Showing posts with label എളുപ്പപ്പുലി. Show all posts
Showing posts with label എളുപ്പപ്പുലി. Show all posts

Monday, September 21, 2009

ചെറായി വരകള്- എളുപ്പപ്പുലി 22 : വല്യമ്മായി


വല്യമ്മായി

ചെറായി വരകള്- എളുപ്പപ്പുലി 21 : ശ്രീ @ ശ്രേയസ്

ശ്രീ @ ശ്രേയസ്

ചെറായി വരകള്- എളുപ്പപ്പുലി 20 : സമാന്തരന്‍

സമാന്തരന്‍

ചെറായി വരകള്- എളുപ്പപ്പുലി 19 : പകല്‍കിനാവന്‍

പകല്‍കിനാവന്‍

ചെറായി വരകള്‍- എളുപ്പപ്പുലി 18 : ജോ

ജോ

ചെറായി വരകള്‍- എളുപ്പപ്പുലി 17


ഗെഹേഷ് എടക്കൂട്ടത്തില്‍ (ഷെര്‍ളക്ക്)

Monday, September 14, 2009

ചെറായി എളുപ്പപ്പുലികള്‍ - ഒരു വിശദീകരണം

ഒരു പത്രപ്പരസ്യത്തിന്റെ ഈ കാര്‍ട്ടൂണ്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റും
ഹാസസാഹിത്യകാരനുമായ ശ്രീ സുകുമാര്‍

ഒരു പത്തിരുപത്തഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് വരച്ചതാണ്.
ഒറിജിനല്‍ കിട്ടാത്തതുകൊണ്ട് ഓര്‍മ്മയില്‍നിന്ന്
ഞാനിങ്ങനെ വരഞ്ഞിട്ടുവെന്നേയുള്ളൂ.



ഹല,
എളുപ്പപ്പുലി എന്നാല്‍ എളുപ്പമായ പുലി എന്നല്ലെ എന്ന ഉല്‍ക്കണ്ഠ തിരുത്തി എളുപ്പത്തില്‍ വരയ്ക്കാവുന്ന യാതൊരു പുലിയെയാണോ ചെറായിയില്‍ കണ്ടത് യപ്പുലി എന്ന് സമാസിച്ചുതന്നത് പ്രശസ്ത ഈണവിദ്വാന്‍ ബഹുവ്രീഹിയാണ്.

ഞാനും ഉദ്ദേശിച്ചത് അതുതന്നെ. പെട്ടെന്ന്, വരയ്ക്കാന്‍ പറ്റുന്ന / അങ്ങനെ പറ്റൂലോ എന്നു തോന്നിപ്പിച്ച(യ്ക്കുന്ന) മുഖമുള്ളയാള്‍ മാത്രമാണ് എളുപ്പപ്പുലി. അതിനപ്പുറം ഒരു നിര്‍വ്വചനമില്ല. എത്ര സരസമായിട്ടവതരിപ്പിച്ചിട്ടും ഇന്ന് ഒരു കടുപ്പസ്സാമിയെ എനിക്കിതു ബോദ്ധ്യപ്പെടുത്താനായില്ല എന്ന വിവരം ഖേദപൂര്‍വം അറിയിക്കട്ടെ. കഷ്ടകാലത്തിന്, നല്ലവനായ ആ പുലി എന്റെ ഈ ലിസ്റ്റിലില്ല.

ഇങ്ങനെ പോയാല്‍, എങ്ങനെയാവും എന്റെ അന്ത്യം എന്ന് ഇപ്പോള്‍ ഞാന്‍ ചിന്തിച്ചു വശാവുന്നു.

ആദ്യ എളുപ്പപ്പുലി അപ്പൂട്ടനായിരുന്നു. ആശാനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ബ്ലോഗ് വായിച്ചിട്ടില്ല. സാക്ഷാല്‍ എളുപ്പപ്പുലി എന്നു തോന്നി. പൂശി.

കാര്‍ട്ടൂണ്‍ എനിക്ക് എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയില്ല.....
ഈ കലയില്‍ ഞാന്‍ വശംവദനാവാറില്ല.

അതുകൊണ്ട്, ഈ എളുപ്പപ്പുലി സീരീസില്‍ വരാത്തവര്‍ പൊറുക്കുമല്ലൊ :)

സോദാഹരണം ഇങ്ങനെ....

എളുപ്പപ്പുലി ഉദാ : വി.എസ്. അച്യുതാനന്ദന്‍
കടുപ്പപ്പുലി ഉദാ : പിണറായി വിജയന്‍

ആ മുഖങ്ങള്‍ ഒന്നു റിവൈന്‍ഡ് ചെയ്യൂ. എളുപ്പപ്പുലി ക്ലാസ്സിഫിക്കേഷന്റെ ഗുട്ടന്‍സ് പിടികിട്ട്യാ ? എത്ര സിമ്പിള്‍, അല്ലെ ? അത്രേള്ളൂന്ന്...

ഇനി മുകളിലെ പടം ഒന്നുകൂടി നോക്കണം. സന്തപ്ത ഭാര്യയ്ക്കും മക്കള്‍ക്കും മാത്രം തോന്ന്യാ മത്യോ ? സ്നേഹനിധ്യാന്ന് എനിക്കു കൂടി തോന്നണ്ടെ ? ഹല്ല പിന്നെ !

ശുഭദിനം !

Sunday, September 13, 2009

എളുപ്പപ്പുലി 15 : പാവപ്പെട്ടവന്‍


പാവപ്പെട്ടവന്‍
ചെറായി മീറ്റ്സ്ഥലത്തിന് 2 കിലോമീറ്റര്‍ അകലെവെച്ചേ ആ വെളുവെളുപ്പ് കണ്ടിരുന്നു, അയല്‍ ജില്ലാ ബ്ലോഗര്‍മാരെല്ലാം.

കരയിലേയ്ക്ക് ഒരു വൈറ്റ് ലൈറ്റ് ഹൌസ് എന്ന സങ്കല്പം ഗള്‍ഫിലെ പുരാണങ്ങളില്‍ പറയുന്നതായി പ്രശസ്ത നാവികന്‍ നിരക്ഷരന്‍ ആണയിടു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ലതിക-സുബാഷുമാര്‍ കൊടുത്ത വെള്ളഖദര്‍ഷര്‍ട്ടുമിട്ടായിരുന്നു ഒറ്റയാള്‍ പ്രകടനം.

അരുണ്‍ കായംകുളത്തിന്റെ കവടിക്കളത്തില്‍ ഈ പാവപ്പെട്ടവന്‍ കഴിഞ്ഞ ജന്മത്തില്‍ പരമഭൂവുടമയും, കൃത്യം പതിനായിരം ഗോക്കള്‍, ആയിരത്തില്‍ കുറയാതെ ആനകള്‍, ഒരിരുപതിനായിരത്തോളം അശ്വങ്ങള്‍, ഒരു പിടീല്യാത്തവിധം ഗോട്ടുകള്‍, പിന്നെ ഡോഗ്സ് എന്നിവ സ്വന്തമായുള ധനശേഖരന്‍ എന്ന ജന്മിയായി തമിഴ്നാട്ടിലൊരിടത്ത് ചെത്തുകയായിരുന്നുവത്രേ !

അതിനും മുന്നത്തെ ജന്മത്തില്‍, സുകുമാരകളേബരവര്‍മ്മന്‍ എന്ന പേരില്‍ അമ്പിളിയമ്മാമനില്‍ പണ്ടുപണ്ട് ഖണ്ഡശ: വരാറുള്ളൊരു കഥയില്‍ ഒന്നു സൂചിപ്പിച്ചുപോകുന്ന കുഗ്രാമത്തിലായിരുന്നു ജനനമെന്നു ജ്യോത്സ്യശ്രീ പറഞ്ഞതായി ശ്രീ പാവം അഭിമാനത്തോടെ പറഞ്ഞു.

പിന്നെയെങ്ങനെയാണ് ഇങ്ങനെ ദരിദ്രവാസിയായത് ? വല്ല, കുറിക്കമ്പനിയിലും ചേരായിരുന്നില്ലെ ?
തോന്ന്യാസി ഗദ്ഗദത്തോടെ ചോദിച്ചു.

അതൊരു നീണ്ട കഥയാണ്. ചുരുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

അങ്ങേയറ്റം ചുരുക്കാവുന്ന ഒരു കദനകഥ ആ ഗ്യാപ്പില്‍ എന്നെ പറയാനനുവദിക്കൂ.

എല്ലാരും നോക്കി. ആരാ ഈ സ്മാര്‍ട് യങ്ങ് മേന്‍. ആരാ ??!

ഞാന്‍ ... പാവത്താന്‍.. ഉസ്കൂള്‍ മേഷാണ്.

ഉസ്കൂള്‍ കഥകള്‍ക്ക് അത്ര പഞ്ചുണ്ടാവില്ല എന്നത് ആരുടെ തീരുമാനമായിരുന്നു ? നറുക്ക് ഏതായാലും പാവപ്പെട്ടവനുതന്നെ വീണു. ആ
റിച്ചസ് ടു റാഗ്സ് സ്റ്റോറി ഞങ്ങള്‍ കണ്ണീരോടെ കേട്ടുകൊണ്ടിരുന്നു.

ഭഗവാനെ ! ആര്‍ക്കും ഈ ഗതി വരുത്തല്ലെ !

(റിസെഷന്‍ നിരാധരാക്കിയവരില്‍ നൂറുകണക്കിന് മലയാള ബ്ലോഗര്‍മാരുമുണ്ട്. അവരുടെ കുടുംബത്തില്‍ അലോസരവും അവരുടെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും സങ്കടങ്ങളും ഉണ്ടാവാതിരിക്കട്ടെ..അല്ലെ )

Thursday, September 10, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 14

മുള്ളൂര്‍ക്കാരന്‍
തലേന്ന് വൈകീട്ട്, ചെറായി തീരത്ത് കാറ്റുകൊള്ളാന്‍ വന്ന അ-ചെറായിക്കാരും, സ്ഥലവാസികളും ഒരുപോലെ കരുതിയത് ഇത് ടൂറിസം പ്രൊമോഷന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കലാപരിപാടിയാണെന്നായിരുന്നു. ....

ഹാന്‍ഡിലില്‍ കയറിനിന്നുകൊണ്ട് ഒരാള്‍ ബൈക്കോടിച്ചു വരുന്നു ! യാതൊരങ്കലാപ്പുമില്ല എന്നു കാണിക്കാന്‍ കൈകള്‍ പുറകില്‍ കെട്ടിയിട്ടുണ്ട്. എന്നാല്‍, ഇടയ്ക്ക് പരിസരങ്ങളൊക്കെ ചാഞ്ഞും ചെരിഞ്ഞും നോക്കി നോട്ബുക്കില്‍ ടൈപ്പ് ചെയ്തു കയറ്റുന്നുമുണ്ട്. കാക്കാശിന് ചിരിയില്ല. സദാ, നിതാ‍ാ‍ാ‍ാ‍ാന്ത നിരീക്ഷണം മാ‍ാ‍ാ‍ാ‍ാ‍ാത്രം !

മിഷ്ടര്‍. മുള്ളൂ, സത്യത്തില്‍ ഇതല്ലെ ഇന്നലെ വൈകീട്ട് ഈ ശാന്തസുന്ദരമായ ഗ്രാമത്തില്‍ സംഭവിച്ചത് എന്നു ഞാന്‍ ചോദിച്ചാല്‍ ‘അല്ല’ എന്നു പറയാന്‍ ധൈര്യമുണ്ടോ ? മീറ്റിന്റന്നു ചായകുടി കഴിഞ്ഞയുടന്‍
ഞാന്‍ അടുത്തുചെന്നു ചോദിച്ചു.

അതു കള. ഒന്നാമത് ഞാന്‍ മഹാധൈര്യശാലിയാണ്. ബൈക്കില്‍ ഞാന്‍ ചെയ്യുന്ന വേലകള്‍ പല പുലിബ്ലോഗര്‍മാര്‍ക്കും സങ്കല്‍പ്പിക്കുവാനേ ആകൂ. സത്യത്തില്‍, എന്നെ എല്ലാരും ഇങ്ങോട്ടുവന്നു പരിചയപ്പെടുന്നതു നന്നായിരിക്കും എന്നു വരെ ഞാന്‍ പറയും.


താങ്കള്‍ സത്യത്തില്‍ ആരാണ് ?

ഞാന്‍ ക്രമവും ക്യൂവും കൃത്യമായി പാലിക്കുന്ന ഒരുത്തന്‍. കുത്തഴിഞ്ഞ എല്ലാ സംഗതികള്‍ക്കും നമ്പറിടുക എന്നത് എന്റെ രണ്ടാം പ്രകൃതാ... ബൈ ദ ബൈ, നമ്മളീ തിന്നുന്ന ചക്കയട നമ്പര്‍ 3 സൈസിലുള്ളതാണ്.


അപ്പൊ, ‘കയ്യില്‍ പാഥേയവുമായി മോക്ഷം തേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍ , ജന്മജന്മാന്തരം, മര്‍ത്യജന്മം എന്നൊക്കെ പ്രൊഫൈലില്‍ കാച്ചിയതൊ ?

എനിക്കതറിയില്ലായിരുന്നു. ആ മഹാസത്യം, ജ്യോത്സ്യശ്രീ അരുണ്‍ കായംകുളം ഒറ്റയ്ക്കുചിന്തിച്ച് കണ്ടെത്തിയതാണ്.

വൈകീട്ടെന്താ പരിപാടി ?

സംഭാരം കുടിച്ചതിനു ശേഷം, ലാസ്റ്റ് പരിപാടി ഇതിന്റേം ഇതിന്റേം നിര്‍മ്മാണമാണ്.

Wednesday, September 9, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി : 13



മനു
ഇതിനകം നാടൊട്ടുക്ക് പ്രശസ്തമായ ചെരിഞ്ഞ പ്രസംഗത്തിനു ശേഷം
ചക്കയടയ്ക്കു പുറത്ത് ഇച്ചങ്ങായിയും ഞാനും അല്പനേരം കണ്ണോടുകണ്ണ് നോക്കിയിരുന്നു.

നോക്കിനോക്കിയിരിക്കെ ആശാന്‍ അല്പം മുന്നോട്ടാഞ്ഞ് ചോദിച്ചു : അല്ലാ, ഒരു സശ്ശയണ്, ഇക്കണ്ണിന്റെ മൂലയില്‍ വെളുത്തുകാണുന്നത് കൃഷ്ണമണി പടര്‍ന്നുകിടക്കുന്നതോ അതോ സാക്ഷാല്‍ കണ്ണിപ്പീളയോ ?

ഹേയ് ! രണ്ടാമത്തേത് എന്നൊരു സംഗതി എനിക്കില്ല.

ഞാനും വിട്ടുകൊടുക്കരുതല്ലൊ. തൊടുത്തു.

ഈ ചെരിവ് ഒരു പോളിയോ അനന്തരഫലമോ അതോ വെറും അനുകരണശ്രമമോ ?

അപ്പോഴാണ്, ഞാന്‍ ഭാഗം 1-ഇല്‍ രേഖപ്പെടുത്തിയ പൊട്ടിക്കരച്ചില്‍ കലര്‍ത്തിയ ഏറ്റുപറച്ചില്‍ പുമാന്‍ അവതരിപ്പിച്ചത്. ആ ഷോക്കില്‍ , ഗ്രീവാന്‍സ് റിഡ്രെസ്സല്‍-ന്റെ ഭാഗമായി ഞാന്‍ മനുസ്മൃതിക്ക് ഒരു ലക്ഷാര്‍ച്ചന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.....

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, താങ്കളുടെ, ഡല്‍ഹി പ്രണയകഥകള്‍ അത്ഭുതകരമത്രെ !

ഓഹോ !!! എല്ലാം വായിച്ചിട്ടുണ്ടെന്നോ ?!

ഇല്ല, ഒന്നു പോലുമില്ല. എങ്കിലും, അവ തീര്‍ത്തും അത്ഭുതകരമത്രെ ! വിസ്മയാവഹമത്രെ !!

തീരെ തേങ്ക്സ്. ഇനി, താങ്കളുടെ വരാന്‍പോകുന്ന വരകളെപ്പറ്റി പറയാന്‍ എന്നെ അനുവദിക്കൂ.

ചുമ്മാ, പറയൂന്ന്...

അവ, സിമ്പ്ലി അത്യുജ്ജ്വലമത്രേ !

അതിന്, ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലല്ലൊ. എന്നിട്ടും, അങ്ങ്, ഇത്ര കൃത്യമായി... ?

ശരിയാണ്. എന്നാലും, അവ അതിഭൌതികങ്ങളത്രേ,
അപാരസുന്ദരനീലാകാശങ്ങളത്രയ്ക്കത്രേ !

നന്ദി, ഭവാന്‍ !!! നന്ദി !!!

വേണ്ടീര്‍ന്നില്ല, ഭഗവന്‍ !!!!!!

Monday, September 7, 2009

ചെറായി വരകള്‍ എളുപ്പപ്പുലി : 9

എളുപ്പപ്പുലി 9:

എളുപ്പത്തില്‍ വരയ്ക്കാവുന്നവരില്‍
5 മദ്ധ്യവയസ്ക്ക
പുലികളുണ്ടായിരുന്നു.
പ്രൊഫ. മണി യും
താഴെ വഴിക്കുവഴി കാണുന്ന
നാലു പേരും !
ഇനി ചിത്രം ശ്രദ്ധിക്കൂ.
പ്രൊഫസ്സര്‍ കുടുംബസമേതനായാണ്
വന്നതും, ഞാന്‍ വരച്ചതും.
എന്നെ ഏറ്റവും
സന്തോഷിപ്പിച്ച ചെറായി
അനുഭവങ്ങളിലൊന്ന്
ആ വരയായിരുന്നു.

ചെറായി വരകള്‍ : എളുപ്പപ്പുലി 8


പഴയ കര്‍ണ്ണാടക മുഖ്യന്‍
രാമകൃഷ്ണ ഹെഗ്ഡേയെ
പോലെയിരിക്കുന സുബാഷ്
സ്ഥലം രാഷ്ട്രീയ പ്രവര്‍ത്തകനാണ്.
പോരാത്തതിന്,
സംഗമത്തിലെ
മുഖ്യ അബ്ലോഗര്‍മാരിലൊരാള്‍.

ചെറായി വരകള്‍ : എളുപ്പപ്പുലി 7


ചെറായി വരകള്‍‍ :

എളുപ്പപ്പുലിNo. 7

വെള്ളായണി വിജയന്‍

മറ്റൊരു മ.വ.പുലി.

എല്ലാ ബ്ലോഗ് മീറ്റുകളിലും
പങ്കെടുത്തു കൊള്ളാമെന്ന്
ദേവീസന്നിധിയില്‍
ശപഥം ചെയ്ത ദേഹമാണ്.
സ്പിരിറ്റില്‍ ഫാര്‍മര്‍-അങ്കിള്‍-
അഞ്ചരക്കണ്ടി സുകുമാരന്‍
പുലിത്രയത്തിനൊപ്പം നില്‍ക്കും.


ചെറായി വരകള്‍ : എളുപ്പപ്പുലി 6


ചെറായി വരകള്‍ :
എളുപ്പപ്പുലി
No. 6
ഷെരീഫ് കൊട്ടാരക്കര

എളുപ്പത്തില്‍ വരയ്ക്കാവുന്നവരില്‍
നടേപ്പറഞ്ഞ 5 മദ്ധ്യവയസ്ക്ക
പുലികളില്‍ത്തന്നെ ‘ശ്ശഠോ’ന്ന്
വരയ്ക്കാവുന്നയാള്‍.

ഇദ്ദേഹം അടുത്തുണ്ടെന്നു കണ്ടാല്‍
കുശുകുശുക്കുന്ന ബ്ലോഗര്‍മാര്‍
ടി കലാപരിപാടി ‘ഠപ്പോ’ന്ന് നിര്‍ത്തും.
മുണ്ടഴിച്ചിടും. പഞ്ചപുച്ഛമടക്കും.

ആ സമയത്ത്, ഇദ്ദേഹം പുറത്തു തട്ടിക്കൊണ്ട് ചോദിക്കും :
“ ഹല്ലാ, ബാക്കി കൂടി കേട്ടിരുന്നെങ്കില്‍...”

ചെറായി വരകള്‍ : എളുപ്പപ്പുലി 5


ചെറായി വരകള്‍ : എളുപ്പപ്പുലി No. 5
രമണിക
മുകളില്‍ വെള്ളായണിയുടെ കാര്യത്തില്‍
പറഞ്ഞ സംഭവങ്ങളത്രയും
ഇവിടെയും ആവര്‍ത്തിക്കും.

മൈനസ് ചിരി.

കൌതുകം കാണിക്കുകയേയില്ല.
‘ദേഷ്യബുദ്ധ‘ന്റെ ഭാവം.




Saturday, September 5, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 2


എളുപ്പപ്പുലി 2 : സജി
പ്രാഥമിക സ്ക്രീനിങ്ങില്‍ത്തന്നെ നാലോളം ചുവന്ന പ്ലാസ്റ്റിക് കസേരകളെ പ്രാണഭയത്താല്‍ തഴഞ്ഞതിനു ശേഷം പ്രത്യേകം പറഞ്ഞു വരുത്തിച്ച മരബെഞ്ചിന്റെ ഇടതു ഭാഗം ഞാനൊന്നിരുന്നതും തീരദേശമണലിന്റെ അഗാധതയില്‍ താണുപോയതിന്റെ ഞെട്ടലില്‍നിന്ന് ഇതരബ്ലോഗര്‍മാരെ രക്ഷിക്കുന്ന ശ്രമത്തിലായിരുന്നു ഈയുള്ളവന്‍. ചെറായില്‍ വന്ന് ആദ്യ ‘ഹല’ പറയുന്നതിനു മുന്‍പെ സംഭവിച്ച ഈ ദുരന്തം ബ്ലോഗ് മീറ്റിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോ ആഹ്ലാദപൂര്‍വം തന്നെ അറിയിച്ചിരുന്നതായി പിന്നീട് കാപ്പിലാന്‍ ഫോണിലൂടെ കരഞ്ഞുകൊണ്ട് .....

എല്ലാം മറക്കാന്‍, മണലിലെ സിലിക്കേറ്റുകളെക്കുറിച്ച് ആലോചിക്കാന്‍ നോക്കി. രസതന്ത്രത്തില്‍ പാസ്സ്മാര്‍ക്കിന് ഏതാനും നിര്‍ണായക മാര്‍ക്കുകള്‍ കുറവുണ്ടായിരുന്നതുകൊണ്ട് അങ്ങനെയങ്ക്ട് ചിന്തിച്ചു വശാവാന്‍ കഴിഞ്ഞില്ല. വര്‍ണ്യത്തിലാശങ്ക തുടര്‍ന്നു. പിത്സമയത്ത്, ബിന്ദു എന്നും പീരിക്കുട്ടി എന്നും മനസ്സിലാക്കാന്‍ പോകുന്ന രണ്ട് ചഞ്ചലാക്ഷിമാര്‍ ദൂരത്തിരിപ്പുണ്ട്. അത് ചെറിയൊരാശ്വാസം. ഊണുകഴിക്കുന്നതിനിടെ ലോഹ്യം കൂടാം. തല്‍ക്കാലം കണ്ണോടുകണ്ണ് നോക്കാനുള്ള ത്രാണിയില്ല.

ഇതിനിടെ, സംഭവം, ചെറായി പഞ്ചായത്തും അറിഞ്ഞിരിക്കുന്നു ! സുബാഷ് എന്നും പാവപ്പെട്ടവന്‍ എന്നും പേരുള്ള രണ്ട് കോണ്‍ഗ്രസ്സുകാര്‍ അതാ എത്തിക്കഴിഞ്ഞു. എന്നെ കണ്ടതും അവര്‍ പാഞ്ഞടുക്കുകയാണല്ലൊ... !

“എക്സ്ക്യൂസ് മി... വിറ്റാമിന്‍ ഡി അല്പം കുറഞ്ഞാല്‍ ചര്‍മ്മത്തിന് പ്രായം തോന്നും എന്നു പറയുന്നത് ശരിയാണൊ ? ധാരാളം വായനാശീലമുണ്ടാവാനിടയുള്ള കാര്‍ട്ടൂണിസ്റ്റായ താങ്കള്‍ ഒരുത്തരം തന്ന് എന്നെ രക്ഷിച്ചേ പറ്റൂ... പ്ലീസ് ”

ഞാന്‍ ഞെട്ടിവിറച്ചു. ഇതിനും തനിക്കുത്തരമില്ല. ബയോളജിയാണ് ഞാന്‍ പ്രീഡിഗ്രി തോല്‍ക്കാന്‍ മുഖ്യ കാരണം. അല്ല, ആരാണീ ശാസ്ത്രവിദ്യാര്‍ഥി ?

മണലില്‍ക്കിടന്ന കണ്ണുകളെ ഞാന്‍ മുകളിലേയ്ക്കു പായിച്ചു. അതാ, അങ്ങു ചക്രവാളത്തിനെതിരെ ഒരു നീളന്‍ രൂപത്തിന്റെ കറുത്ത സില്‍ഹൂട്ട്. മനുഷ്യനാവാന്‍ സാദ്ധ്യതയില്ല.

അങ്ങാരാണ് ? ഈ ലോകത്തുന്നാണെന്നു തോന്നുന്നേയില്ല.... ?!!!

ശരിയാണ്. ഞാന്‍ ബഹ്റീന്‍ ബൂലോകത്തൂന്നാണ്. എന്റെ കളര്‍ കണ്ടാലൂഹിക്കാമല്ലൊ.. എന്തേ കഴിഞ്ഞില്ല ?

അല്ല, അങ്ങ് സൂര്യനെതിരെ നിന്നിരുന്നെങ്കില്‍ എല്ലാം വ്യക്തമായേനെ.

സൂര്യനെതിരെ തലയുടെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്തു നിന്നത്, ആലോചിച്ചുറപ്പിച്ചിട്ടാണെന്നു തന്നെ കൂട്ടിക്കോ. എല്ലാം ഒരു ഞാന്‍ ഗന്ധര്‍വന്‍ ഇഫെക്ടിനു വേണ്ടിയായിരുന്നു. ഞാന്‍ ബഹറീന്‍ ബൂലോകത്തൂന്നാണല്ലൊ. ബഹറീന്‍ ബൂലോകത്തിന്റെ അഭിവാദനങ്ങള്‍ !

അല്ലാ നേരത്തെ വിറ്റാമിന്‍ ഡി യെപ്പറ്റി കൌതുകം പൂണ്ടത് ?

ബൂലോകത്തിലെ മറ്റുള്ളവരെപ്പോലെയല്ല. ഞങ്ങ ഫാമില്യായി ആര്യന്‍സാണ്. ഈ കളറിലാണ് ഞങ്ങടെ യു.എസ്.പി. ബൈ ദ ബൈ, നിങ്ങക്ക് ബഹറീന്‍ ബൂലോകത്തിന്റെ അഭിവാദനങ്ങള്‍ !

ഇതെപ്പോഴും പറയണമെന്നില്ല.

ങ്ഹാ.. വെയില് കൊണ്ടാല്‍ കളറ് പോവും. അല്പസ്വല്പം വിറ്റാമിന്‍ ഡി കിട്ടുന്നത് മെച്ചം. ചര്‍മ്മം ഉഷാറാവും. പക്ഷെ, കളറ് പോവും. എന്താപ്പൊ ചെയ്യുവ ?

തല്‍ക്കാലം, ചര്‍മ്മത്തെ മറന്ന് കളറ് നിലനിര്‍ത്തൂ.

താങ്ക്യൂ. പിന്നെ... അഭിമാനികള്‍ ‘ഒന്നും വേണ്ട’ എന്നേ പറയൂ, എങ്കിലും, ഒന്നു ചോദിക്കട്ടെ. ഞാന്‍ അടുത്ത തവണ ബഹറീനില്‍നിന്ന് വരുമ്പോള്‍ അങ്ങേക്ക് എന്താണ് കൊണ്ടുവരേണ്ടത് ?

ഒന്നും വേണ്ട.

ഭാഗ്യ്... അല്ല. അപ്പൊ, കാണാം.

വൈകീട്ട്, മടങ്ങുന്ന വഴി ചെറായി ബീച്ച് റിസോര്‍ട്സിന്റെ ഗെയ്റ്റില്‍ നീളം കൂടിയ ഒരു ആര്യന്‍ ചില മദാമ്മകളോട് ഈ സ്റ്റൈലില്‍ നിന്ന് സംസാരിക്കുന്നതു കണ്ടു. (ചിത്രം 2 ശ്രദ്ധിക്കൂ)

Thursday, September 3, 2009

ചെറായി വരകള്‍- ഭാഗം 2 : എളുപ്പപ്പുലികള്‍

ഓണ്‍ലി കാര്‍ട്ടൂണുകള്‍ വരച്ച് വരച്ച് ചെറായി സ്മരണകളെ നാട്ടില്‍നിന്ന് ഓടിക്കുക എന്നാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. അങ്ങനെയിരിക്കെ, ഒരൂസം, ഏറ്റവും എളുപ്പത്തില്‍ വരയ്ക്കാവുന്ന മുഖങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്, ടി സംഭവം നിര്‍ഭാഗ്യവശാല്‍ ഇല്ലാതെപോയ ചെറായിവീരര്‍ക്ക് ഒരശ്രുപൂജ നടത്ത്യാലോന്നുള്ള ചിന്ത മിന്നലാക്രമണം നടത്തി. അടുത്ത ഒന്നര മണിക്കൂറില്‍ വരച്ച പടങ്ങളെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച് ‘ ചെറായി എളുപ്പപ്പുലികള്‍ ' എന്ന് നാമകരണോം ചെയ്തു.

ഇതിലുള്‍പ്പെടാത്തവര്‍ അടിയന്തിരമായി നിതാന്ത ദു:ഖത്തിലോ ഇനിയെന്നെ വഴിയില്‍ വെച്ച് കാണുമ്പോള്‍ അഗാധ മൌനത്തിലോ ആഴ്ന്നുപോകാനുള്ള സാദ്ധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ. മുന്‍കരുതല്‍ എടുത്താല്‍ രണ്ടു കൂട്ടര്‍ക്കും ഭാവി ശ്രേയസ്കരമായിരിക്കും. ഇത് ഫലം.

ചെറായി എളുപ്പപ്പുലി 1 : അപ്പൂട്ടന്‍
ആദ്യം അപ്പുക്കുട്ടന്‍ എന്ന തനിനാടന്‍ ബ്ലോഗനെത്തന്നെ അവതരിപ്പിക്കട്ടെ. വരയോ വര നടത്തുന്നതിനിടയ്ക് എപ്പോഴോ , കനമുള്ള ശബ്ദത്തിലെന്തോ പറഞ്ഞ്, അതോര്‍ത്ത് ഉള്ളു തുറന്നു ചിരിച്ചുകൊണ്ട് മെലിഞ്ഞ ഒരു അരോഗദൃഢഗാത്രന്‍ മുന്നില്‍ വന്നുനിന്നു. ‘ഇവനെ ഞാന്‍ കലക്കും’
എന്ന് അപ്പോഴേ തീരുമാനിച്ചതാണ്.

പരിയാരത്തെ , എന്റെ നാട്ടിലെ ഒരു പഴേ പരിചയക്കാരന്‍ -ഇപ്പോഴില്ല- കൊഞ്ഞന്‍ പരമേശ്വരന്‍ നായരെയാണ് പെട്ടെന്നോര്‍മ്മ വന്നത്. അങ്ങാടിയില്‍നിന്ന് വാങ്ങിച്ച മനോരമവാരികയുടേ പേജുകള്‍ താഴേയ്ക്കാക്കിപ്പിടിച്ച് വലതു കൈ ആട്ടിയാട്ടിവന്ന അടുക്കളക്കാരന്‍ പരമീശരന്നായര് കൊടുത്ത പുസ്തകം തുറന്നതും 80 കാരി കാര്‍ത്ത്യേന്യമ്മൂമ്മ ഞെട്ടിപ്പോയ കഥ അങ്ങാടിപ്പാട്ടായതാണ് . പേജ് 3-ഇല്‍ തുടങ്ങി 40-ഇല്‍ അവസാനിക്കുന്ന മഹത്തായ ഉള്ളടക്കം അലസഗമനത്തിനിടയില്‍ വാരികയുടെ പുറംചട്ടയില്‍നിന്നടര്‍ന്ന് മണ്ണോടുമണ്ണായ കഥ പാവം നായരറിഞ്ഞിരുന്നില്ല. ജീവന്‍ടോണിന്റെയും പോത്തിന്‍ ദ്രാവകത്തിന്റെയും പുരാതനപരസ്യങ്ങള്‍ക്കിടയില്‍ നാലോളം തുടര്‍ നോവലുകളും വിശദീകരികാനാവാത്ത സംഭവവും ഫലിതബിന്ദുക്കളും ആണ് ഒറ്റയടിക്ക് എന്നെന്നേക്കുമായി നഷ്ടമായത് ! അന്നു തന്നെ, പി. നായരെ നേരത്തോടുനേരം സര്‍വീസില്‍നിന്ന് ഡിസ്മിസ് ചെയ്തുത്തരവായിരുന്നു. പിന്നീട്, എന്നും പുലര്‍ച്ചെ അഞ്ചുമണിക്ക് പുഴയില്‍ കുളിക്കാന്‍ വരുന്ന പണ്ടാരത്തി മീനാക്ഷിയെ, ഒരു ദിവസം ഇരുട്ടില്‍ ഉണ്ടന്‍ പാറയുടെ കീഴില്‍ വെള്ളത്തില്‍ക്കിടന്ന് ശബ്ദായമാനമായ ഒരു പല്ലുതേപ്പിലൂടെ തുരത്തിയോടിച്ച ഒരു വീരകഥ മാത്രം അവിവാഹിതനായ നായരെപ്പറ്റി കേട്ടു. പിന്നെ, വര്‍ഷങ്ങള്‍ കഴിഞ്ഞ് ചര്‍മ്മരോഗം വന്ന് മരിക്കും വരെ നായര്‍ അനാഥനായിരുന്നു. ആ മനുഷ്യന് ധാരാളം സങ്കടങ്ങളുണ്ടായിരുന്നു, ആരും ഒന്നും കാര്യമായെടുത്തിരുന്നില്ല. ഈ വാവിന് ആരെങ്കിലും പരമേശ്വരന്‍ നായരെ ഓര്‍ത്തിരുന്നോ, ആവോ !

അങ്ങനെ ഒരു പാവം ഓര്‍മ്മ തന്നതിനാണ് അപ്പൂട്ടന് ഈ സിമ്പിള്‍ സമ്മാനം . സ്വീകരിച്ചാലും !

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി