Wednesday, November 12, 2008

അടുത്താഴ്ച്ച മുതല്‍ ഞാന്‍ ‍‍ ബ്ലോഗ്രാഫിക് നോവലിസ്റ്റ്‍

പതിനെട്ടാം വയസ്സിനകം മലയാളത്തിലും ഇരുപതില്‍ ഇംഗ്ലീഷിലും ഓരോ പുസ്സം നീ എഴുതീരിക്കണം ’ എന്ന് നാടന്‍ കൃഷിക്കാരനും ഫലിതശിരോമണിയുമായ എന്റെ അച്ഛന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുമായിരുന്നു.

അപ്പോഴൊക്കെ, കാര്‍ട്ടൂണ്‍ വഴി സാഹിത്യനിയോജകമണ്ഡലങ്ങളില്‍ നിന്ന് പെട്ടെന്ന് തെരഞ്ഞെടുക്കപ്പെടാവുന്നതേയുള്ളൂന്ന് ഞാന്‍ നിസ്സാരമായി ഒരു പടം വരയ്ക്കും.

എന്റെ രണ്ടോളം കണ്ണുകളടയും മുമ്പ് തടിയനും പഞ്ചപാവവുമായ നിന്നെ പത്രാധിപന്മാര്‍ പഞ്ചറാക്കില്ലെന്താണുറപ്പ് എന്ന് അച്ഛന്‍.

ഞാന്‍ നേരത്തെ ഏറ്റുപറഞ്ഞിരുന്ന പോലെ, ലോക്കല്‍ പോസ്റ്റ്മാന് ഞങ്ങളുടെ വീട്ടിലെത്തുമ്പോള്‍ ഇഞ്ചി-മുളക്-നാരകത്തിലയിട്ട ഒരു സാക്ഷാല്‍ സംഭാരം കുടിച്ചപോലെ തോന്നീരുന്നുപോലും ! “ പത്രാധിപര്‍, കലപില കലപില ” എന്നെഴുതിയ നീളന്‍ കവറുകള്‍ എനിക്കു കൈമാറിക്കഴിയുമ്പഴേയ്ക്കും ആദ്യം ശങ്കുണ്ണ്യേട്ടനും പിന്നെ പിന്തുടര്‍ച്ചക്കാരും
സംഭാരം കുടി തുടങ്ങും മുമ്പേ ആഹ്ലാദശബ്ദങ്ങള്‍ പുറപ്പെടുവിക്കുമായിരുന്നു.

അച്ഛന്‍ ദിവ്യജ്ഞാനിയായിയിരുന്നു. ഞാന്‍ ബാലമാസികളിലെയോ, തുടര്‍ന്ന്, മ വാരികകളിലെയോ ആര്‍.കെ. ലക്ഷ്മണ്‍ ആയില്ല. കുറച്ചു കൂടി വെയ്റ്റ് ചെയ്ത് നോക്കി, ഇനി ഇരുന്നിട്ട് കാര്യമില്ല എന്ന് ദീര്‍ഘദൃഷ്ടിയില്‍ കണ്ടപ്പോള്‍ ഞാമ്പൂവ്വാ എന്ന് പുറത്തു തട്ടി ഒന്നു പുഞ്ചിരിച്ചിട്ട് എന്റെ വീട്ടിലെ ലോകമറിയാതെപോയ ആദ്യ ഫലിതക്കാരന്‍ ‍എങ്ങോട്ടോ സിംപ് ളി ഡിസപ്പിയേഡ്.

ഒരു വ്യാഴവട്ടം തീര്‍ന്നു. ദിവസം അമ്പതു തവണയെങ്കിലും ആ മനുഷ്യനെ ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരാള്‍ പിന്നീട് ബ്ലോഗ്ഗറാവാന്‍ തീരുമാനിക്കുന്നു.

എല്ലാര്‍ക്കും അന്തല്യാത്ത നന്ദി, ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രം സിദ്ധിച്ചവര്‍ക്ക് സ്മൈലികള്‍, തരുണീബ്ലോഗിണീമാര്‍ക്ക് ഗാഢാലിംഗനങ്ങളും‍...
****************************************

കുറേക്കാലമായി ഒരു ഗ്രാഫിക് നോവലെഴുതണമെന്നു വിചാരിക്കുന്നു. റാം മോഹന്‍ പാലിയത്ത് എന്നെ കണ്ടാല്‍ “ റെഡ്യായൊ മാഷെ? ” എന്ന് അക്കരെനിന്നേ കൂക്കുവിളി തുടങ്ങീട്ട് മാസം ആറായി. തല്‍ക്കാലം, ഊണേശ്വരം അടക്കമുള്ള നമ്മുടെ പാവം ബ്ലോഗ്രാമങ്ങളേം തദ്ദേശീയ ഗ്രാമീണരേം പറ്റി ഖണ്ഡശ: വരച്ചാല്‍‍ തന്റെ വായടയ്ക്കാം എന്ന് ദൂതന്‍ വശം പാല്യത്തച്ഛന്‍. എന്നാല്‍ , വൈകിക്കണ്ട എന്ന് ഈയുള്ളവനും തോന്നി.

മനസ്സില്‍, ഇപ്പോള്‍ കഥാപാത്രങ്ങള്‍ അങ്ങനെ തെളിഞ്ഞിട്ടില്ല. വല്ല രൂപോണ്ടൊ ? ലാലിന്റെ വേഷം ആര്‍ക്ക് ? സ്ഥിരം ഭാസി-ബഹദൂറായി ആരെങ്കിലും കൈപൊക്കുമോ ? അനോനികളെക്കൊണ്ട് ‍ ആകാശത്തൂന്ന് സ്ഥിരമായി വൃഷ്ടി നടത്തിക്കേണ്ടത് പുഷ്പമോ ഇഷ്ടികകളോ ? വിവാദരംഗങ്ങളില്‍ പെര്‍മനെന്റ് ജഡ്ജിമാരും ബഹളക്കാരും ആരൊക്കെ ? അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.


ആരും പേടിക്കണ്ടാന്ന്.. ഏതായാലും, അടുത്താഴ്ച്ച മുതല്‍ പൂശു തുടങ്ങും.

68 comments:

Cartoonist said...

കുറേക്കാലമായി ഒരു ഗ്രാഫിക്
നോവലെഴുതണമെന്നു വിചാരിക്കുന്നു.

മനസ്സില്‍, ഇപ്പോള്‍ കഥാപാത്രങ്ങള്‍ അങ്ങനെ തെളിഞ്ഞിട്ടില്ല. വല്ല രൂപോണ്ടൊ ? ലാലിന്റെ വേഷം ആര്‍ക്ക് ? സ്ഥിരം ഭാസി-ബഹദൂറായി ആരെങ്കിലും കൈപൊക്കുമോ ? അനോനികളെക്കൊണ്ട് ‍ ആകാശത്തൂന്ന് സ്ഥിരമായി വൃഷ്ടി നടത്തിക്കേണ്ടത് പുഷ്പമോ ഇഷ്ടികകളോ ? വിവാദരംഗങ്ങളില്‍ പെര്‍മനെന്റ് ജഡ്ജിമാരും ബഹളക്കാരും ആരൊക്കെ ? അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

ആരും പേടിക്കണ്ടാന്ന്.. ഏതായാലും, അടുത്താഴ്ച്ച മുതല്‍ പൂശു തുടങ്ങും.

അതുല്യ said...

ബിന്ദു പണീക്കറ്ടെ റോള്‍ നമ്മക്ക് അങ്ങട് മാറ്റി വയ്ക്കട്ടോ. യാത്ര പോകുന്നു, പെട്ടന്ന് തന്നെ തിരിഛ് വരേം ചെയ്യും. അപ്പോഴേയ്ക്കും ആര്‍ക്കെങ്കിലും കൊടുത്ത് കളയല്ലേ സര്‍.

ബഹുവ്രീഹി said...

Khodugai maashe..

Ugran Idea...

Blographic novelil enikkoru role tharuo? varayaan peeteelyenkil vaakyathil prayogichaalum mathi.

Kvartha Test said...

നല്ല ആശയം മാഷേ. :-) ഈയുള്ളവന്‍ ആയിരം കണ്ണുമായി കാത്തിരിക്കാം...

പാമരന്‍ said...

'മേഘനാദന്‍' ന്നൊരു ഇഷ്ടന്‍ ല്യേ സിനിമേല്‌. മ്പളെ പയേ ബാലന്‍ കെ. നായര്‍ടെ സല്‍പുത്രന്‍? പേരു മേഘത്തിനേപ്പോലെ ഗര്‍ജ്ജിക്കുന്നവന്‍ന്നും ശബ്ദം ഒരു കീ കീ ന്നും? ആ പൊയയും കടന്നിലുമൊക്കെ ണ്ടേയ്‌. അയാള്‍ക്കു പറ്റ്യ റോളു വല്ലോം ഉണ്ടെങ്കില്‌ അയാളെ നോക്കണ്ടാ, ഞാന്‍ ഫ്രീ ആയിട്ടു അഫിനയിച്ചു ഉസ്സാറാക്കിത്തെരാം ന്നു പറഞ്ഞു വെര്വേര്ന്നു. ന്തേയ്‌?

Cartoonist said...

അതുല്യേയ്യ്,
ശരി, ആദ്യ റോള്‍ ഭവതിക്ക്...
ബഹൂ,
ആസ്റ്റെറിക്സ്- ഇലെ കേക്കോഫോണിക്സ്-നെ പ്പോലെ ആക്ക്യാലൊ ? സ്വരസ്ഥാനം ചോദിക്കുമെന്നു പേടിച്ച് ആര്‍ക്കും ഒരു സിമ്പിള്‍ ഡയലോഗു പോലും ശങ്കയില്ലാതെ പറയാന്‍ പറ്റാണ്ടാക്കിയ ഒരുത്തന്‍ ?

കാപ്പിലാന്‍ said...

ങി..ങി ...ങി ...എച്ചും ബേണം റോള്‍ .

പപ്പൂസ് said...

എങ്കിലും എന്‍റെ കോവാലകൃഷ്ണാ...! ഇപ്പളെങ്കിലും സമയം കണ്ടെത്തീലോ. വെയ്റ്റ് ചെയ്ത് വെയ്റ്റ് ചെയ്ത് അടിയന്‍റെ ബോഡി വെയ്റ്റ് കൂടി. ഗ്രാഫിക് നോവല്‍ കണ്ടും കേട്ടും മണത്തും രുചിച്ചും തട്ടിയും മുട്ടിയുമൊക്കറിയാന്‍ പഞ്ചേന്ദ്രിയങ്ങളില്‍ പോളിഷടിച്ചു കാത്തിരിക്കുന്നൂ. പൂശാ... :-D

nandakumar said...

ഈയ്യുള്ളവനും ഒരു ബ്ലോഗറാണെയ്. ആര്‍ക്കും അറിയില്യാന്നൊള്ളൂ.. ഒരു ചെറിയ റോളെങ്കിലും??? ഉം ഉം?? (അതോ ഇതൊക്കെ ഒരു കെല്‍പ്പ് റോളാണോ?)

Siju | സിജു said...

സംഭവം ഒരു സംഭവമാകട്ടേ എന്ന് ആശംസ :-)

വേണു venu said...

ബ്ലോഗ്രാഫിക് നോവല്‍ ചിരിയുട മാലപ്പടക്കങ്ങള്‍ ആകട്ടെ. ആശംസകള്‍.

ജിസോ ജോസ്‌ said...

ആശംസകള്‍ !

ശ്രീവല്ലഭന്‍. said...

ആശംസകള്‍!

ആദ്യം സ്ക്രിപ്റ്റ് കണ്ടിട്ട് റോള്‍ എടുക്കണോന്ന് തീരുമാനിക്കാം :-)

കൊച്ചുത്രേസ്യ said...

പോരട്ടങ്ങനെ പോരട്ടെ.. കാർട്ടൂ ലച്ചം ലച്ചം പിന്നാലെ..
അതിസുന്ദരിയും സുശീലയുമായ നായികാ കഥാപാത്രമായി ആളെ ആവശ്യമുണ്ടെങ്കിൽ... (വിനയം)

G.MANU said...

ആശസകള്‍ മച്ചാ.

റോള്‍ വേണേല്‍ പറയാന്‍ മടിക്കരുത്.. :)

പ്രയാസി said...

എല്ലാ വിധ ആശംസാസും..:)

ഓടോ: ആ സുന്ദരിയും സുശീലയുമായ കൊച്ചിനെ ലൈനടിക്കുന്ന വല്ല റോളും ഉണ്ടെങ്കില്‍..(അതി വിനയം..;)

Dinkan-ഡിങ്കന്‍ said...

കൂലിത്തല്ല്, വലിയ ബലാല്‍സംഘം, ചെറിയ ബലാല്‍സംഘം , കണ്ണുരുട്ടി പേടിപ്പിക്കല്‍, പത്തുനിലയുടെ മുകളില്‍ നിന്ന് ചാടി താഴെയിറങ്ങല്‍, വാരിക്കുഴിയില്‍ നിന്ന് ആനയെ രക്ഷിക്കല്‍ എന്നിങ്ങനെയുള്ള തുഛമായ സാഹസിക രംഗങ്ങള്‍ക്ക് വേറേ ആളെ തപ്പണ്ട
ഫ്രീ ആയി അഭിനയിച്ചു തരും

krish | കൃഷ് said...

ഹായ് എന്നാ പിന്നെ അങ്ങ്ട് തൊടങ്ങ്യാ..
കാര്‍ട്ടൂണിസ്റ്റ് എന്ന പേര്‍ മാറ്റി ‘നോവലിസ്റ്റ്’ എന്നാക്കുമോ.
റോളുകളെല്ലാം കൊടുത്തുകഴിഞ്ഞോ. അപ്പോ നിക്കണോ പോണോ.

Cartoonist said...

ശ്രീ,
കണ്ണായിരം അല്ലെ ? കാര്‍ത്തവീര്യാര്‍ജ്ജുനന്റെ പാത്രസൃഷ്ടി നടത്ത്യാലൊ:)

പാമരന്‍-ആം പാട്ടുകാരാ,
പക്ഷെ താങ്കളുടെ ഒരു പടം കിട്ടീര്‍ന്നെങ്കില്‍..

കാപ്പിലാനെ,
എന്‍ എന്‍ ‘കെ’ പിള്ള എന്നൊരു കഥാപാത്രണ്ട്. പിടിവലിക്കണൊ ?

പപ്പൂസെ,
ഞാനും പരിഭ്രാന്തനാണ്..

നന്ദകുമാറെ,
ആ ഉണ്ടക്കണ്ണും വെച്ച് മധൂന്റെ ജാതി ഓരോ പുരികോം പൊക്കീം താത്തീം ഒരു ആറു ബോക്സ് പിടിച്ചു നിക്കാമ്പറ്റ്വൊ ? എങ്കില്‍, റെഡി..

സിജൂ,
സംഭവാമി .... യുഗേ(2)

വേണ്വോ,
സിംപ് ളി നന്ദി :)

കേരളാഇന്‍സൈഡ് ഡോട് നെറ്റെ,
പ്രജാക്ഷേമതല്‍പ്പരനായ തസ്ക്കരന്റെ റോള്‍ നിങ്ങക്ക്.. :)

തക്കുടു,
കൈപ്പറ്റി , നന്ദി :)

ശ്രീവല്ലഭന്‍,
സ്ക്രിപ്റ്റിന്റെ ക്യാസ്സില്‍ അടൂരിന്റെ ജാത്യാ... പ്രൊഡ്യൂസര്‍ പൊട്ട്യാലും, കടലാസ്സു കൈമാറില്ല :)

ഹെന്റെ കൊച്ചുത്രേസ്സ്യെ,
യൂറേക്കാ, യൂറേക്കാ ! (ബോധം കെടുന്നു)

ജീ മന്വൊ,
ആ മൊബ്: നമ്പര്‍ ഒന്നു മെയില്‍ ചെയ്യണേ.
റോള്‍ക്കാര്യം ഏറ്റെന്ന് :)

പ്രയാസീ,
നാട്ടില്‍ വന്ന് ജാതകോം കൊണ്ടു നടക്കണ കണ്ടപ്പോല്‍ ‘നിഷ്പ്രയാസീ’ എന്നു വിളീക്കാന്‍ പോയതാ.. ഒരു നൂറവസരങ്ങള്‍ ദീവാളി കുളിച്ചവനേ...6 മാസം കൂടി വെയ്റ്റ് ചെയ്യും.. കഴിഞ്ഞാല്‍‍, ദുശ്ശാസനന്റെ ക്ലൈമാക്സ് റോള്‍ മറ്റാര്‍ക്കൂല്ല്യ.

ഡിങ്കാ,
പ്രയാസീ, സോറി, ചെറിയബലാത്സംഗകുറുപ്പ് എന്നൊരു കഥാപാത്രം എന്നെങ്കിലും പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അത് മറ്റാര്‍ക്ക്വല്ല.

കൃഷെ,
ഒരു ഹിമാചല്‍ കര്‍ഷക-ബ്ലോഗ്ഗറുടെ റോള്‍ മത്യൊ ? :)

എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!
ഈ മാധ്യമം എനിക്കു പ്രിയപ്പെട്ടതാണ്.

കാളിയമ്പി said...

എനിയ്ക്കും ഒരു റോള്‍..
ഒരു റോള്‍ റൊയിസ് വാങ്ങിത്തരാം.:)

കാപ്പിലാന്‍ said...

കാപ്പിലാനെ,
എന്‍ എന്‍ ‘കെ’ പിള്ള എന്നൊരു കഥാപാത്രണ്ട്. പിടിവലിക്കണൊ

YEs ..poratte :)

കാര്‍വര്‍ണം said...

അതിപ്രശസ്തയായ വനിതാ ബ്ലോഗറ്രുടെ വേഷം.....

വിളീക്കാൻ മടിക്കണ്ട. :)

Visala Manaskan said...

സന്യാസത്തിനാണ്. സന്യാസിയുടെ റോള്‍ പുറത്ത് പോയാല്‍ ശാപം ഉറപ്പ്.

Visala Manaskan said...

‘ല’

Cartoonist said...

അംബീ,
അംബിയ്ക്കെന്നത്തേയും പോലെ മെയിന്‍ ഡാക്കിട്ടറുടെ ഗൂഢരഹസ്യങ്ങള്‍ പുറത്തെയ്ക്കു വലിച്ചിടുന്ന ആന്റി-ഡാക്കിട്ടറുടെ റോള്‍.

കാര്‍വര്‍ണ്ണം,
ഞാന്‍, മിസ്സ് വര്‍ണ്ണം എന്നു വിളിക്കണോ,
മിസ്റ്റര്‍ കാര്‍മേന്‍ എന്നു വിളിക്കണോ,
അതോ മിസ്സിസ്സ് കാര്‍വേണീ എന്നു വിളിക്കണോ ?
ഒരു പടം കിട്ടിയിരുന്നെങ്കില്‍....

വിശാലം,
നമ്മടെ കാഞ്ഞിരപ്പിള്ളീല് പഴേ തൂക്കുപാലഠിന്റെ അടീലോ മറ്റൊ ഒരു സിദ്ധന്‍ ഉണ്ടായിരുന്നെങ്കില്, ആ റോള്‍ മറ്റാര്‍ക്ക്വല്ല.
സന്യാസി മൂത്ത് യോഗീം മൂത്താലേ സിദ്ധനാവൂന്നും ഓര്‍ക്കണം.

മൂവര്‍ക്കും സ്നേഹത്തിന് നന്ദി. :)))

പൊറാടത്ത് said...

ഇനി വല്ലതും ബാക്കീണ്ടോ ആവോ.. വല്ല വയറ്റത്തടിച്ച് പാടണ ചെക്കമ്മാരടേം റോള് ...

Promod P P said...

ഞാൻ ഏറ്റെടുക്കാൻ നിശ്ശ്ചയിച്ചിരുന്ന സന്യാസിയുടെ റോൾ ഭീകരൻ വിശാലൻ തട്ടിയെടുത്തു.. ഇനി ഇപ്പൊ എനിക്ക് പറ്റിയ റോളൊന്നും ഇല്ലാത്തതു കൊണ്ട് ഞാൻ പശ്ചാത്തല സംഗീതമോ മറ്റൊ നോക്കാം

ഓ;ടോ : കൊ.ത്രേ അത്രയ്ക്ക് വിനയം വേണൊ? നേരിൽ കണ്ടവർ ഇവിടെ ഉണ്ടേ

Ziya said...
This comment has been removed by the author.
Ziya said...

ആ സംഭാരത്തിലെ നാരകത്തിലയായെങ്കിലും ബ്ലോഗ്രാഫിക് നോവലിനെ തൊട്ടുകൊണ്ടൊഴുകാന്‍ എന്നെ അനുവദിക്കില്ലേ? ഇല്ലേഏഏഏഏ?

Promod P P said...

തരുണീബ്ലോഗിണീമാര്‍ക്ക് ഗാഢാലിംഗനങ്ങളും‍...

ഹെന്റമ്മോ..ഇങ്ങേർ രണ്ടും കൽ‌പ്പിച്ചു തന്നെ

Kaithamullu said...

മേക്കപ്പ് മാന്‍ ആയി....
സുന്ദരിയും സുശീലയുമായ നായികക്ക് വേണ്ടെങ്കിലും ബിന്ദു പണിക്കര്‍ക്ക് മേക്കയ്പ്പില്ലാതെ പറ്റില്ലല്ലോ? പിന്നെ ആ സന്യാസിക്കെത്ര മേക്കയ്പ്പിട്ടാലും കള്ള ലക്ഷണം പോവില്ലാട്ടോ!

:: VM :: said...

യെസ്.. മിസ്റ്റര്‍ കാര്‍ട്ടൂണിസ്റ്റ്,
ദാറ്റ്സ് വാട്ട് വി വാണ്ട് റൈന്റ് നൌ!

ഇട്ട പോസ്റ്റില്‍ കമന്റുകൂടിയെന്നാപരാധത്തില്‍ ബ്ലോഗിങ്ങേ നിര്‍ത്തുന്ന ബ്ലോഗമ്മാരുടെ ബൂലോഗം, ക്കവിതയെഴുതി അനോണിത്തെറി വ്ആങ്ങിക്കൂട്ടുന്ന സഗീറുമാരുടെ ബൂലൊഹം, പോസ്റ്റൊന്നുമെഴുതാനില്ലാതെ ബ്ലോഗില്‍ ഈമെയില്‍ ഫൊര്‍വേഡുകള്‍ തട്ടിവിടുന്ന എന്നെപ്പോലുള്ളവരുടെ ബൂലോഗം, വെറും സ്റ്റാറ്റസ് മെസ്സേജുകള്‍ക്കുമാത്റ്റ്രമായി ബ്ലോഒഗു തുറക്കുന്ന സുമേഷ് ചന്ദ്രന്മാരുടെ ബൂലോഗം...

യെസ്..ഈ ബൂലോഗത്തെ തിരിച്ചറിയാന്‍ സെന്‍സുണ്ടാവരുത്, സെന്‍സിബിലിറ്റിയുണ്ടാവരുത്, സെന്‍സിറ്റിയുണ്ടാവരുത്..

അണ്ണാ: മമ്മൂട്ടിടെ റോളുണ്ടെങ്കില്‍ അത് ഞമ്മക്ക് അവകാശപ്പെട്ടതാന്നു ഈ ഡയഗോലിലൂടെ മനസ്സിലായല്ലോ?


കം സ്സേ കം
ഒരു ഇന്ദ്രന്‍സിന്റെ എങ്കിലും.. ;)

തോന്ന്യാസി said...

സജ്ജീവേട്ടോ.....ഞാന്‍ ദേ ഈ മൂലയ്ക്കിരിപ്പുണ്ട്...... ആ സ്വാമി വിശാലാനന്ദേടെ ശിഷ്യന്റെ റോള്‍ എനിക്ക്......

Pongummoodan said...

വർഷങ്ങൾക്ക് മുൻപ് ‘ എന്റെ പൊന്നു തമ്പുരാൻ ‘എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ ബാല്യകാലമവതരിപ്പിക്കാൻ കുട്ടികളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് സുരേഷ് ഗോപി ചിരിക്കണ പോലെ മണിക്കൂറുകൾ കണ്ണാടിക്ക് മുന്നിൽ നിന്ന് ചിരിച്ച് പഠിച്ച് വർദ്ധിച്ച ആത്മവിശ്വാസവുമായി അരിയാട്ടിക്കൊണ്ടിരുന്ന അച്ഛന്റെ മുന്നിൽ ചെന്ന് ഏതാണ്ട് സുരേഷ് ഗോപി സ്റ്റൈൽ ചിരിയും ചിരിച്ച് ഫോട്ടോ എടുക്കാൻ കാശ് ചോദിച്ച എന്റെ നേരേ ആട്ടിക്കൊണ്ടിരുന്ന മാവെടുത്ത് “ശവമേ“ എന്നാട്ടിയ എന്റെ വീട്ടിലെ ലോകമറിയാത്ത തമാശക്കാരനൊരു കൊട്ട് കൊടുക്കാൻ നായക വേഷം എനിക്ക് തരണമെന്ന് ഭവ്യതയോടെ ഭീഷണിപ്പെടുത്തുന്നു....:)

കിംവദന്‍ said...

ഹേ കാർട്ടൂണിസ്റ്റ് പണ്ഡിതാ

നമുക്കും ഉണ്ടാവില്ലേ ഒരു കഥാപാത്രം??

കിം ജപമുച്യതേ..ജന്മസംസാര ബന്ധനാത്

മനസ്സ്സിലായടക്കണു മനസ്സിലായടക്കണു..

ഭീമോ ഘടൊൽക്കജ ബക അഗ സദൃശ്യാ:
രേഖാ രോഗേ പ്രകീർത്തിയേത്..

അസ്സലാവുന്നു അസ്സലാവുന്നു

മുപ്പത്തി മൂന്നു മരം നട്ട കാലം
മൂന്നു മരമെന്തേ വേറെ മുളപ്പാൻ
അമ്മരം പൂത്തൊരു പൂവുണ്ടെൻ കയ്യിൽ..

simy nazareth said...

എനിക്ക് ബാലന്‍ കെ. നായരുടെ റോള്‍
അതില്ലെങ്കില്‍ ഉമ്മറിന്റെ റോള്‍.


വീട്ടിലെ ആദ്യത്തെ ഫലിതക്കാരന് പ്രണാ‍മം.

[ nardnahc hsemus ] said...

മേലെ ഇടിവാള്‍ പറഞ്ഞ ബ്ലോഗ് ദേ ഇതാണ് കേട്ടോ തല്ലിപ്പൊളി സ്റ്റാറ്റസ്സ് മെസ്സേജുകള്‍

അങനെയെങ്കില്‍ അങനെ നാലാളു കാണട്ടെ ബ്ലോഗ് പരസ്യകാമ്പയിന് ഇടിവാളിനു കൊടുത്ത പണം മുതലായി... ഓന്‍ ആത്മാര്‍ത്ഥമായി തന്നെ പണിയുന്നുണ്ട്.. ഓന് നല്ലതേ വരൂ....

മൃഗയയിലെ വാറുണ്ണിയോ പൊന്തന്മാടയോ പോലുള്ള റോളുകള്‍ വല്ലോം ഉണ്ടെങ്കില്‍ അങ്ങേര്‍ക്ക് തന്നെ കൊടുക്കണേ...

Cartoonist said...

പൊറാടത്തെ,
കേരളാസ്റ്റൈല്‍ വയറ്റത്തടിയ്ക്ക് അപേക്ഷ വാങ്ങിക്കാന്‍ മുടിഞ്ഞ തള്ളാ... വല്ല സോപാനസ്റ്റൈലോ മറ്റൊ മത്യൊ ?:)

തഥാ,
ഏതായാലും, ആ സമാസത്തിന്റെ പേരുള്ള ജാസ് മ്യുസീഷ്യന്‍ രംഗം പിടിച്ചടക്കണേനു മുമ്പെ ബന്നൊ...

സ്സ്യ,
ഇനി ഡിസൈനര്‍ ഇല വേണംന്ന് പറയ്‌വൊ.. പറയ്‌വോന്ന് ?

കൈതേ,
ക്ഷാമകാലത്തേയ്ക്ക് ഒരര ഡസന്‍ ജ്വാലകളെ സ്റ്റോക്കീയ്യുന്നുണ്ട്..

ഇടിവാളെ,
ഇനി മറ്റൊന്നും നോക്കാനില്ല...നിങ്ങ തന്നെ ഞങ്ങ പാവങ്ങള്‍ക്കടെ മമ്മുട്ടി

തോന്ന്യാസ്സി,
പരീക്ഷണചിത്രമായതോണ്ട്, സരസനായ ഹുണ്ടിപ്പലിശക്കാരന്‍ എന്നൊരു ചലെഞ്ചിങ്ങ് റോള്‍ നിനക്കായി പ്രത്യേകം സൃഷ്ടിച്ചേക്കണേണ്.

പോങ്ങ്സ്,
നായകകഥാപാത്രത്തിന്റെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇതാ പുറത്തുവിടുന്നു...124:224:154 ഇഞ്ച്. ഇഞ്ചോടിഞ്ച് പൊരുതാന്‍ തയ്യാറായിക്കൊ..

കിംവദാ‍,
ഇദെന്താ കഥ ! ഉമേഷേയ്യ്യ്യ്.. പൂ‍ൂയ്യ്യ്

സിമി,
തക്ക സമയത്തു തന്നെ വന്നല്ലൊ. :)

സുമേഷെ,
നന്ദി ബട്ട് ജാഗ്രതൈ :)

Ziya said...

സുമേഷിനു മമ്മൂട്ടീടെയോ കമലഹാസന്റെയോ റോള്‍ കൊടുക്കണം. (സൂര്യമാനസത്തിലും ഗുണയിലും അവരുടെ പെര്‍ഫോമന്‍സ് സൂപ്പര്‍)

Kalesh Kumar said...

varatte vanamala...

Pongummoodan said...

124:224:154 - മഹാനായ കാർട്ടൂണിസ്റ്റേ, ഇതാണ് വൈറ്റൽ സ്റ്റാറ്റസെങ്കിൽ ഇഞ്ചോടിച്ച് പോരാട്ടം നമ്മൾ തമ്മിൽ മാത്രമാവും.

തൂശനില രണ്ടിട്. മുന്നാഴി അരിയുടെ ചോറും തേങ്ങാ ചുട്ടരച്ച ചമ്മന്തിയും പച്ചമുളക് കീറിയിട്ട നല്ല കട്ടത്തൈരും രണ്ട് തൈരുമുളക് വറുത്തതും തൂശനില ഓരോന്നിലും വിളമ്പ്. മതി. ഇനി മൂന്ന് ഞൊടിക്കുന്നതിനുള്ളിൽ തൂശനില കാലിയാക്കുന്നവൻ നായകൻ. ഏറ്റോ? :)

ആവനാഴി said...

പൂശൂട്ടോ. നല്ലോണം പൂശിക്കോളൂട്ടോ. അതിക്രമമായിത്തന്നെ ബ്ലോഗ്രാഫികാ‍ഖ്യായികേങ്ങ്ട്ട് പോരട്ടേട്ടോ

സസ്നേഹം
ആവനാഴി

തോന്ന്യാസി said...
This comment has been removed by the author.
പൈങ്ങോടന്‍ said...

അപ്പോ കാള്‍ഷീറ്റും കൊണ്ട് എപ്പ വരും? അല്ലെങ്കില്‍ യെപ്പ വരണം :)

ഗീത said...

എനക്കും കൂടീ ഒരു റോള് പ്‌ളീസ് പ്‌ളീസ്......
പഴയ അടൂര്‍ ഭവാനീടേ റോളായാലും മതി. ഗ്ലാമ്മറ്‌ റോളൊന്നും നമ്മള്ക്ക് ചേരൂല്ലാ...
പണ്ടൊരു നാടകത്തില്‍ തൂപ്പുകാരിയായി അബിനയിക്കാന്‍ പോയതാരുന്നു. അബിനയിക്കാനൊക്കെ തയാറെടുത്തുവന്നപ്പളേക്കും നാടക കമ്പനി പൂട്ടി പോയിപ്പോയി.

മാണിക്യം said...

ഈശ്വരാ,ലേറ്റായോ?
ഇശ്ശി ദൂരേന്നാ‍
റോളുകള്‍ ഒക്കെ പോയോ
ബാലതാരത്തിന്റെ ഒഴിവിലേക്ക്
ആരും അപേക്ഷ തന്നില്ലല്ല്ലൊ
എന്നെ പരിഗണിക്കണെ.
ഞാന്‍ ഇവിടെ കാണും വിളിക്കാന്‍ മറക്കണ്ട.

അരുണ്‍ കരിമുട്ടം said...

ഉടന്‍ വരുന്നു:
---------------------
ടം ട ടെ
---------------------
കഥ
തിരക്കഥ
സംഭാഷണം
നിര്‍മ്മാണം
സംവിധാനം

കാര്‍ട്ടുണിസ്റ്റ്


പരസ്യം:എന്‍റെ വക

കാണുന്നതും വായിക്കുന്നതും?

തോന്ന്യാസി said...

പോങ്ങേട്ടാ.......അത്തരമൊരു വെല്ലുവിളി വേണോ? പണ്ട് തൃശ്ശൂരില്‍ വച്ച് ഊണേശ്വരത്തിന്റെ ഊണും, തിരോന്തരത്ത് വച്ച് പോങ്ങ്‌സിന്റെ ഊണും കണ്ട അനുഭവത്തിന്റെ വെളിച്ചത്തിലാ ഈ ശോദ്യം.....

കാര്‍ട്ട്‌സ്..... ആ പലിശക്കാരന് ചെറിയതോതില്‍ അടിപിടികളും ഒന്നു രണ്ട് ബലാത്സംഗങ്ങളും ഉണ്ടായിരുന്നാല്‍ വളരെ കേമമായിരിയ്ക്കും

Pongummoodan said...

തോന്ന്യാസി,

പോങ്ങുമ്മുട് വച്ച് കണ്ടതല്ല യഥാർത്ഥ പോങ്ങുമ്മൂടൻ എന്ന് നാം പറഞ്ഞിരുന്നു. മാനസികവും ശാരീരികവുമായി തള്ളർന്ന പോങ്ങുവിനെയാണ് മോനേ നീ അന്ന് കണ്ടത്. നീ ഒരു ‘തോന്ന്യാസി‘ ആയതിനാൽ വിശ്വരൂപം കാണാൻ കുറച്ച് താമസിക്കും :)

പിന്നെ നേരേ ചൊവ്വേയൊന്ന് ബലാത്സംഗം ചെയ്യാൻ മിനിമം 17.5 കിലോ തൂക്കം എങ്കിലും വേണമെന്ന കാര്യം നീ മറന്നാലും സഞ്ജീവേട്ടൻ മറക്കില്ല. ആ റോൾ നിനക്ക് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട. :)

:: VM :: said...

ബലാത്സംഘം ചെയ്യാന്‍ ഈ ബ്ലൂലോഹത്തില്‍ ആളെക്കിട്ടാനില്ലീന്നോ? ഞ്ഹേ!

അസന്നിഗ്ഘ്ധ ഘട്ടത്തില്‍ എന്റെ മമ്മൂട്ടി റോള്‍ ഊരിയെറിഞ്ഞ് ഒരു ബലാത്സംഘത്തിനും ഞമ്മ റെഡിയാണേ ;) വെയ്റ്റ് കഷ്ടി86 കിലോ വരും ;)

ഷക്കീല ഒഴികെ വേറേ ആരുമാണെങ്കിലും ഈ വെയിറ്റ് ഓക്കേ അല്ലേ?? അല്ലേ?? ;)

B Shihab said...

ആശംസകള്‍ !

Cartoonist said...

കലേഷെ,
നന്റ്റികള്‍.

പോങ്ങ്സ്,
തൂശനില അടക്കമാണെങ്കിലേ ഞാനുള്ളൂ..

രാഘവേട്ട,
ഞാന്‍ ബേജാറിലാണ്.നാലഞ്ചു ഓപ്പണിങ്ങുകള്‍ക്കുള്ള പാങ്ങ് കാണുന്നുണ്ട്. ഓരോന്നിലും, പക്ഷെ, ഞമ്മന്റെ കഥ എവിടെച്ചെന്നു നില്‍ക്കും എന്ന അങ്കലാപ്പുണ്ട്.
ഈസ്റ്റേണ്‍ ബ്ലോഗീറ്റ് ഓപ്പണിങ്ങ് ബേണൊ മലയാളി അനോനീ അറ്റാക്കു മ്യാണൊ അതൊ, ഒബ്സസ്സീവ് കമ്പള്‍സീവ് ബ്ലോഗോമാനിക് അക്കാദമിക് സ്റ്റൈല്‍ കാച്ചണൊ എന്ന് 23ആംനു തീരുമാനിക്കും.

പൈങ്ങോടോവ്,
വളവ് തിരിഞ്ഞ് നിന്നോളൊ.. “(കമ്പനിക്ക്)കാശിന് കാള്‍ഷീറ്റ്’ എന്ന പുതിയ പദ്ധതിയുമായി ഞാനിതാ എത്തിക്കഴിഞ്ഞു.

ഗീതാഗീതികള്‍,
വര്‍മ്മ വാര്യര് എന്നീ സ്ഥിരം കഥാപാത്രങ്ങള്‍ക്കൊപ്പം ഓപ്പള് എന്നൊരു സൃഷ്ടി, ഭവതിക്കായി, നടത്താനുള്ള തയ്യാറെടുപ്പിലാണ്... കാശില്ല :)

മാണിക്യം,
താങ്കള്‍ ബാലതാരം നമ്പര്‍ 1. അടുത്ത വേനലാവും ആദ്യ രംഗം ഷൂട്ടാവുമ്പൊ. സമ്മതാ ?

അരുണ്‍ കായംകുളം,
ഇങ്ങളെപ്പോലെ, എനിക്കു പക്ഷെ ബേജ്ജാറില്ല. നിങ്ങടെ പരസ്യം നോക്കട്ടെ ആദ്യം.

ബീ ഷിഹാബെ,
നന്ദി.

Cartoonist said...

ഇട്യാള്‍, പോങ്ങ്സ്, തോന്ന്യാസ്,
ഈ ബല ബല ബല എന്ന് ഇടയ്ക്കിടെ കേല്‍ക്കുന്നത് നോം ശ്രദ്ധിക്കുന്നില്ലെന്നാണൊ ?

തോന്ന്യാസി said...

ശ്രദ്ധിക്കാന്‍ വേണ്ടിത്തന്നെയാണാശാനേ ഇത്തിരി ബലപ്പെടുത്തി പറയുന്നത്....

Rammohan Paliyath said...

ഇവിടെയാണോ പൂശാൻ പോകുന്നെ? അപ്പൊ എന്നോട് പറഞ്ഞ വാക്കോ? അയ്യോ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഭൂതം, പ്രേതം, ചാത്തന്‍ , മാടന്‍, എന്നീ‍ ഏതെങ്കിലും കാറ്റഗറീല്‍ റോള്‍ വല്ലതും ഉണ്ടാവുമോ??

Vempally|വെമ്പള്ളി said...

മധുരം ഇത്തിരി കൂട്യാലും പാലൊട്ടും കുറക്കണ്ട കേട്ടൊ. പോരട്ടെ ഇങ്ട്. പുഷ്പവൃഷ്ടിതന്നെ നടത്തിയേക്കാം

ശ്രീ said...

കൊള്ളാല്ലോ സജ്ജീവേട്ടാ... നല്ല ഐഡിയ തന്നെ.

എന്നാലങ്ങട്ട് തുടങ്ങ്വാ...
:)

Kiranz..!! said...

ഈശോ മിശിഹായേ..അപ്പോ താറും പാച്ചി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുവാ അല്ല്യോ ? വൻ ആശംസകൾ സജീവേട്ടോയ്..!

Appu Adyakshari said...

നല്ല പരിപാടിതന്നെ സജ്ജീവേട്ടാ.. കാത്തിരിക്കുന്നു.

MuralidhariN said...

തകര്‍ ക്കട്ടെ.....

മഴത്തുള്ളി said...

എല്ലാവര്‍ക്കും റോളു കൊടുത്തു കൊടുത്ത് വല്ലതും ബാക്കിയുണ്ടോ മാഷേ? ഉണ്ടെങ്കില്‍ എനിക്കും തരുമെന്ന് പ്രതീക്ഷിക്കുന്നു :)

എന്തായാലും എല്ലാ ആശംസകളും നേരുന്നു.

ഓ.ടോ: കിടന്ന് ഊണുകഴിക്കുന്ന കാര്‍ട്ടൂണ്‍ കണ്ട് ചിരിച്ചൊരു വഴിയായി ഹിഹിഹി !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍.

പാഞ്ചാലി said...

നല്ല കാര്യം! എല്ലാ മംഗളങ്ങളും നേരുന്നു!
പത്ത് സുമോ ഗുസ്തിക്കാരെ ആശംസകളുമായി വിടുന്നു! അവരില്‍ നിന്നു പറ്റിയ ആകാര വടിവുള്ള ഒരുത്തനെ നായകനാക്കുമല്ലോ?

ഏറനാടന്‍ said...

അയ്യോ ഞാനിതറിയാന്‍ ലേറ്റാച്ച്! മൂന്നാല്‌ മാസം എമറാത്തിലെ മണല്‍ക്കാടുകളില്‍ ഒളിജീവിതം കഴിഞ്ഞ് ഇപ്പോ പ്രത്യക്ഷപ്പെട്ടപ്പോ കേട്ടത് ബ്ലോഗ്രാഫിക് നോവല്‍!!

അടിയനൊരു വേഷം (വേഷം മേക്കപ്പ് കോസ്റ്റ്യൂംസ് നോ പ്രോബ്ലം) തരുമോ? തരില്ലയോ, തരാനുദ്ധ്യേശമില്ലായോ? ഇല്ലെങ്കില്‍..... ഒന്നും അഭീ നഹീ ബോലേഗാ!

cheraasen said...

ബൂലൊകത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഒരു സജെഷന്‍....
അടികുറിപ്പിനു സാദ്ധ്യത ഉള്ള ഒരു കാര്‍ട്ടൂണ്‍ വരച്ച്..
എല്ലാവര്‍ക്കുമായി പോസ്റ്റുക...
സകലമാന ബൂലോക ബ്ലോഗന്‍മാരും ഒന്നു അര്‍മ്മാതികട്ടേന്ന്......
ഇവിടെ കതാപാത്രങ്ങള്‍ക്ക് ക്ഷാമം ഇല്ലല്ലോ....

pandavas... said...

എല്ലാവരും അഭിനയിക്കാനാ തല്ല്
ഹൊ” രക്ഷപെട്ടു
നമ്മുടെ ഏരിയായില്‍ ആരുമില്ല.
സജീവേട്ടാ.... ഒരു അസ്സി. ഡയറക്ടര്‍ ആവാന്‍ ഈയുള്ളവന്‍ ധാരാളമല്ലേ...?
അല്ലേ..?
അല്ലേ..
ഏ...
അതേന്നോ...
ഹൊ
എന്റെ ജന്മം സഫലമായ് ഗേപിയേട്ടാ(സ്ജീവേട്ടാ)...

എന്ന് സ്വന്തം.
ആശാന്റെ ശിഷ്യന്‍.

pandavas... said...

പാഞ്ചാലി...
സുമോ ഗ്ഗുസ്തിക്കാരെ ആവശ്യമുണ്ട്.തിരോന്തരത്തുനിന്ന് പോങേട്ടന്‍ വരുന്നതായറിഞു...പുള്ളിയോട് മുട്ടാന്‍ അവരെങ്കിലും മിനിമം വേണം.
പിന്നെ ഒരു കാര്യം ആണ്ടിപ്പെട്ടിയില്‍ നിന്നൊരു പാണ്ടിയും അഭിനയിക്കാനുണ്ടല്ലോ.. അവനെ വല്ല എള്ളുണ്ടയാണെന്ന് കരുതി അവരെങാനും എടുത്ത് തിന്നാ പണിയാവുവേ....
നമുക്ക് ആകെപ്പാടെയുള്ള തോന്ന്യസിയാ...

ആ‍ശാനേ... സജീവാശാനേ ഒന്നു ശ്രദ്ദിക്കണേ.


എന്ന്.
സ്വയം അസ്സി:ഡയറക്ടര്‍ ആയ ഞാന്‍

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി