Tuesday, May 20, 2008

പുലി 117 : അശോക് കര്‍ത്ത

അശോക് കര്‍ത്ത വലിയ കോട്ടയുടെ മുറ്റത്തെത്തിയപ്പഴേ പുരാതനന്‍ എന്നു തോന്നിച്ച (ചിത്രം ശ്രദ്ധിക്കൂ) കാരണവര്‍ കൈ കാണിച്ച് തടഞ്ഞു.

ആകെ ഒരു പിത്തസ്വഭാവാണല്ലൊ. ആയുര്‍വേദത്തില് ഇതിന് മരുന്നുണ്ട്. ആയുര്‍വേദത്തിലേ ഉള്ളൂ താനും . ഒരു കഴിഞ്ച് എടുക്കട്ടെ ?

ഇപ്പൊ ഏതായാലും വേണ്ട. എനിക്ക് ആ മഹാനെ കണ്ടാ മാത്രം മതി.

വരയ്ക്കും എന്ന് പ്രഭ പറഞ്ഞു. എങ്കില്‍ എന്റെ മുഖമൊന്നു പകര്‍ത്തു.

പകര്‍ത്തി. കൈ മാറ്റും മുന്‍പ് ചെവിയില്‍ മന്ത്രിച്ചു.

അടുത്ത ജംക്ഷനില്‍ നില്‍ക്കുന്നവനെ കണ്ടാല്‍ ഒന്നു തൊടുക്കാന്‍ തോന്നും. ഒന്നിനും പോണ്ട. ഒരു മന്ത്രം ഉപദേശിക്കാം. സു, സു, എന്നു വിളിച്ച് ആള്‍ടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്ക്വ. തിരിഞ്ഞു നോക്ക്യാല്‍ ഭാഗ്യായി. ഇനി ദക്ഷിണ വെച്ചോളൂ. ധൈര്യായിട്ട് രണ്ടാം റൌണ്ടില്‍ പ്രവേശിച്ചോളൂ.

5 comments:

ഫസല്‍ ബിനാലി.. said...

ഇതും പുലിയോ?

കുഞ്ഞന്‍ said...

സജ്ജിവ് ഭായ്,

ഇതും തനി കേരള സ്റ്റൈല്‍..അന്യം നിന്നുപോകുന്ന സ്റ്റൈല്‍...

ഒന്നുരണ്ടു വരികൂടി ഉണ്ടായിരുന്നെങ്കില്‍...

അശോക് കർത്താ said...

അദ് (പടം) ഞാനല്ല എന്ന് സന്തോഷ് മാധവന്‍ സ്ടൈലില്‍ ഒന്ന് കാച്ചിയാലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാ ചില സിസ്റ്റേഴ്സിന്റെ (ആശുപത്രിയിലേയല്ല) ഇ-മ്മെയിലുകള്‍ വന്ന് തുടണ്‍ഗിയത്! റൊമ്പ പ്രമാദമാന പടം! ഞാനങ്ങ്ട് കോരിത്തരിച്ച് പോയ്യെ.....ഉടന്‍ തന്നെ അത് ബെട്ടി ഓര്‍ക്കുട്ടില്‍ ഒട്ടിച്ചു. ഇപ്പോ ഇന്‍ബോക്സ് നെറഞ്ഞു കവിഞ്ഞെറ്റപ്പാ....

പപ്പൂസ് said...

കണ്ണൂരാന്‍പുലി മാത്രം അത്രക്കങ്ങട്ട് മാച്ചായില്ലാന്ന് ഒരു തോന്നല്‍... ;-)

ബാക്കിയെല്ലാം കലക്കി. വിശിഷ്യാ, തോന്ന്യാസിയുടെ ചിരിയും പ്രദീപ്കുമാറിന്‍റെ മൈക്കും പിടിച്ചുള്ള നടപ്പും ഡിറ്റോ!

ലൈവ് മലയാളം said...

നല്ല പോസ്റ്റ് !
ഇനിയും പ്രധീക്ഷിക്കുന്നു.

ലൈവ് മലയാളം

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി