Thursday, December 27, 2007

പുലി 94 : അഭിലാഷങ്ങള്‍41 comments:

:: niKk | നിക്ക് :: said...

കിടു :) ഹഹഹ

asdfasdf asfdasdf said...

:)

ഈയുള്ളവന്‍ said...

അടിപൊളി സജീവേട്ടാ...

അഭിലാഷിനെ നേരില്‍ കണ്ടിട്ടില്ല, ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ. അതുവെച്ചുനോക്കുമ്പോള്‍ തകര്‍ത്തിട്ടുണ്ട്...

:)

Mubarak Merchant said...

ഈ ആത്മാവ് ഇത്ര ചെറുപ്പമോ?
ഇല്ല, ഞാനിത് വിശ്വസിക്കില്ല!!
പച്ചാളത്തെക്കാള്‍ ചെറുപ്പക്കാര്‍ ബൂലോകത്ത് പാടില്ല തന്നെ!!

മുസ്തഫ|musthapha said...

ഹഹഹ... ആ ഇരിപ്പൊരൊന്നൊന്നര തന്നെ :))

sandoz said...

ഹ.ഹ..എനിക്ക് വയ്യ...
ഇത് അഭിലാഷങള്‍ തന്നേ...
ഈ കൊച്ചനാ....
ഹെന്റമ്മച്ചീ....
ഏതായാലും ‘ടാങ്കര്‍ സ‍ജീവേട്ടനു’ തെറ്റാന്‍ ചാന്‍സില്ല...
അഭീ...ചുള്ളനാട്ടാ...

കുറുമാന്‍ said...

ഇത് കലക്കി സ്ജ്ജീവേട്ടാ........ശരിക്കും ഫോണില്‍ സംസാരിക്കുന്നത് പോലെ, ശ്ശെ, ഫോട്ടോയില്‍ കാണുന്നതു പോലെ ഉണ്ട്.

ആഷ | Asha said...

ആളെ കണ്ടിട്ടില്ലാത്തതിനാല്‍ മെയിലില്‍ ഫോട്ടം വരുത്തി തുലനം ചെയ്തു. ഇത് ഫോട്ടോയില്‍ കണ്ട അഭിലാഷ് തന്നെ കേട്ടാ

ബഹുവ്രീഹി said...

കലക്കിട്ടോ..

പ്രയാസി said...

യെവന്റെ കൈ കീബോര്‍ഡില്‍ നിന്നും മാറ്റാറില്ലല്ലൊ..യെന്ത് പറ്റീ..
കലക്കി..:)

മയൂര said...

ഇത് കലക്കി ...ഇന്നസന്റ് ബോയ്...:)

ദിലീപ് വിശ്വനാഥ് said...

അഭിലാഷങ്ങള്‍???
നന്നായിട്ടുണ്ട്.

അഭിലാഷങ്ങള്‍ said...

സജീവേട്ടാ,

ഈ കഴിവ് അപാരം തന്നെ..
ദൈവത്തിന്റെ വരദാനം...
അനുഗ്രഹീതമായ കലാവൈഭവം..
നമിച്ചിരിക്കുന്നു...

ഈ കാരിക്കേച്ചര്‍ എനിക്കിഷ്‌ടപ്പെട്ടു എന്ന് അറിയിക്കട്ടെ ; അതോടൊപ്പം ഇത് വരച്ചതിനുള്ള ഒരുപാടൊരുപാട് നന്ദി ബേനസീര്‍ബൂട്ടോ കൊല്ലപ്പെട്ടു എന്ന ഫ്ലാഷ് ന്യൂസ് കേട്ടുണ്ടായ ഷോക്കില്‍ നിന്നുകൊണ്ടാണെങ്കിലും ഞാന്‍ അങ്ങ് രേഖപ്പെടുത്തുകയാണ് കേട്ടോ.. !

അഭിലാഷങ്ങള്‍ said...

ഹി ഹി, പിന്നെ..

കുറുമാന് ഫോണിലൂടെ ശബ്ദം കേട്ട് ആളിന്റെ രൂപം മനസ്സിലാക്കാനുള്ള അപൂര്‍വ്വമായ സിദ്ധി ആ ബുള്‍ഗാന്‍ താടിയുടെ കൂടെ ദൈവം ബോണസ്സായി കൊടുത്തിട്ടുണ്ടെങ്കിലും, മറ്റ് ബ്ലോഗേസിന് അത് കൊടുക്കാത്തതിനാലും, ബ്ലോഗ് ലോകത്തെ സുപ്രീംകോര്‍ട്ടായ ‘ബ്ലോക്കോര്‍ട്ടി’ലെ സത്യസന്ധയായ ചീഫ് ജസ്റ്റിസ്, ജസ്‌റ്റിസ് ആഷചേച്ചിയേപ്പോലുള്ളവര്‍

“പടമെവിടപ്പാ പടമെവിടപ്പാ..
ഒത്തുനോക്കാതൊരു രക്ഷയില്ലപ്പാ..
ഒത്തുനോക്കാതൊരു വിധിയുമില്ലപ്പാ..“

എന്ന വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തില്‍, എന്റെ PC യില്‍ സ്റ്റോക്കുള്ള വിവിധ കോലത്തിലുള്ള ഒരു 7 പടങ്ങള്‍ (ശ്ശൊ! കുറഞ്ഞുപോയി!) ഞാന്‍ ദാ, ഇവിടെ ഇടുകയാണപ്പാ‍ാ‍ാ‍ാ..! ഒത്തു നോക്കുകയോ കുത്തിക്കൊല്ലുകയോ എന്തുവേണേലുമാവാലോ?! യേത്?

G.MANU said...

kalakkis

[ nardnahc hsemus ] said...

കൊള്ളാം. എല്ലാ ഫീച്ചറുകളും വന്നിട്ടുണ്ട്!

പക്ഷെ, ആ പുലിപ്പുറത്തുവരുന്ന പുലിയോട് വലതുവശത്തേയ്ക്ക് ചേര്‍ത്തിട്ടതെന്തിനാണെന്നു മനസ്സിലായില്ല!!!;)

(എന്റെ കൈയ്യില്‍നിന്നും ഒരു ഫോട്ടോ വാങ്ങിവച്ചിട്ട് കാലം ഒരുപാടായി, ഇപ്പോഴാണ് മനസ്സിലായത് ‘റാങ്കടിസ്ഥാനത്തിലാണ്’ പോസ്റ്റുന്നത്, അങനെയാണെങ്കില്‍, 1000 എന്നതിനുശേഷം, 2000 പുലിപോസ്റ്റുകള്‍ എന്നൊരു ശപഥം കൂടെയെടുക്കണേ സജ്ജുഭായ്!!)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാധാരണ നേരിട്ട് കണ്ട പുലിപ്പടങ്ങള്‍ക്കേ അഭിപ്രായിക്കാറുള്ളൂ ഇത് കലക്കി എന്ന് ആളെ കണ്ടില്ലേലും ഫോട്ടോകള്‍ കണ്ട് തന്നെ പറയാം.

മഴത്തുള്ളി said...

അഭിലാഷേ,

ആ തലക്കുപിറകില്‍ കൈ കൊടുത്തുള്ള ഇരിപ്പ് അടിപൊളി. ഇതുകണ്ടാല്‍ തോന്നും ഒരു ജോലിയുമില്ലാതെ ലാപ്ടോപ്പിന്റെ മുന്നില്‍ ഇരിക്കുകയാണെന്ന്. എന്നാലും അടിപൊളിയായി ഈ പുലിയുടെ പടം.

Unknown said...

ഇത് അഭിലാഷ് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ എടുത്ത ഫോട്ടോ നോക്കി വരച്ചതാല്ലേ?
നന്നായിട്ടുണ്ട്.

Unknown said...

ഓഹോ ഇതാണ് ഇദ്ദേഹം. ഫോട്ടോയില്‍ കണ്ടിട്ടുള്ളത് പോലെ തന്നെ ഉണ്ട്. വര നന്നായി സജ്ജീവേട്ടാ.

ഉപാസന || Upasana said...

അഭിലാഷ് ഭാഇ ഇത്ര ചെറുപ്പമോ...
ഇക്കാസ് പറഞ്ഞതില്‍ പതിരുണ്ടെന്ന് തോന്നണ്...
:)
ഉപാസന

അപ്പു ആദ്യാക്ഷരി said...

സജീവേട്ടാ, ഇതു കലക്കി. ഇതാണു പ്രതിഭ എന്നു പറയുന്നത്.. 94 പുലികളെ വരച്ചുകഴിഞ്ഞപ്പോള്‍ ഉറപ്പായി സജീവ്വേട്ടന്‍ തന്നെ പുപ്പുലി!!

Sherlock said...

കാരിക്കേച്ചര്‍ രസായിരിക്കണു...:)

Unknown said...

ഇതാണു സാക്ഷാല്‍ 'കമ്പൂട്ടര്‍' പുലി....

കലക്കി സജീവേട്ടാ :)))

Kiranz..!! said...

ഈശോ..ഈ ആത്മാവിത്രേ ഒള്ളാരുന്നോ :),എന്തായാലും ആ നസീര്‍ സ്റ്റൈലില്‍ മൂക്കിന്റെ താഴെയുള്ള വരയും വ്യാകുലമാതാവിനോപ്പോലെയുള്ള ഇരിപ്പും വെടിപ്പാക്കിയിട്ടുണ്ട് ..!

Ziya said...

സത്യം പറഞ്ഞാല്‍ ഞാന്‍ സീറ്റീന്ന് എണീറ്റു പോയി!
അഭിയെ ഞാന്‍ കണ്ടില്ലെങ്കിലും പോട്ടംസ് ഒത്തിരി പാത്തിറ്‌ക്കേന്‍! അവനെ പറിച്ചു വെച്ചപോലെ ....
കിടിലനായിട്ടുണ്ട് സജ്ജീവേട്ടാ...

ഈ ഇരിപ്പ് എന്തിരിപ്പണെന്ന് എനക്കറിയാം ട്ടോ...:) അഡള്‍റ്റ്‌സ് ഒണ്‍ളി (അഗ്രജന്റെ പോസ്റ്റാണ് ട്ടാ :) വായിച്ച് ഒന്നു മൂരി നിവര്‍ന്നതല്ലേ? )

താങ്കള്‍ക്കും അഭിക്കും എല്ലാ ആശംസകളും...

Ziya said...

അഗ്രജന്റെ അഡള്‍‌ട്‌സ് ഒണ്‍ളി കഥ ഇതാ
ഇവിടെ...

അല്ല വല്ല ബുജികളും സാം‌സ്‌കാരികനായകമ്മാരും അഭീന്റെ കഴുത്ത്റ്റിനു പിടിക്കണ്ടാന്നു വെച്ചിട്ടാ ലിങ്ക് ഇടണത്....:)

Unknown said...

ഈ പുലിക്കുട്ടി കൊള്ളാല്ലോ സജ്ജീവ് ഭായ്:)

നന്നായിട്ടുണ്ട്.

Pongummoodan said...

സഞ്ജീവേട്ടാ.....
അതും നന്നായിട്ടുണ്ട്‌.
ഇതും നന്നായിട്ടുണ്ട്‌.
എല്ലാം നന്നായിട്ടുണ്ട്‌.
എന്നെക്കൂടിയൊന്ന് വരഞ്ഞ്‌ അനുഗ്രഹിക്കാത്തത്‌ ഒട്ടും നന്നായില്ല. :)

കണ്ണൂരാന്‍ - KANNURAN said...

ഈ പടമല്ലാരുന്നു വരക്കേണ്ടത്.. നമ്മുടെ മുത്തപ്പന്റെ കൈപിടിച്ചു നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു വരക്കേണ്ടത് സജ്ജീവ് ഭായ് .. ഒരു വരക്ക് 2 പുലി, അഭിലാഷ് പുലിയും, മുത്തപ്പന്‍ പുപ്പുലിയും..

krish | കൃഷ് said...

ഹാ.ഹാ. ഇതു കലക്കി.
ബ്ലോഗ് വായിച്ച് ബോറടിച്ചിരിക്ക്യാ.. അതോ പടം കാണാരുന്നോ. ഒരു ക്ഷീണം.

(ഓ.ടോ: മുടിയെന്താ മുള്ളന്‍‌പന്നീടെ മുള്ളുപോലെ വരച്ചിരിക്കുന്നത്.
സുന്ദരക്കുട്ടപ്പനാക്കാണോ ചുണ്ടില്‍ ചായം തേച്ചൂപിടിപ്പിച്ചിരിക്കുന്നത്. സജ്ജീവ് ഭായീടെ ഒരു കാര്യേ..വര്യേ..)

ചന്ദ്രകാന്തം said...

അടുത്തതായി ആര്‍ക്ക്‌ പണി കൊടുക്കണമെന്നാണോ... അതോ.. കുറച്ച്‌ പണിയെടുത്താലോ..എന്നോ.. ചിന്ത?
ഏതായാലും ചിത്രം, ഫോട്ടോയുടെ ഫോട്ടോക്കോപ്പി തന്നെ.
കലക്കന്‍.

സുല്‍ |Sul said...

സജ്ജീവേ ഇതു കലക്കിപ്പൊരിച്ചു. സൂപ്പര്‍.

ഇപ്പോള്‍ കിട്ടിയത് : നാട്ടില്‍ അഭിലാഷിനു പെണ്ണുകാണല്‍ കൊഴുക്കുന്നു. ചൊവ്വാദോഷവും വെള്ളിദോഷവുമില്ലാത്തവര്‍ക്കുമുന്ഗണന. പെണ്ണിനു ചെക്കന്റെ ഫോട്ടം കാണണമെന്നു ആവശ്യം വന്നപ്പോള്‍ വീട്ടുകാര്‍ ചെക്കന്റെ ലിങ്ക് വച്ചു നീട്ടി. ലിങ്ക് കണ്ട് പെണ്‍ വീട്ടുകാര്‍ അന്തം വിട്ടു. ആ ലിങ്കാണ് ഈ ലിങ്ക് . ഇതു കണ്ട് പെണ്‍പക്ഷം ഉടനെ ഒരു ബ്ലോ‍ഗു തുടങ്ങി കണിയാന്‍ സജ്ജീവിന് കമ്പിയടിച്ചു കാത്തിരിക്കുകയാണ്. പെണ്‍ വീട്ടിലെത്തി ജാതകപ്പൊരുത്തമുള്ള കാരിക്കേച്ചര്‍ വരപ്പിച്ച് ചെക്കനൊരു ലിങ്ക് കൊടുക്കാന്‍.

-സുല്‍

കൊച്ചുത്രേസ്യ said...

ഹി ഹി അടിപൊളി..ആ മുടി എപ്പഴും ഇങ്ങനെ ഷോക്കടിച്ച പോലെയാണോ?വല്ലപ്പോഴുമൊക്കെ കൈ കീബോര്‍ഡിലൊന്നു വച്ചാലും കുഴപ്പമില്ല കേട്ടോ അഭിലാഷേ.. ബോസിന്റെ മനസമാധാനത്തിനു വേണ്ടിയെങ്കിലും :-)

libregeek said...

എന്തെരെടെ അപ്പീ ഇത് ? .. നമ്പറിട്ട പുലിയോ? സാധാരണ നമ്പറിട്ട പുലികളെ ജയിലിലാണ് കാണാറ്, ഇതു കമ്പ്യൂട്ടറിന്റെ മുന്നിലാണല്ലോ ...

നേരില്‍ കണ്ടപ്പോളക്കെ കയ്യ് മുന്നില്‍ കെട്ടിയാണ് നില്‍പ്, എന്തായാലും ആ ബോറന്‍ പോസില്‍ നിന്നും ഒരു മോചനമായി. നന്നായി :)

ഏറനാടന്‍ said...

പാവം അഭിലാഷന്‍.. :) വൈകുവോളം ബ്ലോഗി ബ്ലോഗി മൂരിനിവര്‍‌ത്തുന്ന ആ പോസ് കണ്ടോ.. എന്താ ഗെറ്റപ്പ്! (ബോസ്സ് ഗെറ്റൗട്ട് അടിക്കുന്നേനും മുന്‍‌പ് ആപ്പീസ് ജോലി തീര്‍ക്കാന്‍ മറക്കേണ്ട)

ശ്രീ said...

വളരെ ചുരുങ്ങിയ കാലം കൊണ്ട് ബ്ലോഗ്ഗില്‍‌ നിന്നും ലഭിച്ച ഒരു സുഹൃത്ത്, അഥവാ അതിനേക്കാളുപരി ഒരു ചേട്ടനാണ്, എന്നെ സംബന്ധിച്ചിടത്തോളം അഭിലാഷ് ഭായ്. നേരിട്ടു കണ്ടിട്ടില്ലെങ്കിലും എനിക്കു വളരെ അടുപ്പമുള്ള കുറച്ചു ബൂലോക സുഹൃത്തുക്കളില്‍‌ ഒരാള്‍‌.

ഇതെന്തായാലും നന്നായി. ഭായ്‌യെ ഇവിടെ വരച്ചിട്ട (പടമാക്കിയ) സജീവേട്ടനും നന്ദി.
രണ്ടു പേര്‍‌ക്കും എന്റെ പുതുവത്സരാശംസകള്‍‌ നേരുന്നു.
:)

haritvm said...

entemo ethengane pattichu.....

sooooooooooooooooooooooooooooooper

thalle eyallu puli thanne...

Cool said...

;)

അഭിലാഷങ്ങള്‍ said...

എന്നെ, വളരേ.... ശക്തമാ‍ാ‍ായും വ്യക്തമായും ആവാഹിച്ച സജീവേട്ടനെ അഭിനന്ദിക്കാനും, കിട്ടിയ അവസരം മുതലെടുത്ത് എനിക്കിട്ട് പാരപണിയാനും ഇവിടെ എത്തിയ എല്ലാ ബൂലോകകൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ.

നിക്കേ ആദ്യ കിടു ചിരിക്ക് നന്ദി.. :-)

കുട്ടന്മേനോന്‍, ഈയുള്ളവന്‍ .നന്ദി :-)

അഗ്രജാ, അത്ഭുതം എന്താന്ന് വച്ചാ ഞാന്‍ മിക്കപ്പോഴും ഇങ്ങനെത്തന്നെയാ ഇരിക്കാറ്. അത് കാര്‍ട്ടൂണിസ്റ്റിന് എങ്ങിനെ മനസ്സിലായീ എന്നതാ :-)

ഇക്കാസേ, കല്യാണമൊക്കെ കഴിഞ്ഞ് പ്രായവും പ്രാരാബ്ദവുമൊക്കെ ആയാല്‍ ഇങ്ങനെയൊക്കെ തോന്നും മാഷേ. അസൂയ. അസൂയ. അസൂയക്കും കഷണ്ടിക്കും മരുന്നു കണ്ടുപിടിച്ചോ ആവോ? കഷണ്ടിക്കില്ലാന്ന് തമനു പറഞ്ഞു. അസൂയയുടെ കാര്യം അറിയില്ല. യെനി ഐഡിയ? ഹി ഹി. നന്ദി മാഷേ..

സന്റോസേ, ചുള്ളന്‍ ന്ന് വച്ചാ എന്താ‍ാ? :-)

ആഷചേച്ചി, ബഹുവൃഹീ, കുറുമാന്‍ നന്ദി :-)

പ്രയാസീ.. ഓട്രാ‍ാ... :-)

മയൂരേ, വെറുതെ ഇന്നസെന്റിന്റെ പേര് ചിത്തയാക്കല്ലേ.. :-)

വാല്‍മീകി, മനൂജി, നന്ദി..

സുമേഷ് ചന്ദ്രാ, പൂജ്യം ഇന്ത്യക്കാര്‍ കണ്ടുപിടിച്ചതാന്ന് വച്ച് ....? 100 അല്ലേ കാര്‍ട്ടുണിസ്റ്റിന്റെ സ്വപ്നം. അദ്ദേഹം സ്വപ്നം ചേഞ്ച് ചെയ്തോ ആവോ :-) നന്ദി..

കുട്ടിച്ചാത്തന്‍, മഴത്തുള്ളീ.. :-) നന്ദി

ആഗ്നേയ, ആ കമന്റിന് നന്ദി. ഞാന്‍ എട്ടാം ക്ലാസും ഗുസ്‌തിയുമാണ് എന്ന് വിശ്വസിക്കുന്ന ചില ബൂലോകവാസികള്‍ക്കുള്ള മറുപടിയാണാ കമന്റ്. ഹി ഹി.. താങ്ക്സ് ട്ടാ.. :-)

ദില്‍ബാ, ഉപാസനേ, അപ്പൂ, ജിഹേഷേ, ടെസ്സീ .. നന്ദി :-)

കിരണേ.. ഹ ഹ.. അത് കലക്കി, പിന്നെ, എനിക്ക് മൂക്കിന് താഴെ ഒരു വര എങ്കിലുമുണ്ട്.. ഇയാള്‍ക്കോ? ഹ ഹ. അതൊക്കെ വരണമെങ്കില്‍ മനസ്സ് നന്നാവണം മോനേ ..മനസ്സ്.. :-) ‘വ്യാകുലമാതാവേ.. കിരണിനും അല്പം മീശസമ്മാനിക്കണേ..”

സിയ, ഇരിയവിടെ! :-), പിന്നെ, അഗ്രജന്റെ പോസ്റ്റിന്റെ പരസ്യം ഇവിടെ കൊടുക്കാന്‍ അദ്ദേഹം സിയക്ക് തന്ന 200 ദിര്‍ഹത്തില്‍ 100 ദിര്‍ഹം എന്റെ അക്കൌണ്ടിലേക്ക് എത്രയും പെട്ടന്ന് ട്രാന്‍ഫര്‍ ചെയ്യുക. :-)

പൊതുവാളേ, പോങ്ങുമൂടന്‍ ..നന്ദി.

കണ്ണൂരാനേ.. ശരിയാ... :-)

കൃഷ്, അത് ചുണ്ടില്‍ ചായം തേച്ചതല്ല. ഞമ്മന്റെ നേച്വറല്‍ ബൂട്ടിയാ :-) ഹി ഹി

ചന്ത്രകാന്തം, ആ‍ാ‍ാ‍ാ‍ാ‍ാ..... :-)

സുല്ലേ, എന്റെ ഒരു പണ്ടാര സുഹൃത്ത് എന്ന നിലയില്‍, ഞാന്‍ കാരിക്കേച്ചര്‍ വീട്ടിലേക്ക് ഒരു തമാശക്ക് അയച്ചുകൊടുത്തകാര്യം പറഞ്ഞൂന്ന് വച്ച് അത് വളച്ചൊടിച്ച് ഈ പരുവത്തിലാക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. എന്നാലും നന്ദി ഇന്നാ... :-)

കൊച്ചുത്രേസ്യേ, ഹി ഹി. ങും! അല്ല ഞാന്‍ ആലോചിക്കുവായിരുന്നു, ഷോക്കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുടിയുടെ അവസ്ഥാവിശേഷങ്ങളെ ഇത്ര വ്യക്തമായി ഓര്‍ക്കുക എന്നൊക്കെപ്പറയുമ്പോള്‍! സാധാരണ, വട്ട് മറിയാല്‍ പണ്ട് ഷോക്കടിപ്പിച്ച കാര്യവും മറ്റും പൂര്‍ണ്ണമായി പേഷ്യന്റ് മറന്ന് പോകും എന്നാണ് ശാസ്ത്രം! ബട്ട്, നീയത് ഇപ്പഴും ഓര്‍ത്തിരിക്കുന്നു. നീയൊരു അപൂര്‍വ്വ പ്രതിഭാസവും, അത്ഭുതവും, ശാസ്ത്രലോകത്തിനൊരു വെല്ലുവിളിയുമാണ് കുട്ടീ. ഹി ഹി :-) താങ്ക്സ് ട്ടാ..

മണി, നീ എപ്പോ ഇറങ്ങി പരോളില്‍?

ഏറനാടാ, പുതിയ സീരിയല്‍ കലക്കണം (!?) ട്ടാ... നന്ദി!

ശ്രീ, ഹരീ, സനീഷ് നന്ദീണ്ട്രാ‍ാ... :-)


-അഭിലാഷ്

ശ്രീവല്ലഭന്‍. said...

ഇപ്പോഴാ ഇവിടെ നടന്ന പുലി പിടുത്തം ഇത്ര വേഗം പുരോഗമിച്ചത് കണ്ടത്.
അഭിലാഷിന്റെ കണ്ണട എവിടെ????? :-)
സജീവ്, നല്ല പടം.....

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി