Tuesday, September 4, 2007

അതുല്യ- നിര്‍മാണരീതിയും ഒരു വിശദീകരണക്കുറിപ്പും.

ആളെക്കൂട്ടാനും ബഹളണ്ടാക്കാനും ഇതേ വഴീള്ളൂ. ഒണ്ടായത് തൊറന്നു പറയന്നെ..

സത്യത്തില്‍, അതുല്യാപ്പടം ഇടാതെ മാസങ്ങളോളം പിടിച്ചുവെച്ച് ബ്ലോഗര്‍പ്രജകള്‍ക്കിടയില്‍ കലാപണ്ടാക്കാന്‍ എനിയ്ക്കു പ്രേരണ തന്നത് എപ്പൊനോക്ക്യാലും ഒരു
കുമ്പളങ്ങ ... കുമ്പളങ്ങ എന്നു പറഞ്ഞുകൊണ്ട് നടക്കുന്നൊരാളാണ്.

സ്ഥിരം വായനക്കാരെ ബോദ്ധ്യപ്പെടുത്താനും മറുമൊഴികള്‍ എന്നൊരു തമിഴ് പെണ്‍കൊടി ആവശ്യപ്പെട്ടതുകൊണ്ടും അര്‍ധരാത്രി എണീറ്റ് ഞാന്‍ തന്നെ കമന്റുകളില്‍ ആ നഗ്നസത്യം ഇന്നെഴുതിച്ചേര്‍ത്തിട്ടുണ്ട്. അതപ്പിടി, ഇവിടെ പൂശുന്നു...
**************************************************************************
ബയാനകന്‍, ഇക്കാസ്, മയൂര, കിഷ്,സാല്‍ജൊ, വിഷ്, കൊച്ചുത്രേസ്സ്യ, ഖാന്‍, മന്‍സൂര്‍, കലേഷ്, തഥാഗതന്‍ എന്നിവര്‍ ഒന്നോര്‍ത്തോ...

ഞാന്‍ ചത്തിട്ടില്ല, ചത്തേനേം...ഒരൂസംകൂടി വെര്‍തേനെ ഇരിയ്ക്കണ്ടിവന്നെങ്കി...
ഭാഗ്യവശാല്‍ വര വന്നു.

പിന്നെ, നിങ്ങളിത്രേള്ളൂ, ബാക്കി ബ്ലോഗ്ഗേഴ്സെവിടെ ?

സത്യത്തില്‍ ഞാനല്ല കുറ്റക്കാരന്‍. ഡിമാന്‍ഡ് കൂട്ടി ആളെകൂട്ടാമ്പറ്റുംന്ന് കലേഷാ പറഞ്ഞന്നെ. വേണെങ്കി ഓര്‍മ്മേന്ന് ക്വോട്ട് ചെയ്യാം - “പ്രിയ സജ്ജീവേട്ട്, ഇനി ഒന്നു വലിയണ്ട സമയായി. അതുല്യേച്ചീടെ പടം കാണാത്ത ബ്ലോഗേഴ്സ് അക്ഷമരാവും ആദ്യം, പിന്നെ പരിഭ്രാന്തരാവും. വയലന്റായ നൂറുകണക്കിന് സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഒന്നു കൊണ്ടും പേടിയ്ക്കണ്ട, ഒരു മാസം just നിശ്ശബ്ദനായിരിയ്ക്ക്വ. ആ സമയം എന്റെ കുമ്പളങ്ങയില്‍ മാത്രമായിരിയ്ക്കണം ശ്രദ്ധ. നോക്കിക്കോ, ഒരാഴ്ച്ചകൊണ്ട് കമന്റുകള്‍ 1000 കടക്കും. അതൊരു, സര്‍വകാലറെക്കോഡായിരിയ്ക്കും. പിന്നെ, മൂന്നാമത്തെ തൃശൂര്‍ പുലിയായി കൈരളി ചേട്ടനെ കൊണ്ടാടും. ഗള്‍ഫില്‍ത്തന്നെ 200 സ്വീകരണങള്‍ ഞാനൊറ്റയ്ക്ക് സംഘടിപ്പിച്ചോളാം. കേന്ദ്രലളിതകലാ‍അക്കദമിയില്‍ ചേട്ടനൊരു സ്ഥിരം ചെയര്‍ ഞാന്‍ .......”.

കടുത്ത വില്ലഞ്ചുമ കാരണം കലേഷിനു മുഴുമിപ്പിയ്ക്കാന്‍ കഴിഞില്ലായിരുന്നെന്ന കാര്യം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

എന്നിട്ടിപ്പൊ എന്തായി, 1000 പോയിട്ട് 12 കടന്നോ കമന്റ് ? ഇതാണ് ഈ പഠനത്തിന്റെ പൂര്‍വഭാഗത്ത് ഞാന്‍ ‘ചത്തേനേം’ എന്നു പറഞ്ഞത്.
****************************************************************************
പോട്ടെ, കഴിഞ്ഞതു കഴിഞ്ഞു... ഇനി...

അതുല്യാ നിര്‍മാണ രീതി
പട്ടാളച്ചട്ണിയും ഭക്തകുചേലയും പാചകത്തില്‍ നളദമയന്തിയുമായ
ഈ പുരാതന ബ്ലോഗറെ ആദ്യം ആചാരമര്യാദയനുസരിച്ച് ഇരുത്തി
മത്സ്യപുരാണം, ആശ്ചര്യചൂഡാമണി എന്നിവയിലേതെങ്കിലും പാരായണം ചെയ്യാന്‍ കൊടുക്കുക, just for starters ! രണ്ടുമൂന്നദ്ധ്യായം പിന്നിട്ടു എന്ന് ബോദ്ധ്യായാ പിന്നെ വൈകിയ്ക്കരുത്. വൈകീട്ടത്തെ വെട്ടുപുളിങ്കറിയ്ക്കുവേണ്ടി കരുതിവെച്ചിരിയ്ക്കുന്ന പച്ചക്കറികള്‍ മണഗുണാദികള്‍ നോക്കാതെ മുന്നിലേയ്ക്കു നീക്കിവെച്ച് ഒരു മൂര്‍ച്ച കുറഞ്ഞ കത്തി എറിഞ്ഞു കൊടുത്തേക്കുക. ഐസിങ്ങിനു വേണ്ടി താഴെ തൂവിപ്പോയ നാളികേരപ്പൊടി സഹിതം ‍ചിരവചിരട്ടാദികള്‍ വെച്ച് അലങ്കരിയ്ക്കേണ്ടതാണ്.
എന്തിനേറെപ്പറയുന്നു, വിഭവം ഭക്ഷിയ്ക്കപ്പെടാന്‍ ഇതാ സ്വയം തയ്യാറായിക്കഴിഞ്ഞല്ലോ !

2 comments:

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

സജ്ജീവെ: ബ്ലോഗ്ഗേര്‍സെല്ലാം ഈ വഴി വന്നു പനി പിടിച്ചു കിടപ്പാണ് ; മുട്ടുവിറ കാരണമാണു കമെന്റിടാന്‍ പറ്റാത്തെ; ആദ്യം ‘കെ.പി. ഉണ്ണിക്കൃഷണന്‍‘ മോഡലിലുള്ള ഹെഡറിലെ പടം എടുത്തുമാറ്റി, ആ പൂച്ചക്കണ്ണും കാട്ടി ചിരിതൂകുന്ന ഒരു പടമിട്.തലകുത്തി നില്‍ക്കുന്നതയാലും കുഴപ്പമില്ല. കുശവന്‍ നല്ല കലത്തില്‍ വെക്കില്ല എന്നതു പോലെയായി. ആപുലിയുടെ പുറത്തുകേറിയിരുന്നു അതിന്റെ നടുവും ഒടിഞ്ഞു. പുലികളുമായുള്ള സഹവാസം ആട്ടിങ്കുഞ്ഞുങ്ങളെ അകറ്റും.

ഇനി നല്ലപാതി ചൂലെടുക്കുമോ ആവോ..( എനിക്കൊരു പൊതുമാപ്പ് തന്നേരെ)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി