Tuesday, July 24, 2007

നയപ്രഖ്യാപനം

ബയങ്കരമാന ഒരു ബ്ലോഗ്
അതായിരുന്നു കുറേക്കാലായിട്ട് ചിന്ത.

പ്രസ്തുത ചിന്ത പുകഞ്ഞുപുകഞ്ഞങനെ ഇരിയ്ക്കണ സമയത്തിങ്കല്‍ ‘പോസ്റ്റിങ്’ ചൂടാക്കാന്‍ അടുപ്പത്തുവച്ചു. അതങ്കട് തെളച്ചുമറയണത് സ്വപ്നോം കണ്ട്കണ്ടങിരിയ്ക്കുന്ന നേരത്താണു...... ഒന്നും പറയണ്ട ... ബയങ്കരമാനയുടെ ‘ബ’ യില്‍ അറിയാതെ കൈ കൊണ്ടൂന്ന് പറഞ്ഞാ മതീല്ലോ ! ബ്ളും എന്ന ഒരു ശബ്ദത്തോടെ നമ്മടെ ‘ബ്’ സ്വപിതാവിന്‍റ്റെ അനുവാദമില്ലാതെ കേറിയങ്ങ് ‘പബ്ലിഷ്’ ആയി. രായ്ക്കുരാമാനം ‘ബ’കന്‍ സെലിബ്രിറ്റി ആയി. ബ്ലോഗുലകത്തിലെ നാളിതുവരേയ്ക്കുംവച്ച് ഏറ്റവും ചെറീയ പോസ്റ്റ് എന്ന ഗിന്നസ്സ് പലകയും കിട്ടി. പിന്നെ, ‘അടാപിടീന്ന്’ അഞ്ചക്ക ശംബളവും കാറും കൃഷിയുമായി .
23-7-2007 തിങ്കളാഴ്ച്ച മൂന്തിയ്ക്കു പാല്‍ കാച്ചി സ്ഥിരതാമസോം തുടങ്ങീന്നു പറഞ്ഞാല്‍ മതീല്ലോ ! എന്താപ്പൊ ചെയ്ക ? ബകനെപ്പൊക്കാന്‍ ജേസീബി തന്നെ വേണോ ? അതോ, സാദാ ചവണ മതീന്നാണോ ? ഇനി ധ്രുവന്‍, ഭീഷ്മര്‍, നാരദന്‍, ജാംബവാന്‍ കൂട്ട് ഇമ്മടെ ‘ബ’കനും വല്ല ചിരഞീവിയാവുമോ ? കൊന്നാലും ചാവില്ലേ ? എന്നാ മരിയ്ക്ക്യാ നല്ലതു. കണ്ടാല്‍ ഞാന്‍ ഭീമനാണെന്നേയുള്ളൂ. ഭയങ്കര പേട്യാ ...

അപ്പോള്‍ണ്ട്രാ, ഇമ്മടെ വിശാ‍ലാക്ഷി പറയുന്നൂ, “ബ്ലോഗേശ്വരത്തിലേയ്ക്കു പോവൂ, അവടത്തെ ‘മല്ലു’ പുലികളേയും സിംഹിണികളേയും ആവാഹിച്ച് ഈ ബ്ലോഗില്‍ കുടിയിരുത്തൂ, അങ്ങനെ ‘ബ’കനെ സൂത്രത്തില്‍ ഉച്ചാടനം ചെയ്യൂ”ന്ന്. കേട്ടപ്പോള്‍ നേരാന്ന് തോന്നി; ആവാഹനോം തുടങ്ങി. കുറേപ്പേരെ കുടുക്കാമ്പറ്റി. അല്ല, നിങ്ങളൊന്നു കണ്ടുനോക്കൂ.
വി
ശാലമനസ്കനില്‍ത്തുടങ്ങി ബെര്‍ളിത്താമസന്‍, കുറുമാന്‍ എന്നിവരെ വിരട്ടി കേരളാബ്ലോഗ് റോളര്‍ മനോജ്, കാര്‍ട്ടൂണീസ്റ്റ്സുധീര്‍നാഥ്, അഡ്വ.ജിതേഷ് ചിരിച്ചെപ്പ് എന്നീ ഘോരമൂര്‍ത്തികളെ വശത്താക്കിയാണ് ജൈത്രയാത്ര.

നിങ്ങളേയും ആവാഹിയ്ക്കണോ ? ധൈര്യമുണ്ടെങ്കില്‍ ഒരു പടം അയച്ചുതരൂ,
ഞാന്‍ ഇവിടെ ആണിയടീച്ചു തറയ്ക്കും.
മാഷ് ആളൊരു ഘോരമൂര്‍ത്തിയാണെന്ന് നാലാളെയറിയിച്ചുകളയും .
കമന്റും കൂക്കുവിളിയും, ആകെ ബഹളാവും, കുറേക്കാലം.

നോക്കണോ, നോക്കണോന്ന് ? ങ്ഹാ !

10 comments:

SAJJIVE BALAKRISHNAN said...

ഈ സജ്ജീവിനെ എത്ര സമ്മതിച്ചാലാണു
ഒന്നു മതിയാവുക !

“ഒന്നും പറയണ്ട”
എന്നു മാത്രം പറഞ്ഞുകൊണ്ട്,

സജ്ജീവ് (ഇതു ഞാനല്ലേയ്, പൂയ് !)

കുറുമാന്‍ said...

ബൂലോകത്തിലേക്ക് സ്വാഗതം........

നന്ദു said...

സുസ്വാഗതം!.
“നിസ്സംശയമായും, the heaviest cartoonist in India ! മൂന്നു തരം!!!“
എന്നാലും ഒരു സംശയം. ഉദ്ദേശം എത്ര ടണ്‍ വരും?

tk sujith said...

ഇനി ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും!

മാരാര്‍ said...

സ്വാഗതം ..

ബൂലോഗത്ത് താങ്കള്‍ ഒരു സംഭവമാകുന്ന ലക്ഷണമുണ്ട്

saptavarnangal said...

ശോ,ഇതിപ്പം ഇവിടെ കമന്റാന്‍ പേടിക്കണമെല്ലോ, എന്നെയെങ്ങാനും കേറി വരച്ചൊതുക്കിയാലോ ;)


സജീവേ, നമസ്ക്കാരം!
ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം!
നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട് ഒരു ആറേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഓര്‍ത്തു വിഷമിക്കേണ്ട്, പിടികിട്ടൂലാ! ഒരു കുളു തരാം: നമ്മടെ പത്മം സനലിനു സുഖമല്ലേ?

G.manu said...

Sajeeve...........

swagatham swagatham swagatham

SAJAN | സാജന്‍ said...

അപ്പൊ നിങ്ങളാള് പുലിയാണ്, ഈ ബ്ലോഗ് ലോകത്തിലേക്ക് സ്വാഗതം ഒരു കുഞ്ഞു പ്രജ വഹ:)

ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട് എന്നെക്കൂടി ഒന്നു വരയ്ക്കു....

ശ്രീ said...

വൈകിപ്പോയി... എന്നാലും സ്വാഗതം മാഷെ...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി