Thursday, December 13, 2007

നൂറേ നൂറില് ... 2

കുട്ടിക്കാലത്ത്, സ്കൂളില്‍ പോകുന്ന വഴിയുടെ അരികില്‍
പാവപ്പെട്ട കൂലിപ്പണിക്കാര്‍
‘പന്നിമല’ത്തുന്നത് സുലഭമായ കാഴ്ച്ചയായിരുന്നു.
“അകത്ത്, ഞാനൊരു ഒരുരൂവ്യാ വെച്ചു” ,
“ഞാനങ്ക് ട് ഒരു രണ്ട്രൂവ്യാ പൊറത്താ ഇട്ടു”
എന്നീ വായ്ത്താരികളോടെയാണ് അങ്കം.
പത്തിരുപതു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍
“ ഞാനൊരമ്പതിട്ടു, നീയൊ? ”, “ ഞാനിന്നൊന്നുമിടുന്നില്ല, കടം”
എന്നൊക്കെപ്പറയുന്ന സഹപ്രവര്‍ത്തകരെ ഞാന്‍
കൌതുകത്തോടെ നോക്കിയിരിക്കുമായിരുന്നു.
ദൈവം ഇടയ്ക്കിടെ ഇറങ്ങിവന്ന്, മഹാത്യാഗികളായ
ഈ അനുഷ്ഠാനകലാകാരന്മാരുടെ ചന്തിയ്ക്കിട്ട് നാലു പൂശ കൊടുത്താല്‍
അവമ്മാരുടെയൊക്കെ വീടുകളില്‍ ഫുള്‍ട്ടിഫുള്‍
ശാന്തിയും സമാധാനവും കളിയാടും എന്ന് എന്നും തോന്നാതില്ല.
സോറി, ഫോറെസ്റ്റ് റേഞ്ചാപ്പീസെത്തി.
ഇന്ന്, ഇപ്പൊ,
ഞാനെന്റെ വക ഒരു നാലെണ്ണാ കൈയീന്നിട്വാണ് . . .

3 comments:

Cartoonist said...

ദൈവം ഇടയ്ക്കിടെ ഇറങ്ങിവന്ന്, മഹാത്യാഗികളായ
ഈ അനുഷ്ഠാനകലാകാരന്മാരുടെ ചന്തിയ്ക്കിട്ട് നാലു പൂശ കൊടുത്താല്‍ അവമ്മാരുടെ വീടുകളില്‍ ഫുള്‍ട്ടിഫുള്‍ ശാന്തിയും സമാധാനവും ആയിരിക്കും എന്നും തോന്നാതില്ല .

Pongummoodan said...

ചേട്ടാ... പ്രതിഭകൊണ്ട്‌ പുലി അല്ലെങ്കിലും ഭാരം വച്ച്‌ നോക്കിയാല്‍ (നൂറ്റിപ്പതിനേഴര കിലോ) ഒരിടത്തരം പുലിയുടെ ഗണത്തില്‍ പെടുത്താവുന്ന ഈയുള്ളവന്‌ ഒരു കാരിക്കേച്ചര്‍ വരച്ച്‌ തരുമോ? ചുമ്മാ ഒരു സന്തോഷത്തിന്‌. സമയക്കുറവ്‌ കാണുമെന്നറിയാം. എങ്കിലും....

Cartoonist said...

പോങ്ങൂ,
സഹതടിയനായതുകൊണ്ടുമാത്രം ഇതാ...
http://bp2.blogger.com/_r2qDmka_gcI/R2ppy1-bRKI/AAAAAAAABAs/eeYtS6mEE44/s1600-h/Pongummootan.jpg

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി