Monday, April 18, 2011

തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് 17.04.2011

ലുക്കില്‍ കൂടുതല്‍ ഈജിപ്ഷ്യത വരുത്തിയ ബഹറീന്‍ അറബിയും ഒപ്പം സ്വാമികളുമായ സജി അച്ചായന്‍, നന്ദപര്‍വം നന്ദന്‍ , അതുല്യ, കിച്ചു എന്നീ രണ്ടു തകര്‍പ്പന്‍ വനിതകള്‍, ഇവര്‍ക്കൊപ്പം ആദ്യവന്‍ ഓടിച്ച ബൊലേറോവിലായിരുന്നു യാത്ര. തിരിച്ചും. ചെന്നെത്തിയതും 250 ക. അടച്ച് ഊണിനുള്ള ടോക്കനെടുത്തു. എടുത്തതും ഊണു തുടങ്ങി. മിനിറ്റുകള്‍ക്കകം, മോരൊഴിക്കാതെ ഏഴു കോഴ്സും പഷ് ക്ലാസ്സില്‍ പാസ്സായി നന്ദന്‍ ഈ നേംസേക്ക് തടിയനെ നിഷ്പ്രഭനാക്കി.

തൂശനിലയിലെ തുഞ്ചത്തെ കായവറുത്തതിനെ അപ്രത്യക്ഷനാക്കി തുടങ്ങിക്കൊണ്ടുള്ള ഊണായിരുന്നു പ്രധാന പ്രവൃത്തി. സമാധാനമായി വരയ്ക്കാനായില്ല. ബൊലേറോ ഷാട്ടാക്കിവെച്ചിരിക്യായിരുന്നു. മൊത്തം ഒരു മണിക്കൂര്‍ കൊണ്ട് പൂശിവിട്ടതാണ് താഴെ. ആദ്യം വധിക്കപ്പെട്ടവന്‍ ആദ്യം എന്ന ക്രമത്തില്‍.
























വി.കെ. അബ്ദു























































56 comments:

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സജ്ജീവേ,പതിവിൻപടി ജോറായിട്ടുണ്ട്.മീറ്റിൽ പങ്കെടുക്കാൻ സാധിച്ചില്ല.ആശംസകൾ.....

Cartoonist said...

നമസ്ക്കാരം ചേട്ടാ!
മാസങ്ങള്‍ക്കുശേഷം കിട്ടുന്ന കമെന്റാണിത്..

ഹഹഹ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആരാരൊക്കെയാണെന്നു പിടിയില്ലല്ലൊ

ഏതായാലും സംഗതി ജോര്‍ കൊടു കൈ
:)

കുറ്റൂരി said...

ആഹാ...സൂപ്പർ

കുറ്റൂരി said...

എനിക്ക് വരക്കാനാഗ്രഹമുണ്ട്..വരച്ചാൽ വരയാവില്ല...അത് കുത്തിവരയാവും....അതിനുള്ള വല്ല ടിപ്സുകളുമുണ്ടോ ചേട്ടാ...?

Pradeep Narayanan Nair said...

ഉഗ്രന്‍ ! ..

yousufpa said...

അടി ജോറ(ചോറല്ല)ണ്ണാ ..ജോർ.

kARNOr(കാര്‍ന്നോര്) said...

തൃപ്പാദങ്ങളില്‍ പ്രണാമം. ഒരു പടം വരച്ചു തരുമോ?

shaji.k said...

അടിപൊളിയായിട്ടുണ്ട് :) കുറച്ചുപേരെ അറിയാം.

ഏ.ആര്‍. നജീം said...

ഹെന്റ പടച്ചോനേ...കിടിലോൾക്കിടിലം..!!

പിന്നെ എനിക്കൊരു ചിന്ന ഡൗട്ട്.

സജ്ജീവ് ഭായിയെ ഊട്ട്പുരയുടെ സൈഡിലേക്ക് അടിപ്പിക്കാതിരിക്കാൻ ആരോ മനപ്പൂർവ്വം ചെയ്യിച്ച പണിയാണോ ഇത്..? ഇതെല്ലാം കഴിഞ്ഞ് ആഹാരം കഴിക്കുന്നത് പോയിട്ട് വെള്ളം പോലും കുടിക്കാൻ സമയം കിട്ടിയിട്ടില്ലെന്നുറപ്പാ ;)

കരീം മാഷ്‌ said...

മുഖത്തു നോക്കി വരക്കുന്ന കാരിക്കേച്ചറിസ്റ്റുകളിൽ സജ്ജീവ് തന്നെ ഞാൻ കണ്ടതിൽ ഒന്നാം നമ്പർ.
കാണാൻ ഇപ്രാവശ്യവും പറ്റിയില്ല.
എന്റെ മിസ്രിയുടെ അവസാനം എന്റെ കയ്യു കൊണ്ടു തന്നെയാവും. :)

sHihab mOgraL said...

സജ്ജീവേട്ടാ.. സൂപ്പർ .. എന്നെയൊന്നു വരപ്പിക്കാനാവാത്ത സങ്കടത്തോടെ... :)

നൗഷാദ് അകമ്പാടം said...

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അസൂയപ്പെടുത്തുന്ന കിടിലന്‍ കാര്‍ച്ചേക്കറുകള്‍!
അതും മാരത്തോണ്‍ പ്രകടനത്തില്‍...

സജീവേട്ടാ..നമോവാകം!

നൗഷാദ് അകമ്പാടം said...
This comment has been removed by the author.
നൗഷാദ് അകമ്പാടം said...

തുഞ്ചന്‍ പറമ്പ് മീറ്റിനു ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു
കൊണ്ട് ഞാന്‍ മീറ്റിനോടനുബന്ധിച്ച്
വിവരങ്ങളും ലിങ്കുകളും ചേര്‍ത്ത് ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്കും അവിടെ ചേര്‍ക്കുന്നു.
നന്ദി.

ലിങ്ക് ദാ ഇവിടെ :
http://entevara.blogspot.com/

Manoraj said...

ഇങ്ങളോട് ഞാന്‍ മിണ്ടൂല്ല പ്രജാവേ.. മീറ്റ് പോസ്റ്റ് ഇട്ടിട്ടുണ്ട് :)

മനോരാജാവ് ...

കൂതറHashimܓ said...

വരക്കാരനോട്‌ ഒത്തിരി അസൂയ. കുറെ കുഷുമ്പ്‌.
ഞാൻ എത്ര നോക്കീട്ടും എന്താ വരക്കാൻ പറ്റാത്തെ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആഹാ....ആവാഹനം ഒന്നാന്തരം.....:)

നിരക്ഷരൻ said...

ചാകര ആയിരുന്നല്ലോ സജീവേട്ടാ :)

സുനിൽ കൃഷ്ണൻ എന്താ ബസ്സിലെ കമ്പിയിൽ പിടിച്ച് നിൽക്കുകയാണോ ?
(ആത്മഗത് :‌- എന്റെ കാര്യം ഇനി കട്ടപ്പൊഹ)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ നിരക്ഷരാ‍, അത് കമ്പിയില്‍ പിടിച്ച് നില്‍ക്കുന്നതല്ല...മുദ്രാവാക്യം വിളിക്കുന്നതാ..പിന്നില്‍ കൊടി കണ്ടില്ലേ..? :) :)

ഈ സജ്ജീവേട്ടന്റെ ഒരു കാര്യം !

നിരക്ഷരൻ said...

സുനിൽ കൃഷ്ണന്റെ ഒരു കൈ മുകളിലേക്ക് ഉയർന്ന് നിൽക്കുന്നെങ്കിൽ അത് മുദ്രാവാക്യം വിളിക്കാനാണെന്ന് മനസ്സിലാക്കാനുള്ള സാക്ഷരത്വമൊക്കെ നിരക്ഷരനുണ്ട് :) :)

എന്റെ കാര്യം കട്ടപൊഹ എന്ന് പറഞ്ഞത് എന്തിനാണെന്ന് മനസ്സിലാക്കാൻ ഇനി പ്രത്യേകം സ്റ്റഡീ ക്ലാസ്സ് തരണമെങ്കിൽ അടുത്ത ബ്ലോഗ് മീറ്റിന് അതുമാകാം :)

അതൊക്കെ പോട്ടെ... ഉറക്കത്തിൽ ഈ കൈ എങ്ങനാണ് പിടിക്കുന്നത്? ഞാൻ നിക്കണില്ല :)

ഭായി said...

വരകളെല്ലാം പതിവ് പോലെ ഉഗ്രഗ്രനായിട്ടുണ്ട് മാഷേ...യ് :)

Umesh Pilicode said...

മൂന്നാമത്തെ വര എന്നെയാണെന്ന് എന്നെ അറിയാത്തവര്‍ക്കായി വിളംബരം ചെയ്യുന്നു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സൂപ്പര്‍ വര
ബഹുജോര്‍ !

ബയാന്‍ said...
This comment has been removed by the author.
ഖാന്‍പോത്തന്‍കോട്‌ said...

ha ha ha ...!!!

ബയാന്‍ said...

കണ്ടുകിട്ടിയതില്‍ ആശാസം.

@ഉമേഷ് : ബ്രറ്റിനേയും, ‘വിചാര’ത്തേയും ഉമേഷിനേയും പിടികിട്ടി. ഉമേഷ് പേരു വെച്ചപോലെ പേരുവെച്ചിരുന്നെങ്കില്‍ ..

Junaiths said...

സജ്ജീവേട്ടാ പതിവ് പോലെ ഗംഭീരം, അര്‍മ്മാദം, ആനന്ദം.. ....

Faizal Kondotty said...

well done ! keep it up!

how did u manage all these ?
no doubt..you are really a blessed artist!

Unknown said...

ഹഹഹ കിടിലൻ ..രാജാവേ കിടിലൻ ..

ഏറനാടന്‍ said...

വന്ന എല്ലാ ബ്ലോഗാത്മാക്കളെയും ആവാഹിച്ച വര ജോര്‍ ജോര്‍..

Unknown said...

............അവിടെ ഉണ്ടായിരുന്നിട്ടും കാരികേച്ചര്‍ വരയിച്ചെടുക്കാനുള്ള മഹാ ഭാഗ്യം എനിക്കുണ്ടായില്ലല്ലോ സജ്ജീവേട്ടാ ,,ഇനിയിപ്പ എന്താ ചെയ്യാ!

ജിപ്പൂസ് said...

വന്ന് വന്ന് ഈറ്റില്ലെങ്കിലും സജ്ജീവേട്ടന്‍റെ വരയില്ലാണ്ട് ബ്ലോഗ് മീറ്റ് നടക്കാത്ത അവസ്ഥയാണല്ലോ..എന്തായാലും തകര്‍ക്ക്ന്ന്ണ്ട്ട്ടാ ഗഡ്യേ.....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആ വരാന്തയിലെ ചൂടത്ത് കുത്തിയിരുന്ന വരയും നീണ്ട ക്യൂവും കണ്ടപ്പോള്‍ പിന്നെ വരാമെന്നു കരുതി പോയതായിരുന്നു. സദ്യ വിലംബുന്നതിന്റെ തിരക്ക് കഴിഞ്ഞു എതിയപ്പോലെക്കും ക്യാന്‍വാസ്‌ മടക്കി സജ്ജീവേട്ടന്‍ സ്ഥലം വിട്ടു. പോട്ടെ, അടുത്ത തവണ നോക്കാം.
പിന്നെ, ഇതില്‍ കുറെ പേരെ ഒക്കെ അറിയാം. വന്നവരുടെ വയറിന്റെ ചുമതല എനിക്കായിരുന്നത് കൊണ്ട് ഭൂരിഭാഗത്തെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. പേരും ബ്ലോഗ്‌ ലിങ്കും വെച്ച് ഞാനൊരു പോസ്റ്റിട്ടിട്ടുണ്ട്. അതില്‍ ഫോട്ടോ ഉള്ളത്ര പോസ്റ്റാം.

krish | കൃഷ് said...

വര പതിവുപോലെ ഗംഭീ(ക)രം! പലരേയും മനസ്സിലായില്ല. അവരുടെ പേർ കൂടി ചിത്രത്തിനു താഴെ കൊടുക്കാമായിരുന്നു.

ദീപുപ്രദീപ്‌ said...

ഞാന്‍ ആദ്യമായിട്ട് സന്ദര്ശിക്കുകയാണ് ഈ ബ്ലോഗ്‌ .
വരാന്‍ വളരെ വൈകി എന്ന് തോന്നി .
വളരെ നന്നായിട്ടുണ്ട് ഓരോ വരയും .
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഒന്നും പറയാനില്ല സജീവേട്ടാ..
അത്രയും ഗംഭീരം.
കഴിവ്‌ അംഗീകരിക്കുന്നു.

Nileenam said...

ഏറ്റവും നന്നായത് നന്ദു തന്നെ, സംശയമില്ല....

Cartoonist said...

പണിക്കരേട്ടോവ്,
ദ, കൈ തന്നിരികുന്നു.

കുറ്റൂരി,
‘അങ്ങനെ‘ പറയരുത്...

പ്രാതല്‍...
കഴിഞ്ഞൊ ?

യൂസഫ്പ്പേ,
അതിനൊരു സ്മൈലി.

കാര്‍ന്നോരെ,
ന്താന്ന് ങ്ങനെ പറേണ്?
പടം പൂശിവിടിന്‍ ന്ന്...

ഷാജി,
അദന്നെ ഞാനും പറേണെ..

നജീമെ,
കാളന്‍ കാത്തിരുന്നിരുന്ന് വഞ്ചിക്കപ്പെട്ട് വീണ്ടും വരയിലേയ്ക്ക് തിരിയേണ്ടിവന്ന ഹതഭാഗ്യനാണ് ഈയുള്ളവന്‍..അറിയ്യ്‌വോ

Cartoonist said...

കരീംമാഷെ,
സന്തോഷം.ഇനീം നന്നാവാന്‍ നോക്കാം:)

ശിഹാബ് മൊഗ്രാലിന്,
ശന്തോഷത്തോടെ,
സജ്ജീവ് ഉഗ്രാല്‍

നൌഷാദെ,
സന്തോഷം :)തുഞ്ചന്‍ ലിങ്ക് സമാഹാരം അസ്സലായി !

മനോരാജാവെ,
മന്നവേന്ദ്രാ വിളങ്ങുന്നു ഇമ്മടെ ചന്ദ്രനെപ്പോലെ നിന്മുഖം !

ഹാഷിമെ,
ശ്രമിച്ചോണ്ടിരിക്കൂന്ന്.
മറ്റൊരു ശൈലി കണ്ടെത്തും. ശീഘ്രം!

സുനിലിനെ
അങ്ങനെ വരയ്ക്കാമ്പറ്റുംന്ന് കരുതീല്യ.

നിരക്ഷര്‍,
ഇമ്മടെ ആ പുസ്സം ന്തായി ? വരയാറാവുമ്പൊ പറയ്യ്യ.

ഭായി,
:) എന്ന്
കിടിലന്‍ ഒരു ബഹിന്‍

ഉമേഷെ,
ഞാന്‍ ഇതാ കീഴടങ്ങിയിരിക്കുന്നു :)

ഇസ്മായിലെ,
നന്ദി

ഖാനെ,
ഇലക്ഷന്‍ കാര്‍ട്ടൂണ്‍ 3/4 എണ്ണം ഉടന്‍ അക്കാദമി ബ്ലോഗിലേയ്ക്കയയ്ക്കാന്‍ മറക്കണ്ട.

യരലവേ,
അതു വയിച്ചിട്ട് ഞാനും ആകപാടെ ശഷസഹാന്ന് ആയിപ്പോയി !

ജുനൈദെ,
ഏതാനും ഹഹഹ !

ഫൈസല്‍,
വരയ്ക്കുന്ന കൂട്ടത്തിലാണൊ ?

ബിജു, നന്ദി:)

Cartoonist said...

ജിക്കൂ,
പോസ്റ്റ് അസ്സല്‍ !

ഏറന്‍,
ഹോട്ടല്‍ എയര്‍ലൈന്‍സിലെ ബജികളിലേയ്ക്കിനിയെന്ന് ?

സുബാന്‍,
ഒരു പടം ഉടന്‍ പൂശൂ..

ജിപ്പൂസെ,
ഇതൊക്ക്യല്ലെ എന്നേം ജീവിപ്പിക്കണേ :)

ഡോക്ടറേ,
കലക്കന്‍ ശ്രമം. തുഞ്ചന്‍ ലിസ്റ്റിന് ഒരു മുതല്‍ക്കൂട്ടു തന്നെ.

കിറു കൃഷെ,
എനിക്കും അങ്ങനെത്തന്നെ.
ചില പേര് മാത്രം കൊടുക്കുന്നതിലെ ഔചിത്യക്കേടാലോചിച്ചപ്പൊ...

ദീപുപ്രാസദെ,
അല്ലല്ല, ങള് കൃത്യസമയത്തുതന്നേണ്...

പട്ടേപ്പാടം,
എനിക്കും ഒന്നും പറയാനില്ല :)

നിലീനം,
നന്ദി :)

Areekkodan | അരീക്കോടന്‍ said...

As I was drawn in Cherayi , I didn't try again.But now feel to have again drawn.

kichu / കിച്ചു said...

ഹ ഹ ഹ 125 കിലോഗ്രാമന്‍ കലക്കി കളഞ്ഞല്ലോ..

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഞമ്മടെ പടം കലക്കി!
സജീവേട്ടാ ഡാങ്ക്സ് :)

ബിന്ദു കെ പി said...

ഇങ്ങനെയൊരു പരിപാടി അപ്രത്തു നടന്ന കാര്യം പിന്നെയാ അറിഞ്ഞത്. ഇത്തവണ സജ്ജീവേട്ടന്റെ വര ഉണ്ടായില്ലെന്നാ വിചാരിച്ചിരുന്നത്.

എന്തായാലും കിട്ട്യ സമയംകൊണ്ട് തകർത്തൂല്ലെ.. :)

ജാബിര്‍ മലബാരി said...

:)
thnank you

ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html

കുറ്റൂരി said...

ചേട്ടാ ഞാനും വരച്ചു തുടങ്ങി...ഇതൊന്നു നോക്കൂ

Kaippally said...

സജീവെ സംഭവം കൊള്ളാം. പക്ഷെ ഇങ്ങനെ പേരില്ല മോന്തായങ്ങൾ കാണിച്ചിട്ട് കാര്യമില്ല. എല്ലാത്തിന്റേയും പേരെഴുതുവ്വ.

Kaippally said...

@ജാബിര്‍ മലബാരി

പരസ്യം പതിക്കരുതുണ്ണി

Kaippally said...

@ജാബിര്‍ മലബാരി

പരസ്യം പതിക്കരുതുണ്ണി

B Shihab said...

kollam

Cartoonist said...

കൈപ്പ്സേ,
ഒരു കൈ സഹായം ഞ്ഞാൻ ബന്ധപ്പെട്ടവരോട്
യാചിച്ചിരുന്നതാ.. :(
ഉറ്റൻ തപ്പിയെടുത്ത് പൂശാം

Salini Vineeth said...

ബൂലോകത്തെ വിശാലഹൃദയനായ കാര്‍ടൂനിസ്ടിനു അഭിവാദ്യങ്ങള്‍!! എന്റമ്മേ കലക്കി കടുക് വറത്തു... ഇതൊക്കെ കാണുമ്പോ ഒരു അതിമോഹം, എന്റെം കൂടെ ഒരു പടം വരച്ചു തരാമോ?? എന്റെ പ്രൊഫൈല്‍ പിക് ആക്കാനാ...

Cartoonist said...

send me the pic, shalini..

Salini Vineeth said...

നന്ദി സജീവേട്ടാ ഞാന്‍ കൊച്ചി മീറ്റിനു വരുന്നുണ്ട്.. അപ്പൊ ലൈവ് ആയി വരച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു.. :)
കമന്റിനു മറുപടി അയയ്ക്കാന്‍ വൈകിയതില്‍ ക്ഷമാപണം... :(

Renjith said...

കിടിലോല്കിടിലന്‍.....( രണ്ടു പ്രാവശ്യം )

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി