ബ്ലോഗ്ഗിലെ കേരകര്‍ഷകര്‍ക്കു വേണ്ടി നിലകൊള്ളുന്ന ഇദ്ദേഹത്തെക്കുറിച്ചും
പറയാന്‍ ഒരു തീര്‍ത്തും വിശദീകരിയ്ക്കാനാവാത്ത സംഭവമുണ്ട്. അഗ്രുക്കള്ച്ചറുമായി ഗാഢബന്ധമുള്ള ഒരു ബ്ലോഗ്ഗറുമായുള്ള സഹവാസമാണ് നമ്മുടെ ഈ കഥാപാത്രത്തെയും ബ്ലോഗിലെ
എമ്മെസ്സ്വാമിനാഥനാക്കിയത് !
പറയാന്‍ ഒരു തീര്‍ത്തും വിശദീകരിയ്ക്കാനാവാത്ത സംഭവമുണ്ട്. അഗ്രുക്കള്ച്ചറുമായി ഗാഢബന്ധമുള്ള ഒരു ബ്ലോഗ്ഗറുമായുള്ള സഹവാസമാണ് നമ്മുടെ ഈ കഥാപാത്രത്തെയും ബ്ലോഗിലെ
എമ്മെസ്സ്വാമിനാഥനാക്കിയത് !ഒരൊറ്റ ‘സുല്ല് ’ കൊണ്ട് (അല്പം അനുനാസികം കലര്‍ന്ന്, കനത്തില്‍, സ്ഥിരമായി താരസ്ഥായിയില്‍
പുറപ്പെടുന്ന ഒരു ശബ്ദത്തിനുടമയാണ്...വെല്‍... മിഷ്ടര്‍...ഷുല്) നൂറുകണക്കിന് ബ്ലോഗുകളീലായി ഇന്നോളമുണ്ടായിട്ടുള്ള ആയിരക്കണക്കിന് പോസ്റ്റ്കള്ക്ക്
ആദ്യകമന്റ് ഇടുന്നതില്‍നിന്ന് പതിനായിരങ്ങളുടെ ശ്രദ്ധ തന്ത്രപൂര്‍വം തിരിച്ചുവിട്ട ക്രൂര സംഭവങ്ങള്‍ക്കു പുറമേയാണീത്.
കലക്കന്‍ സമയക്കുറവ്. അല്ലെങ്കില്‍, ഞാനത് പണ്ടേയ്ക്കു പണ്ടേ ഉടുക്കുപാട്ടാക്കിയേനെ...
...........................................................................
സഹ, സിയ എന്നിവരെക്കുറിച്ച് ഒരുനാള്‍ ഞാന്‍ ദീര്‍ഘമായി എഴുതുന്നുണ്ട്.അവയും, സംഭവകഥകള്‍ തന്നെ ! അതോ, സഹ-സിയ-സുല എന്നീ മൂന്ന് പേരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ആ സംഭവകഥ പറഞ്ഞാലോ !
16 comments:
ബ്ലോഗ്ഗിലെ
കേരകര്‍ഷകര്‍ക്കു വേണ്ടി
നിലകൊള്ളുന്ന
ഇയാളെക്കുറിച്ചും
പറയാന്‍ ഒരു തീര്‍ത്തും വിശദീകരിയ്ക്കാനാവാത്ത
സംഭവമുണ്ട്.
angane sullum puli aayi. universal hahahahaha
തേങ്ങക്ക് ഉടന്‍ താങ്ങുവില പ്രഖ്യാപിക്കുക. അല്ലെങ്കില്‍ കേരകര്‍ഷകര്‍ ബുദ്ധിമുട്ടിലാകും. ബൂലോകത്ത് അടിക്കാന്‍ തേങ്ങയും കിട്ടാതാകും.
സുല്‍ അഥവാ തേങ്ങാക്കൊല, അഥവാ തേങ്ങാപ്പുലി. ആ സംഭവം ഇങ്ങു പോരട്ടെ.
സുല്ല്...
ഒരെസ്സം ലീവെടുത്തിട്ടാണെങ്കിലുംവേണ്ടീല്ലാ.. ആസംഭവംഅങ്ങ് പറയൂ സജ്ജീവെ...
അങ്ങനെ സുല്ലും പടമായി...
സജീവേട്ടാ... ഇതത്രയ്ക്കങ്ങു ശരിയായില്ല..
ഫോട്ടോകണ്ട് വരച്ചതാണല്ലേ... തേങ്ങയുടെ ഒരുലുക്കുമില്ല.
:)appo sul SULI aayi alle?
പുലികളെ കാണുന്നില്ലല്ലോ എന്നു കരുതി വിഷമിച്ച് ഇരിക്കുകയായിരുന്നു.
ഹായ്... മൈ സ്വീീീീീറ്റ് സുല്ലാണോ ഇത്തവണത്തെ പുലി! ഇയാള്‍ ‘പുപ്പുലി‘ സീരിസില്‍ വരേണ്ട ആളാ...
ങേ...!
ഉസ്താദ് ഓഫ് തേങ്ങയടി, ശ്രീമാന്‍ സുല്‍ അവര്‍കളുടെ കൈയ്യില്‍ തേങ്ങതന്നെയല്ലേ?
അതോ, നാടന്‍ ബോംബോ?
തേങ്ങക്കുപകരം, ചിരിച്ചുകൊണ്ട് ബോംബ് വരെ നിലത്തുടച്ച് പൊട്ടിച്ചുകളയും ഇഷ്ടന്! അതുകൊണ്ട് ചോദിച്ചതാ..
സജീവേട്ടാ, കോള്‍ഗേറ്റ് ചിരിയോടുകൂടിയ സുല്ലിനെ മനോഹരമായി വരച്ചു കേട്ടോ...
:-)
മിക്ക ബ്ളൊഗ് പോസ്റ്റിന്റെയും ആദ്യവായനക്കാരനായ സുല്‍
പുലികളില്‍ അറുപത്തിനാലാമനാകാന് അനുവദിക്കുന്ന പ്രശ്നമില്ല..കാര്‍ ടൂനിസ്റ്റേ സുല്ലിട്ടു ആദ്യം മുതല്‍ ഒന്നൂടെ....ആവാഹിച്ച്......
പടം കണ്ടല്ലോ, സുല്ലിന് വയ്യാതായി, പണ്ടത്തേപ്പോലെ വല്യ തേങ്ങയൊന്നും എടുത്ത് ദൂരേക്കെറിയാന്‍....
എന്നാലും ശ്രമം തുടരട്ടെ!
ഹഹഹ
സജ്ജീവേ
കൊള്ളാംട്ടൊ സംഭവം.
കയ്യും കാലും ശരീരവും തലയും ഓകെ.
മുഖം ശരിയായോന്നൊരു സംശ്യം.
കാര്‍ട്ടൂണിനു യോജിക്കാത്ത ഒരു മുഖമാണോ എന്റേതെന്റെ ബ്ലോഗയൂരപ്പാ :)
തേങ്ങ തേങ്ങ തന്നെ :)
-സുല്‍
ഹഹഹ കലക്കീണ്ട്:)
സുല്‍ പുലിയെ നമുക്ക് സുല്ലി എന്നു വിളിച്ചാലോ?
ഒടുവില്‍ സുല്ലും... ക്ലീന്‍ ബൗള്‍ഡ്!! അല്ലല്ല ആ വരവ് കണ്ടോ.. ആരുടേയോ വിക്കറ്റ് പിഴുതെറിയാനുള്ള ഒരു തേങ്ങാത്രോ പ്ലാനിട്ടുള്ള വരവല്ലേ..
ഹ ഹ ഹ..സജ്ജീവേട്ടാ... ഇതും കലക്കി...
അപ്പൊ ഇതാണ്... സുല്ലേട്ട്...
പാവം ഇപ്പൊ കൊറച്ചീസായിട്ട് വല്ലാണ്ട് സര്ഗ്ഗവേദനകള് അനുഭവിക്കണുണ്ടെന്ന് ഇത്തിരിമാഷ് പറഞ്ഞു... ആ സര്ഗവേദനകളിലൊന്നാണൊ കൈയ്യില്‍...
:)
ഇതിനും ഇത്തിരി കുറവാ മാര്‍ക്ക്. എട്ട്.
Post a Comment