Wednesday, July 9, 2008

തിരോന്തരം ബ്ലോഗ് മീറ്റ്

തിരുവനന്തപുരം ബ്ലോഗ് മീറ്റിനെക്കുറിച്ച് എഴുതണം (2 തവണ) എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് മാസം കഴിഞ്ഞു . ഏതാണ്ട് പത്തു പതിനേഴ് തീര്‍ത്തും ഉദ്വേഗജനകങ്ങളായ സന്ദര്‍ഭങ്ങള്‍ ഞാന്‍ കൊറേ ദിവസത്തോളം ഓര്‍ത്തുവെച്ചിരുന്നു. അവയില്‍ ഒട്ടുമുക്കാലിലും ഒരേ ഒരാള്‍ തന്നെയായിരുന്നല്ലൊ നായകന്‍.....
* * *
“ ഒട്ടുമുക്കാലും എന്നല്ല , കിറുകൃത്യം കണക്ക് ഞാനെടുത്തിട്ടുണ്ട്. ഞാനത് മലേഷ്യക്ക് അയച്ചുകൊടുത്തിട്ടൂണ്ട്. കേക്കണൊ ? പറയണൊ ? ഞാന്‍ പറഞ്ഞൂടട്ടെ ? (അവസാന‍ 3 ചോദ്യങ്ങള്‍ റിപ്പീറ്റ്). എല്ലാരും കേള്‍ക്കിന്‍. തൊണ്ണൂറ്റെട്ടേ പോയന്റ് യ്യാഴ്, ന്യാല്, മ്യൂന്ന്, പ്യൂജ്യം, ഒയ്മ്പത് ആണത്രെ ആ കിറുകൃത്യം ശതമാനം”.
എന്തായിരുന്നു ട്രേയ്നില്‍ ബഹളം ! നടന്‍ ഗോപി നടന്നുവരികയാണെന്നേ തോന്നൂ. ശബ്ദത്തിന് അതേ ടെക്ശ്ചര്‍ ! ഡെലിവെറിയില്‍ ഈ ലേഖകനെ ഫോട്ടോഫിനിഷില്‍ തോല്‍പ്പിച്ചേക്കും .
“ആരാണാവൊ കക്ഷി ? ” മുകളിലെ മരംകൊണ്ടുള്ള ലഗ്ഗേജ് റാക്കിന്റെ വിടവിലൂടെ നേരെ താഴത്തെ ഒരു സംഭവത്തിലേയ്ക്ക് അരമണിക്കൂറായി നോക്കിക്കൊണ്ടിരുന്ന മഞ്ഞഷര്‍ട്ടുകാരനോട് ആരായാമെന്നുവെച്ചു. വിടവ് പേനകൊണ്ട് മാര്‍ക്ക് ചെയ്ത് അയാള്‍ എന്നെ നോക്കിദഹിപ്പിച്ചു.
അതോ, ദി ഫാര്‍മറ് എന്നൊരാളാണെന്നാ കേക്ക്ണ്. നിങ്ങള്‍ പ്വായി നോക്കിന്‍ന്ന്..
കോലാഹലം ഇപ്പൊ അടുത്ത ബോഗിയിലെത്തിയപോലെ.... ഇതിനിടെ നാലു പീച്ഛേ മൂഡും അഞ്ചോളം “ച്ഛുപ്പ്”ഉം കേട്ടിരിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാണ്. എനിക്കാണെങ്കില്‍ സ്വതവേ പരിഭ്രാന്തിയുള്ളതുകൊണ്ട് വെല്യ ടെന്‍ഷനില്ല .
ഞാന്‍ നോക്കുമ്പോള്‍ മഞ്ഞ ഷര്‍ട്ടുകാരനും അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കണ്ടു. ഫോക്കസ്സിങ്ങ് പ്രോബ്ലം ! താഴത്തെ സീറ്റില്‍ ഒറ്റയ്ക്കു മലച്ചിരുന്ന തമിഴത്തി സൈഡ് പോസെടുത്തിരിക്കുന്നു.
അതുവരെ, ഹൃദയത്തിലേയ്ക്ക് ചറപറാ വിട്ട അമ്പുകള്‍, ഇപ്പോള്‍ കക്ഷം വഴി റൂട്ട് മാറ്റിവിടേണ്ടിവന്ന സങ്കടത്തില്‍ മഞ്ഞ എന്റെ നേരെ അറിയാതെ നോക്കിപ്പോയി.
എന്താ ഒരു മ്ലാനത ?
ഏയ്, ഞാനോരോരോ ലോകകാര്യങ്ങളെക്കുറിച്ച് ആലോചിക്യായിരുന്നു. എന്താ ഇതിനൊക്കെ ഒരര്‍ഥം !
പെട്ടെന്ന്, ഒരര്‍ഥം വീണുകിട്ടി. താഴെ തമിഴത്തി ഒന്നനങ്ങീന്ന് തോന്ന്യൊ ? ശബ്ദമുണ്ടാക്കാതെ, മോളില്‍ മഞ്ഞ കമഴ്ന്നുകഴിഞ്ഞിരുന്നു.
* * *
ആരെയും ഭാവ.. സോറി കിടിലം കൊള്ളിക്കുന്ന ഒരു “സാവ്ധാന്‍” കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. ഞാന്‍ അലറിവിളിച്ചു. ആരാ ?
“ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ടൊ ? ”
(തുടരും)

4 comments:

Cartoonist said...

ആരെയും ഭാവ.. സോറി കിടിലം കൊള്ളിക്കുന്ന ഒരു “സാവ്ധാന്‍” കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. ഞാന്‍ അലറിവിളിച്ചു. ആരാ ?
“ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ടൊ ? ”

krish | കൃഷ് said...

‘ജയ് ജവാന്‍ ജയ് കിസ്സാന്‍’

:)

ഏറനാടന്‍ said...

കിസാന്‍ ജീത്ത് ഹോ!

ദിലീപ് വിശ്വനാഥ് said...

നിങ്ങളുടെ വര എഴുത്തായിമാറുമ്പോള്‍ കൂടുതല്‍ ചിരിക്കാനുണ്ട് സജീവേട്ടാ..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി