Showing posts with label കേരളഹഹഹ. Show all posts
Showing posts with label കേരളഹഹഹ. Show all posts

Monday, April 18, 2011

തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് 17.04.2011

ലുക്കില്‍ കൂടുതല്‍ ഈജിപ്ഷ്യത വരുത്തിയ ബഹറീന്‍ അറബിയും ഒപ്പം സ്വാമികളുമായ സജി അച്ചായന്‍, നന്ദപര്‍വം നന്ദന്‍ , അതുല്യ, കിച്ചു എന്നീ രണ്ടു തകര്‍പ്പന്‍ വനിതകള്‍, ഇവര്‍ക്കൊപ്പം ആദ്യവന്‍ ഓടിച്ച ബൊലേറോവിലായിരുന്നു യാത്ര. തിരിച്ചും. ചെന്നെത്തിയതും 250 ക. അടച്ച് ഊണിനുള്ള ടോക്കനെടുത്തു. എടുത്തതും ഊണു തുടങ്ങി. മിനിറ്റുകള്‍ക്കകം, മോരൊഴിക്കാതെ ഏഴു കോഴ്സും പഷ് ക്ലാസ്സില്‍ പാസ്സായി നന്ദന്‍ ഈ നേംസേക്ക് തടിയനെ നിഷ്പ്രഭനാക്കി.

തൂശനിലയിലെ തുഞ്ചത്തെ കായവറുത്തതിനെ അപ്രത്യക്ഷനാക്കി തുടങ്ങിക്കൊണ്ടുള്ള ഊണായിരുന്നു പ്രധാന പ്രവൃത്തി. സമാധാനമായി വരയ്ക്കാനായില്ല. ബൊലേറോ ഷാട്ടാക്കിവെച്ചിരിക്യായിരുന്നു. മൊത്തം ഒരു മണിക്കൂര്‍ കൊണ്ട് പൂശിവിട്ടതാണ് താഴെ. ആദ്യം വധിക്കപ്പെട്ടവന്‍ ആദ്യം എന്ന ക്രമത്തില്‍.
























വി.കെ. അബ്ദു























































Wednesday, January 6, 2010

സോണിയാ ഗാന്ധി - തടിയന്‍ വക

ഇതും മന്മോഹന്‍ജീം ആയിരുന്നു ഈയിടെ നടന്ന ഒരന്തര്‍ദേശീയ മത്സരത്തില്‍ എന്റെ സ്ഥാനാര്‍ഥികള്‍. വോള്‍വോയില്‍ കേറി പോയ കക്ഷികള്‍ പിറ്റേ ആഴ്ച്ച ദാ, നടയോനടനടന്ന് തിരിച്ചെത്തിയിരിക്കുന്നു!

റിട്ടയേഡ് ജഡ്ജിയടക്കമുള്ള ജൂറി നോക്കാനുറച്ചത് ച്ഛായ മാത്രമെന്നും, പൊലിറ്റിക്കല്‍ കമെന്റ്സ് ഉള്ള പടങ്ങളെ അതുകൊണ്ടുതന്നെ പടികടത്തി പറപ്പിക്കേണ്ടിവന്നുവെന്നും, ഫലപ്രഖ്യാപനത്തോടൊപ്പമുള്ള വിശദീകരണക്കുറിപ്പില്‍ സന്ദേശം!


അല്ലാ, സമ്പൂര്‍ണ രാഷ്ട്രീയക്കാരുടെ രാഷ്ട്രീയം നീക്ക്യാല്‍...... പിന്നെ ബാക്കി ? എന്താ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ കഥ !

അപ്രസക്തന്മാര്‍ വരമത്സരം ജഡ്ജ് ചെയ്യുന്നത് പെട്ടിക്കട ഉല്‍ഘാടനത്തിനുശേഷം ബഹു. മന്ത്രി സ്ഥലം വിടാതെ , കടയ്ക്കകത്തിരുന്ന മൊയ്ലാളിയെ തള്ളിമാറ്റി വെറ്റ്ല-സര്‍ബ്ബത്ത്-നാരങ്ങാമുഠായികളൊക്കെ ആസ്വദിച്ച് വില്പന നടത്തുന്നതു പോലെയിരിക്കും. ഒരു നെരങ്ങലാ !

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി