Tuesday, December 11, 2007

‘അടി’ക്കുറുപ്പ് മത്സരം-3 : ഫലപ്രഖ്യാപനം

കുറുമാന്റെ സമാനശിരസ്ക്കനായ തമനുവിന് ‘കീജെയ്’ വിളീച്ചവരാണ് അധികമെന്നു കാണുന്നു. ശരി...ശരി, തമനൂ കീ ജേയ് ! പക്ഷെ, സമ്മാനം കൊടുക്കാന്‍ നിര്‍വാഹമില്ല.

ഈയുള്ളവന്റെ പ്രത്യേക ക്ഷണപ്രകാരം ബ്ലോഗിന്റെ പുറകുവശത്തെത്തിയ ഏഴംഗജൂറി ഒന്നും രണ്ടും സ്റ്റാര്‍ സിങ്ങേഴ്സായി തെരഞ്ഞെടുത്തിരിക്കുന്നത് ദില്‍ബാസുരനേം ഇമ്മടെ പച്ചാളത്തേം ആണെന്നു പ്രഖ്യാപിച്ചുകൊള്ളട്ടെ ! മികച്ച ആഗ്രഹചിന്തകനുള്ള ഗള്‍ഫ്ഗേറ്റ് സമാശ്വാസ അവാര്‍ഡാണ് തമനുവിന്. അതും, കൊള്ളാം, തരക്കേടില്ല.

3 കോണുകളില്‍നിന്നാണ് ജൂറി കമന്റുകളെ വീക്ഷിച്ചതെന്നറിയുന്നു.
കോണ്‍ 1 : കുറുക്കം. Brevity is the soul of wit എന്ന് ഭാഷ്യം.
കേ. കോണ്‍ 2 : ഭാവന എന്ന പെണ്‍കുട്ടിയുമായുള്ള ബന്ധം.
(പത്രങ്ങളീല്‍ കോണ്‍., കേ. കോണ്‍. എന്നീ കോണുകളെ മാത്രമേ പരാമര്‍ശിക്കാറുള്ളൂ. അതു വായിച്ച മലയാളിയ്ക്ക് കോണാന്‍ എന്ന കോണ്‍ ഓര്‍മ്മ വരുന്ന പതിവുണ്ട്)
കോണാന്‍ 3 : ചേട്ടാനിയബന്ധം കാണീക്കുന്ന രീതി.

Here is the FLASH NEWS !
ഒരു തിരുത്ത് : സമ്മാനം കുതിരപ്പവന്‍ എന്നത് കുതിരപ്പവനായി (ശവമായി fame) എന്നു വായിക്കണമെന്ന് സ്പോണ്‍സര്‍ ഇപ്പോള്‍ പറയുന്നു. ഈ സ്പോണ്‍സറുടെ ഒരു കാര്യം. ഏതായാലും, കാര്യങള്‍ എല്ലാം മംഗളമായി കഴിഞ്ഞല്ലൊ !

2 comments:

Cartoonist said...

ഈയുള്ളവന്റെ പ്രത്യേക ക്ഷണപ്രകാരം ബ്ലോഗിന്റെ പുറകുവശത്തെത്തിയ ഏഴംഗജൂറി ഒന്നും രണ്ടും സ്റ്റാര്‍ സിങ്ങേഴ്സായി തെരഞ്ഞെടുത്തിരിക്കുന്നത് ദില്‍ബാസുരനേം ഇമ്മടെ പച്ചാളത്തേം ആണെന്നു പ്രഖ്യാപിച്ചുകൊള്ളട്ടെ ! മികച്ച ആഗ്രഹചിന്തകനുള്ള ഗള്‍ഫ്ഗേറ്റ് സമാശ്വാസ അവാര്‍ഡാണ് തമനുവിന്.

Unknown said...

ഹാ.. കമന്റിന് സമ്മാനമോ? :-)

സമ്മാനം ‘കുതിരപ്പവനായി’ വാങ്ങുന്നതാണ്. അതായത് പച്ചാളം വാങ്ങും എന്ന്. മലപ്പുറം കത്തി കൊണ്ട് കാബേജരിഞ്ഞ് അവനാണ് ശീലം. പോരാത്തേന് പണ്ടേ ശവവും. ഞാന്‍ ഓടി! (ഞാന്‍ മണ്ടി എന്ന് എഴുതിയാല്‍ നീ മറുപടിക്കമന്റില്‍ അവിടെ പുല്ലിംഗമായിരുന്നു വേണ്ടിയിരുന്നത് ദില്‍ബാ എന്ന് പറയാനുള്ള ചാന്‍സ് ഞാന്‍ ബ്ലോക്കി പച്ചൂ. ഓടുന്ന പച്ചുവിന് ഒരു മുഴം മുന്നെ)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി