Friday, December 7, 2007

‘അടി‘ക്കുറുപ്പ് മത്സരം-3


ചിത്രം ആദ്യം വെറുതെ ശ്രദ്ധിക്കൂ.
പിന്നെ ഒന്ന് അടുത്തുനിന്ന് ശ്രദ്ധിക്കൂ. വല്ല ഗുണവുമുണ്ടോ ?

കുറുമാനു മുന്നിലിരിക്കുന്നത് ആദികുറുമാനാണ് ...
(കിണ്ണങ്കാച്ചി ചേട്ടാനിയന്മാരാണീവര്‍‍ :-)
നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം- കുറു എന്താണു പറഞ്ഞുവരുന്നത് ?
സത്യം സത്യമായിപ്പറയുന്നവന് നാലു കുതിരപ്പവന്‍...

21 comments:

Unknown said...

ചേട്ടാ,
ഹെത്സിങ്കി ഡ്യൂട്ടി ഫ്രീന്ന് വാങ്ങിയ ആ കുപ്പി വെയിറ്റ് കൂടുതല്‍ ഉണ്ടെങ്കില്‍ എന്റെ ബാഗില് വെയ്ക്കാം.

നന്ദു said...

“ചേട്ടാ... പുലികളുടെ പടം വരച്ചു നടക്കുന്ന ലവനെ അങ്ങു തട്ടിക്കളഞ്ഞാലോ?”

Dinkan-ഡിങ്കന്‍ said...

ചേട്ടാ, യൂറോപ്പ് സ്വപ്നയാത്രയ്ക്കിടെ എന്നെ പോലീസ് പിടിച്ച് ലോക്കപ്പില്‍ കൊണ്ട് പോയപ്പോള്‍ ഞാന്‍ ഇട്ടിരുന്ന എറണാംകുളം മേനക കഴിഞ്ഞാല്‍ അപ്പുറത്തേ സ്റ്റോപ്പിന്റെ കളറെന്താ?

(തമാശയ്ക്കാണേ കുറുമാന്‍സേ)

krish | കൃഷ് said...

ചേട്ടാ, അതിലൊരു സത്യവുമില്ല. ഓരോരുത്തര്‍ വെറുതേ പറഞ്ഞുണ്ടാക്കുന്നതാ. അല്ലാ, അപ്പോ ആ കുപ്പി എടുക്കട്ടേ, ഒന്ന് ഒരുമിച്ചിരുന്ന് അടിച്ചിട്ട് കുറെ കാലമായില്ലേ.

aneel kumar said...

സത്യായിട്ടും ഇന്നലത്തെ ആ കുപ്പിടെ മൂട്ടിലെ മുപ്പതു മില്ലി ഞാനല്ല തീര്‍ത്തത്; പെണങ്ങല്ലേ ചേട്ടാ.

ഏ.ആര്‍. നജീം said...

എന്താണ് ചേട്ടാ പിന്നിലൊരു നോട്ടം...?
എന്തോന്നിനാണീ കള്ളവിളയാട്ടം....?
:)

ben said...

ഓഹോ...അവിടെ ഹെത്സിങ്കീലൊക്കെ ഇപ്പോഴും മുഖംതന്നെയാ മനസിന്റെ കണ്ണാടി...?
ഇവിടെ ദുഭായിലൊക്കെയുണ്ടല്ലോ ചേട്ടാ... തലയാണ് മനസിന്റെ കണ്ണാടി...

തമനു said...

“ചേട്ടാ .... ഈ ബുള്‍ഗാന്‍ ചേട്ടനെടുത്തിട്ട് കൊറച്ച് മുടി എനിക്കു തരുവോ ... പ്ലീസ്‌സ്‌സ്‌..”

Vish..| ആലപ്പുഴക്കാരന്‍ said...

ചേട്ടാ‍ാ.. ശ്ശെടാ..

ടോ ടോ.. ഉവ്വേ.. വല്യ ഡാവ്വെറക്കല്ലേ..! അന്നെയെല്ലാം ഫേമസ് ആക്കിയത്ത് ഞാനാ.. എല്ലാം കഴിഞ്ഞ് ഒരു മാതിരി ചാന്ത് പൊട്ടിലേ ദിലീപ് ഗോപികയോട് പരിഭവിച്ചീരുന്ന പോലെ ഇരുന്നാലുണ്ടല്ലോ? അടുത്ത ഈജിപ്ഷ്യന്‍ സ്വപ്നത്തില്‍ ഞാന്‍ നാശകോശമാക്കും... അല്ലേ.. കുറുനോടാ കളി..

മനോജ് കുമാർ വട്ടക്കാട്ട് said...

ചേട്ടാ....ചേട്ടോയ്,
ഒരു ടുഹണ്ട്രഡ് മണീസുണ്ടാവുമോ, ഒരു പൈന്റ് സംഘടിപ്പിക്കാന്‍....കടായിട്ട് മതി.

G.MANU said...

കുറു: എനിക്കെന്താ ചേട്ടാ ആ സമയത്ത്‌ അങ്ങനെ തോന്നിയത്‌

ആദി: ഒോരോ വേണ്ടാതീനത്തിനും അതിന്‍റേതായ സമയം ഉണ്ട്‌ കുറൂ

ഏ.ആര്‍. നജീം said...

കള്ളാ കള്ളാ കൊച്ചുകള്ളാ
നിന്നെ കാണാനെന്തൊരു സ്‌റ്റൈലാണ്...

ചന്ത്രക്കാറന്‍ said...

ഞാനൊഴു കവിത ചൊല്ലാം, ഇന്നലെ ഴാത്രി എഴിതീതാ...

(ഇദ്ദേഹം ബാംഗ്ലുരില് വന്ന ദിവസം രാത്രി "ജീവിതത്തില് ആദ്യമായെഴുതിയ കവിത" കേള്ക്കാനുള്ള ഭാഗ്യം ഈയുള്ളവനു സിദ്ധിച്ചിരുന്നു, അന്നുതന്നെ സിദ്ധികൂടുമെന്നുപേടിച്ചെങ്കിലും അതുണ്ടായില്ലെ - പക്ഷേ അന്നു പോയ ബോധം എനിക്കിന്നുവരെ തിരിച്ചുകിട്ടിയിട്ടില്ല!)

Ziya said...

ഒന്നാം സമ്മാ‍നം തമനു അടിച്ചെടുക്കുമെന്നാ എനിക്ക് തോന്നുന്നത്...
ആ അടിക്കുറീടെ മേലെക്കേറി കുറിക്കാന്‍ ഒന്നുമില്ല.
തമനുവിന്റെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളാകണം അത്, ഉറപ്പ് :)

കുറുമാന്‍ ചേട്ടാ, ഇച്ചിരെ കൂടുതലു മേടിച്ചോ മ..മ..മുടി !
എന്നാലല്ലേ ആ തമനുവുനും കൂടി ഇത്തിരി അഡ്‌ജസ്റ്റ് ചെയ്യാന്‍ പറ്റൂ...:)

sreeni sreedharan said...

ചേട്ടാ...വീടെത്തി എറങ്ങാം..

ബഹുവ്രീഹി said...

രസ്യന്‍ ചിത്രം.

തമനുമാഷിന്റെം പ്ച്ചാളത്തിന്റെം കമന്റ് അടിപൊളി.

asdfasdf asfdasdf said...

ചേട്ടാ.. ഇങ്ങനെ നക്ഷത്രമെണ്ണി നടന്നാ മത്യോ..

ദിലീപ് വിശ്വനാഥ് said...

ചേട്ടാ, ഞാന്‍ ഫിറ്റാ. എന്നെ എടുത്ത് ആ ലിഫ്റ്റില്‍ കൊണ്ടുപോയി കുത്തിച്ചാരി വയ്ക്കൂ...

അപ്പു ആദ്യാക്ഷരി said...

തമനുച്ചേട്ടന്‍ കലക്കി... അതുതന്നെ ബെസ്റ്റ്.!!

Kaithamullu said...

ചേട്ടാ, നക്ഷത്രമെണ്ണും ന്ന് ഞാമ്പറഞ്ഞത് കാര്യായിട്ടല്ലാ, അത് കവിത ല്യേ?
-ദേ, ഇപ്പഴെങ്കിലും മന്‍‌സ്സ്‌ലായാ...ഔട്ടായത് ഞാനല്ലെന്ന്....

Cartoonist said...

കമന്റിയ മഹാമനസ്കര്‍ക്കെല്ലാം എന്റെ കൂപ്പുകൈ !

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി