Friday, September 25, 2009

പൊരിഞ്ഞ വരയോ വര !

ഇന്നുച്ചയ്ക്ക് , ഭാഗ്യവശാല്‍ ഊണുകഴിഞ്ഞയുടനെയാണ്, വഹീദ ഷംസ് നാടകീയമായി ഓടിക്കിതച്ചെത്തിയത്. വന്നയുടനെ തന്ന മെന്തോള്‍ മിഠായിച്ചെപ്പ് കമഴ്ത്തിയയുടന്‍ ഈ ലേഖകന്റെ തോണ്ടയില്‍ തടഞ്ഞത് ഭയങ്കര പരിഭ്രമമുണ്ടാക്കിയെങ്കിലും, നിമിഷങ്ങള്‍ക്കുള്ളില്‍ നാളെ രാവിലെ അറിയാം എന്ന മെസ്സേജ് എനിക്ക് അനുഭവപ്പെട്ടതോടെ വഹീദ ചിരിക്കാന്‍ തുടങ്ങി. തുടര്‍ന്നു നടന്ന ഒറ്റ മിനിറ്റ് വരപ്പിനിടയില്‍ വശങ്ങളിലായി ശ്രീമതി ഷംസൂന്റെ 10 പല്ലുകള്‍ കൂടി തെളിഞ്ഞുവന്നെങ്കിലും സമയഭയത്താല്‍ അവഗണിക്കുകയായിരുന്നു. മുട്ടിനപ്പുറം കണങ്കാല്‍ വഴി നിലത്തിഴഞ്ഞു മുറിക്കു പുറത്തുപോയിരുന്ന കാര്‍കൂന്തലിനെയും ഇതേ കാരണത്താല്‍ നാലിലൊന്നാക്കി ചുരുക്കി വരയ്ക്കേണ്ടിവന്നു. എന്താ‍ാ‍ാ‍ാ ചെയ്യ്യ !

വന്നയുടന്‍ ഞാന്‍ പരിചയപ്പെടുത്തിയ ആളെ കണ്ട് വഹീദ ബോധം കെടാന്‍ പോയതു പറഞ്ഞില്ല. അനുഗൃഹീത സാഹിത്യകാരനും എന്റെ സഹപ്രവര്‍ത്തകനുമായ ശ്രീ സി.ആര്‍‍. പരമേശ്വരനെ കണ്ടിട്ടായിരുന്നു, ഈ സാഹസം. 15 കൊല്ലത്തിനുശേഷം ഒരു സമാഗമം

അര മണിക്കൂറിനുള്ളില്‍, ഓഫീസില്‍ എന്റെ അയല്‍വാസിയാണെന്ന് ഞാന്‍ ഞെട്ടലോടെ അറിഞ്ഞ, നിരക്ഷരന്‍ മനോജും എത്തി. എസ്ക്കിമോകളെ ബ്ലോഗ് ചെയ്യാന്‍ പഠിപ്പിച്ച കഥ പറയെ പാവം നിതാന്ത യാത്രികന്‍ നിരുദ്ധകണ്ഠനായി. കുറേ വെയ്റ്റ് ചെയ്തിട്ടും നോര്‍മലാവുന്ന ലക്ഷണമില്ല എന്നു തോന്നിയപ്പോള്‍, വഹീദ കാണാതെ ഒളിപ്പിച്ചിരുന്ന ചായയെടുത്ത് പാര്‍ന്നു കൊടുക്കേണ്ടി വന്നു.കക്ഷികള്‍ വിട പറഞ്ഞപ്പോഴും, ഭാഗ്യം, വടകള്‍ ഏതായാലും മേശവലിപ്പിനുള്ളില്‍ സുരക്ഷിതരായിരുന്നു.


17 comments:

Cartoonist said...

വഹീദ-നിരക്ഷരന്‍ Vs. കാര്‍ട്ടൂണിസ്റ്റ്

വന്നയുടന്‍ ഞാന്‍ പരിചയപ്പെടുത്തിയ ആളെ കണ്ട് വഹീദ ബോധം കെടാന്‍ പോയതു പറഞ്ഞില്ല. അനുഗൃഹീത സാഹിത്യകാരനും എന്റെ സഹപ്രവര്‍ത്തകനുമായ ശ്രീ സി.ആര്‍‍. പരമേശ്വരനെ കണ്ടിട്ടായിരുന്നു, ഈ സാഹസം. 15 കൊല്ലത്തിനുശേഷം തന്റെ ഉറ്റ കുടുംബ സുഹൃത്തുമായി ഒരു സമാഗമം !

ഗിരീഷ്‌ എ എസ്‌ said...

സജ്ജീവേട്ടാ
ഉഗ്രന്‍.........
നിരക്ഷരന്റെ രൂപമൊക്കെ മാറിയല്ലോ...

നിഷാർ ആലാട്ട് said...

സജ്ജീവേട്ടാ...

നന്നായീടുണ്ട്

നിങളെ ഒക്കെ നേരിൽ കാന്നാൻ

കൊതിയായിട്ട് വയ്യാ.

നിരക്ഷരൻ ചേട്ടനോട് ആ കള്ളച്ചിരി മാറ്റാൻ പറ

എന്തായാലും സന്തോഷാ‍ാ‍ായി....

ഒരിക്കൽ ഞാനും വരും അവിടേ..

സ്നേഹത്തോടേ ആലാടൻ

സജി said...

ഞങ്ങളറിയാതെ വീണ്ടും മീറ്റിയോ?

വിടമാട്ടേന്‍!

Unknown said...

വീണ്ടും ഒരു ചിന്ന മീറ്റ് :)

simy nazareth said...

ഇത്രെ പെട്ടെന്നാണോ വരയ്ക്കുന്നത്! നമിച്ചു.

നിരക്ഷരൻ said...

നിരക്ഷരന്റെ തനിക്കോലവും കള്ളച്ചിരിയുമൊക്കെ പുറത്താക്കിയതില്‍ പ്രതിഷേധിക്കുന്നു :) :)

ഇനിയുമുണ്ട് പ്രതിഷേധം... അത് മേശവലിപ്പില്‍ ഒളിപ്പിച്ച് വെച്ച വടകള്‍ തരാഞ്ഞതിനാ :)

Appu Adyakshari said...

ചെറായിയിൽ വച്ചുതന്നെ ചോദിക്കണം എന്നു വിചാരിച്ചതാ... സജ്ജീവേട്ടൻ എന്തിനാണിങ്ങനെ ധൃതിപ്പെട്ടു വരയ്ക്കുന്നത് !! ഒരൽ‌പ്പം പതുക്കെ വരച്ചാൽ ‘കൈയ്യക്ഷരം’ നന്നാവില്ലേ......

ഞാൻ ഓടീ :)

പാമരന്‍ said...

ഹെന്‍റമ്മോ ഈ തടിയന്‍ 'കാര്‍ട്ടൂണിഷ്ടനെ' എന്നാണോ ഒന്നു നേരില്‍ കാണാനൊക്കുന്നേ എന്‍റെ ബദ്‌രീങ്ങളേ!

Manikandan said...

സജീവേട്ടാ നന്നായിട്ടുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്നാലും എന്റെ സജ്ജീവേട്ടാ,വെറും 1 മിനിട്ട് കൊണ്ട് ബൂലോകത്തെ ഒരു ‘വൻപുലി’യെ വെറും ‘കടലാസ് പുലി’ ആക്കി മാറ്റിയല്ലോ...

സമ്മതിച്ചു തന്നിരിക്കുന്നു!

കുഞ്ഞൻ said...

സജ്ജീവ് ഭായി..

വീണ്ടും ആവാഹിച്ചിരിക്കുന്നു. ഇതെപ്പെ സംഭവിച്ചു?

സജ്ജീവ് ഭായിയെയും നിരുവിനെയും ഒരിക്കൽക്കൂടി കാണിച്ച ഈ ചിത്രീകരണത്തിന്റെ പശ്ചാത്തല സംഗീതം പ്രശംസനീയം.

ആ കുഞ്ഞ് ആരാ..

Unknown said...

nannayottundu.....

ഏറനാടന്‍ said...

ഹ ഹ ഹ, ഹിത് ഗൊള്ളാമല്ലോ, പുലികളെ പിടിക്കുന്നത് ടീവീലും വന്നോ?

നിരക്ഷരാ ഞാനിവിടെ എന്നും നിന്നെ മൊബൈലില്‍ വിളിച്ചുനോക്കി. അറബിപ്പെണ്ണിന്റെ സ്വരത്തിലുള്ള മെസ്സേജ് വന്നപ്പോഴേ തോന്നി പിന്നേം നീരു ലോകം ചുറ്റാനിറങ്ങിയതാവുമെന്ന്!

ഇപ്പോ ദേ കൊച്ചീലെത്തി. അതുപോലെ കിച്ചുചേച്ചീം കുടുംബോം നാട്ടിലാണല്ലേ?

സജ്ജീവ്ജീ, ഞാന്‍ നവംബറില്‍ ഒരു വരവു വരുന്നുണ്ട്. മീറ്റണം, അന്ന് ബാക്കിയാക്കി വെച്ച ഉഴുന്നുവട നമുക്ക് ശാപ്പിട്ട് മുഴുമിപ്പിക്കണം. ഓക്കേയ്?

keralafarmer said...

ഇരിക്കുന്ന നിരക്ഷരന്റെ പടം വരച്ചു വന്നപ്പോള്‍ എണീറ്റുനിന്നതെങ്ങിനെ?

Cartoonist said...

ഏറാ,
ഏറ്റു ഞാന്‍

ബിന്ദു കെ പി said...

സജ്ജീവേട്ടാ, ഈ പുലി ഏതു സീരീസിൽ പെടും? എളുപ്പമോ, കടുപ്പമോ..? :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി