാത്കരിക്കാമൊ ?

വരച്ചു. പടം കണ്ടതും മൂന്നുമണിച്ചായ ദുഷ്ടന്‍ അടുക്കളയില്‍ച്ചെന്ന് ക്യാന്‍സല്‍ ചെയ്തു. മറക്കാമ്പറ്റില്യ അത് !
**********************************************************
“ ചിത്രകാരന്‍ എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തിലുള്ള കഠിന പരീക്ഷണങ്ങളെ നേരിടേണ്ടിവരും. ദംഷ്ട്രാധാരികളായ ഏഴു കാവല്‍ക്കാരെ കടന്നു വേണം പോലും ഭയങ്കരന്റെ ഏഴയല്പക്കത്തെത്താന്‍ പോലും. ധൈര്യണ്ടൊ ?”

ഒന്നു മൂത്രമൊഴിച്ചു വന്നതിനു ശേഷം ഞാന്‍ പറഞ്ഞു : ഉണ്ട്.

എന്നാല്‍ ഇനി നിക്കണ്ട. ഇനി എല്ലാം ഫോണീക്കൂടെ മാത്രം, ട്ടൊ ...
....................................................................................................
ഏതായാലും ഇത്രേത്തീല്യെ, ഇനി ഇത്രേ ചെയ്യാനുള്ളൂ. അശോകന്‍ തുടങ്ങി പ്രദീപന്‍ വരേള്ള ഏഴു ദ്വാരപാലകരെയും കടന്ന് ഈയുള്ളവന്‍ എങ്ങനെയാണ് ചിത്രാരന്‍ എന്ന രാക്ഷസനോട് ‘ഷട്ടപ്പ് ’ എന്നു പറഞ്ഞ് അവനെ ഇനിയങ്ക്ട്ള്ള കാലത്തേയ്ക്ക് മുണ്ടാണ്ടാക്ക്യേത് എന്ന തുടര്‍ക്കഥ ഒരൊറ്റ വീര്‍പ്പിനു വായിയ്ക്ക. യാതൊരു കാരണവശാലും, ഇതിടയ്ക്കുവെച്ച് നിര്‍ത്തുകയോ, നിര്‍ത്ത്യാലോ എന്ന് ആലോചിച്ചുപോകുകപോലുമോ ചെയ്യരുത്. പിന്നെ, ഈ റിയാലിറ്റി ഷോവില്‍, പറയേണ്ടല്ലൊ, ഈ ഞാന്‍ തന്നെ ഗപ്പ് നേടി ഹഹഹ. ബൂലോഗര്‍ക്കിനി ആശ്വാസകാലം !

പുലി 117 : അശോക് കര്‍ത്ത

അശോക് കര്‍ത്ത വലിയ കോട്ടയുടെ മുറ്റത്തെത്തിയപ്പഴേ പുരാതനന്‍ എന്നു തോന്നിച്ച (ചിത്രം ശ്രദ്ധിക്കൂ) കാരണവര്‍ കൈ കാണിച്ച് തടഞ്ഞു.

ആകെ ഒരു പിത്തസ്വഭാവാണല്ലൊ. ആയുര്‍വേദത്തില് ഇതിന് മരുന്നുണ്ട്. ആയുര്‍വേദത്തിലേ ഉള്ളൂ താനും . ഒരു കഴിഞ്ച് എടുക്കട്ടെ ?

ഇപ്പൊ ഏതായാലും വേണ്ട. എനിക്ക് ആ മഹാനെ കണ്ടാ മാത്രം മതി.

വരയ്ക്കും എന്ന് പ്രഭ പറഞ്ഞു. എങ്കില്‍ എന്റെ മുഖമൊന്നു പകര്‍ത്തു.

പകര്‍ത്തി. കൈ മാറ്റും മുന്‍പ് ചെവിയില്‍ മന്ത്രിച്ചു.

അടുത്ത ജംക്ഷനില്‍ നില്‍ക്കുന്നവനെ കണ്ടാല്‍ ഒന്നു തൊടുക്കാന്‍ തോന്നും. ഒന്നിനും പോണ്ട. ഒരു മന്ത്രം ഉപദേശിക്കാം. സു, സു, എന്നു വിളിച്ച് ആള്‍ടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്ക്വ. തിരിഞ്ഞു നോക്ക്യാല്‍ ഭാഗ്യായി. ഇനി ദക്ഷിണ വെച്ചോളൂ. ധൈര്യായിട്ട് രണ്ടാം റൌണ്ടില്‍ പ്രവേശിച്ചോളൂ.

പുലി 116 : -സു‍-|Sunil

-സു‍-Sunil
പറഞ്ഞപോലെ തന്നെ മന്ത്രം പ്രയോഗിച്ചു.

"സു...സു..സ്സൂ.”

‘സു’ എന്ന 5’7” - 85 കിലോഗ്രാന്‍ - സിംപ്ലി രോമാവൃതന്‍ തിരിഞ്ഞു നോക്കി.

അതാ, തൊട്ടു മുമ്പിലൊരു ‘സ’.

അല്ല, ഈ ‘സു’ എന്നു പറഞ്ഞാല്‍ എന്താണാവൊ എന്നായി ഞാന്‍...

സിമ്പിള്‍. സുനില്‍‍ സദനം .


ചതിച്ചു. കഥകളിഭ്രാന്തനാണ്. അടുക്കണ്ട.‍

എന്നിട്ടും, കാപ്പി കുടിച്ചിട്ടിറങ്ങൂന്ന് കേട്ടപ്പോള്‍ 2 മണിക്കൂര്‍ പരുങ്ങി നിന്നതാ അബദ്ധായെ.

തൃശൂരിലെ നല്ല നാലു നാലുമണിപ്പലഹാരങ്ങള്‍ ഏവ എന്നു ചോദിച്ചതും ആക്രോശിച്ചുകൊണ്ട് ചാടി വീണു : ഞാനൊരു വായനശാല നടത്ത്ണ്ട്. ഒന്നു കേറി നോക്കായിരുന്നില്യെ ?

.

ആശാന്‍ സംഗീത കലാനിധിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. വൈകീട്ട് ഒരു ഗ്ലാസ്സ് കാപ്പി രാഗം പതിവാണത്രെ.

.

നാലു മുദ്ര കാണിക്കാന്‍ പറഞ്ഞു. കാണിച്ചു. കുന്നക്കുടി വൈദ്യനാഥന്റെ ഗോഷ്ടി കാണിക്കാന്‍ പറഞ്ഞു. അതും ചെയ്തുകാണിച്ചു. രാഗം റൌണ്ട് 210 മാര്‍ക്കില്‍ കടന്നു.

.

കുറച്ചകലെ, നിത്യാനന്ദ സരസ്വതി എന്ന മൂന്നാമന്‍ ഒറ്റയ്ക്കു എന്തോ പറഞ്ഞ് തലതല്ലിച്ചിരിക്കുന്നു. നാടന്‍ കലാ റൌണ്ട് ജഡ്ജി അങ്ങേരാണ്.

പുലി 115 : നിത്യന്‍ കോഴിക്കോട്

നിത്യന്‍ കോഴിക്കോട്
ഈ റിയാലിറ്റി ഷോയില്‍നിന്ന് പിന്മാറാന്‍ ഇനിയും സമയണ്ട്. മാറുന്നൊ ? അതോ ഞാന്‍ തള്ളിത്താഴെയിടണൊ ?
.
ഞാന്‍ എന്തിനും തയ്യാറായി നിന്നു.
.
മെഡിക്കല്‍ ചെക്കപ്പ്, രാഗ റൌണ്ടുകള്‍ കഴിഞ്ഞല്ലൊ. നാടന്‍പാട്ടാണ് എന്റെ ഇനം. ഒരു പാക്കനാര്‍പാട്ട് മൂളൂ.
.
പരമ്പരാഗതമായി, അരസികനായ ഞാന്‍ അറിയാതെ മുള്ളി. 5’8”- 55 കിലോഗ്രാന്‍ ഭീകരന്‍ ഇടയ്ക്ക് ഒരു ഫോണ്‍ അറ്റെന്‍ഡ് ചെയ്ത് നാലു ശബ്ദത്തില്‍ സംസാരിച്ചു. എന്നെ നോക്കി അടക്കം പറഞ്ഞു.
.
ഞങ്ങള്‍ അനോനികള്‍ക്ക് ഇതാണു നിയോഗം. സ്ഥിര ശബ്ദം സൂക്ഷിച്ചൂടാ. ആഴ്ച്ചയൊലൊരിക്കല്‍ ജലദോഷത്തിനടിപ്പെടണം. ഹെയര്‍ സ്റ്റൈലുകള്‍ മാറിമാറി പരൂഷിയ്ക്കണം. ബോണ്ട് തെറ്റിയ്ക്കുന്നവര്‍ക്ക് മറ്റോമ്മാരുടെ കൂട്ടത്തീച്ചേര്വേ നിവര്‍ത്തീള്ളൂ. ആകപ്പാടെ ഒരു മനസ്സുഖോമില്ല.
.
നിങ്ങള് ഏതായാലും തോല്‍ക്കും. ഇവിടെ നിക്കണ്ട. അതാ, അപ്പുറത്ത് എന്റെ ബാക്കി ഒരു തോന്ന്യാസി അനങ്ങണ കണ്ടൊ ? ചെറുകഥാറൌണ്ട് ജഡ്ജി മറ്റാരുമല്ല. ശുഭയാത്ര !

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി