Tuesday, April 23, 2013

തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് 21.04.2013


ഇതെല്ലാം ഒന്ന് / ഒന്നര മിനിറ്റിൽ തീർത്ത വരകളാണ്. അതുകൊണ്ടുതന്നെ, ധാരാളം പിഴവുകൾ കാണാം. എന്റെ വൺ മിനിറ്റ് ക്യാരിക്കേച്ചേഴ്സ്-ലും ഇത്തരം ശൈലിയെയാണ് ഗാഢം പുണർന്ന് തവിടുപൊടിയാക്കിയിട്ടുള്ളത് എന്ന് ഇത്തരുണത്തിൽ സ്മരിച്ചുപോകയാണ്. വേറൊന്ന്വല്ല, ഇതാണ് സുഖം, ഇതാണ് വേഗം എന്നു തോന്നി. അത്രന്നെ. നിലവിലുള്ള ഭാര്യയെ വില്ലൊടിച്ച് വരിക്കുന്നതിനും സുമാർ 20 കൊല്ലം മുമ്പേ ഞാൻ വരിച്ച ആ ദമയന്തിയാണ് ശ്രീമതി speed caricaturing. ഓരോ വരസ്ഥലത്തുനിന്നും ഞാൻ സൂത്രത്തിൽ സ്ഥലം വിടാൻ തിരക്കുന്ന സമയത്ത്, സ്വന്തം വര കിട്ടാതെ കുണ്ഠിതരായിരിക്കുന്ന കുട്ടികൾ അന്തരീക്ഷത്തിലേയ്ക്ക് എറിയുന്ന  പ്രാക്കിന്റെ എണ്ണത്തിൽ ഭയങ്കര കുറവുണ്ടാക്കാൻ കഴിയുന്നുണ്ട്, ഈ രീതിയിൽ വരയ്ക്കുമ്പോൾ . എനിക്കിപ്പോൾ കുട്ടിശ്ശാപം തീരെയില്ലെന്ന് കുടുംബജ്യോൽസ്യനും ഇതാ പറഞ്ഞുകഴിഞ്ഞു.

പ്രശസ്ത ബ്ലോഗ്/ബ്ലോഗ് മീറ്റ് പുലികളായ നിരക്ഷരൻ, ഡോ.ജയൻ ഏവൂർ, ഷെറീഫ് കൊട്ടാരക്കര, മനോരാജ്, തോന്ന്യാസി ഇവരെ മുൻപും വരച്ച് സുല്ലിട്ടതിനാൽ ഇവിടെ അവരെ കൂട്ടിത്തൊടീച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുമല്ലൊ. ഇക്കാരണത്താൽ ഇക്കൂട്ടർ എന്നോട് (യഥാക്രമം) ഇനിയങ്ങാട്/ഇനിയങ്ങോട്ട്/ഇഞ്ഞീം/ഇനീം/ഇനീപ്പൊ മിണ്ടണോ എന്ന് ആലോചിക്കുകയാണെന്ന് അറിയുന്നു.

ഏതായാലും, ഒരു കാര്യം പറയാതെ വയ്യ. ഞാൻ ബ്ലോഗിൽ വന്ന 2007 ന് ശേഷം കമന്റേറ്റർമാരുടെ എണ്ണത്തിൽ അതീവഗണ്യമായ കുറവു വന്നിരിക്കുന്നു. ആ പഴയ പുലികളെവിടെ ? വിശാലന്റെ ഒരു അലക്കൻ ഉപമ വായിച്ചിട്ട് നാളെത്ര്യായി ! തണുത്തുറഞ്ഞ ഡാന്യൂബിലേയ്ക്ക് ചാടിയതിലും ഈസിയായി കേരള സാഹിത്യ അക്കാദമിയിലെ സായ്പ്പന്മാരെ വിറപ്പിച്ച തൃശൂർസരസൻ കുറുമാനോ ? ഫലിതസമ്രാട്ടുകളായ വർമ്മകളായ വർമ്മകളെല്ലാം ഗൂഗിൾ പ്ലസ്സിലും എഫ്.ബി.യിലും ഡീപ് സീ 'ട്രോ'ളിങ്ങിനു പോയിരിക്കുന്നു. കൊച്ചുത്രേസ്സ്യ, ആഗ്നേയ ഫെമിന എന്നിവരുടെ ബ്ലോഗുകളിൽ മാത്രം കാണപ്പെടാറുള്ള, ഒരിക്കൽ മാത്രം കേരളഹഹ യിലും വന്ന് അര സ്മൈലിയെങ്കിലും  തൂകിയെങ്കിൽ എന്ന് മോഹിച്ചുവശായ, കൊസ്രാക്കൊള്ളി പേരുകളുള്ള നൂറുകണക്കിന് അന്യഗ്രഹ ബ്ലോഗർമാർ ചത്തും പോയിരിക്കുന്നു. ഇതല്ലാംകൂടി, മലയാളം ബ്ലോഗിന്റെ കഥ കഴിഞ്ഞോ എന്ന് എന്നെക്കൊണ്ട്  രാപ്പകലില്യാതെ ശങ്കിപ്പിച്ചുകൊണ്ടേയിരിക്കുന്നു......

എന്താാാാാാാാാാ കഥ ! ഇതൊന്ന് കാണ്വ. നന്ദിനമസ്കാരം.


ഗിരീഷ് മൂഴിപ്പാടം

സുരേഷ് കുറുമുള്ളൂർ


 അപ്പച്ചൻ ഒഴാക്കൽ

കമ്പർ

ഡോ. അബ്സാർ മുഹമ്മദ്

നൌഷാദ് വടക്കേൽ

സാദത്ത് വെളിയന്‍ കോട്

രാഗേഷ്

മുക്താർ ഉദരം പോയിൽ

വിജിത്ത്









ബെഞ്ചി ബെഞ്ചമിൻ

സുഭാഷ് ചന്ദ്രൻ


വി.കെ. ആദർശ്


മുഹമ്മദ് കുഞ്ഞി

ഡോ. ആർ.കെ. തിരൂർ

അലിഫ് കുമ്പിടി.

നൌഷാദ്.പി.ടി

മുഹമ്മദ് ഖാസിം

നൗഷാദ് അലി പൂളമണ്ണിൽ

ശിവൻ സുധാലയം

ബഷീര്‍ വള്ളിക്കുന്ന്

കരിം മാഷ് തോണിക്കടവത്ത്

റാസി  ഹിദായത്ത് (കാളിയൻ)

അംജത്ത്

സന്ദീപ് സലിം

പത്രക്കാരൻ ജിതിൻ

റഷീദ് പുന്നശ്ശേരി

ഷബീർ തിരിച്ചിലാൻ

അബിദ്

ഡോ.മനോജ് കുമാർ


മുഹമ്മദ് പൂക്കോട്ടൂർ 


ബഷീർ അലി


നൗഷാദ്


റിയാസ് അലി

റിയാസ് (പെരിഞ്ചേരി)

ലീല.എം.ചന്ദ്രൻ


എം.ചന്ദ്രൻ


കമൽനാഥ് (ഒരു ബ്ലോഗാർഥി)

ഹരികുമാർ ആലുവിള

സുബാഷ്

കൊട്ടോട്ടിക്കാരൻ

വിധു ചോപ്ര

എ.ബി.വി.കാവിൽ പാട്

മനേഷ്മൻ (മണ്ടൂസൻ)

ജലീൽ (ചിത്രരശ്മി)

അനസ് ബാബു

വിഡ്ഢിമാൻ

ജോഷി രവി (പുറക്കാടൻ)

ചെമ്മാണിയോട് ഹരിദാസ്

ജിതിൻ രാജകുമാരൻ

ഷാജി ജോർജ്


അരീക്കോടൻ

 
ഇസ്മായിൽ ചെമ്മാട്



ശിവകാമിയും കുട്ട്യോളും





മനോരാജിന്റെ മോൻ (5)

79 comments:

Cartoonist said...

തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ് ക്യാരിക്കേച്ചറുകൾ റെഡീ !!!

Pradeep Narayanan Nair said...

ഗംഭീരം !..
അത്യുഗ്രൻ ആവാഹനം ...
കലക്കി, സജ്ജീവേട്ടാ .

kARNOr(കാര്‍ന്നോര്) said...

സൂപ്പർന്നേ... നാട്ടിലില്ലാഞ്ഞതോണ്ട് മിസ്സായി :)

കൊച്ചു കൊച്ചീച്ചി said...

വളരേ ഭംഗ്യായിണ്ട്. ആ ചെറ്യേ പെങ്കുട്ട്‌റ പടം മാത്രം ശെര്യായില്ല്യ. നല്ല സുന്ദരിക്കുട്ട്യല്ലാര്‍ന്നോ, വര ഒന്നൂടി നന്നാക്കാര്‍ന്നു.

വരച്ചുവരച്ച് അപ്പ്ലയ്ക്കും കയ്യ് കഴച്ചണ്ടാവും ല്ലേ?

NPT said...

കിടിലൻ വരകൾ സജീവേട്ടാ....!

ബൈജു സുല്‍ത്താന്‍ said...

കയ്യടിക്കാതിരിക്കാൻ വയ്യ !

Unknown said...

കലക്കീണ്ട്‌ സജീവേട്ടാ.......

cartoonist sudheer said...

കലക്കി മോനേ ..........

ishaqh ഇസ്‌ഹാക് said...

തുഞ്ചന്‍ പറമ്പ് വര വര ഹഹഹ...!
വരവേഗം ശരവേഗത്തിലാവട്ടെ....!
ഗംഭീരം പകര്‍ത്തലുകള്‍....!

കരീം മാഷ്‌ said...

ഒരു പുഞ്ചിരി ഒരു ഊർജ്ജമാവുമെങ്കിൽ ഇതാ ഒരു പൊട്ടിച്ചിരി. ഹ.ഹ.ഹ.

കരീം മാഷ്‌ said...

ഒരു പുഞ്ചിരി ഒരു ഊർജ്ജമാവുമെങ്കിൽ ഇതാ ഒരു പൊട്ടിച്ചിരി. ഹ.ഹ.ഹ.

Qasim said...

ഹ.ഹ.ഹ.
Thanks

Malayali Peringode said...

ഐ ലവ് യൂ തടിയാ! <3

jayanEvoor said...

തക തകർപ്പൻ! തങ്കപ്പൻ!

Nisha said...

എല്ലാം ഒന്നിനൊന്നു മെച്ചം!!! മീറ്റിന് വരാന്‍ കഴിയാത്തതിന്റെ വിഷമം അല്പം കൂടി അധികമായി :-(

ഷാജു അത്താണിക്കല്‍ said...

കലക്കി ഭായി കലക്കി

Sameer Thikkodi said...

പൊളിച്ചടുക്കി !!! അവർണ്ണനീയം !!!

നിരക്ഷരൻ said...

സജീവേട്ടാ... ആ കൂട്ടിത്തൊടീച്ചിട്ടില്ല പ്രയോഗം കസറി. :)

animeshxavier said...

നമിച്ചു.. വീണ്ടും!

കാളിയൻ - kaaliyan said...
This comment has been removed by the author.
കാളിയൻ - kaaliyan said...

ഹ ഹ ഹ ... ഭീഗർ ഭീഗർ !!

കാളിയൻ - kaaliyan said...


ഇതെങ്ങനെയാ സജീവേട്ടാ ഒന്ന് ഫോളോ ചെയ്യുക.. ?

അനില്‍കുമാര്‍ . സി. പി. said...

ഇതിനിപ്പോ ‘ഗംഭീരം’ എന്നല്ലാതെ എന്താ കമന്റ്!:)

Absar Mohamed said...

മനോഹര വരകള്‍ സജീവേട്ടാ...

മ്മടെ മീറ്റ് പോസ്റ്റിനു ഇവിടെ ക്ലിക്കുക....

തുഞ്ചന്‍ പറമ്പിലെ മീറ്റും ഈറ്റും ചാറ്റും..

വരകള്‍ ഇനിയും തുടരട്ടെ...

sandeep salim (Sub Editor(Deepika Daily)) said...

തകര്‍ത്തു... സജീവേട്ടാ... നന്ദി....

റിയാസ് ടി. അലി said...

സജീവ്ജീ..... മനോഹരം..
അതിമനോഹരം...!
മറ്റെന്തു പറയാന്‍ ..... !

Manoj Vellanad said...

thanks.... :)

Unknown said...

സജീവേട്ടാ..വര പതിവുപോലെ ജോറായി!
Noushad Akampadam.

ശിഹാബ് മദാരി said...

ഒന്നും പറയാനില്ല ... നമിച്ചിരിക്കുന്നു

Philip Verghese 'Ariel' said...

ഓ മൈ ഗോഡ്
വിചിത്രമെന്നോ
അത്ഭുതമെന്നൊ
എന്തു പേരിട്ടിതിനെ
വിളിക്കും എന്ന
കണ്ഫ്യുഷനിൽ തന്നെ!
അതിഗംഭീരം ഈ നിമിഷ വരകൾ
നഷ്ടമായിപ്പോയല്ലോ ഈ അസുലഭ നിമിഷം
ആശംസകൾ.
നിരക്ഷരന്റെ കുറിപ്പിലൂടെയാണിവിടെത്തിയത്
വീണ്ടും കാണാം.
ഫിലിപ്പ് ഏരിയൽ

Razi said...

സജീവെട്ടനു എന്റെ വക ഒരു ഹ ഹ ഹ


www.kaaliyan.blogspot.com/2013/04/blog-post.html?m=1

ente lokam said...

super..super.....
Congrats sajeevettan...
love you....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബ്ലോഗ്‌ മീറ്റുകള്‍ക്ക് നിറപ്പകിട്ടേകാന്‍ താങ്കളുടെ വരകള്‍ ഏറെ സാഹായിക്കുന്നുണ്ട് .
വരകള്‍ തുടരട്ടെ !

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സജീവെ, പതിവ് പോലെ തകർത്തു.ആശംസകൾ..
പിതാവിന്റെ വേർപാടിൽ മീറ്റിൽ പങ്കെടുക്കാൻ സാധിച്ചില്ല.

Manoraj said...

ഹും.. കാരിക്കേച്ചറുകള്‍ പോര.. :) അല്ലാതെ എന്നെ വരക്കാത്തതിന്റെ അസൂയ ഒന്നും അല്ല കേട്ടൊ..:):)

വിനുവേട്ടന്‍ said...

സജീവ്ഭായ്... വര ഗംഭീരം...

ഒരു വിഷമം മാത്രം... ഈ പുലികളുടെയൊക്കെ പേരുകളും കൂടി ഓരോന്നിന്റെയും അടിയിൽ ചേർക്കാമായിരുന്നു... ഇതിപ്പോൾ വളരെ കുറച്ച് പേരെ മാത്രമേ കണ്ട് പരിചയമുള്ളൂ...

അടുത്ത മീറ്റ് എന്നാണ്? എന്നെങ്കിലും ഒരു മീറ്റിൽ കൂടാൻ എനിക്ക് സാധിക്കുമോ ആവോ...

വിനുവേട്ടന്‍ said...

ഒരു കാര്യം കൂടി... സജീവ്ഭായ് പറഞ്ഞത് പോലെ മ്മ്ടെ വിശാലന്റെയും കുറുമാന്റെയും ദിൽബാസുരന്റെയും കുട്ടൻ മേനോന്റെയും പൊടി പോലുമില്ലല്ലോ വർഷങ്ങളായിട്ട്... ഈ ഗഡികളെയെല്ലാം കൂടി മാളങ്ങളിൽ നിന്ന് ഒന്ന് പുകച്ച് പുറത്ത് ചാടിക്കണ്ടേ...?

Manu Nellaya / മനു നെല്ലായ. said...


വളരെ നന്നായി ..വരയും സൌഹൃദ നിമിഷങ്ങളും ..
സ്നേഹാശംസകൾ..

krish | കൃഷ് said...

പലരേയും മനസ്സിലായില്ലെങ്കിലും വര ഗംഭീരം തന്നെ.

Arif Zain said...

കലക്കീട്ടാ

പാവപ്പെട്ടവൻ said...

വീണ്ടും കേരള ഹാ..ഹാ.ഹ

കൊമ്പന്‍ said...

സകലതിനേയും വരചോതുക്കി നന്നായിരിക്കുന്നു ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ വരകള്‍ ..
പുണ്യം ചെയ്ത വിരലുകള്‍ ..
ആശംസകള്‍

Echmukutty said...

ഞാന്‍ വന്നില്ലെങ്കിലും പുല്ലു തിന്നുന്ന എച്മുക്കുട്ടിയെ വരയ്ക്കായിരുന്നു...

മനോഹരമായ ഈ വര കണ്ടിട്ട് എനിക്ക് അസൂയ ഇല്ല എന്ന് ആവര്‍ത്തിച്ച് പറയട്ടെ..

ഈ വരകള്‍ക്ക് ഈ വിരലുകള്‍ക്ക് എല്ലാം എന്നുമെന്നും നന്മ മാത്രം ഉണ്ടാവട്ടെ...

Balu said...

കലക്കീട്ട്ണ്ട്‌ ട്ടാ...ങ്ങളെ നിയ്ക്കൊന്ന് പരിചയപ്പെടണം.

ശ്രീ said...

കലക്കി കേട്ടോ മാഷേ... :)

Areekkodan | അരീക്കോടന്‍ said...

കിടിലൻ സജീവേട്ടാ....

Muralee Mukundan , ബിലാത്തിപട്ടണം said...

ഗുഡ് ... ഗുഡ്ഡർ ... ഗുഡ്ഡെസ്റ്റ് ...!

ഭൂലോകത്തിലെ നമ്മുടെ ബൂലോഗത്തിലെ മാരത്തോൺ വര തൊട്ടപ്പന് വീണ്ടും ഒരു ഹാറ്റ്സ് ഓഫ്..!

ജാനകി.... said...

ഇതു എനിക്കറിയില്ലായിരുന്നു.....അവിടെ വരെ വന്നതാണ്....... എന്തു രസമായിട്ടാ വരച്ചിരിക്കുന്നത്...!

Anonymous said...

ഇതാണൊ ബ്ലോഗ് മീറ്റിലെ അപ്പറഞ്ഞ സദ്യ?

പ്രയാണ്‍ said...

കലക്കി.... :)

പട്ടേപ്പാടം റാംജി said...

അത്ഭുതത്തോടെ തുറിച്ച കണ്ണുമായി വീണ്ടും വീണ്ടും നോക്കുകയാണ്. കൊചീച്ചി പറഞ്ഞത് എനിക്കും തോന്നി ട്ടോ.
സമ്മതിച്ചിരിക്കുന്നു.

ajith said...

വന്നിരുന്നെങ്കില്‍........!!!

Cartoonist said...

@ കാളിയൻ
ദേ, ഇപ്പൊ ഫോളോ ചെയ്യാം :)

പടന്നക്കാരൻ said...

എല്ലാം മികച്ചത് !!!! എന്റെത് മാത്രമില്ല :(

Sabu Kottotty said...

ഞങ്ങളെ കൊന്നു കൊലവിളിച്ചതും പോരാ ഇനി കമന്റും വേണമ്പോലും....!
‌...................................................................
അതുപോട്ടെ, ഈ കൊലവിളിയില്ലെങ്കിൽ എന്തോന്ന് മീറ്റ്...?

KOYAS KODINHI said...

padachonte viralukal kond varachathaano ithellaam.....!!!?? kidilan

viddiman said...

തകർത്തൂട്ടാ..

ഫൈസല്‍ ബാബു said...

എന്നെയും വരക്കണം ട്ടോ അടുത്ത മീറ്റില്‍ :)

Ismail Chemmad said...

എന്റെ കാര്ടൂനിന്റെ കൂടെ എന്റെ ഫോട്ടോ ചെര്‍ക്കാത്തതില്‍ , ഈ പോസ്റ്റില്‍ കമെന്റു ചെയ്യാതെ പ്രതിഷേധിക്കുന്നു .

ലി ബി said...

അടിപൊളി!!!! :)

Pradeep Kumar said...

ഇതു കാണുമ്പം മീറ്റിനു പോവാഞ്ഞത് വലിയ നഷ്ടമായിപ്പോയെന്നു തോന്നുന്നു.....

asrus irumbuzhi said...

സജ്ജീവേട്ടാ ,
മനോഹരം ...ലളിതം
ഓരോരുത്തരും വളരെ മനോഹരം...
ഞാന്‍ ഒരു നിഴലായ് ബ്ലോഗ്‌ മീറ്റില്‍ നിങ്ങളുടെയെല്ലാം കൂടെ ഉണ്ടായിരുന്നു !
അസ്രൂസാശംസകള്‍ ..

ആചാര്യന്‍ said...

manoഹരം തന്നെ... അടിപൊളി ആക്കി വരച്ചുവല്ലോ...സമ്മതിച്ചിരിക്കുന്നു ഈ മാരത്തോണ്‍ വരയെ

ചന്തു നായർ said...

സത്യം പറഞ്ഞാൽ അസൂയ തോന്നുന്നൂ.....ഈ നല്ല കലാകാരനു എന്റെ വലിയ നമസ്കാരം...

റോസാപ്പൂക്കള്‍ said...

എല്ലാവരെയും കണ്ടു. മനോഹരം.അഭിനന്ദനങ്ങള്‍

Abid Omar said...

ഞാൻ ഉള്ളത് കൊണ്ട്...ബാക്കി എല്ലാരുടെതും സൂപ്പെര് ആയിട്ടുണ്ട്‌.

കാഴ്ചക്കാരന്‍ said...
This comment has been removed by the author.
കാഴ്ചക്കാരന്‍ said...

സൂപ്പർ..,
ഇപ്പൊഴാ കണ്ടത്‌

ഇരിപ്പിടം വാരിക said...

ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ...

Cartoonist said...

@ ഇരിപ്പിടം വാരിക

കണ്ടു. സന്തോഷിക്കുന്നു.
ഈ ബ്ലോഗ് നിരൂപണം നീണാൾ വാഴട്ടെ !

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

njaanalpam vaikippoyi....ha ha ha sooooooppeeeeeeeeeeeeeeeeeer

kochumol(കുങ്കുമം) said...

വളരെ നന്നായിട്ടുണ്ട് ..
വരാന്‍ പറ്റാഞ്ഞത് നഷ്ടായി ..

കണ്ണാടി said...

Nice work.
Continue...


Regards,
Girls HSS

Risha Rasheed said...

ഗംഭീരം..പറയാതിരിക്കാനാവില്ല...ദൈവം ചുംബിച്ച ആ വിരലുകളെയും...rr

Unknown said...

ഒന്നാമതായി നിങ്ങൾ ഒരു വലിയ ബ്ലോഗ് ലഭിച്ചു എന്നെ പറയൂ. ഞാൻ ഇത്തരം വിഷയങ്ങ കൂടുതൽ തിരയുന്ന താൽപര്യം കൂടുതൽ വിവരങ്ങൾ ഞാൻ ആഗ്രഹിക്കുന്നു. ഉടൻ അടുത്ത ബ്ലോഗ് കാണാൻ പ്രതീക്ഷിക്കുന്നു.
No Addicton Powder
Sandhi Sudha Oil
Slim N Lift Aire Bra
Hanuman Chalisa Yantra
Hanuman Chalisa Yantra

സുധി അറയ്ക്കൽ said...

വൗ.സൂപ്പർ.!!!!



എഴുത്ത്‌ നിർത്തിയോ???

SREEJITH SEO said...

Hi
This is very good post to me and useful one to me.we are best software company in kerala. We are best in web development and best software company in trivandrum. We are best software development company in keralaand best software development company in trivandrum and india also.

Thanks for post

the study iQ said...

श्री गणेश जी की आरती
sansadhan
Irregular Verbs
Occupation Meaning in Hindi

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി