Saturday, August 4, 2007

‘അടി‘ക്കുറുപ്പ് മത്സരം- 1

കുറേക്കാലായി മനസ്സിലുണ്ടായിരുന്ന ‘അടി‘ക്കുറുപ്പ്
മത്സരത്തിന്റെ ഉല്‍ഘാടനപ്പതിപ്പാണിത്.
കുറുമാന്‍ എര്‍ണാളത്തെത്തിയിരിക്കുന്നു.
ജീവിതത്തില്‍ ഞാന്‍ സംസാരിക്കുന്ന രണ്ടാം ബ്ലോഗര്‍ക്ക്
ഒരു ഹലോന്‍ പറഞ്ഞതും
“സജീവല്ല, സജജ്#ജ്+#ജ്ജ്##ജ്ജീവ് എന്നു പറഞ്ഞാലേ പറ്റൂ”
എന്നായി ഫോണില്‍ക്കൂടി. അപ്പറഞ്ഞതിന്റെ ദൈര്‍ഘ്യം കണക്കാക്കി
നോക്ക്യപ്പേണ്ട്രാ കുറുമന്‍ ഇമ്മടെ ‘ജനഗണമന’ പാടാന്‍ ഉദ്ദേശം
520 സെക്കന്‍ഡ് കൂളായി എടുക്കുന്ന അവസ്ഥയാണ്.
അതു നാളെ ക്രമാതീതമായി വര്‍ദ്ധിയ്ക്കാനാണിട.
ടി സരസനെ നാളെ മുഖാമുഖം കാണും.
കുറുംസ് എന്റെ കൈ നോക്കി മഹാപ്രവചനങ്ങള്‍
നടത്തുന്ന രംഗമാണു ചിത്രത്തില്‍.
ഇതിനു
ഏറ്റവും രസകരമായ ക്ലീന്‍ അടിക്കുറിപ്പ്
എഴുതുന്ന കുറേ പേരുടെ(എണ്ണം പിന്നീട് തീരുമാനിയ്ക്കും) ഏറ്റവും അടുത്ത ഇന്‍ഡ്യന്‍
വൃദ്ധബന്ധുവിന്റ്റെ ചിത്രം ഫ്രീ !!!

പാവം വയസ്സായവര്‍. അവരുടെ സങ്കടങ്ങള്‍
നമ്മള്‍ കുറച്ചു കൊടുക്കും, സംശ്ശ്യല്യ !
മത്സരം 15-8-2007 ന് അവസാനിയ്ക്കും.

19 comments:

കുട്ടിച്ചാത്തന്‍ said...

ദൈവമേ കയ്യേത് കൈവിരലേത് എന്നറിയാത്തവന്റടുത്താണോ കൈനോക്കാനിരുന്നത്

പിന്നേ കയ്യേതെന്നറിയാഞ്ഞിട്ടല്ല തന്ന ഫീസിനു വിരലേ നോക്കാന്‍ പറ്റൂ മാഷേ കൈ മൊത്തം നോക്കണേല്‍ ഈ ലെന്‍സ് വിറ്റൊരു ദൂരദര്‍ശിനി വാങ്ങേണ്ടി വരും.

കരീം മാഷ്‌ said...

“ഇപ്പ്രാവശ്യം ഈ കൈ നോക്കി ഇയാ‍ളുടെ ഭാവി,ഭൂതം,വര്‍ത്തമാനം പറയാം.

അടുത്ത പ്രാവശ്യം ഇയാളുടെ കവിളത്തു നോക്കി ഇയാള്‍ കാരികേച്ചര്‍ വരച്ചവരുടെയെല്ലാം ഭാവി,ഭൂതം, വര്‍ത്തമാനം പറഞ്ഞു തരാം”

cartoonist sudheer said...

കുറുമാന്ന് : kaddittu thani blog pole thanne sajeeveee

ഏറനാടന്‍ said...

ഈ കൈ ന്വോക്കിയാല്‍
ഇപ്പഴൊന്നും പ്രവചിച്ചുതീരൂല്ലാ..
ചീട്ടെടുത്ത്‌ നോക്കാനേണേല്‍..
ചീട്ടെല്ലാം ഫ്ലൈറ്റിലിരുന്ന്‌
കളിച്ചുകീറിക്കളഞ്ഞു.
ചീട്ടെടുക്കും തത്തക്കിളിയെ
വഴീല്‍ വെച്ചൊരു കണ്ഠന്‍ പൂച്ച
നശിപിച്ചുകൊന്നു!
സ്ജ്ജീവാ താ ഒരു 100 രൂപ
ഒരു ക്വാര്‍ട്ടറെങ്കിലും അടിക്കാല്ലോ..

Visala Manaskan said...

ഉഗ്രന്‍ സംഭവം.

കുറുമാന്റെ ഒരു ലൈന്‍ വച്ച് കുറു പറയാന്‍ ചാന്‍സുള്ള ഒരു ഡയലോഗ് ഞാന്‍ പറയാം.

“ഇത് കയ്യോ?? വല്ല, ചേനക്ക് മുള പൊട്ടിയ പോലെയുണ്ടല്ലോ ഗഡീ!!“

:) അടിക്കുറിപ്പല്ലാ.. ചുമ്മാ...

KuttanMenon said...

ഇങ്ങനെ ഒരു കൈ യൂറോപ്പിലെന്നല്ല ലോകത്തെവിടെയും കണ്ടിട്ടില്ല എന്റമ്മച്ചീ.. :).. വെറുതെ...

സാല്‍ജോҐsaljo said...

“രക്ഷപ്പെട്ടു! ‘യൂറോപ്പിന്റെ‘ 100 കോപ്പികള്‍ ഏല്‍പ്പിക്കാന്‍ പറ്റിയ കൈ. മൊത്തം എര്‍ണ്ണാളം കൊടുത്തേക്കണേ!”

മയൂര said...

“കൈയിലിരുപ്പ് കൊണ്ടാണോ കൈയില്‍ രേഖ പോയിട്ടോരു ‘രേ’ പേലുമില്ലല്ലൊ ആശാനെ?? ഈ കൈ ഭാവിയിലെരു ഭൂതമാവും ട്ടൊ...“ ;)

കൃഷ്‌ | krish said...

ഈയാളുടെ കൈ നോക്കി ഞാന്‍ പ്രവചിച്ചത് തെറ്റിയാല്‍, ഈ മന്തന്‍ കൈ കൊണ്ട് എനിക്കിട്ട് പൊട്ടിച്ചാല്‍.. ദൈവമേ!!

......
മാഷേ നിങ്ങളുടെ കൈ ഫ്രീ ആയി നോക്കുന്നതാണ്. എന്റെ അടുത്തുവരുന്ന ആദ്യ കസ്റ്റമര്‍ ആയതുകൊണ്ട് എന്റെ ആദ്യ ബ്ലോഗ് പുസ്തകം ‘എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍’ ഒരു കോപ്പി ഫ്രീ ആയും നല്‍കുന്നതാണ്. (അയാളുടെ കൈ മേല്‍ പതിക്കാതിരിക്കണമല്ലോ..)

Dinkan-ഡിങ്കന്‍ said...

"ഇങ്ങനെ ഒരു കയ്യുണ്ടായിരുന്നെങ്കില്‍ ഞാന്‍ പ്ലോട്ട് പ്ലൊട്ടായി വിറ്റ് ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയാ കിങ്ങായി വിലസിയേനെ” എന്നല്ലേ കുറുമാന്‍സ് പറഞ്ഞത്?

ബയാന്‍ said...

കുറു വടി ആയെന്നാ തോന്നണെ; ഉഗാണ്ടയില്‍ വരെ ഇങ്ങനെയാവില്ല. ഇനി സിന്ദഗിയില്‍ ഇപ്പണിക്കു നിക്കൂല. ഡിങ്കാ‍ാ

യരലവ said...

സജ്ജീവ്: കരാട്ടെ അഭ്യാസിയാണല്ലെ, ഒരു കൈകൊണ്ടു തീരുമെന്നു തോന്നുന്നില്ല, കാലും കൂടി വേന്ടി വരും. ( ജെസിബി വിളിച്ചിട്ടുണ്ട്)

അനാഗതശ്മശ്രു said...

ജാതകക്കുറിമാനം കൂടി കിട്ടിയാല്‍ ...


എന്നാലും പറയാം
കരവാളെടുത്താലും കരളലിവുള്ളവന്‍ ...
ബ്രുഷ് എന്നാ കരവാളിന്റെ സം സ്ക്രുതം .

Sumesh Chandran said...

"ത്രെഡ്‌മെയില്‍ അയയ്ക്കുന്നത്‌ 'ബൂലോക'വിഡ്ഢിത്തമാണ്‌...
പത്തുനൂറു ബ്ലോഗര്‍മാരുടെ ശാപം നേടിയെടുത്ത ജന്മമാണ്‌...
അരൂപിവിരൂപി ബ്ലോഗ്ഗര്‍മാരെ ബൂലോകര്‍ക്കു കാട്ടികൊടുത്തവനാണ്‌...
പെറുവയര്‍ നിറഞ്ഞില്ലേല്‍, കണ്ടന്‍പൂച്ചയെക്കാള്‍ കള്ളനാണ്‌... !"

:)

സങ്കുചിത മനസ്കന്‍ said...

കാള രേഖ ഇന്‍ഫിനിട്ടിയില്‍ തുടരുന്നതിനാല്‍, തടിയാ, ജീവിതാവസാനം വരെ കാളന്‍ കൂട്ടാന്‍ യോഗം!

ദേവന്‍ said...

കൈരേഖ പറയുന്നത് ഈ കൈ കൊണ്ടു വരക്കുന്ന ചില രേഖകള്‍ സാറിന്റെ അന്ത്യത്തിനു ഹേതുവായേക്കും എന്നാണു സാര്‍. ജ്യോതിഷമണിരത്നം കുറുമാനു പിഴക്കില്ല സാര്‍, ആയുസ്സു ബാക്കി കിടക്കണമെങ്കില്‍ ഈ വിരലുകളങ്ങോട്ടു മുറിച്ചു കളയണം,രേഖാമൂലശത്രുക്കള്‍ ഉണ്ടാകുന്നത് ഇല്ലാതെ ആകും .
ഒരു ക്വാര്‍ട്ടറിനുള്ള പൈസവച്ചാല്‍ വിശദമായി പറയാം സാര്‍.

അഗ്രജന്‍ said...

ഇതുവരെയുള്ള ഏറ്റവും നല്ല അടിക്കുറിപ്പെഴുത്തുകാരനായി ഞാന്‍ ഡിങ്കനെ തിരഞ്ഞെടുത്തിരിക്കുന്നു :)

അഗ്രജന്‍ said...

അടിക്കുറിപ്പിലേക്ക് എന്‍റെ വഹ:

‘എന്‍റെ രേഖ കാണാന്‍ ലെന്‍സ് വേണോ കണിയാരേ...’

'ങ്യാഹഹാ...!' said...

Kuruppe,
where is the result ?

അടി, അടി..

'ങ്യാഹഹാ...!'

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി