Monday, September 21, 2009
Saturday, September 5, 2009
ചെറായി വരകള്‍ : എളുപ്പപ്പുലി 2
എളുപ്പപ്പുലി 2 : സജി
പ്രാഥമിക സ്ക്രീനിങ്ങില്‍ത്തന്നെ നാലോളം ചുവന്ന പ്ലാസ്റ്റിക് കസേരകളെ പ്രാണഭയത്താല്‍ തഴഞ്ഞതിനു ശേഷം പ്രത്യേകം പറഞ്ഞു വരുത്തിച്ച മരബെഞ്ചിന്റെ ഇടതു ഭാഗം ഞാനൊന്നിരുന്നതും തീരദേശമണലിന്റെ അഗാധതയില്‍ താണുപോയതിന്റെ ഞെട്ടലില്‍നിന്ന് ഇതരബ്ലോഗര്‍മാരെ രക്ഷിക്കുന്ന ശ്രമത്തിലായിരുന്നു ഈയുള്ളവന്‍. ചെറായില്‍ വന്ന് ആദ്യ ‘ഹല’ പറയുന്നതിനു മുന്‍പെ സംഭവിച്ച ഈ ദുരന്തം ബ്ലോഗ് മീറ്റിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോ ആഹ്ലാദപൂര്‍വം തന്നെ അറിയിച്ചിരുന്നതായി പിന്നീട് കാപ്പിലാന്‍ ഫോണിലൂടെ കരഞ്ഞുകൊണ്ട് .....
എല്ലാം മറക്കാന്‍, മണലിലെ സിലിക്കേറ്റുകളെക്കുറിച്ച് ആലോചിക്കാന്‍ നോക്കി. രസതന്ത്രത്തില്‍
പാസ്സ്മാര്‍ക്കിന് ഏതാനും നിര്‍ണായക മാര്‍ക്കുകള്‍ കുറവുണ്ടായിരുന്നതുകൊണ്ട് അങ്ങനെയങ്ക്ട് ചിന്തിച്ചു വശാവാന്‍ കഴിഞ്ഞില്ല. വര്‍ണ്യത്തിലാശങ്ക തുടര്‍ന്നു. പിത്സമയത്ത്, ബിന്ദു എന്നും പീരിക്കുട്ടി എന്നും മനസ്സിലാക്കാന്‍ പോകുന്ന രണ്ട് ചഞ്ചലാക്ഷിമാര്‍ ദൂരത്തിരിപ്പുണ്ട്. അത് ചെറിയൊരാശ്വാസം. ഊണുകഴിക്കുന്നതിനിടെ ലോഹ്യം കൂടാം. തല്‍ക്കാലം കണ്ണോടുകണ്ണ് നോക്കാനുള്ള ത്രാണിയില്ല.ഇതിനിടെ, സംഭവം, ചെറായി പഞ്ചായത്തും അറിഞ്ഞിരിക്കുന്നു ! സുബാഷ് എന്നും പാവപ്പെട്ടവന്‍ എന്നും പേരുള്ള രണ്ട് കോണ്‍ഗ്രസ്സുകാര്‍ അതാ എത്തിക്കഴിഞ്ഞു. എന്നെ കണ്ടതും അവര്‍ പാഞ്ഞടുക്കുകയാണല്ലൊ... !
“എക്സ്ക്യൂസ് മി... വിറ്റാമിന്‍ ഡി അല്പം കുറഞ്ഞാല്‍ ചര്‍മ്മത്തിന് പ്രായം തോന്നും എന്നു പറയുന്നത് ശരിയാണൊ ? ധാരാളം വായനാശീലമുണ്ടാവാനിടയുള്ള കാര്‍ട്ടൂണിസ്റ്റായ താങ്കള്‍ ഒരുത്തരം തന്ന് എന്നെ രക്ഷിച്ചേ പറ്റൂ... പ്ലീസ് ”
ഞാന്‍ ഞെട്ടിവിറച്ചു. ഇതിനും തനിക്കുത്തരമില്ല. ബയോളജിയാണ് ഞാന്‍ പ്രീഡിഗ്രി തോല്‍ക്കാന്‍ മുഖ്യ കാരണം. അല്ല, ആരാണീ ശാസ്ത്രവിദ്യാര്‍ഥി ?
മണലില്‍ക്കിടന്ന കണ്ണുകളെ ഞാന്‍ മുകളിലേയ്ക്കു പായിച്ചു. അതാ, അങ്ങു ചക്രവാളത്തിനെതിരെ ഒരു നീളന്‍ രൂപത്തിന്റെ കറുത്ത സില്‍ഹൂട്ട്. മനുഷ്യനാവാന്‍ സാദ്ധ്യതയില്ല.
അങ്ങാരാണ് ? ഈ ലോകത്തുന്നാണെന്നു തോന്നുന്നേയില്ല.... ?!!!
ശരിയാണ്. ഞാന്‍ ബഹ്റീന്‍ ബൂലോകത്തൂന്നാണ്. എന്റെ കളര്‍ കണ്ടാലൂഹിക്കാമല്ലൊ.. എന്തേ കഴിഞ്ഞില്ല ?
അല്ല, അങ്ങ് സൂര്യനെതിരെ നിന്നിരുന്നെങ്കില്‍ എല്ലാം വ്യക്തമായേനെ.
സൂര്യനെതിരെ തലയുടെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്തു നിന്നത്, ആലോചിച്ചുറപ്പിച്ചിട്ടാണെന്നു തന്നെ കൂട്ടിക്കോ. എല്ലാം ഒരു ഞാന്‍ ഗന്ധര്‍വന്‍ ഇഫെക്ടിനു വേണ്ടിയായിരുന്നു. ഞാന്‍ ബഹറീന്‍ ബൂലോകത്തൂന്നാണല്ലൊ. ബഹറീന്‍ ബൂലോകത്തിന്റെ അഭിവാദനങ്ങള്‍ !
അല്ലാ നേരത്തെ വിറ്റാമിന്‍ ഡി യെപ്പറ്റി കൌതുകം പൂണ്ടത് ?
ബൂലോകത്തിലെ മറ്റുള്ളവരെപ്പോലെയല്ല. ഞങ്ങ ഫാമില്യായി ആര്യന്‍സാണ്. ഈ കളറിലാണ് ഞങ്ങടെ യു.എസ്.പി. ബൈ ദ ബൈ, നിങ്ങക്ക് ബഹറീന്‍ ബൂലോകത്തിന്റെ അഭിവാദനങ്ങള്‍ !
ഇതെപ്പോഴും പറയണമെന്നില്ല.
ങ്ഹാ.. വെയില് കൊണ്ടാല്‍ കളറ് പോവും. അല്പസ്വല്പം വിറ്റാമിന്‍ ഡി കിട്ടുന്നത് മെച്ചം. ചര്‍മ്മം ഉഷാറാവും. പക്ഷെ, കളറ് പോവും. എന്താപ്പൊ ചെയ്യുവ ?തല്‍ക്കാലം, ചര്‍മ്മത്തെ മറന്ന് കളറ് നിലനിര്‍ത്തൂ.
താങ്ക്യൂ. പിന്നെ... അഭിമാനികള്‍ ‘ഒന്നും വേണ്ട’ എന്നേ പറയൂ, എങ്കിലും, ഒന്നു ചോദിക്കട്ടെ. ഞാന്‍ അടുത്ത തവണ ബഹറീനില്‍നിന്ന് വരുമ്പോള്‍ അങ്ങേക്ക് എന്താണ് കൊണ്ടുവരേണ്ടത് ?
ഒന്നും വേണ്ട.
ഭാഗ്യ്... അല്ല. അപ്പൊ, കാണാം.
വൈകീട്ട്, മടങ്ങുന്ന വഴി ചെറായി ബീച്ച് റിസോര്‍ട്സിന്റെ ഗെയ്റ്റില്‍ നീളം കൂടിയ ഒരു ആര്യന്‍ ചില മദാമ്മകളോട് ഈ സ്റ്റൈലില്‍ നിന്ന് സംസാരിക്കുന്നതു കണ്ടു. (ചിത്രം 2 ശ്രദ്ധിക്കൂ)
Thursday, February 28, 2008
വരയന്‍പുലി : ബി. എം. ഗഫൂര്‍
Sunday, February 17, 2008
ആന 8 : മമ്മൂട്ടി
മൂന്നു കക്ഷികളില്‍ ഒരാളോടു മാത്രേ മിണ്ടീട്ടുള്ളൂ. ബാക്കി രണ്ടും വിശദീകരിക്കാനാവാത്ത സംഭവ ങ്ങളായി രേഖപ്പെടുത്തണം. അതിന്, ... പറഞ്ഞല്ലൊ, ... ഭാവന.... (ഇത്തിരി അമൃതാഞന്‍ പെരട്ട്യാ മതീന്ന്. മോന്റെ അള്‍ഷീമേഴ്സ് എല്ലാം മാറിക്കോളും , സംശ്യല്യ എന്ന് പൂജ്യ മാതാശ്രീ.)
മമ്മൂട്ടിയും എന്റെ സിദ്ധാണിയും ഒരു പോല്യാ. രണ്ടും മലന്നു കെടക്കണം, പക്ഷെ.
കക്ഷികള്‍ ഒറക്കം പിടിച്ചാ, നമ്മള് കാല്‍ക്കീഴില്‍ പതുങ്ങിയിരിക്കണം. ITI / ITC/Polytechnicഇലൊക്കെ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സ് പെട്ടെന്നു പോയി പാസ്സായി വന്നാല്‍ ഇനി പറയാന്‍ പോകുന്ന പ്രവൃത്തി തീര്‍ത്തും ആസ്വദിക്കാനാവും.
റോഡ് സര്‍വേക്കാര് പിള്ളേര്‍ തിയോഡലൈറ്റീക്കൂടെ നോക്കുന്നപോലെ, ഇപ്പൊ 120 ഡിഗ്രീ കോണില്‍ ചെരിഞ്ഞു കിടന്നുറങ്ങുന്ന കാല്‍ തള്ളവിരലുകള്‍ക്കിടയിലൂടെ നേരെ മുമ്പോട്ടു നോക്കുക. ഇതു ചെയ്യുമ്പോള്‍, ജീവനില്‍ കൊതിയുള്ളവര്‍ അസ്വസ്ഥരാവും. ആത്മഹത്യാ പ്രവണതയുള്ളവരാണെങ്കിലോ, പറയാനുമില്ല. ഏതാനും അടി ദൂരെ കാണുന്ന ആ രണ്ടു കറുകറുത്ത ഗുഹകളിലേയ്ക്കു നടന്നടുക്കാന്‍ തോന്നും. സുകൃതത്തില്‍ ഹരികുമാര്‍ ‘എന്നാ, ശരി പിന്നെ കാണാം’ ന്നും പറഞ്ഞ് നിഷ്ക്കളങ്കനായ മമ്മൂട്ട്യെ ഒരു ടണലിലേയ്ക്ക് പറഞ്ഞുവിടുന്നില്യെ. അതന്നെ.
എന്റെ മോന്റെ കാര്യം ഇതുവരെ ശരിയായിട്ടില്ല. 2.Pai.R ഫോര്‍മുലയനുസരിച്ച്, ഒരു 10 സെന്റിമീറ്ററില്‍ മിനുസം വരും ഒരൊറ്റ മൂക്കോട്ടയുടെ മാത്രം ചുറ്റളവ് എന്ന മിസ്റ്റര്‍. പരിവൃത്തം.
ആന 7 : ശ്രീനിവാസന്‍
ലോകസിനിമാരംഗത്തു തന്നെ എന്നേക്കാള്‍ പൊടി പൊക്കം കുറവുള്ള നാലഞ്ചു പേരില്‍ ഒരാളാണ് ഈ ശ്രീനിമാസന്‍ എന്ന് ആദ്യമേ തന്നെ സന്തോഷപൂര്‍വം രേഖപ്പെടുത്തിക്കൊള്ളട്ടെ. ആ അറിവിന്റെ ബലത്തിലാണ്, 17 കൊല്ലം മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് കവടിയാറിലെ ആപ്പീസിനു തൊട്ടടുത്ത ഷോപ്പിങ്ങ് കോമ്പ്ലെക്സില്‍ രാത്രി 2 മണിക്ക് ഷോട് റെഡിയാവുന്നതും കാത്ത് ഒരു തമിഴന്‍ ലോറിയുടെ മുമ്പില്‍ ചാരിനില്‍ക്കുന്നതു കണ്ട ഇദ്ദേഹത്തെ ഞന്‍ പിറകിലൂടെ സമീപിച്ചത്. ‘ഹല്ലല, ചേട്ടാ’ എന്നു തോളത്തു തട്ടാനായിരുന്നു മുന്നുദ്ദേശം.ഞാന്‍ നടന്നടുക്കുകയാണ്. അടുത്തോണ്ടിരിക്കുണൂ. ഇതാ, അടുത്തു കഴിഞ്ഞൂ. പെട്ടെന്ന് …. ഭയങ്കരനൊരു അലര്‍ച്ചയാണ് – നിക്കവിടെ !$#@#^%#&$&&***??.
തിരിഞ്ഞുനോക്കി ശ്യാമളന്‍ ഒരൊറ്റ ഉപദേശം : നിങ്ങക്ക് വല്ല, പ്രകൃതി ചികിത്സയ്ക്കും പോയ്ക്കൂടേഷ്ടാ ? മനുഷ്യരെ, പേടിപ്പിക്കാന്‍ …
മരമായിപ്പോയ ഞാന്‍ വന്ന ദൂരം പിറകിലോട്ട് നടന്നു തീര്‍ക്കാന്‍ തീരുമാനിച്ചില്ല, സി.ഐ.ഡി. ദാസന്‍ ഐസായി. “ഇനി വല്ലതും വേണെങ്കി, നമുക്കിടയിലുള്ള ഭൂമി സംഭാവനയായി തരാം.“
ഞാന്‍ ചോളിക്കണ്ണു വെച്ച് അളന്നു നോക്കി : മൈ ഗോഡ് ! കൃത്യം മൂന്നടി !
നൂറേ നൂറില്‍ ഓടി ഓഫീസ് മതിലിനു മുകളിലൂടെ നോക്കുമ്പൊ, അതാ മഹാബലി എന്നെ നോക്കി ഇളിക്കുന്നു !
***************
പിന്നെ, ആ ശബ്ദം കേള്‍ക്കുന്നത് 2 കൊല്ലം മുമ്പ്. ഫോണിലൂടെ ആ ചതഞ്ഞ പരുക്കന്‍ ശബ്ദം. നിങ്ങടെ ഫോണീന്ന് എന്റെ മൊബൈലിലേയ്ക്ക് ഒരു തെറിവിളി വന്നല്ലൊ.
മണ്ഡലക്കാലമാണ്, മറ്റൊരു വിളീ പണ്ടും പതിവില്ല, എന്ന് ചിരിയോടെ ഞാന്‍.
ബ്ലഡി ഫൂള്‍…
എന്ത് ? ഞാന്‍ ഈഗോവിനെ അഴിച്ചുവിട്ടു.
എന്നാണയാള്‍ വിളീച്ചത്…
അത്യപൂര്‍വമായ പ്രതികരണമാണ്. ഓഫീസില്‍ ആരും ചെയ്യില്ല. എങ്കിലും, എനിയ്ക്കാളെ മനസ്സിലായി..
കേസ്സുകളുടെ സ്ക്രൂട്ടിനിയുടെ തിരക്കിലാണ് എല്ലാരും. ആ ടെന്‍ഷനില്‍ ഇനി ആരെങ്കിലും എന്തെങ്കിലും…
അതിനും മറുപടിയ്ക്കും ഇടയ്ക്കുള്ള സമയം കൊണ്ട് പി.ടി.ഉഷ 2 മീറ്റര്‍ കവര്‍ ചെയ്തിട്ടുണ്ടാവില്ല.
“അപ്പൊ, ടെന്‍ഷന്‍ വന്നാല്‍ ഇങ്കം ടാക്സുകാര് ബ്ലഡി ഫൂള്‍ എന്ന് പിറുപിറുത്തുകൊണ്ടിരിക്കും അല്ലെ ?”.
അതാ വിന്റേജ് ശ്രീനിവാസന്‍ ! പക്ഷെ, എന്റെ റിഫ്ലെക്സ് ചിരി കേക്കാന്‍ അങ്ങേര് നിന്നില്ല.
"ക്യൂ" വിലാണോ !
കൊച്ചി |




