Sunday, August 15, 2010

തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !

ഉത്രാടനാള്‍ 1001 ക്യാരിക്കേച്ചറുകള്‍


പ്രിയപ്പെട്ടവരേ,


ആമുഖം
ഞാന്‍ ഈ വരുന്ന ഉത്രാടനാള്‍
മുടിഞ്ഞ ഓട്ടം ഓടുകയാണ്. ഒരന്തമില്ലാതെ ഓടുകയാണ്.

അന്നേയ്ക്ക്, കേരളത്തിലെ ഓണക്ഷേത്രമായ തൃക്കാക്കര
ക്ഷേത്രത്തിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ രാവിലെ 7 മണിക്ക് തുടങ്ങുന്ന ഓട്ടം

രാത്രി 10 മണിക്കെങ്കിലും അവസാനിപ്പിക്കാന്‍ പറ്റുമോ ?
ഒനൂല്യെങ്കില്‍, ഇടയ്ക്കൊന്ന് ബ്രേക്കിടാന്‍ പറ്റുമോ ?
അങ്ങനെ വന്നാല്‍, ആനയുടെ ബ്രേക് പൊട്ട്യേന്ന് ആളോള് നെലവിളിച്ചോടുമോ?
കൂടെ കരുതുന്ന ഗ്ലൂക്കോസ്, കരിക്ക് എന്നിവയെ സന്ദര്‍ശകരില്‍ നിന്ന് എനിക്ക് സംരക്ഷിക്കാനാവുമോ ?

1001 ക്യാരിക്കേച്ചര്‍ അന്നെനിക്ക് വരയ്ക്കാനാവാതെ വരുമോ ?
ലിംകയ്ക്കു പകരം സ്ഥിരം സംഭാരത്തില്‍ ഒതുക്കേണ്ടി വരുമോ ?
ഈ ഇങ്ങള് ആ 1001-ഇല്‍ പെടാതെ വരുമോ?
വെറുതേ എന്തിനാ, മിണ്ടാണ്ടിരിക്യായിര്ന്നില്ലേ ഭേദം എന്ന് പിന്നീട് തോന്നീടുമോ ?
കവി ലൈനില്‍, ഇതെല്ലാം വെറും വ്യാമോഹമോ ?

എന്ന്,
ഉദ്വേഗപൂര്‍വം,
120 കിഗ്രാന്‍


28 comments:

Cartoonist said...

കൂടെ കരുതുന്ന ഗ്ലൂക്കോസ്, കരിക്ക് എന്നിവയെ സന്ദര്‍ശകരില്‍ നിന്ന് എനിക്ക് സംരക്ഷിക്കാനാവുമോ ?
1001 ക്യാരിക്കേച്ചര്‍ അന്നെനിക്ക് വരയ്ക്കാനാവാതെ വരുമോ ?
ലിംകയ്ക്കു പകരം സ്ഥിരം സംഭാരത്തില്‍ ഒതുക്കേണ്ടി വരുമോ ?
ഈ ഇങ്ങള് ആ 1001-ഇല്‍ പെടാതെ വരുമോ?

ഖലീലുല്ലാഹ്‌ ചെംനാട്‌ said...

സ്ജ്ജീവേട്ടാ... ധൈര്യമായിട്ട് വരതുടങ്ങിക്കോ... ഓടി തളരുമ്പോഴേക്കും കരിക്കുകളവിടെ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും ഇറക്കുമതി ചെയ്യും.
അവിടെ വരുന്ന കാര്‍ട്ടൂണ്‍ അക്കാഡമി മെമ്പര്‍മാരുടെ കരിക്കു പീഡനം തടയുന്നതിന്‌ നമുക്ക് വാരച്ചാലിലെ ഇറക്കുമതി ചെയ്യാം.
കാളനും കൂട്ടിയുള്ള അക്രമാസക്തമായ ഒരു ഊണുവിചാരമില്ലെങ്കില്‍ പിന്നെ എല്ലാം മംഗളമാകും,
"അന്ന വിചാരം മുന്ന വിചാരം എന്ന കാര്യം വിട്ട്... പിന്നെ വിചാരം എന്ന വിചാരം മുന്നില്‍ വന്നാല്‍ പിന്നെ ശുഭം പര്യവസാനം.
ഉത്രാട പാച്ചിലിന്റെ ഒരു ഒടുക്കത്തെ ഓട്ടം ഓടിയാല്‍ അവസാനം ഒരു ഇരുപത് കിലോയെങ്കിലും കുറഞ്ഞു കിട്ടുമല്ലോ...
ആയിരം ഒന്നു നൂറും കൂട്ടി മുറുക്കി തുപ്പാനല്ലേ ഉള്ളൂ സജ്ജീവേട്ടന്‌,എനിക്കൊക്കെ ഇങ്ങനെ വരയ്ക്കണമെങ്കില്‍ ഓണാഘോഷം ഒരു കൊല്ലം നീണ്ടു നില്‍ക്കൂലല്ലോ... ഹഹഹ..

chithrakaran:ചിത്രകാരന്‍ said...

ബൂലോകത്തിന്റെ സ്വന്തം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റിന്
1001 കാര്‍ട്ടൂണ്‍ പുഷ്പ്പം പോലെ വരക്കാനാകട്ടെ എന്ന്
ബ്ലോഗനാര്‍ കാവിലമ്മയോട് റെക്കമന്റു ചെന്നതോടൊപ്പം
ചിത്രകാരന്‍ കീശയില്‍ കരുതിയിരിക്കുന്ന വരങ്ങളില്‍ നിന്നും ഒന്നെടുത്ത് മുഖദാവില്‍ സമ്മാനിക്കുകയും ചെയ്യുന്നു !!!

shajiqatar said...

ആശംസകള്‍, തകര്‍ത്തു പൊളിക്കൂ. ലിംക പോരട്ടേ :):)

Visala Manaskan said...

1001 ആശംസകള്‍

Nishanth said...

ജഗദീശ്വരന്‍ തളര്ച്ചയില്ലാതെ മുന്നേറാന്‍ സഹായിക്കട്ടെ.. ഒരായിരത്തൊന്നു ആശംസകള്‍..

അരുണ്‍ കായംകുളം said...

1001 പേരെ വധിക്കാന്‍ (സോറി, വരക്കാന്‍ കഴിയട്ടെ!)
1001 കതിന!!!!

Rammohan Paliyath said...

angane kurachu thadiyum kurayatte. oru 1001 gram engilum. all the best and prayers.

jayarajmurukkumpuzha said...

1001 aashamsakal...........

കണ്ണനുണ്ണി said...

അങ്ങട് ധൈര്യായി വരയ്ക്കു സജീവേട്ടാ

മാണിക്യം said...

ആയിരൊത്തൊന്ന്
അതൊന്നും ഒരു വലിയ സംഖ്യയല്ല
സജ്ജിവിനു അതു നിഷ്‌പ്രയാസം വരയ്ക്കാനാവും..
ശുഭാശംസകള്‍


1001 മെഴുകുതിരികള്‍!

സുനിൽ പണിക്കർ said...

ഉയരട്ടെ വരയിൽ നിന്നൊരായിരമായിരം
രൂപഭാവ ഭാവനകൾ..!

1001 സ്ട്രോക്സ് അഭിവാദ്യങ്ങൾ..!

ABHI said...

ആശംസകള്‍..1001 പേരുടെ തനിനിറം അന്ന് പുറത്തു വരും....

പകല്‍കിനാവന്‍ | daYdreaMer said...

Gudluck!

chithrakaran:ചിത്രകാരന്‍ said...

ഉത്രാടപ്പാച്ചിലില്‍ വരക്കപ്പെടുന്ന കാരിക്കേച്ചറുകളുടെ പടമെടുക്കാനും പേരും വിലാസവും റജിസ്റ്റെര്‍ ചെയ്യാനും ആളുകളെ ഏര്‍പ്പാടാക്കാന്‍ മറക്കണ്ട... ആനയല്ല...120 ഗ്രാന്‍ വിചാരിച്ചാലും പോയബുദ്ധി പിടിച്ചുവലിച്ചാല്‍ കിട്ടില്ലല്ലോ :)
വിജയാശംസകള്‍ !!!

വിനയന്‍ said...

സജിവേട്ടാ...
1001 അല്ല 10001 വര വരയ്ക്കാൻ പറ്റും... ധൈര്യം കൈ വിടരുത്...

ആശംസകൾ!!!

ബിന്ദു കെ പി said...

ഹും! ആയിരത്തൊന്നേയ്! സജ്ജീവേട്ടൻ അതൊക്കെ ഉച്ചയ്ക്കു മുമ്പുതന്നെ വരച്ചുതീർത്ത് ഉത്രാടസദ്യയ്ക്ക് വീട്ടിലെത്തില്ലേ...

മുജീബ് ശൂരനാട് said...

1001- il pedaathe varilla. alla, athentho varavaaaaaa......?

BIJU നാടകക്കാരൻ said...

സജ്ജീവേട്ടാ...ചക്കരെ പൊന്നേ എല്ലാവിധ ആശംസകളും കെട്ടോ ...അയിരത്തൊന്ന് എന്നതു ആയിരത്തി അഞ്ഞൂറാവട്ടെ എന്ന് ആശംസിക്കുന്നു ഈ ശരീരത്തിനുള്ളിൽ നിന്നും അതാവും എന്ന് തറപ്പിച്ചു പറയട്ടെ ..പിന്നെ ആൽത്തറയിൽ ഒന്നു നോക്കണെ മാണിക്യത്തിന്റെ ഞാനൊന്നു തമാശിച്ചിട്ടൂണ്ട്

ജിതിന്‍ രാജ് ടി കെ said...

സജ്ജീവേട്ടാ എനിക്ക് എന്റെ ഒരു കാരിക്കേച്ചര്‍ വരച്ചു അയച്ചു തരോ..
ഇതൊരപേക്ഷ ആണു

എന്റെ പ്രൊഫൈല്‍ ഫോട്ടോ

jayanEvoor said...

ഉത്രാടപ്പാച്ചിലിന് ആശംസകൾ!

ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഏറനാടന്‍ said...

എല്ലാ ആശംസകളും നേരുന്നു. പിന്നേ, ഗ്ലൂക്കോസ്, കരിക്ക്‌ എന്നിവയുടെ കൂടെ അന്ന് നാം കഴിച്ച പോലെത്തെ മുളക് ബാജി, ഉഴുന്ന്വട എന്നിവ ഒരു ക്വിന്റല്‍ കരുതിക്കോളൂ. ക്ഷീണം മാറിക്കിട്ടും എന്റെ സ്ജ്ജീവേട്ടാ.. :)

സജി തോമസ് said...

un saludo a sajeev

കുഞ്ഞൂട്ടന്‍ said...

651 എണ്ണം തീര്‍ത്തു എന്നറിഞ്ഞു.
പല ബ്ലോഗുകളിലായി 'ഒപ്പിച്ചു' വെച്ചത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ എത്തുന്നത്...
വര തുടര്‍ന്നോട്ടെ! ആശംസകള്‍!

Pranavam Ravikumar a.k.a. Kochuravi said...

:-)

HOLY. said...

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

NB: Please send this to ten or maximum persons you can

HOLY. said...

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

NB: Please send this to ten or maximum persons you can

ഇ.എ.സജിം തട്ടത്തുമല said...

പിന്നെ എന്തൊക്കെ വിശേഷങ്ങൾ? ഉത്രാടംക്കെ ആഞ്ഞങ്ങട്ട് പാഞ്ഞൂന്നറിഞ്ഞു. ഉമ്മിണി പെരുത്ത് സന്തോഷായി!ആശംസകൾ!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി