Saturday, February 23, 2008

ആന 10 : ഇ.എം.എസ്.

കൃത്യം പത്തരക്കൊല്ലം മുമ്പാണ് ഞാനൊരു കമ്പ്യൂട്ടറില്‍ ആദ്യമായി തൊടുന്നത് തന്നെ.
സര്‍ക്കാര്‍ ജീവികള്‍ക്കു പറഞ്ഞിട്ടുള്ള ലോട്ടസ്സിന്റെ വേഡ്പ്രൊ, 123 എന്നിവയായിരുന്നു ആദ്യം. എമ്മെസ് വേഡ്, എക്സെല്‍ എന്നിവ വെല്ലുവിളീയുമായി വരാന്‍ വൈകിയില്ല. ഇന്റര്‍നെറ്റിലെ എന്റെ ഒരേയൊരു ഗുരു ഇപ്പോള്‍ പാലക്കാടുള്ള സഹപ്രവര്‍ത്തകന്‍ കൂടിയായ ഹരീഷ് ബായ്.

എമ്മെസ് പെയ്ന്റിന്മേല്‍‍ മണിക്കൂറുകള്‍ ഇരുന്നു പണിഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു. മാധവിക്കുട്ടിയെയാണ് ആദ്യം വരച്ചു തീര്‍ത്തത്. ലാലുപ്രസാദ്, മുലായംസിങ്ങ് യാദവ്, വീക്കെയെന്‍ എന്നിവര്‍ കൂടി വഴിക്കുവഴി വന്നു.

എമ്മെസ് പെയ്ന്റാണ് ഗ്രാഫിക് പ്രോഗ്രാമിലെ അവസാനവാക്കെന്നായിരുന്നു തോന്നല്‍. ഫോട്ടോഷോപ് എന്നൊരു സാധനണ്ട് എന്ന് പറഞ്ഞും പിന്നെ കാണിച്ചും തന്നത് ഇപ്പോള്‍ ബാംഗ്ലൂരുള്ള പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് പ്രകാശ് ഷെട്ടിയാണ്.

കളറില്‍ ചെയ്ത ആദ്യ വ്യക്തിയാണ് നമ്മടെ ഈയെമ്മെസ്. നിറങ്ങളും കൈകാലുകളുടെ വിന്യാസവുമൊക്കെ പലതവണ മാറ്റി മാറ്റി......... ഒടുവില്‍, ഇത്...

ഈ ചിത്രം എനിക്കു വല്യ സന്തോഷം തരും, കാണുമ്പോഴൊക്കെ... :)

23 comments:

Cartoonist said...

കളറില്‍ ചെയ്ത ആദ്യ വ്യക്തിയാണ് നമ്മടെ ഈയെമ്മെസ്. പലപല തവണകളായി നിറങ്ങളും കൈകാലുകളുടെ വിന്യാസവുമൊക്കെ പലതവണ മാറ്റിക്കൊണ്ടിരിയ്ക്കയായിരുന്നു. ഒടുവില്‍, ഇത്...

ഈ ചിത്രം എനിക്കു വല്യ സന്തോഷം തരും, കാണുമ്പോഴൊക്കെ... :)

G.manu said...

kalakki

thenga ente vaka

tteeeeeee

അങ്കിള്‍ said...

ഹും.... നടക്കട്ടെ.

അഗ്രജന്‍ said...

വളരെ നന്നായിട്ടുണ്ട് ഇം.എം.എസിനെ വരച്ചിട്ടുള്ളത്... പലപല തവണ മാറ്റങ്ങള്‍ വരുത്തിയതിന്‍റെ മികവ് ശരിക്കും കാണുന്നുണ്ട്

::സിയ↔Ziya said...

നന്നായി :)
(ഉവ്വ. അതു പറയാന്‍ ഞാനാരപ്പാ!)

സുമേഷ് ചന്ദ്രന്‍ said...

സജ്ജൂഭായ്,

അടിപൊളി!!

(ഇതൊരു പ്രിന്റൌട്ടിന്റെ സ്കാന്‍ഡ് കോപി ആണോ?? ബാക്ക് ഗ്രൌണ്ടില്‍ നെടുങ്ങനെ ഒരു ഫോള്‍ഡുള്ളപോലെ..)

പ്രകാശ് ഷെട്ടിയുടെ കാരിക്കേച്ചറുകളും കളറിംഗും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്!

സിമി said...

excellent! ithu thakarthu

വാല്‍മീകി said...

തകര്‍ത്തു.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കലക്കി പിന്നെ ഒരു കാര്യം
http://bp3.blogger.com/_r2qDmka_gcI/R6EzYq8iJJI/AAAAAAAABNw/WayPXqFKD9E/s1600-h/Vellinakshathram-+Mohd.+Sageer.jpg
ഇതില്‍ കാണിച്ചിരിക്കുന്ന ലിങ്ക്‌ വര്‍ക്കു ചെയ്യാത്തതിന്നാല്‍ കാണാന്‍ കഴിഞ്ഞില്ല

അതുല്യ said...

ഈ ചിത്രം എനിക്കു വല്യ സന്തോഷം തരും,..

സജ്ജീവ്, എനിക്ക് ചിത്രം വേണമെന്നില്ല, വെറുതെ ഒരു കടല്ലാസ്സില്‍ EMS ന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതിയത് കണ്ടാല്‍ പോലും, നിര്‍വ്^തിയുണ്ടാകും.

ഇ.എം.എസ്- ഇ.എം.സ് മാത്രം.

തോന്ന്യാസി said...

മനോഹരമായിരിക്കുന്നു

പോങ്ങുമ്മൂടന്‍ said...

ഈ ചിത്രം എന്നിലും സന്തോഷമുണ്ടാക്കുന്നു.

Peelikkutty!!!!! said...

ഈ ചിത്രം എനിക്കു വല്യ സന്തോഷം തരും, കാണുമ്പോഴൊക്കെ... :)

ഈ സെന്റന്‍‌സ് വായിച്ച് നിക്ക് ഒരുപാട് സന്തോഷായി!

Cartoonist said...

സുമേഷ്ചന്ദ്രന്‍ പറഞ്ഞത് ശര്യാ.

ഇതിന്റെ ഒറിജിനല്‍ ഫോര്‍മാറ്റിങ്ങില്‍ പോയി. എന്റെ ഗുരുനാഥന്‍ ശന്തനുവിന് ദക്ഷിണയായി തപാലില്‍ അയച്ച കളര്‍ കോപ്പി മേല്‍വിലാസക്കാരനില്ലാതെ ചെന്നെയില്‍നിന്ന് മടങ്ങിയത് വീണ്ടും സ്കാന്‍ ചെയ്തതാണിത്.

അപ്പു said...

സജീവേട്ടാ, നന്നായി.
അപ്പോ ഇപ്പോഴത്തെ വരയെല്ലാം ഫോട്ടോഷോപ്പിലാണോ?

Cartoonist said...

അതെ അപ്പു, എല്ലാ പുലികളെയും വരച്ച് സ്കാന്‍ ചെയ്തതിനുശേഷം ഫോട്ടോഷോപ് ചെയ്യുകയായിരുന്നു.

ശ്രീ said...

ഇതു ഞങ്ങള്‍ക്കും നല്ല സന്തോഷം തരുന്നു, സജ്ജീവേട്ടാ...
:)

കൃഷ്‌ | krish said...

നന്നായിട്ടുണ്ട് പട്ടഷാപ്പിലിരുന്നുള്ള കളികള്‍.
:)

ഇടിവാള്‍ said...

ഈ ചിത്രം എനിക്കു വല്യ സന്തോഷം തരും, കാണുമ്പോഴൊക്കെ... :)

ഇതു കണ്ട് എനിക്കും ഭയങ്കര സന്തോഷമായ്യി അണ്ണാ.. ഉഗ്രന്‍

sreedharan said...

athikemamayirikkunnu

മഴത്തുള്ളി said...

മാഷേ,

വളരെ നന്നായിരിക്കുന്നു ഈ കാര്‍ട്ടൂണ്‍. :)

Munna said...


Hey, you can earn money from your Blogs!. Yes, It's absolutely true, See my blog.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി