Showing posts with label Malayali. Show all posts
Showing posts with label Malayali. Show all posts
Friday, November 9, 2007
പുലി 62 : സഹയാത്രികന്‍
Tuesday, November 6, 2007
പുലി 61 : സിയ
സിയഒരു സമ്പൂര്‍ണ ഹിപ്നോട്ടടിവീരനായ ഈ പുലിയെപ്പറ്റി കുറേക്കൂടി ഇവിടെ ചേര്‍ക്കാനുണ്ട്. മലയാളമനോരമ ന്യൂസ് പാരമ്പര്യമനുസരിച്ച്
ഞങ്ങളുടെ സൌദി, കായംകുളം ലേഖകന്മാരോട് “പറയൂ പ്രമേഹ്, എന്തൊക്കെയാണ് വിശദാംശങ്ങള്‍ ” എന്ന മട്ടില്‍ ആരാഞ്ഞുകൊണ്ടേയിരിയ്ക്കയാണ്.
മണിക്കൂറ് മൂന്നായി... എന്താാാാ കഥ !
Monday, November 5, 2007
പുലി 60 : ചന്ദ്രക്കാറന്‍
ചന്ദ്രക്കാറന്‍
താനും ഒരു ഐടി ആണല്ലൊ എന്ന ചിന്തയില്‍ ഒന്നു പുഞ്ചിരിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഉടനെ ഇടപെട്ടു...
എറണാകുളത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ഐടി മേളയിലെ കോഫ്ഫീഷോപ്പിലെ ടേബിളീനു മുകളില്‍ വെച്ചാണ് ചന്ദ്രക്കാറന്റെ ഒരു പൂള് ഞാന്‍ ആദ്യമായി കാണുന്നതുതന്നെ !
LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ.
LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ.
താനും ഒരു ഐടി ആണല്ലൊ എന്ന ചിന്തയില്‍ ഒന്നു പുഞ്ചിരിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഉടനെ ഇടപെട്ടു...
ഞാനീ കോട്ട് തുറന്നു കാണിയ്ക്കും. അപ്പൊ, ബനിയന്‍ എന്താ പ്രഖ്യാപിയ്ക്കണേന്ന് കണ്ടോളൂ...
പിന്നെ, ആ മന്ത്രം ഒന്നു ജപിച്ചേ.
ഏത്... തമസോമ്യാണോ ?
അല്ലാന്ന്... ആലിബാബേടെ കഥേല്ള്ള ആ “ ആള്ളാ കെ കസിന്‍...”
കസിനോ ? ഹസ്സനല്ലെ ?
കസിന്‍ മതി... പിന്നെ “അബൂ കാ ഹുസ്സൈന്‍...”
ഹ, അത്..കുശുംന്നല്ലെ...
മിണ്ടാണ്ടിരിയ്ക്ക്... എന്നട്ട്, ‘ചുമ്മാ തുറക്കൂ അസ്സേ’ എന്ന് പറയ്‌അ.. അത്ഭുതം കാണാം.
ഞാന്‍ പറഞ്ഞു. ചന്ദ്രക്കാറന്‍ ഒന്നു തിരിഞ്ഞു. കോട്ട് ചിത്രത്തില് കാണുന്ന പോലെ മാറ്റിക്കാണിച്ചു.... ഞാന്‍ അത്ഭുതം വരണ വരവും നോക്കി ഒരിരിപ്പാ ഇരുന്നു ..
ഇപ്പൊ, എങ്ങനേണ്ട് ? ഈ എഴുതിയിരിയ്ക്കണ കണ്ടില്ലെ ?
LINUX നെ ചൂണ്ടിയാണ് പരാക്രമം.
ഹ, അതു നേരത്തെ ഉണ്ടായിരുന്നല്ലൊ ! അത്ഭുതം എവിടെ ?
‘ശക്തിയേറിയ മന്ത്രം ജപിച്ചിട്ടും ഒരു അത്ഭുതവും സംഭവിച്ചില്ലല്ലോ !’ എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടില്ലേ ? അതാ ഞാനുദ്ദേശിച്ചത്.
അപ്പോള്‍, ഭയങ്കരനെ നോക്കി തഥാഗതന്‍ ദൂരെ നിന്ന് വെപ്രാളത്തോടെ വിളിയ്ക്കുന്നു -
“ചന്ദ്രാ, പ്ലീസ് കം, മ്യാജിക് കാണാന്‍ ഒരഞ്ചാറു പേര് കൂടി ഇവിടെ വെയ്റ്റ് ചെയ്യ്യാ ! ”
Saturday, November 3, 2007
പുലി 59 : ജാസ്സൂട്ടി വിത് പുലി നമ്പര്‍ 34

പതിവിന്‍പടി അന്നും എന്റെ ക്വാര്‍ട്ടേര്‍സില്‍ കലക്കനൊരു സുപ്രഭാതം.
2 മണിക്കൂറിന്റെ ചിന്തയ്ക്കു ശേഷം ഞാന്‍ സ്ഥിരം മൂന്നു പ്രഭാത കൃത്യങ്ങളിലേയ്ക്കു കടക്കാന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു.
കൃത്യം നമ്പര്‍ 1. ഉച്ചയ്ക്ക് ഊണു കഴിയ്ക്കാണ്ടിരുന്നാല്‍ തടി കുറയുമോ എന്ന് ആരോടെങ്കിലും ചോദിയ്ക്കാന്‍ തീരുമാനിച്ചു.
നമ്പര്‍ 2 വെറുതെ ചടങ്ങിന് കാവിലമ്മേ ശ്ശക്തിതരൂ എന്നും പറഞ്ഞു കഴിഞ്ഞു.
കിറുകൃത്യം നമ്പര്‍ 3 കടുംകാപ്പിയ്ക്കു മുന്‍പ് പതിവുള്ള കോട്ടുവാ.
അതെടുക്കാന്‍ വേണ്ടി ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയതേ ഉള്ളൂ.
അതാ, നിക്കുന്നു ഒരു മൂലയില്‍..... ഓഫ് ഓള്‍ മെര്‍ച്ചന്റ്സ് ഇമ്മടെ ഇക്കാസ് മെര്‍ച്ചന്റ് !
ദശാബ്ദങ്ങളായി, ട്രേഡേഴ്സ്, മെര്‍ച്ചന്റ്സ്, പൊതുവില്‍ ചേംബര്‍ ഓഫ് കോമ്മേഴ്സുകാര്‍ ഇന്‍കം ടാക്സ് ക്വാര്‍ട്ടേര്‍സിന്റെ പരിസരത്ത് വരാറില്ല. എന്നിട്ടും ..... !?!
ഒന്നൂല്യാ ചേട്ട, ഒരു റിട്ടേണിന്റെ കാര്യം....
ഞാന്‍ കോരിത്തരിച്ചു ! ഡിപ്പാര്‍ട്മെന്റിലെ എന്റെ 20 കൊല്ലത്തിനുള്ളില്‍ ആദ്യമായാണ് ഒക്ടോബര്‍31ന് ഫയല്‍ ചെയ്യേണ്ട ഒരു റിട്ടേണ്‍ ആഗസ്റ്റ് 31 നു തന്നെ ഫയല്‍ ചെയ്യാന്‍ ഒരു അസ്സെസ്സീ ഞാന്‍ തയ്യാര്‍, നിങ്ങളോ ? എന്നും ചോദിച്ച് കടന്നുവന്നിരിയ്ക്കുന്നത്.
ഞാന്‍ ഉടന്‍ യന്ത്രം കറക്കി ഞങ്ങടെ കമ്മീഷണറെ വിളിച്ചു. ഇല്ല, എനിയ്ക്കിനി മടിച്ചുനില്‍ക്കാനാവില്ല എന്നു പറഞ്ഞുകൊണ്ട് കമ്മീഷണര്‍ ദല്‍ഹിയിലെ സി.ബി.ഡി.ടി. യെ വിളിയ്ക്കാന്‍ അകത്തേയ്ക്കോടി.
വരൂ, ഇക്കാസ്, നിങ്ങള് വെറുമൊരു മെര്‍ച്ചന്റല്ല . അതുകൊണ്ട്, ഇഡ്ഡലിയും ചട്ണിയും കഴിച്ചിട്ടു പോയാല്‍ മതി.
അല്ല, ചേട്ടാ, എനിയ്ക്കൊരു റിട്ടേണ്‍... ചേട്ടനാവുമ്പൊ കൊഴപ്പോല്യ, വയസ്സു 44ഉം ആയി, മഹാതടിയനാണെങ്കീപ്പൊ എന്താ, നല്ലൊരു മനസ്സ്ണ്ടല്ലൊ.. എനിയ്ക്കിത്രേ അറിയാനുള്ളൂ.. റിട്ടേണ്‍ ചെയ്യ...
ഹെന്തായിത് ! നിങ്ങള് തനിത്തങ്കമാണു, വെറും മെര്‍ച്ചന്റല്ല.. അതറിയാമൊ ? സെക്ഷന്‍ 139(1) പ്രകാരം റിട്ടേണ്‍ ഒക്ടോബര്‍31ന് ഫയല്‍ ചെയ്താ മതി എന്നിട്ടും ഈ ആഗസ്റ്റ് 31 ന്, അതും അത്ഭുതമെന്നു പറയട്ടെ, ബഹുസന്തോഷത്തോടെ ! ഓക്കെ, പി. & എല്‍. എക്കൌന്ടും ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും ഉണ്ടല്ലോലേ ?
ഇക്കാസ് ഒറ്റയലര്‍ച്ചയാണ് ! ഷട്ടപ്പ് !
ബാഗ്ലൂര്‍ നിന്ന് ജാസൂട്ടി എന്നൊരു കുട്ടി എന്റെ പോസ്റ്റില് ഇട്ട കമന്റിനു റിട്ടേണ്‍ കമന്റിടണോ എന്നു ചോദിയ്ക്കാന്‍ വന്നതാണ്.
ഞാന്‍ മരിച്ചപോല്യായി. ഇവനെ ഇന്നു ഞാന്‍...
ഒരുവിധം പറഞ്ഞൊപ്പിച്ചു : സോറി, ഇഡ്ഡലി സ്റ്റോക്കില്ല. മാവു തീര്‍ന്നു.
(‘പുല്യാണം’ സിയയുടെ പ്രയോഗമാണ്)
Friday, November 2, 2007
പുലി 58 : രാജേഷ് വര്‍മ്മ (നെല്ലിയ്ക്ക)
രാജേഷ് വര്‍മ്മ
പൌരാണികനായ ഈ അമേരിക്കന്‍ ബ്ലോഗ്ഗെഞ്ചിനീയര്‍, കവി കൂടിയത്രേ !
“ഇന്നേവരെ ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും കേമമായ ആക്ഷേപഹാസ്യ പ്രയോഗം.” എന്നു കവിയും വാഗ്മിയുമായ ദില്‍ബനെക്കൊണ്ടു പറയിപ്പിച്ച ഈ ഒരൊറ്റ സംഗതി മതി ഇങ്ങേരുടെ സംസ്കൃത വ്യുല്പത്തി മനസിലാക്കാന്‍. കഥയിങ്ങനെയാണ്...
വര്‍മ്മ എന്തോ ചിന്തിച്ച് അകത്തിരുന്നൊറങ്ങിപ്പോയി.
പൊറത്ത്ന്ന് ആറൊ തുരുതുരെ മുട്ടുന്ന ശബ്ദം കേട്ട് ചോദിച്ചു : ആരാാാാ ?*$#@?
ആദ്യം, നിങ്ങളാരാന്നു പറയിന്‍ !@*&@#
ഞാന്‍ വര്‍മ്മ്യാ...
ഏതു വര്‍മ്മ ? പേരെന്താ ?
പേര്.. പേര്.. നെല്ലിയ്ക്ക.. രാജേഷ് പുറത്തിറങ്ങി..
ഹെന്ത് ? തര്‍ക്കുത്തരം പറയണോ ? ഞാനാരാന്നു മനസ്സിലായൊ ? പൊറത്തുനിന്നയാള് എന്നിട്ടും സൌമ്യയായി ചോദിച്ചു.
അത്യുജ്ജ്വലമായ തേജസ്സുകണ്ട് പേടിച്ച് വീണ്ടും അകത്തേയ്ക്കുതന്നെ കേറിപ്പോയാലൊ എന്ന ശങ്കയിലായി ഇമ്മടെ രാജേഷ്. എന്നിട്ടും ,ധൈര്യം സംഭരിച്ച് ചോദിച്ചു :
ഒരു ക്ലു കിട്ടിയിരുന്നെങ്കില്‍...
എങ്കില്‍, കേള്‍ക്കിന്‍ ... കാളിദാസന്‍.... .
സംസ്കൃതത്തിന്റെ കാര്യം നാട്ടില്‍ പൊതുവെ മഹാകഷ്ടമായിരുന്നോണ്ടുമാത്രം വര്‍മ്മ അന്നു രക്ഷപ്പെട്ടു എന്നു കഥ.

Thursday, November 1, 2007
പുലി 57 : വെമ്പള്ളി
വെമ്പള്ളി
ദെവസൂം മൂന്ത്യായാല്‍, കളത്തൂര്, വയലാ,കാളികാവ്, കടപ്പൂര് എന്നീ വന്‍കരകള്‍ക്കിടയില്‍ കിടക്കുന്ന വെമ്പള്ളീടെ കിടപ്പ് കണ്ടാല്‍ ലാന്‍ഡ് മാഫിയക്കാര്‍ക്ക് രോമാഞ്ചം തോന്നും.
ഇന്നോളം അചുംബിതയാണവള്‍. ബട്, നോട് എക്സാക്ട്ലി അനാഘ്രാത. . അതു പോട്ടെ. എ.ഡി 450 ല് വെമ്പള്ളി മഹാരാജ്യം ഭരിച്ചിരുന്ന ക്രിഷ്ണങ്കുട്ടി മഹാരാജാവ് മാന്യനായിരുന്നു. അതോണ്ട്, ഈ നാല് അയല്പക്ക രാജ്യങ്ങളെ തൊട്ടിട്ടില്ല. ആ ചരിത്രം പറഞ്ഞുതന്നത് ക്രിഷ്ണങ്കുട്ടി മഹാരാജാവിന്റെ സൈന്യാധിപന്‍ ഉണ്ണീരിക്കുട്ടീടെ 55 ആം തലമുറയില്‍പ്പെട്ട ഇന്ന് ഇന്‍ഡ്യയില്‍പ്പോലുമില്ലാത്ത
പ്ര(52)പൌത്രന്‍ ഇമ്മടെ വെമ്പള്ളി.
എം.സീ റോട്ടീക്കൂടെ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ പോയി ഇടക്ക് കളത്തൂര്‍ന്ന് കെഴക്കോട്ടു പിടിച്ചാ വെമ്പള്ളിയെ പ്രാപിച്ചൂടെ എന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബിഗിനര്‍ ലാന്‍ഡ് മാഫിയാക്കാരന്‍ നേരെവെന്നു ചോദിച്ചത് ഓര്‍മ്മ വരുമ്പോഴൊക്കെ വെമ്പള്ളി മുകളില്‍പ്പറഞ്ഞ ചരിത്രത്തിലേയ്ക്ക് പ്രവേശിയ്ക്കും. അങ്ങ് കുറുമാന്റെ യൂറോപ്പില് വിയന്നയിലെ ഇന്റര്‍നേഷനല്‍ ആറ്റമിക് എനര്‍ജീ കമ്മീഷന്റെ കൂറ്റന്‍ കെട്ടിടസമുച്ചയം കിടുങ്ങും. വര്‍ഷങ്ങള്‍ കഴിഞ്ഞ്, കോട്ടയത്തുവെച്ച് ആ സേം മാഫിയാക്കാരന്‍ വെമ്പള്ളിയെക്കണ്ടപ്പൊ ചോദിച്ചു. “ അതു ശരി, വിശുദ്ധ നഗരത്തിലാല്യോ, എന്നു വരുമ്പൊ, നമ്മടെ ഹംഗറി, ചെക്ക്, സ്ലോവാക്ക്ക്യ വഴി ഓസ്റ്റ്റിയേക്കൂടെ ഒരു ജീപ്പില് നേരെ കെഴക്കോട്ട് വെച്ചുപിടിച്ചാ വിയന്നയെ പ്രാപിയ്ക്കാമ്പറ്റില്യോ ? ”.
വെമ്പള്ളിയ്ക്ക് 10 സെക്കന്‍ഡ് കണ്ട്രോള്‍ വിട്ടു. ആ കേസ് ഇപ്പോഴും തീര്‍പ്പായിട്ടില്ല.
ഏതായാലും, ആശാന്‍ സ്വദേശത്തിന്റെ ചരിത്രം എഴുതാന്‍ തീരുമാനിയ്ക്കുന്നതവിടെ നിന്നാണ്.
ഈയിടെ കണ്ടപ്പോള്‍ പഴയ വെമ്പള്ളിയല്ല. പഴയ ചിരിയില്ല. നേരെ അടുത്തു വന്നു ചോദിച്ചു. E=Mc സ്ക്വയര്‍ എന്നു കേട്ടിട്ടുണ്ടോ ?
മിണ്ടീല്യ. ഞാന്‍ ബി.എ. മലയാളം ഫെയില്‍ഡായിരുന്നു.
കുറച്ചു തലമുടി അതിവിശാലമായ നെറ്റിയ്ക്കു നെടുകെ പിന്നേം ഒരെട്ടിഞ്ചു പിറകോട്ടെടുത്തുപിടിച്ചുകൊണ്ടും ബാക്കീള്ളത് ചപ്രചിപ്രയാക്കിക്കൊണ്ടും അദ്ദേഹം ഒരു നില്‍പ്പാ നിന്നു !
ഇപ്പൊ, എന്നെ കാണാന്‍ മറ്റെയാളെപ്പോലേല്യെ ?
സത്യം പറ. സത്യം പറയാന്‍ ! $%^)$##^%$
നൊണ പറഞ്ഞിട്ട് കാലം ‘ശ്ശി’യായ ഞാന്‍ പ്രാണനുംകൊണ്ടോടി.
ദെവസൂം മൂന്ത്യായാല്‍, കളത്തൂര്, വയലാ,കാളികാവ്, കടപ്പൂര് എന്നീ വന്‍കരകള്‍ക്കിടയില്‍ കിടക്കുന്ന വെമ്പള്ളീടെ കിടപ്പ് കണ്ടാല്‍ ലാന്‍ഡ് മാഫിയക്കാര്‍ക്ക് രോമാഞ്ചം തോന്നും.
ഇന്നോളം അചുംബിതയാണവള്‍. ബട്, നോട് എക്സാക്ട്ലി അനാഘ്രാത. . അതു പോട്ടെ. എ.ഡി 450 ല് വെമ്പള്ളി മഹാരാജ്യം ഭരിച്ചിരുന്ന ക്രിഷ്ണങ്കുട്ടി മഹാരാജാവ് മാന്യനായിരുന്നു. അതോണ്ട്, ഈ നാല് അയല്പക്ക രാജ്യങ്ങളെ തൊട്ടിട്ടില്ല. ആ ചരിത്രം പറഞ്ഞുതന്നത് ക്രിഷ്ണങ്കുട്ടി മഹാരാജാവിന്റെ സൈന്യാധിപന്‍ ഉണ്ണീരിക്കുട്ടീടെ 55 ആം തലമുറയില്‍പ്പെട്ട ഇന്ന് ഇന്‍ഡ്യയില്‍പ്പോലുമില്ലാത്ത പ്ര(52)പൌത്രന്‍ ഇമ്മടെ വെമ്പള്ളി.
എം.സീ റോട്ടീക്കൂടെ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ പോയി ഇടക്ക് കളത്തൂര്‍ന്ന് കെഴക്കോട്ടു പിടിച്ചാ വെമ്പള്ളിയെ പ്രാപിച്ചൂടെ എന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബിഗിനര്‍ ലാന്‍ഡ് മാഫിയാക്കാരന്‍ നേരെവെന്നു ചോദിച്ചത് ഓര്‍മ്മ വരുമ്പോഴൊക്കെ വെമ്പള്ളി മുകളില്‍പ്പറഞ്ഞ ചരിത്രത്തിലേയ്ക്ക് പ്രവേശിയ്ക്കും. അങ്ങ് കുറുമാന്റെ യൂറോപ്പില് വിയന്നയിലെ ഇന്റര്‍നേഷനല്‍ ആറ്റമിക് എനര്‍ജീ കമ്മീഷന്റെ കൂറ്റന്‍ കെട്ടിടസമുച്ചയം കിടുങ്ങും. വര്‍ഷങ്ങള്‍ കഴിഞ്ഞ്, കോട്ടയത്തുവെച്ച് ആ സേം മാഫിയാക്കാരന്‍ വെമ്പള്ളിയെക്കണ്ടപ്പൊ ചോദിച്ചു. “ അതു ശരി, വിശുദ്ധ നഗരത്തിലാല്യോ, എന്നു വരുമ്പൊ, നമ്മടെ ഹംഗറി, ചെക്ക്, സ്ലോവാക്ക്ക്യ വഴി ഓസ്റ്റ്റിയേക്കൂടെ ഒരു ജീപ്പില് നേരെ കെഴക്കോട്ട് വെച്ചുപിടിച്ചാ വിയന്നയെ പ്രാപിയ്ക്കാമ്പറ്റില്യോ ? ”.
വെമ്പള്ളിയ്ക്ക് 10 സെക്കന്‍ഡ് കണ്ട്രോള്‍ വിട്ടു. ആ കേസ് ഇപ്പോഴും തീര്‍പ്പായിട്ടില്ല.
ഏതായാലും, ആശാന്‍ സ്വദേശത്തിന്റെ ചരിത്രം എഴുതാന്‍ തീരുമാനിയ്ക്കുന്നതവിടെ നിന്നാണ്.
ഈയിടെ കണ്ടപ്പോള്‍ പഴയ വെമ്പള്ളിയല്ല. പഴയ ചിരിയില്ല. നേരെ അടുത്തു വന്നു ചോദിച്ചു. E=Mc സ്ക്വയര്‍ എന്നു കേട്ടിട്ടുണ്ടോ ?
മിണ്ടീല്യ. ഞാന്‍ ബി.എ. മലയാളം ഫെയില്‍ഡായിരുന്നു.
കുറച്ചു തലമുടി അതിവിശാലമായ നെറ്റിയ്ക്കു നെടുകെ പിന്നേം ഒരെട്ടിഞ്ചു പിറകോട്ടെടുത്തുപിടിച്ചുകൊണ്ടും ബാക്കീള്ളത് ചപ്രചിപ്രയാക്കിക്കൊണ്ടും അദ്ദേഹം ഒരു നില്‍പ്പാ നിന്നു !
ഇപ്പൊ, എന്നെ കാണാന്‍ മറ്റെയാളെപ്പോലേല്യെ ?
സത്യം പറ. സത്യം പറയാന്‍ ! $%^)$##^%$
നൊണ പറഞ്ഞിട്ട് കാലം ‘ശ്ശി’യായ ഞാന്‍ പ്രാണനുംകൊണ്ടോടി.
Wednesday, October 31, 2007
പുലി 56 : ദിവാസ്വപ്നം
ദിവാസ്വപ്നം
മിസ്റ്റര്‍ സ്വപ്നവും ഭര്‍ത്താവിനോടൊപ്പം സൂപ്പര്‍സ്പീഡില്‍ ബ്ലോഗു ചെയ്യുന്ന സൊലീറ്റയുടെമമ്മിയും താമസിയ്ക്കുന്ന ആ വീട്ടില്‍നിന്നുള്ള താളാത്മകമായ ശബ്ദങ്ങള്‍ കേട്ട് റ്റൈപ്രൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നു ധരിച്ച് വശായ, തകര്‍ന്ന ലോവര്‍ ഹയ്യര്‍ സ്വപ്നങ്ങളുമായി തേരാപാരാ നടക്കുന്ന ആള്‍ക്കാര്‍ നിരവധ്യാന്നാ പറയണെ !
സ്വാമി വിവേകാനന്ദന്റെ ഛായേണ്ടല്ലോ എന്ന് വഴിയില്‍ വെച്ച് ആരോ പറഞ്ഞൂന്നും പറഞ്ഞ് ഡല്‍ഹിയും അഞ്ചക്ക ശമ്പളവും ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തില്‍ ചിക്കാഗോയില്‍ പ്രത്യക്ഷപ്പെട്ട സ്ലൂബി എന്ന ഈ മൃദുഭാഷിയെ, ഏഷ്യാനെറ്റുകാര്‍ നിര്‍ബ്ബന്ധിച്ച് വാര്‍ത്ത
വായിപ്പിയ്ക്കുകയായിരുന്നു.
വായിപ്പിയ്ക്കുകയായിരുന്നു.അതിനുമുന്‍പായിരുന്നു സ്ലൂബിയുടെ കായികരംഗത്തെ സംഭാവനകള്‍. ESPN-Star SPORTSകാരുടെ മികച്ച കമെന്റേറ്റര്‍ക്കുള്ള അവാര്‍ഡ് പല തവണ നേടന്‍ തുടങ്ങിയതാണ്, പക്ഷെ, എല്ലാത്തവണയും ഹര്‍ഷ ബോഗ്ലെ (ചിത്രം2 ശ്രദ്ധിയ്ക്കൂ) എന്ന കുരുപ്പ് സംഭവം തട്ടിത്തെറിപ്പിച്ചോണ്ടിരുന്നു എന്നാണു കേള്‍വി.
മിസ്റ്റര്‍ സ്വപ്നവും ഭര്‍ത്താവിനോടൊപ്പം സൂപ്പര്‍സ്പീഡില്‍ ബ്ലോഗു ചെയ്യുന്ന സൊലീറ്റയുടെമമ്മിയും താമസിയ്ക്കുന്ന ആ വീട്ടില്‍നിന്നുള്ള താളാത്മകമായ ശബ്ദങ്ങള്‍ കേട്ട് റ്റൈപ്രൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നു ധരിച്ച് വശായ, തകര്‍ന്ന ലോവര്‍ ഹയ്യര്‍ സ്വപ്നങ്ങളുമായി തേരാപാരാ നടക്കുന്ന ആള്‍ക്കാര്‍ നിരവധ്യാന്നാ പറയണെ !ഈ ക്യാരിക്കേച്ചര്‍, കഴിഞ്ഞ തവണ കണ്ടപ്പോള്‍, ദിവയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി നേരിട്ടു വരച്ചതാണ്. ആശാന്‍ പതിവുപോലെ ദിവാസ്വപ്നം കണ്ടുതുടങ്ങിയതും ദിവാ എനിയ്ക്കൊരു സൂചന തന്നു. പക്ഷെ, അതു മനസ്സിലാവാതെ വന്നപ്പൊ, ESPN പാരമ്പര്യനുസരിച്ച് ഊക്കനൊരു പിസ്റ്റള്‍ ചൂണ്ടി നേരെ ‘സ്റ്റാര്‍ട്’ പറയുകയായിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും ഇസ്പീഡില്‍ വരച്ച ചിത്രം ഇതാണ്.
Monday, October 29, 2007
പുലി 55 : കുട്ടന്‍മേനോന്‍
കുട്ടന്‍മേനോന്‍
കൊച്ചി ബ്ലോഗ് മീറ്റിനപ്പുറത്ത് ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതുമായ ബ്ലോഗ്ഗര്‍ കുട്ടന്‍മേനോനാണ്. പശ്ചാത്തലം ഒരു കല്യാണ സദസ്സ് . ഊണേശ്വരത്തെ പൌരാവലിയെ കൂള്‍കൂളായി തോപ്പിച്ച്തൊപ്പിയിടീയ്ക്കും എന്നു തോന്നിപ്പിച്ച സദ്യാര്‍ഥികളില്‍നിന്ന് അല്പം മാറി വെറുതേ എന്തോ ചിന്തിച്ചിരിയ്ക്കയായിരുന്നു മിസ്റ്റര്‍ മേനോന്‍.
ഒരു കമ്പനിയ്ക്ക് ഞാനും അരികത്തിരുന്ന് വെറുതെ എന്തെങ്കിലും ചിന്തിയ്ക്കാന്‍ നോക്കി. ഭയങ്കരനാണെങ്കില്‍ സാംബാറിന്റെ തള്ളിക്കയറുന്ന മണത്തിനിടയിലും ചിന്താമണിയായി വിലസുന്നു. യെവന്റെ വിഷയം
ഒന്നറിഞ്ഞാല്‍ മതിയായിരുന്നു, അടുത്ത പന്തിയ്ക്ക് ഇലയിടുംവരെ ചിന്തിച്ചോണ്ടിരിയ്ക്കാം. അനുകമ്പ നടിച്ച് അടുത്തുചെന്നു.
കഷ്ടം ! വെറുതേ ചിന്തിച്ചോണ്ടിരിയ്ക്ക്യാണോ ? ആട്ടെ, എന്താ വിഷയം ? ഞാനും വിഷയാസക്തനാണ്.
പക്ഷെ, അപ്പ്രത്തെ റോട്ടില്‍നിന്ന്, ‘സൂര്യകിരീടം വീണുടഞ്ഞൂ’ എന്നു കേട്ടതും, മര്യാദയ്ക്ക് ഊണു കഴിച്ചുകൊണ്ടിരുന്ന മേനന്റെ കണ്ണു നിറയുന്നതും ഓര്‍ഡര്‍ ചെയ്ത അഞ്ചാം കോഴ്സ് ചോറ് നിര്‍ദാക്ഷിണ്യം ക്യാന്‍സെല്‍ ചെയ്യുന്നതും ഞാന്‍ ശ്രദ്ധിച്ചു.
കൊച്ചി ബ്ലോഗ് മീറ്റിനപ്പുറത്ത് ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതുമായ ബ്ലോഗ്ഗര്‍ കുട്ടന്‍മേനോനാണ്. പശ്ചാത്തലം ഒരു കല്യാണ സദസ്സ് . ഊണേശ്വരത്തെ പൌരാവലിയെ കൂള്‍കൂളായി തോപ്പിച്ച്തൊപ്പിയിടീയ്ക്കും എന്നു തോന്നിപ്പിച്ച സദ്യാര്‍ഥികളില്‍നിന്ന് അല്പം മാറി വെറുതേ എന്തോ ചിന്തിച്ചിരിയ്ക്കയായിരുന്നു മിസ്റ്റര്‍ മേനോന്‍.
ഒരു കമ്പനിയ്ക്ക് ഞാനും അരികത്തിരുന്ന് വെറുതെ എന്തെങ്കിലും ചിന്തിയ്ക്കാന്‍ നോക്കി. ഭയങ്കരനാണെങ്കില്‍ സാംബാറിന്റെ തള്ളിക്കയറുന്ന മണത്തിനിടയിലും ചിന്താമണിയായി വിലസുന്നു. യെവന്റെ വിഷയം
ഒന്നറിഞ്ഞാല്‍ മതിയായിരുന്നു, അടുത്ത പന്തിയ്ക്ക് ഇലയിടുംവരെ ചിന്തിച്ചോണ്ടിരിയ്ക്കാം. അനുകമ്പ നടിച്ച് അടുത്തുചെന്നു.കഷ്ടം ! വെറുതേ ചിന്തിച്ചോണ്ടിരിയ്ക്ക്യാണോ ? ആട്ടെ, എന്താ വിഷയം ? ഞാനും വിഷയാസക്തനാണ്.
ഒന്നൂല്യാന്ന്. മെഴ്ക്കോര്ട്ടിയ്ക്ക് മൂപ്പായോ എന്നു നോക്ക്വായിരുന്നു. പഹയന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെപരിപ്പു വേവുന്നു !
ടി കണ്ണിന്റെ പുറകെതന്നെ ഞാനും വെച്ചുപിടിച്ചു. മൈ ഗോഡ് ! ‘വെല്‍കം’ കമാനത്തില്‍ പിടിപ്പിച്ചിരുന്ന പാളേങ്കോടന്‍ കുലയില്‍ത്തട്ടി കണ്ണുകള്‍ താഴെ വീണു.
അടുത്ത പന്തിയ്ക്കു മുമ്പ്, ആ ബന്ധം വളര്‍ന്നു. ചിന്തകനെക്കുറിച്ച് ഞാനെന്തറിഞ്ഞിട്ടാ !
കുട്ടിക്കാലത്ത് സൈക്കിള്‍ പത്രപ്രവര്‍ത്തകനായിരുന്ന തന്റെ പേര് കുട്ടന്ന്നാണെന്നു തുടങ്ങി ഐ.ഐ.ടി.ക്കാരനാണെന്നും മഹാബുദ്ധ്യാണെന്നും ഇനി വീട്ടില്‍ വിളിച്ചട്ട് കിട്ടീല്യെങ്കില്‍ താന്‍ യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലൊന്നിലായിരിയ്ക്കുമെന്നും പെട്ടെന്ന് ഊണുകഴിച്ചാല്‍ പോകാമായിരുന്നെന്നുവരെ പറഞ്ഞു തീര്‍ന്നപ്പോള്‍, സഹിയ്ക്ക വയ്യാതെ ഞാന്‍ നാടകീയമായി വിളീച്ചുപോയി : ഹെന്റെ മേന്ന്നെ !
പക്ഷെ, അപ്പ്രത്തെ റോട്ടില്‍നിന്ന്, ‘സൂര്യകിരീടം വീണുടഞ്ഞൂ’ എന്നു കേട്ടതും, മര്യാദയ്ക്ക് ഊണു കഴിച്ചുകൊണ്ടിരുന്ന മേനന്റെ കണ്ണു നിറയുന്നതും ഓര്‍ഡര്‍ ചെയ്ത അഞ്ചാം കോഴ്സ് ചോറ് നിര്‍ദാക്ഷിണ്യം ക്യാന്‍സെല്‍ ചെയ്യുന്നതും ഞാന്‍ ശ്രദ്ധിച്ചു.
ഊണു കഴിഞ്ഞെണീറ്റതും ഞാന്‍ യാത്ര പറയാന്‍ അടുത്തു ചെന്നു. ‘ പോട്ടെ, മേന്ന്നെ ..... ’
ഗെയിറ്റിനടുത്തെത്തിയതും ചുമലില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞുനോക്കി. കുട്ടന്‍മേന്നോ !
ഇനിയെന്നെ അങ്ങനെ വിളീയ്ക്കരുത്, ഞാന്‍ മേന്ന്നല്ല. കുട്ടന്‍ പൊട്ടിക്കരഞ്ഞു. ബ്ലോഗ്ഗില്‍ ഒരു മേന്നെങ്കിലും അവശേഷിയ്ക്കണംന്നും പറഞ്ഞ് ബ്ലോഗ്ഗിലെ എന്റെ ഗുരുവായ തൃശ്ശൂര് ഇടിവാള്‍ എന്നൊരു മേനന്‍ നിര്‍ബ്ബന്ധിച്ചിടീച്ചതാണ്. ആ പാരമ്പര്യോന്നും ഇനിയ്ക്കില്യ. യ്ക്കു മാപ്പുതരീന്‍ !
അപ്പൊ, വെറും കുട്ടന്‍നായരാ ? ഞാന്‍ ഞെട്ടിത്തരിച്ചുനില്‍ക്കയാണ്.
അല്ല, മാഷെ.
പിന്നെ ?
കുട്ടന്‍നമ്പൂതിരിപ്പാട്....
പുലി 54 : കൊച്ചുത്രേസ്സ്യ
കൊച്ചുത്രേസ്സ്യ
കൊച്ചുത്രേസ്സ്യ...കൊച്ചുത്രേസ്സ്യ...കൊച്ചുത്രേസ്സ്യ...
അങ്ങനെ ഒരു മൂന്നുതവണയെങ്കിലും പറഞ്ഞാലേ, ആ പേരിലുള്‍ക്കൊള്ളുന്ന തീര്‍ത്തും പ്രക്ഷുബ്ധവും, സംഘട്ടനാത്മകവുമായ അന്തരീക്ഷം ഉള്‍ക്കൊള്ളാനാവൂ. പറഞ്ഞുനോക്ക്യോ ?
എക്സര്‍സൈസ് നമ്പര്‍ 1
ആരെങ്കിലും കൊച്ചുത്രേസ്സ്യ എന്നു പറയുന്നത് ഒരു 20 അടി അകലെപ്പോയി നിന്ന് വെറുതെ ഒന്ന് കണ്ടുനോക്കുക. അയാളുടെ മുഖം പൊടുന്നനെ, ചുമ്മാ സംഘര്‍ഷാത്മകമാകുന്നതു
കാണാം.
എക്സര്‍സൈസ് നമ്പര്‍ 2
ഇനി ആ വ്യായാമം താങ്കള്‍ ആവര്‍ത്തിയ്ക്കുക. പല്ലുതേപ്പു പരസ്യങ്ങളില്‍ ദന്തധാവനചൂര്‍ണം അല്ലെങ്കില്‍ വീക്കോ-വജ്രദന്തി എന്നൊക്കെ പറയുമ്പോള്‍ മോഡലിന്റെ മുഖത്തു തെളീയുന്ന അതേ അവസ്ഥ താങ്കള്‍ക്കും കൈവരുന്നതു കാണാം. കുറെയേറെ, ആ പേര് ആവര്‍ത്തിച്ചതിനുശേഷം ഇത്തരമൊരവസ്ഥ അഥവാ ഇനി വന്നുപോയാല്‍, ‘കൊച്ചുത്രേസ്സ്യ’യിലെ ഏക സൌമ്യശബ്ദമായ ‘സ്സ്യ’ മാത്രം നാലഞ്ചാവര്‍ത്തി പറഞ്ഞ് ഉടനടി ശാന്തരസം കൈവരിയ്ക്കേണ്ടതാണ്. സംഗീതത്തിലാണെങ്കില്‍ ഇത്തരമൊരു എസ്ക്കേപ്പിനെ മംഗളംപാടി അവസാനിപ്പിയ്ക്കല്‍ എന്നു പറയും.
‘ഈ ലോകത്ത് സംസാരദു:ഖം എന്നൊന്നില്ല’ എന്ന് തെളിയിയ്ക്കാനായി ബാഗ്ലൂരില്‍ ഗവേഷണസംബന്ധമായ ചില വര്‍ത്തമാനങ്ങളിലേര്‍പ്പെട്ടിരിയ്ക്കുന്ന ഐ.ടി. വിദുഷിയായ ഈ പെയിന്റര്‍-ബ്ലോഗ്ഗറുടെ കഥകളിലും ലേഖനങ്ങളിലും, എന്നാല്‍, ഫുള്‍ട്ടിഫുള്‍ മനുഷ്യപ്പറ്റും തമാശയും ആണുതാനും ! അതാ രസം !
സംശ്യല്യ, ഈ അനുഗൃഹീത തന്നെ ബ്ലോഗ്ഗിണീരത്ന അവാര്‍ഡിന് അടുത്ത 10 കൊല്ലത്തേയ്ക്ക് എന്തുകൊണ്ടും അര്‍ഹ എന്നു ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് നാമനിര്‍ദ്ദേശം ചെയ്ത് ഫലവും കാത്തു കഴിയുകയാണ്.

കാണാം. എക്സര്‍സൈസ് നമ്പര്‍ 2

Sunday, October 28, 2007
പുലി 53 : ഇടവപ്പാതി
ഇടവപ്പാതി എന്ന സിനോജ് ചന്ദ്രന്‍ പുലിയാണൊ ?
പക്ഷെ, ഇതിന്യൊക്കെ കടത്തിവെട്ടുന്ന മറ്റൊരു രഹസ്യണ്ട്.. അറിയാമൊ ? അറിയാമോന്ന് ?
പ്രിയപ്പെട്ടവരെ,
ഇത് സ്വന്തം പടങ്ങള്‍ക്കുവേണ്ടി എന്നെ പേടിപ്പിയ്ക്കുംവിധം ക്ഷമയോടെ കാത്തിരിയ്ക്കുന്ന ആ ബ്ലോഗ്ഗര്‍മാരോടുള്ള എന്റെ ക്ഷമാപണമാണ്. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് വെറുമൊരു കുസൃതിയ്ക്ക്, 2007 ഡിസംബര്‍ 31ന് 100 പുലികളെ അണിനിരത്തും എന്ന് വിളംബരം ചെയ്തപ്പോള്‍, ആ സമയ പരിധിയ്ക്കും രണ്ടു മാസം മുന്‍പു തന്നെ, അതും വെറും 48 പടം മാത്രം വരയ്ക്കാനായി ശേഷിയ്ക്കെ, വര കാത്തുകിടക്കുന്ന 190 ഓളം പടങ്ങള്‍ എന്റെ ദിനചര്യയെപ്പോലും തകര്‍ത്തുകളയുംവിധം
ഒരസ്വസ്ഥതയായി പരിണമിയ്ക്കും എന്ന് ഊഹിയ്ക്കാനാവുമായിരുന്നില്ല. എന്നിട്ടും, ഈ ദിവസത്തെ മദ്ധ്യാഹ്നത്തിന്റെ അസ്വസ്ഥമാക്കിയ ഏതോ മടുപ്പിനിടയിലും, കതകിലൊരു മുട്ടുപോലുമില്ലാതെ ഇങ്ങോട്ടുവന്ന്കേറിയ ഒരു ചാറ്റിന് അയാളെപ്പോലും അത്ഭുതപ്പെടുത്തികൊണ്ട് 5 മിനിറ്റിനകം നെതര്‍ലന്‍ഡ്സിലേയ്ക്ക് അയച്ചുകൊടുത്ത ക്യാരിക്കേച്ച്ചര്‍ ഒരു സുജനമര്യാദയുടെയും പ്രതീകമല്ലെന്ന് ഞാനേല്‍ക്കുന്നു. അതെന്റെ പിഴ.... എന്റെ പിഴ.... എന്റെ വലിയ പിഴ..! .................................
ഒരസ്വസ്ഥതയായി പരിണമിയ്ക്കും എന്ന് ഊഹിയ്ക്കാനാവുമായിരുന്നില്ല. എന്നിട്ടും, ഈ ദിവസത്തെ മദ്ധ്യാഹ്നത്തിന്റെ അസ്വസ്ഥമാക്കിയ ഏതോ മടുപ്പിനിടയിലും, കതകിലൊരു മുട്ടുപോലുമില്ലാതെ ഇങ്ങോട്ടുവന്ന്കേറിയ ഒരു ചാറ്റിന് അയാളെപ്പോലും അത്ഭുതപ്പെടുത്തികൊണ്ട് 5 മിനിറ്റിനകം നെതര്‍ലന്‍ഡ്സിലേയ്ക്ക് അയച്ചുകൊടുത്ത ക്യാരിക്കേച്ച്ചര്‍ ഒരു സുജനമര്യാദയുടെയും പ്രതീകമല്ലെന്ന് ഞാനേല്‍ക്കുന്നു. അതെന്റെ പിഴ.... എന്റെ പിഴ.... എന്റെ വലിയ പിഴ..! ................................. എന്നൊക്കെ വിടുവായത്തം പറയുമെന്നാണോ കരുത്യെ ? നല്ല കഥ ! നിങ്ങളെവിടുത്തുകാരനാ മാഷെ ? എന്തറിഞ്ഞിട്ടാ, എനിയ്ക്കെതിരെ സംഘടിയ്ക്കാനുള്ള ഈ പൊറപ്പാട് ? ങ്ഹെ ?
കാര്യം, പയ്യന് ഇടയ്ക്കിടയ്ക്ക് കടുമാങ്ങതീറ്റയുണ്ട്. പിന്നെ, ഇമ്മടെ വിശാലാക്ഷി ഫാക്ടര്‍ (ഇമ്മടെ കൊടകരയ്ക്കടുത്ത് ചെമ്പൂച്ചിറയാണാശാന്റെ ഇല്ലം).
കാര്യം, പയ്യന് ഇടയ്ക്കിടയ്ക്ക് കടുമാങ്ങതീറ്റയുണ്ട്. പിന്നെ, ഇമ്മടെ വിശാലാക്ഷി ഫാക്ടര്‍ (ഇമ്മടെ കൊടകരയ്ക്കടുത്ത് ചെമ്പൂച്ചിറയാണാശാന്റെ ഇല്ലം).
പക്ഷെ, ഇതിന്യൊക്കെ കടത്തിവെട്ടുന്ന മറ്റൊരു രഹസ്യണ്ട്.. അറിയാമൊ ? അറിയാമോന്ന് ?
ഞാനൊരൊറ്റ കാര്യേ ചോയ്ക്കണുള്ളൂ -നിങ്ങള് ഇന്നത്തെ പുലീടെ 1 , 2 , 3 , 4 എന്നീ അവയവങ്ങള്‍ കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ നിങ്ങളീക്കണ്ട ബഹളോന്നൂണ്ടാക്കില്ല. കമാന്ന് മിണ്ടില്യ. സംശ്യണ്ടെങ്കീ പോയി നോക്കീട്ടു വാ..
----------------------------------------------
ഇപ്പോന്തായി ? എവനാ, യെവനെ ഒന്നു വരച്ചുപോവാത്തെ ?
----------------------------------------------
ഇപ്പോന്തായി ? എവനാ, യെവനെ ഒന്നു വരച്ചുപോവാത്തെ ?
Saturday, October 27, 2007
പുലി 52 : സിദ്ധാര്‍ഥന്‍
സിദ്ധാര്‍ഥന്‍
സൈലെന്‍സ് പ്ലീസ്.... ചിത്രം ശ്രദ്ധിയ്ക്കൂ. .... ങ്ഹാാാ !
രണ്ടുമാസം മുന്‍പു തന്നെ ഇവിടെ ഇരിപ്പാവേണ്ട ഒരു കക്ഷിയാണീത്. എങ്കില്‍, ഈ
വൈകലിന്നു ഹേതുവെന്തെന്നു ചോദിച്ചാല്‍.... ഫോട്ടോയില്‍ ഇയാള്‍ ഓരോ ദെവ്സ്സൂം കൂടുതല്‍ സുന്ദരനായിക്കൊണ്ടിരിയ്ക്കണേണ്ന്ന്...
വൈകലിന്നു ഹേതുവെന്തെന്നു ചോദിച്ചാല്‍.... ഫോട്ടോയില്‍ ഇയാള്‍ ഓരോ ദെവ്സ്സൂം കൂടുതല്‍ സുന്ദരനായിക്കൊണ്ടിരിയ്ക്കണേണ്ന്ന്...സൈലെന്‍സ്...ചിത്രം ശ്രദ്ധ്....
ആദ്യം, കണ്ണൂകള്‍... ഫോര്‍മുലയില്‍ ഉടക്കിനില്‍ക്കുകയാണവ ... ആ b എഴുതിയതു കണ്ടിട്ടാണ് മന:ക്ലേശം മുഴുക്കെ. പണ്ട്, നന്നായി നാലുവരിപ്പുസ്സം എഴുതീര്‍ന്നെങ്കില്‍ ഇത് ഇങ്ങനെ 6 പോലെ തോന്നിയ്ക്ക്വോ !
മൂക്കിലേയ്ക്കു വരൂ. മിനിറ്റില്‍ 10നും 11നും മദ്ധ്യേ മാത്രം ശ്വാസമെടുക്കാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്, ആ പാവം മൂക്കോട്ടകള്‍. ഓക്സിജന്‍ ഇനീപ്പൊ കുറച്ചു കുറഞ്ഞാലും വേണ്ടില്ല, ആ കാര്‍ബണ്ഡയോക്സൈഡ് അങ്ങനെ അധികം പ്രവേശിയ്ക്കണ്ട. അതോണ്ടന്നെ, നിശ്വാസം മിനിറ്റില്‍ വേണ്ടതില്‍നിന്നു രണ്ടെണ്ണം കുറവാണുതാനും.
ബാക്കി ഭാഗങ്ങള്‍ പിന്നെ അടയാളപ്പെടുത്താം...ങ്ഹും... സ്ഥലം വിട്...
.............................
എന്റെ ചിരകാലാഭിലാഷം ഒരു ഉസ്കൂള്‍ മാഷാവ്വാ എന്നുള്ളതാണ് എന്ന് ഈ ഉസ്കൂള്‍ മാഷ് പറഞ്ഞുനിര്‍ത്തീ .
Friday, October 26, 2007
പുലി 51 : അനാഗതശ്മശ്രു
അനാഗതശ്മശ്രു
ഇനിയൊന്നും നോക്കാനില്ല, ചോറുരുളയ്ക്ക് പുലിമെഴ്ക്കോര്ട്ടി ഇരിയ്ക്കട്ടെ എന്ന് ഈയുള്ളവനും കരുതി..
കൂൂൂൂൂൂൂൂൂൂൂൂൂൂൂയ് !
കുഴൂര് കടല്‍ കടന്ന് പോയേന്ശേഷം ലക്ഷണമൊത്ത കൂക്ക് മരിച്ചു എന്നു കരുതീര്‍ക്കുമ്പളാ...
ഞാന്‍ തിരിഞ്ഞു നോക്കി. ശബ്ദത്തിന്റെ ശ്രുതീം സംഗതീം പിന്നെ കാറ്റിന്റെ ഭാവോം കൂടി കൂട്ടിനോക്കീപ്പൊ സംശ്ശ്യല്യ, S.T.D. കോഡ് 0491 പ്രദേശങ്ങളില്‍നിന്നെവിടുന്നോ ആണ് കൂക്ക്.
ഞാന്‍ ശങ്കിച്ചില്ല : ആരാദ് ? ആരാന്ന് ??
നോക്കി. രണ്ടു കളറുള്ള ഒരു മുഖം അതാ മുന്നില്‍ ! മണ്ഡലക്കാലമായിരുന്നതുകൊണ്ട് കീഴോട്ടുള്ള 3/5 ഭാഗം ബ്ലാക്കായിരുന്നു.
എന്താ ഈ വഴി ?
ഒട്ടും പ്രതീക്ഷിയ്ക്കാതെയായിരുന്നു അടുത്ത നീക്കം - അന്തരീക്ഷത്തില്‍നിന്നാണെന്നു തോന്നുന്നു ഒരു കടലാസ്സ് ചുരുള്‍ വലിച്ചെടുത്ത് ഒരു വായന്യാ തൊടങ്ങി !
101 പേജുള്ള ഒരു മംഗളപത്രായിരുന്നു അത്. ഈ ‘പുലിനിര്‍മാണകേന്ദ്രം പുലിറ്റ്സറിന്നു യോഗ്യം’ എന്നിങ്ങനെ തുടങ്ങി ഒരലക്കാ... !
ഇനിയൊന്നും നോക്കാനില്ല, ചോറുരുളയ്ക്ക് പുലിമെഴ്ക്കോര്ട്ടി ഇരിയ്ക്കട്ടെ എന്ന് ഈയുള്ളവനും കരുതി..
-------------------------------------------------------
പാലക്കാട്ബ്ലോഗ്ഗേര്‍സിനിടയില്‍ ഉഗ്രന്‍ എന്നറിയപ്പെടുന്ന അ.ശ്മശ്രു ഇപ്പോള്‍ ധാരാളം ആനുകാലികങ്ങളില്‍ എഴുതി വരുന്നു.
Wednesday, October 24, 2007
പുലി 50 : മെലോഡിയസ്
മെലോഡിയസ്
മഴയും മട്ടണും മതിലകവും ഇഷ്ടപ്പെടുന്ന ഒരു പാവം തടിമാടനാണിവന്‍.എലിക്കെണി വെച്ച് പിടിച്ച് നിര്‍ബ്ബന്ധിച്ച് പുലിയാക്കുന്നതാണ് ട്ടാ....

അയ്യോ, വീണ്ടും എര്‍ണാളത്തെ കുറുമാന്റെ ‘പുസ്സപ്രാശ്ന’വേള.
ലൈറ്റോഫാക്കി ഒരു മൂലയ്ക്കിരുന്ന് മിനിറ്റുകള്‍കൊണ് രണ്ടു ചാണ്‍ പൊറോട്ടക്കൂന ഒറ്റയ്ക്ക് ഇടിച്ച്നിരപ്പാക്കിക്കൊണ്ടിരുന്ന ഒരു സാധു എന്നെ ഹഠാദാകര്‍ഷിയ്ക്കുന്നു! പൊറോട്ട നമ്പര്‍ ടു തീരുന്നതിനു എത്രയോ മുമ്പേ ഏംബക്കം നമ്പര്‍ ടെന്‍ അയാള്‍ ഫിനിഷ് ചെയ്യുന്നത് ഞാനെണ്ണിയതാണ് ! 10 മിനിറ്റ് കഴിഞ്ഞ്, ലൈവ് കാരിക്കേച്ചറിങ്ങിന്റെ ഒരു ചെറിയ പരിപാടി തീര്‍ക്കാന്‍ നേരം, ഒരാള്‍ സൈഡ് വൈസ് സഞ്ചരിച്ചുകൊണ്ട് എന്റെനേരെ അടുക്കുന്നതു കണ്ട പലരുമുണ്ട്. ഇരുട്ടില്‍ നിന്നുകൊണ്ട് 2 മിനിറ്റോളം ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി. അന്നു വരച്ചത് കളര്‍ ചെയ്തതാണിത്.
ഇന്‍ഡസ്റ്റ്റിയല്‍ സേഫ്റ്റിയില്‍ 50ഓളം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഈ യുവാവ് ഹാച്ചെറികളില്‍ കൂട്ടിലടയ്ക്കപ്പെട്ട വൈറ്റ്ലഗോണ്‍ കോഴികളെ എന്നെന്നേയ്ക്കുമായി രക്ഷപ്പെടുത്തുന്ന ഒരു ബൃഹദ്പദ്ധതിയില്‍ 20 കൊല്ലമായി ഏര്‍പ്പെട്ടിരിയ്ക്കയാണ്.
പുലി 49 : ഗന്ധര്‍വന്‍

ഗന്ധര്‍വന്‍ എന്ന അഭയാര്‍ഥി
എന്നെ പ്രത്യേക തരത്തില്‍ സന്തോഷിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന മൂന്നാലു ബ്ലോഗ്ഗര്‍മാരില്‍ പെടും.
കാരണം, വയസ്സില്‍ കാരണോമ്മാരാണ്. ഞാനവരുടെ ‘യുവാ‘വാണ്.
ഇങ്ങേരെക്കുറിച്ച് ഒന്നുരണ്ട് സങ്കടപ്പെടണമെന്നുണ്ട്. പാവം അഭയാര്‍ഥി കൂടിയാണല്ലൊ. പക്ഷെ, ഗന്ധര്‍വസ്പര്‍ശമുള്ളതുകൊണ്ട് ഒരു സംഭ്രമം. എന്നാലും, ഒരു രഹസ്യം പൊട്ടിയ്ക്കാം. വരുന്നതു വരട്ടെ.
ആരും കാണാത്ത ഒരു വിശദമായ ജീവചരിത്രക്കുറിപ്പ് ഇവിടേണ്ട് .
Tuesday, October 23, 2007
പുലി 48 : കരീംമാഷ് തോണിക്കടവത്ത്

ആദ്യം, അങ്ങ് ചിത്രം ഒന്നു ശ്രദ്ധിച്ചോളൂട്ടോ.
ഈ വഞ്ചീമേന്ന് ആളെ കരയ്ക്കെത്തിയ്ക്കണമെന്ന് വല്യ ആഗ്രഹള്ളതായി തോന്ന്വോ ? ഇതില്ലാതേം ജീവിയ്ക്കാനുള്ള വകേള്ള കക്ഷ്യാ ഞമ്മള് എന്നൊരു സന്തോഷല്യേ മോറില് ? എന്നാല്‍, ആശാന്‍ ആരെയോ നോക്ക്ണ്ടല്ലോ . കരോട്ടേയ്ക്കാണ് കണ്ണ്, പുവര്‍ യാത്രക്കാരിലേയ്ക്കല്ല തന്നെ. അത് സംശ്ശ്യല്യ. എങ്ങനേങ്കിലും, ഒന്നു റിട്ടേണ്‍ ട്രിപ് അടിച്ചാമതീന്ന്ള്ള ചിന്ത്യാ. ദേ, കണ്ടില്ലേ, ഇങ്ങനെ നോക്കികൊണ്ടിരിയ്ക്ക്യാ !
ഒരു വ്യാഴവട്ടത്തിനുശേഷം വഴിയില്വെച്ച് (വ്യാഴം-വഴി: എന്താ ഒരു പ്രാസം ! കാലമേ നിനക്കഭിനന്ദനം !) കണ്ടതും ആശാന്‍ പറഞ്ഞുതുടങ്ങി :
എന്റെ കഥകളുടെ 60 % അധ്വാനവും അവളുടേതാണ്, ആശയങ്ങളും ടെകനിക്കല്‍ വര്‍ക്കുകളും മാത്രമേ എനിക്കവകാശമുള്ളൂ. വരികളും ശൈലികളും എല്ലാം അവളാണു മുന്നില്‍. എന്നെക്കാള്‍ പദശുദ്ധിയും ഗ്രാമറും അറിവും അവള്‍ക്കു തന്നെ.
ഞാന്‍ ചോദിച്ചു : അല്ല, താങ്കളുടെ പേര് ?
കണ്ണിലേയ്ക്കു നോക്കി ഒന്നു പുഞ്ചിരിച്ചശേഷം അയാള്‍ പറഞ്ഞു : സാബി കരീം
ആ വാക്കുകള്‍ !
എന്റെ ജീവിതത്തില്‍ ഇന്നോളം, ഇത്രയും ആത്മാര്‍ഥതയും ആര്‍ജ്ജവവും ഉള്ള ഒരഭിനന്ദനം ഒരാള്‍ മറ്റൊരാള്‍ക്കു കൊടുത്തു കേട്ടിട്ടില്ല !
Monday, October 22, 2007
പുലി 47 : പരാജിതന്‍

പരാജിതന്‍
മാസങ്ങള്‍ക്കു മുന്‍പ്.. കുറുമാന്റെ ‘പുസ്സപ്രാശ്ന’ ചടങ്ങ്.
എനിയ്ക്ക് ഞാനും അപ്പൊമാത്രം പരിചയപ്പെട്ട കലേഷും ഒഴികെ ബാക്കിയെല്ലാവരും അല്‍ ഖ്വൊയ്ദക്കാരാണെന്നു തോന്നിയോരു വേളയില്‍, അയ്യോടാ! എന്നെ തീര്‍ത്തും അത്ഭുതപ്പെടുത്തിക്കൊണ്ട്, “സജ്ജീവെ, ഈ സജ്ജീവ് എന്നു പറയുന്ന ബ്ലോഗ്ഗറെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചിരിയ്ക്കയായിരുന്നു” എന്നു പറഞ്ഞ് ഹൃദ്യമായൊരു ചിരിയും തന്ന് ഒരാള്‍ എനിയ്ക്കു നേരെ കൈ നീട്ടി. ആദ്യ കൌതുകത്തിനപ്പുറം ഒരു ‘പണ്ടേ പരിചയം’ എനിയ്ക്കാ മനുഷ്യനോടു പെട്ടെന്നു തോന്നി. ഇന്നേവരെയുള്ള ബ്ലോഗ് പരിചയങ്ങളിലെ ഏറ്റവും ഊഷ്മളമായ തുടക്കം അതുതന്നെയായിരിയ്ക്കണം.
A simple guy who doesn't percieve himself as a hero like many people do. Respects others and their views. Loves life despite the setbacks it offers. എന്ന് പ്രൊഫൈല്‍. ഈ വിളംബരം ചെയ്ത പുമാന്‍ എന്ന നിലയ്ക്ക് താങ്കള്‍ പരാജിതന്‍ അല്ല, എന്നാലോ, ഇനി മുതല്‍ പി. ആര്‍. ജയന്‍ അത്രേ, സാക്ഷാല്‍ ‘വരയന്‍’പുലിയത്രേ എന്നു ഈയുള്ളവന്‍ പറയും.
Sunday, October 21, 2007
പുലി 46 : എതിരന്‍ കതിരവന്‍

എതിരന്‍ കതിരവന്‍
ബെര്‍ളിയുടെ ഒരു കിടിലന്‍ കഥാപാത്രമാണെന്നാണ്
മാസങ്ങളോളം കരുതിവന്നത്. പിന്ന്യാണ്...
രണ്ടാഴ്ച്ചക്കാലം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ്
"നിങ്ങള് കാര്യം പറ" എന്ന ഒരു നിലപാടിലെങ്കിലും എത്താന്‍
അദ്ദേഹം സമ്മതിച്ചതുതന്നെ. ആക്രമാസക്തനാവില്ല എന്ന ഉറപ്പിന്മേല്‍
ഞാനാ ചോദ്യമെറിഞ്ഞു -
ആരാണു നിങ്ങള്‍ ? സത്യത്തില്‍, കതിരില്‍ പതിരവന്‍ എന്നതല്ലേ താങ്കളുടെ യഥാര്‍ഥ നാമം ?
അതോടെ കതിര്‍മേന്‍ ഒരൊറ്റ ശ്വാസമെടുത്ത് തന്റെ അപ്പര്‍ ബാഡിയുടെ വ്യാപ്തം ഡബിളാക്കി. പതിവിന്‍പടി പെട്ടെന്നു തന്നെ ഞാന്‍ പേടിച്ചു വശായി. പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ...
‘’ഇനിയെനിയ്ക്കൊന്നും പറയാനില്ല"
എന്നും പറഞ്ഞ് അദ്ദേഹം തിരിഞ്ഞൊരൊറ്റ നടനടക്കുകയായിരുന്നു.
ഇതെന്ത് എതിരവന്‍ !
Saturday, October 20, 2007
പുലി 45 : അഞ്ചല്‍കാരന്‍

അഞ്ചല്‍കാരന്‍ എന്ന ഷെഹാബ്
ജയം കാംക്ഷിച്ച് തോല്‍വി സ്വന്തമാക്കുന്നവന്‍.
പരാജയം പണംകൊടുത്ത് നേടുന്നവന്‍.
അപചയങ്ങളില്‍ അഹങ്കരിക്കുന്നവന്‍.
വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍.
ഒരു ശ്ലോകം പോലേല്യെ ?
നിരന്തരമായ ബൂലോഗവാരഫലഗണനയിലൂടെ
സ്ഫുടം ചെയ്തെടുത്തതാണീ ശ്ലോകമൂകത.
ആദ്യമായി ദീര്‍ഘമായി ചാറ്റു ചെയ്യുന്നത്
ഇന്നാളാണ്. പദ്യം ഇമ്പോര്‍ട്ടു ചെയ്ത്
ഗദ്യം എക്സ്പോര്‍ട് ചെയ്യുകയായിരുന്നു
ഉടനീളം.
സ്വന്തമായി 8 ബ്ലോഗോടെ ഒരു ബ്ലോഗുകട
ഷാര്‍ജയില്‍ നടത്തുന്ന ഈ പുമാന്‍, നിങ്ങള്‍ക്കറിയാമോ, മാപ്പിളപ്പാട്ടുകളുടെ ഒരു സാഗരസംഗമമാണ്, എന്ന് പ്രൊഫൈല്‍ പറയുന്നു.
Friday, October 19, 2007
പുലി 44 : സിബു

31-12-2007 ഓടെ ഈ ഇല്ലിമുളംകാട്ടില്‍ 100ഓളം ലല്ലലലം പാടിനടക്കുന്ന പുലികളെ കെട്ടിയിടാനാണ് ഉദ്ദേശം. ഈ നിമിഷം വരെ “ എന്നെ ഒന്നു പരിചയപ്പെടുന്നതു നന്നായിരിയ്ക്കും.വന്‍പുലിയാണ് ” എന്നു പറഞ്ഞ് ആരും ‘ഹല’ പറയാന്‍ മുന്‍കൈയെടുത്തിട്ടില്ല.
നേരെമറിച്ച്, ‘ ഒന്നുകൂടി പുലിത്തം വന്നോട്ടെ ’/
‘ ഞാന്‍ ഞാനല്ല, അനോനിയാണ് ’/ ‘ സോറി, എലി ഫാമില്യാണ് ’ എന്നു പറഞ്ഞൊഴിഞ്ഞവരാണ് കൂടുതലും. അങ്ങനെ, പുലികളുടെ താവഴിശ്രേണി പറഞ്ഞുതരാന്‍ ആളില്ലാഞ്ഞോണ്ട്, പെട്ടെന്നു തോന്നിയവരെ പുലിയൈസ് ചെയ്തു വരികയായിരുന്നു. 'ഫെലീഡേ' താവഴിയാണൊ, ‘പാന്ഥേരാ പാര്‍ഡസ്’ ഫാമില്യാണോ എന്നു നോക്കീട്ടായിരുന്നില്ല പൂശ് എന്നര്‍ഥം. എനിയ്ക്കെല്ലാവരും പുല്യാ.
പക്ഷെ, ഇന്ന് ഞാനീ ബ്ലോഗെഴുതാന്‍ കാരണക്കാരായവരില്‍ കാരണവര്‍ക്കിട്ടാണു ഇന്നത്തെ താങ്ങ്. ഡ്രാഫ്റ്റ് അയച്ചുകൊടുത്തപ്പോള്‍ ദില്‍ബനേപ്പോലെ, അറ്റകൈക്ക് കലേഷിനേപ്പോലെയെങ്കിലും തോന്നണംന്ന് പറഞ്ഞു. പിന്നെ , ഒരു ഇരിപ്പായിരുന്നു. ശ്രമിയ്ക്കാഞ്ഞിട്ടല്ല, ഒരു ഗുരുനാഥനിട്ടെത്രകണ്ടാ പണീയ്യാന്നില്ലെ !
ഇനി ഇവിടെ ഒന്നു തൊട്ടു നോക്കൂ. മറവിയില്‍നിന്ന് വരാനിരിയ്ക്കുന്നവരിലേയ്ക്ക്‍ കൂടൂതല്‍ ആവേശത്തില്‍, ആവേഗത്തില്‍ ഒരു ഭാഷ ആവാഹിച്ചെത്തിയ്ക്കുന്ന ഒരു മന്ത്രക്കളം തീര്‍ത്തതു കണ്ടോ ?
ഒരു വലിയ സങ്കല്പം നല്ലകാലം കാത്തുകിടക്ക്വാ ! രഹസ്യമായി ഒരു ശാസ്ത്രജ്ഞന്റെ പണിശാലയില്‍ കടന്നപോലെ തോന്നി.
ഈ മാധ്യമത്തിലെഴുതാന്‍ എന്നെ പ്രാപ്തനാക്കിയ എല്ലാര്‍ക്കും എന്റെ പ്രണാമം!
Thursday, October 18, 2007
പുലി 43 : ഉമേഷ്
ഉമേഷ്ആ പടങ്ങള്‍ കണ്ടപ്പോള്‍ പെട്ടെന്നു തോന്നിയത് കലക്കനൊരു വിഷ്വലാണ്. മിയ്ക്ക ബ്ലോഗ്ഗേഴ്സും ഓര്‍ക്കാനിഷ്ടപ്പെടുന്നോരു പ്രൈമറി ക്ലാസ്സ് പാഠത്തിന്റെ തുടക്കം...
അ.അ.......ഉ.ഉ..........മ്.മ്
ഉമേഷ് തിരിഞ്ഞുനോക്കി. അതാ, മുറ്റത്തൊരു ഓം-ന !
പിന്നെ, മടിച്ചില്ല . നെറ്റായി, ചാറ്റായി. പുലിപ്പടങ്ങളുടെ കാര്യം പറഞ്ഞപ്പോള്‍ കാര്‍ന്നോര്‍ ഉഷാറായി. നിലവിലുള്ള കുംഭ, മാറത്തെ രോമം, വെടിക്കല മുതലായവയെ ഇടതടവില്ലാതെ തടവിക്കൊണ്ടും മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഒരു പേടകം ചൂണ്ടിക്കാട്ടിക്കൊണ്ടും അദ്ദേഹം മൊഴിഞ്ഞു-
“ഇനിമുതല്‍, ഇത് അത്രയും അങ്ങയുടേതല്ലോ.
അഥവാ, ഇതത്രയുമങ്ങയുടേതല്ലോ !” .
പിക്കാസ്സ എന്നു ശുദ്ധമായ സ്വര്‍ണത്തില്‍ ആലേഖനം ചെയ്ത ആ പേടകത്തില്‍ നിറയെ എണ്ണച്ഛായാചിത്രങ്ങളായിരുന്നു. ആത്മവിശ്ഹാസ്യം എന്ന ഒരു പുതിയ രസംനിറച്ച മുഖമാണ്
എല്ലാറ്റിലും. ഒന്നൂടെ നോക്കി - എവിടെയോ കണ്ടുമറന്ന മുഖം. ഠപ്പേന്ന്, ഓര്‍മ്മയിലൊരു കോളിളക്കം - ഹല്ല, ഇത് നമ്മടെ പഴേ ...
നെഞ്ചു വിരിച്ചുകൊണ്ട് പടങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു...
“ഒരു എഴുത്താണി
കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ .........”
************
Subscribe to:
Posts (Atom)
"ക്യൂ" വിലാണോ !
കേരള സമയം പോക്ക് !
കൊച്ചി |