ഉത്രാടനാള്‍ 1001 ക്യാരിക്കേച്ചറുകള്‍

പ്രിയപ്പെട്ടവരേ,
ആമുഖം
ഞാന്‍ ഈ വരുന്ന ഉത്രാടനാള്‍
മുടിഞ്ഞ ഓട്ടം ഓടുകയാണ്. ഒരന്തമില്ലാതെ ഓടുകയാണ്.
അന്നേയ്ക്ക്, കേരളത്തിലെ ഓണക്ഷേത്രമായ തൃക്കാക്കര
ക്ഷേത്രത്തിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ രാവിലെ 7 മണിക്ക് തുടങ്ങുന്ന ഓട്ടം
രാത്രി 10 മണിക്കെങ്കിലും അവസാനിപ്പിക്കാന്‍ പറ്റുമോ ?
ഒനൂല്യെങ്കില്‍, ഇടയ്ക്കൊന്ന് ബ്രേക്കിടാന്‍ പറ്റുമോ ?
അങ്ങനെ വന്നാല്‍, ആനയുടെ ബ്രേക് പൊട്ട്യേന്ന് ആളോള് നെലവിളിച്ചോടുമോ?
കൂടെ കരുതുന്ന ഗ്ലൂക്കോസ്, കരിക്ക് എന്നിവയെ സന്ദര്‍ശകരില്‍ നിന്ന് എനിക്ക് സംരക്ഷിക്കാനാവുമോ ?
1001 ക്യാരിക്കേച്ചര്‍ അന്നെനിക്ക് വരയ്ക്കാനാവാതെ വരുമോ ?
ലിംകയ്ക്കു പകരം സ്ഥിരം സംഭാരത്തില്‍ ഒതുക്കേണ്ടി വരുമോ ?
ഈ ഇങ്ങള് ആ 1001-ഇല്‍ പെടാതെ വരുമോ?
വെറുതേ എന്തിനാ, മിണ്ടാണ്ടിരിക്യായിര്ന്നില്ലേ ഭേദം എന്ന് പിന്നീട് തോന്നീടുമോ ?
കവി ലൈനില്‍, ഇതെല്ലാം വെറും വ്യാമോഹമോ ?
എന്ന്,
ഉദ്വേഗപൂര്‍വം,
120 കിഗ്രാന്‍
