Sunday, January 3, 2010

മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക

10 കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ ചേര്‍ന്ന് ഇന്ന് രാജ് ഭവനില്‍ വെച്ച് മന്മോഹന്‍ ജിയെ കൂട്ടത്തോടെ ആക്രമിച്ച് നിലമ്പരിശാക്കി , 123 മന്മോഹന്‍ ക്യാരിക്കേച്ചറുകളുടെ 5കിലോ സമാഹാരം സമ്മാനിച്ചു.. അക്കാദമി സൈറ്റ് ദാ കാണൂ..

ഈയുള്ളവനും ആ പണ്ഡിതപ്രധാനനെ ഒന്നു പോയി കാണണമെന്നുണ്ടായിരുന്നു - കലശലായിത്തന്നെ. പക്ഷെ, കഴിഞ്ഞില്ല. പകരം, ആലുവ-കിഴക്കമ്പലം ഭാഗങ്ങളില്‍ പ്രശസ്തനായ പാചകക്കാരന്‍ പുക്കാട്ടുപടി അപ്പു എളേതിന്റെ അത്യപൂര്‍വമായ കുറുക്കുകാളന്‍ ഉണ്ടാകുമെന്ന് കേട്ടറിഞ്ഞ് മന്മോഹന്‍ പരിപാടി ക്യാന്‍സല്‍ ചെയ്തു, ഒരു പിറന്നാള്‍ സദ്യയ്ക്കു പോയി. ഒരു ഹൈ-പ്രൊഫൈല്‍ ദര്‍ശനം കളഞ്ഞു കുളിച്ചതിന്റെ ദു:ഖം ആറ്റാന്‍ പകരം കു.കാളന്‍ കൂട്ടി ആക്രമാസക്തമായി ഊണുകഴിച്ചു.സദ്യയ്ക്കു മുമ്പുള്ള ഇടവേളയില്‍, ഞാനറിയാത്ത പത്തു കുഞ്ഞുങ്ങളെയും ഒരു പത്തിരുപതു തനിനാടന്‍ വൃദ്ധജനങ്ങളെയും നാലഞ്ചു യുവതുര്‍ക്കികളെയും വരച്ച് അനന്തമായ കാത്തിരിപ്പ് ആഘോഷമാക്കി മാറ്റി. സാദാ കടലാസ്സിലെ 1 മിനിറ്റ് വരകള്‍ കുഞ്ഞുങ്ങള്‍ വല്യ കോലാഹലത്തോടെ എതിരേറ്റു നടക്കുന്നതു കണ്ടു. ഈ കുട്ടികളുടെ ഒരു ലോകം !!!

ഏതിനും, ഇന്ന് തിരോന്തരത്ത് പോയിരുന്നെങ്കില്‍ പ്രധാന്‍ ജിക്ക് കൊടുക്കുമായിരുന്ന ക്യാരിക്കേച്ചര്‍ മുകളില്‍ പൂശിയിരിക്കുന്നു. അനുഗ്രഹിക്കൂ... ആശീര്‍വദിക്കൂ...ആ.... (സോറി, ‘ആ’ വെച്ച് കിട്ടുന്നില്ല) !


31 comments:

പാഞ്ചാലി said...

:)

Cartoonist said...

ഹല പാഞ്ചാലി!
‘:)‘
എന്ന്,
ഭീമസേനന്‍

Cartoonist said...
This comment has been removed by the author.
നന്ദന said...

നവവത്സരാശംസകൽ

Unknown said...

സാദാ കടലാസ്സിലെ 1 മിനിറ്റ് വരകള്‍ കുഞ്ഞുങ്ങള്‍ വല്യ കോലാഹലത്തോടെ എതിരേറ്റു നടക്കുന്നതു കണ്ടു. ഈ കുട്ടികളുടെ ഒരു ലോകം !!!

:)
ഒരു കുട്ടി

Cartoonist said...

ശ്രീ തെച്ചി..,
സന്തോഷം!
..........................
ശ്രീമതി, preferably മിസ്സ്.നന്ദന...,

രണ്ടര മാസംകൊണ്ട് 1800 പ്രൊഫൈല്‍ നോട്ടക്കാര്‍ !

ഇനി ഞാന്‍ മടിച്ചുനില്‍ക്കുന്നില്ല.
ഇന്നു മുതല്‍, മിസ്സ് എസ്.ജീവ എന്ന പേരില്‍ ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു.

നോക്കാലോ !

ഖാന്‍പോത്തന്‍കോട്‌ said...

അതും സംഭവിച്ചു....!! അല്ലെ...?? എന്റെ ഭാഗ്യദോഷം...! സ്വന്തം നാട്ടില്‍ സ്വന്തം സൃഷ്ടിയടങ്ങിയ പുസ്തകം പ്രധാനമന്ത്രിക്ക് നല്കുന്ന ചടങ്ങുപോലും നഷ്ടമായല്ലോ ദൈവമേ ...!! പ്രവാസം ..പ്രവാസം .. ഇത് എന്തു പ്രയാസം !!ങാ..!അടുത്ത ചടങ്ങിനു നോക്കാം..!!

Cartoonist said...

ഖാനെ,
എന്തുകൊണ്ടാണെന്നറിയില്ല.
കമെന്റു വായിച്ചപ്പോള്‍ നിങ്ങളെയൊക്കെയോര്‍ത്ത്
സങ്കടം വന്നുവെന്നത് സത്യം.

അഗ്രജന്‍ said...

:) പുതുവത്സരാശംസകൾ സജീവേട്ടാ...

ആ വെച്ചൊന്ന് ഞാൻ സംഭവന ചെയ്യാം... ഇനിയും ഇങ്ങിനെ സോറി പറഞ്ഞ് വിഷമിക്കരുത്...
ആർമാദിക്കൂ... പക്ഷെ, ആശ്ലേഷിക്കൂ എന്ന് മാത്രം പറഞ്ഞ് ഞങ്ങളെ വലക്കരുത് :)

പാഞ്ചാലി said...

ആര്യപുത്തര്‍,
എവിടെയായിരുന്നു ഇതുവരെ? കല്യാണസൌഗന്ധികം കൊണ്ടുവരാമെന്ന് പറഞ്ഞ് പോയിട്ട് ഒരു കാരിക്കേച്ചറെങ്കിലുമായി തിരികെ വരുമെന്നോര്‍ത്ത് ഈ പാഞ്ചാലി “ഇന്നു വരും ഭവാന്‍, നാളെ വരും ഭവാന്‍...” എന്ന പാട്ടും പാടി കടാപ്പുറത്ത് കാത്തിരിക്കുകയായിരുന്നു! (ഒഴിഞ്ഞ ഒരു എണ്ണക്കുപ്പിയുടെ ക്ലോസപ്പ്, ബാക് ഗ്രൌണ്ടില്‍ പൂക്കുട്ടി മിക്സ് ചെയ്ത ക്രിസ്റ്റല്‍ ക്ലിയര്‍ ഏങ്ങലടികള്‍...!) ഭവാന്‍ വളരെ ക്ഷീണിതനാണല്ലോ? കല്യാണസൌഗന്ധികം അതിന് മരത്തിലാണോ ഉണ്ടാകുന്നത്? അതോ “ഹനുഅങ്കിളിന്റെ” വാലുയര്‍ത്താന്‍ ശ്രമിച്ച് മെലിഞ്ഞുപോയതോ?

:))

Cartoonist said...

മിനിമം മൂന്നു റ്റ്വീറ്റിനുള്ള വാക്കുകള്‍
പാഞ്ചുവില്‍ നിന്ന് കേള്‍ക്കണമെന്നുണ്ടായിരുന്നു.
സാധിച്ചു. :)

VEERU said...

തീരുമാനം ഭേഷായി...
സദ്യ തന്നെ പഥ്യം...
ഹ ഹ ഹ തന്റെയൊരു കാര്യം !!
ആശംസകൾ പുതുവത്സരം ട്ടാ....!!!

Unknown said...

ഉചിതമായ തീരുമാനം. നല്ല വരയും

Unknown said...

കാര്‍ട്ടൂണ്‍ കണ്ടു ... ഏതായാലും വന്ന സ്ഥിതിക്ക് വൈകിപ്പോയ പുതുവത്സരാശംസ സ്നേഹത്തോടെ....

ഭായി said...

“ആ“..വെച്ച് കിട്ടാത്തത് ഞാന്‍ പറയട്ടെ?
ആക്രമിക്കാതിരിക്കൂ :-)

ഏത് മോഹനായിരുന്നാലും ചെവല വള്ളിക്ക് മാറ്റമുണ്ടാകില്ല അല്ലേ.?!

പുപ്പുതുവത്സരാശംസകള്‍..

Raveesh said...

ഭീമേട്ടാ...

ആശംസകൾട്ടാ.... :)

കുഞ്ഞൻ said...

സജ്ജീവ് ഭായ്..

കുറുക്ക് കാളനുണ്ടെങ്കിൽ അതും അപ്പുയിളയതിന്റെ കൈപ്പുണ്യവുമാണെങ്കിൽ പിന്നെ യെന്തു മോയൻ‌ജി..!!

Manoraj said...

chetta..

A vachu eni vakku kittatha paribhavam venda.. oru vakkihta..

Aradhikku..

aradhichirikkunnu...

Cartoonist said...

‘ചിന്ത’ അഗ്രി വഴി ഇന്നു വൈകീട്ട് 4.32ന് കേരളഹഹഹയിലെത്തിയ 30000-ആം സന്ദര്‍ശകനായ യു.എ.ഇ. ബ്ലോഗ്ഗറെ, അങ്ങേക്ക് പ്രണാമം!

സിദ്ധാര്‍ത്ഥന്‍ said...

aazamsikkoo... nnaayalo?
nnaal paNi eluppamaayene.

kore kaalamaayi ee vazhi vannittu. nnaalum ellaam kaanunnundu bheemasEnare.

സിദ്ധാര്‍ത്ഥന്‍ said...

വന്നസ്ഥിതിക്കു് ഒന്നും കൂടെയിരിക്കട്ടെ. ഊരുഭംഗത്തില്‍ തടിയന്‍ കേമനായതോണ്ടു് ഒരു നോട്ടം ഉള്ളതു് നല്ലതാണല്ലോ.

tracking

nandakumar said...

ഭവാന്‍
മന്‍ മോഹന ദര്‍ശനം ഇന്നേ തരായൊള്ളു! അതിവിശിഷ്ടം, കുറുക്കുകാളനില്‍ കാലിടറിവീണാലെന്താ... അനന്യവും അത്യപൂര്‍വ്വവും അ....അ..അ..(അ വെച്ച് വേറെ വാക്ക് വരണില്ല്യ) മായ ഒരു ചിത്രം തന്നെ ദര്‍ശിക്കാനായല്ലോ... സുകൃതം..പുണ്യം.. :)

(പുതുവത്സരാശംസ ഞാന്‍ ഒരിക്കല്‍ പറഞ്ഞൂലോല്ലേ?)

kichu / കിച്ചു said...

കഷ്ടായീലൊ :)

Sabu Kottotty said...

തടി തീരെയില്ല, എന്തു ചെയ്യണം...?

ശ്രീ said...

വര കലക്കി.

പുതുവത്സരാശംസകള്‍, സജ്ജീവേട്ടാ :)

നിരക്ഷരൻ said...

ഒരു ഹൈ-പ്രൊഫൈല്‍ ദര്‍ശനം കളഞ്ഞു കുളിച്ചതിന്റെ ദു:ഖം ആറ്റാന്‍ പകരം കു.കാളന്‍ കൂട്ടി ആക്രമാസക്തമായി ഊണുകഴിച്ചു.

അതെന്നും അങ്ങനെ തന്നെയല്ലേ സജ്ജീവേട്ടാ ? :)

ശ്രീലാല്‍ said...

ആരവിടെ ... ഇനി മുതല്‍ സജ്ജീവേട്ടന്റെ വീടുള്ള സ്ഥലം - ആ ഏരിയ അഥവാ കര, മുക്ക്, മൂല, കണ്ടി..(തെറ്റിദ്ധരിക്കരുത്.. ഇതെല്ലാം കണ്ണൂര്‍ ഐറ്റംസ് ആണ് :) ) ‘തടിയന്റവിട‘ എന്ന പേരില്‍ അറിയപ്പെടട്ടെ...
:)

sunil panikker said...

തകർത്തു..നമുക്ക്‌ എന്നെങ്കിലും അണ്ണന് നേരിട്ടു കൊടുക്കാം.

Junaiths said...

അര്‍മാദിക്കൂ..

keraleeyen said...

haay. cartoonist..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സദ്യയാണഖിലസാരമൂഴിയില്‍ .............

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി