Sunday, July 10, 2011

എറണാകുളം ബ്ളോഗ് മീറ്റ്‌ ജൂലൈ 9, 2011


ഇന്നലെ ഏറണാകുളത്ത് ഹോട്ടല്‍ മയൂരാ പാര്‍ക്കില്‍ വെച്ചു
നടന്ന ബ്ളോഗ്
മീറ്റില്‍ വെച്ചു  നിര്‍മ്മിക്കേണ്ടിവന്ന വണ്‍ മിനിറ്റ് വരകള്‍  . ഇരകള്‍ സദയം പൊറുക്കുമല്ലോ ... :)

മീറ്റിലെ ഏക കുട്ടി 9ആം ക്ളാസ്സുകാരി അഞ്ജലി അനിൽകുമാർ .  
നിഷ്ക്കളങ്കതയുടെ പര്യായമായ ഈ പെണ്‍കുട്ടി ഒമ്പത് ഐസ് ക്രീമുകളാണ് 
ഒറ്റയ്ക്കൊരു മൂലയ്ക്കിരുന്ന്‍ അകത്താക്കിയത് . എന്നെക്കാള്‍ വെറും 3 കുറവ് ! സംഷി
സാങ്കേതികതയുടെ അവസാന വാക്ക് ജോഹര്‍
കമ്പര്‍
ഷെറീഫ് കൊട്ടാരക്കര. ക്യാരിക്കേച്ചര്‍ ശേഖരണമാണ്
ഈ സീനിയര്‍ സിട്ടീസന്‍ ചേട്ടന്റെ മൃഗയാവിനോദം .
അജു എബ്രഹാം
വില്ലേജ് മാന്‍
ചാണ്ടിക്കുഞ്ഞ്
ഡോ. ജയന്‍ ഏവൂര്‍
കുമാരന്‍സാന്ദീപ്‌ പാമ്പള്ളി

  സന്തോഷ്

ഷിബു ഫിലിപ്പ്

ശാലിനി രഘുനാഥൻ.എ. ആർ (പട്ടാളം)
വണ്ടിപ്രാന്തന്‍ഐന്‍സ്റീന്‍ - അടൂര്‍ - ശിവരാമകരന്ത് ലുക്കും
വീറുള്ള വാക്കുമുള്ള രഘുനാഥന്‍
കെ.വി.
കേരളദാസനുണ്ണി എന്ന പാലക്കാട്ടേട്ടന്‍ ജിക്കു വര്‍ഗീസ്‌
കാര്ന്നോര്യൂസഫ്പ
റെജി മലയാലപ്പുഴ അനൂപ്‌


മുനീർ (തൂതപ്പുഴയോരം)
പൊന്മളക്കാരന്‍ കുസുമകുമാരി
സുന്ദരി, കേരളദാസനുണ്ണിയുടെ ഭാര്യ


ശാന്തിഗിരി ഭക്തനായ കുമാരന്‍ സീനിയര്‍


ആരാകാം ശരാശരി ഭീകരലുക്കുള്ള ഇദ്ദേഹം ? :)
പുണ്യാളന്‍ ദിമിത്രോ

മഹേഷ് ചെറുതന
ഒടിയന്‍


 അനൂപ് കുമാർ
മണികണ്ഠന്‍


 ഷിബു ഫിലിപ്പ്  ( പോസ്റ്റ്‌-മോഡേണ്‍ )


സംഷി ( പോസ്റ്റ്‌-മോഡേണ്‍ ) റെജി പി വര്‍ഗീസ്‌


  കവികുലപതി , ജോസാന്റണി
ആങ്കര്‍ ബോയ്‌ , സെന്തില്‍
മത്താപ്പ് (Cross-section)
മത്താപ്പ് (Straight)


 ഷിനോജ്
Align Centerസജീം തട്ടാത്തുമല അഞ്ചല്‍കാരന്‍
ജേക്കബ് രാജന്‍ 

മഹേഷ്‌ വിജയന്‍

  ജോസാന്റണി ചേട്ടന്റെ ചങ്ങായി അലക്സ്
സോണിയ എലിസബത്ത് പടമാടന്‍ അരുണ്‍ കായംകുളം

63 comments:

Cartoonist said...

ഇന്നലെ ഏറണാകുളത്ത് ഹോട്ടല്‍ മയൂരാ പാര്‍ക്കില്‍ വെച്ചു നടന്ന ബ്ളോഗ് മീറ്റിലെ വരകള്‍ . പല കക്ഷികളുടേം പേര് പിടീല്യാ എന്ന കുംപസാരത്തോടെ ഞാനിതോണ്ണ്‍ ഇവിടെ അവതരിപ്പിച്ചോട്ടെ .....

കൊട്ടോട്ടിക്കാരന്‍... said...

ഷെരീഫ് കൊട്ടാരക്കരയും മത്താപ്പും ആവർത്തിച്ചിട്ടുണ്ട്...
കൊട്ടോട്ടിയുടെ ചിത്രമെവിടെ.....?

ശ്രീജിത് കൊണ്ടോട്ടി. said...

കാര്‍ട്ടൂണും, ചിത്രങ്ങളും എല്ലാം ഗംഭീരമായിട്ടുണ്ട്. കൊച്ചി ബ്ലോഗ്‌ മീറ്റ്‌ വിജയമാക്കിയ എല്ലാവര്ക്കും ആശംസകള്‍...

നൗഷാദ് അകമ്പാടം said...

പതിവ് പോലെ കലക്കി സജീവേട്ടാ!

ഷരീഫ്ക്കാ, മഹേഷവിജയന്‍,കമ്പര്‍ തുടങ്ങി ചിലതൊക്ക സൂപ്പര്‍ ആയിട്ടുണ്ട്..
നിമിഷങ്ങള്‍ക്കുള്ളില്‍ ആളെ വരയിലൂടെ വലയിലാക്കുന്ന അങ്ങയുടെ തൂലികാ മാഹാത്മ്യത്തിനു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ!
ആശംസകളോടെ....

((ഇനി എന്നാണാവോ എന്റെയൊരു കാര്‍ട്ടൂണ്‍ വരപ്പിക്കാന്‍ യോഗമുണ്ടാവുക!))

Jefu Jailaf said...

എല്ലാം ഒന്നിനൊന്നു മനോഹരം..ഹൃദയം നിറഞ്ഞ ആശംസകള്‍..

രമേശ്‌ അരൂര്‍ said...

അടി പൊളി അടി പൊളി ..എല്ലാവരും കൂടി പൊളിച്ചു അടുക്കി :)

Ismail Chemmad said...

ഇത് ശരിക്കും ഹ ഹ ഹ ആയിട്ടുണ്ട്‌
ആശംസകള്‍ സജീവേട്ടാ...

kaithamullu : കൈതമുള്ള് said...

സജ്ജീവ്....................

പരിണീത മേനോന്‍ said...

very nice..:)

ഇ.എ.സജിം തട്ടത്തുമല said...

അപ്പോ മുമ്പ് ഇടപ്പള്ളിയിൽവച്ച് വരച്ചതാണെന്നും പറഞ്ഞ് ഞാനിപ്പോൾ വയ്ക്കാതിരുന്നെങ്കിലോ? ലാസ്റ്റിൽ വന്നിരിക്കാൻ തോന്നിയതു ഭാഗ്യം. നന്ദി, സജ്ജീവേട്ടൻ!

ഈ കൂട്ടത്തിൽ ചിത്രോം പിടിച്ചിരിക്കുന്ന ‘നോ’മിനെ കണ്ടെത്തുന്നവർക്ക് അവരുടെ ബ്ലോഗിൽ ഒരു കമന്റ് ഫ്രീ!

poor-me/പാവം-ഞാന്‍ said...

Thanks...

ദേവന്‍ said...

ശോ... എനിച്ചെന്നാ ഒരെണ്ണം കിട്ടുക........

ജോ l JOE said...

വിശേഷണം ശ്ശി ...കൂടിപ്പോയില്യോ ?

keraladasanunni said...

എന്‍റേയും സുന്ദരിയുടേയും ചിത്രങ്ങള്‍ കണ്ട് മക്കള്‍ പൊട്ടിച്ചിരിച്ചു. സജീവിന്ന് വളരെ നന്ദി.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വരയുടെ അധിപന്റെ ലീലാവിലാസങ്ങൾ പങ്കെടൂത്ത ഓരോബൂലോഗർക്കും ഒരു നിധി പോൽ...!

ജിക്കു|Jikku said...

തകര്‍ത്തൂട്ടോ!!

വീണ്ടും മീറ്റുകള്‍ തോറും സജീവ്‌ തരംഗം പടരട്ടെ!!!

jayanEvoor said...

സജ്ജീവേട്ടാ,

തകർപ്പൻ!!

വളരെ ഇഷ്ടപ്പെട്ടു.

ലിങ്ക് ഞാൻ ‘അവിയലിൽ’ചേർക്കാം!

Mahesh Cheruthana/മഹി said...

സജ്ജീവേട്ടാ,
ഒത്തിരി സന്തോഷം !മീറ്റിനെ വരയുടെ അഘോഷമാക്കിയതിനു എല്ലാ അഭിനന്ദനങ്ങളും..

jayanEvoor said...

ഒരു തിരുത്ത്...

ഒൻപതാം ക്ലാസുകാരി രാജശ്രീ അല്ല...
അത് അഞ്ജലി അനിൽകുമാർ ആണ്!

(രാജശ്രീ എന്ന ബ്ലോഗർ അവിടെ വന്നില്ല!)

knownsense said...

ഞാനും ബൂലോകവാസിയായിരിക്കുന്നു... സന്തോഷം...

knownsense said...
This comment has been removed by the author.
കാഴ്ചകളിലൂടെ said...

super

ponmalakkaran | പൊന്മളക്കാരന്‍ said...

തകർത്തു....
അഭിനന്ദനങ്ങൾ...

Rakesh KN / Vandipranthan said...

kalakki athu .... thanks sajeevetta....

mottamanoj said...

അപാര കഴിവ് തന്നെ. എല്ലാവരുടെയും മുഖം വളരെ വ്യക്തം ( വരയില്‍ )

അഭിനന്ദനങ്ങള്‍

indu said...

manoharamaya varakal.
style finish

Reji Puthenpurackal said...

തകര്‍ത്തു സജീവേട്ടാ...താങ്കളോട് എനിക്ക് അസൂയ തോന്നുന്നൂ....

സന്തോഷ്‌ said...

എന്റെ പടത്തിനു പേര് വച്ചില്ല ........ :(

കൊച്ചു കൊച്ചീച്ചി said...

ഉഗ്രന്‍ ! മുഖം മാത്രമല്ല, ചില ചിത്രങ്ങളില്‍ സ്വന്തം ഭാവനയ്ക്കനുസരിച്ച് ഒരു പശ്ചാത്തലവും സെറ്റ് ചെയ്തത് (ഉദാ: മത്താപ്പിന്റെ ചിത്രം) അത്ഭുതകരം എന്നേ പറയാന്‍ കഴിയൂ.

ഞാനും താങ്കളേക്കൊണ്ട് എന്റെ പടം ഒരു ദിവസം വരപ്പിക്കും, കള്ളിപ്പാലകള്‍ പൂത്തു വെള്ളിപ്പൂക്കുട തീര്‍ത്ത കലാകാരാ ;)

Odiyan said...

ഒരു സേവ നടത്തിയാല്‍ ഞാന്‍ കനിയാം..ഗിന്നെസ് ബുക്കില്‍ കയറി പറ്റണമെങ്കില്‍ മതി.സേവ എന്നാല്‍ തട്ടുപൊളിപ്പന്‍ ട്രീറ്റ് തന്നെ..

തൂവലാൻ said...

വരാൻ സാധിച്ചില്ല....അടുത്ത തവണ എന്റെം പടം വരച്ചു തരോ?

MANIKANDAN [ മണികണ്ഠൻ ] said...

സജീവേട്ടാ ഇത്തവണയും തകർത്തു, അങ്ങനെ എന്റെ ഒരു പടം കൂടി സംഘടിപ്പിച്ചു. :)

കമ്പർ said...

ഹ..ഹ..ഹ

കലക്കൻ പടങ്ങൾ
അഭിനന്ദനങ്ങൾ.

സുനിൽ പണിക്കർ said...

ഇതിലെ മികച്ച കാരിക്കേച്ചർ മത്താപ്പു തന്നെ..!
ജോ, ചാണ്ടിക്കുഞ്ഞ്, ഷെരീഫിക്ക, സുന്ദരി തുടങ്ങിയവരും കലക്കി. അനൂപിന്റെ കാരി ജിക്കൂസിനാ കൂടുതൽ ചേരുന്നത്.

അല്ല, ഈ അനൂപിന്റെ വീടെവിടാ..?
:)

കുസുമം ആര്‍ പുന്നപ്ര said...

എന്‍റ പേരു് ഓര്‍ത്തല്ലോ..നന്ദി

തെച്ചിക്കോടന്‍ said...

താങ്കളുടെ വരകള്‍ക്ക് ഞാന്‍ അഭിപ്രായം പറയുന്നത് അധികപറ്റാകും!
എല്ലാം സൂപ്പര്‍, മത്താപ്പിന്റെത് പ്രത്യേകം നന്നായി.

രഘുനാഥന്‍ said...

നന്ദി സജീവേട്ടാ

വിനുവേട്ടന്‍ said...

ഞാനും വരും കേട്ടോ സജീവ്‌ജി ഒരിക്കല്‍ ...

Cartoonist said...

HALA Vinu!
Terrrrific !
You are my 40000th Commentator -
a fact that I chanced to notice just now .
Once more HAHAHA !

Suresh Alwaye said...

പനി എന്നെ ചതിച്ചു.... വെള്ളിയാഴ്ച കിടന്നിട്ടു ഇന്നലെ ആണ് എണീറ്റത് .............. ഭയങ്കരമായി മീറ്റ്‌ മിസ്സ്‌ ചെയ്തു

anoop said...

സജീവേട്ടാ, സന്തോഷം, നന്ട്രി. കണ്ടതിനും വരകള്‍ക്കും.

@സുനില്‍ പണിക്കര്‍

സ്വന്തം സ്ഥലം കിളിമാനൂര്‍ . നമ്മുടെ സജീമിന്റെ കൂടെ ഒരു കോളേജില്‍ ഒരു സമയം പഠിച്ചതാ. ഇപ്പോള്‍ കൊച്ചിന്‍ യൂണിവേര്സിട്ടിയില്‍

അരുണ്‍ കായംകുളം said...

സജീവേട്ടാ,
ഒന്നും പറയാനില്ല, അമ്പലപ്പുഴ പാല്‍പായസം കുടിച്ചിട്ട് നന്നായിരിക്കുന്നെന്ന് ആരെങ്കിലും പറയേണ്ട ആവശ്യമുണ്ടോ?
:)

Cartoonist said...

HALA Vinu!
You are my 40000th V..I..S..I..T..O..R
not Commentator -
HAHAHA :(

ചാണ്ടിച്ചന്‍ said...

അടിപൊളി സജീവേട്ടാ....മീറ്റ് കഴിഞ്ഞു നമ്മളൊന്നിച്ചു ചായയും അടയും കഴിച്ച നിമിഷങ്ങള്‍ മനസ്സിലെന്നും ഓര്‍ത്തു വെക്കാന്‍ പറ്റുന്നവയാണ്....

Echmukutty said...

എല്ലാർക്കും സ്വന്തം പടം കിട്ടി. അടുത്ത മീറ്റിൽ എനിയ്ക്കും കിട്ടുമായിരിയ്ക്കും.......

Manoraj said...

മത്താപ്പ് തന്നെ സൂപ്പര്‍. പക്ഷെ സജ്ജീവേട്ടനോട് ഞാന്‍ പിണക്കമാണ്.. എന്നെ വരച്ചില്ലല്ലോ ഇത് വരെ.. വെല്ലുവിളിയായി സ്വീകരിക്കാമോ :) ഹോ എന്നാലെങ്കിലും വരക്കട്ടെ എന്ന് കരുതിയാ:):)

ajith said...

നൈസ് സ്കെച്ച്സ്

Sandeep.A.K said...

കൊള്ളാം വരയും വിവരണവും.. വരാന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ ഭായ്
നന്ദി

ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍ said...

എന്റെ പടവും കൂടി ഒന്നു വരക്കണേ

AFRICAN MALLU said...

കൊള്ളാം എല്ലാവരെയും കണ്ടു .വരയും വളരെ നന്നായി .

ഷിബു ഫിലിപ്പ് said...

വളരെ നല്ല Caricatures, എല്ലാം ഒന്നിന്നൊന്ന് മെച്ചം. പങ്കെടുക്കുന്ന എല്ലാ ബ്ലോഗ് മീറ്റിലും സജീവേട്ടനാണ് താരം. നന്ദി.

Cartoonist said...

പുറത്ത് തട്ടിയ എല്ലാര്‍ക്കും ഏതാണ്ടൊരൂരു 120 കിലോഗ്രാന്‍ വീതം
തകര്‍പ്പന്‍ ആശംസകള്‍ !

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

തിരൂരില്‍ വരപ്പിക്കാന്‍ സമയം കിട്ടിയില്ല, കൊച്ചീലും തൊടുപുഴേലും എനിക്ക് വരാന്‍ പറ്റീല. കണ്ണൂരില്‍ സജീവേട്ടന്‍ വന്നില്ല, ഞാനിനി എന്ന് വരപ്പിക്കും?

ഓർമ്മകൾ said...

Valare manoharam......

Rahul Dharmarajan said...

കൊള്ളാം ഹ ഹ ഹ !

Kaaliyan said...

എന്റെ അല്ലൊഹ് !!
എന്റെ കാര്ടൂനിസ്റ്റ് ചെട്ടൊഇ എന്നേം കൂടെ കൂട്ടുന്നോ?

nizam atl said...

gambheeramayi....

Feroze (tau) said...

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

ശ്രീ said...

കലക്കി, മാഷേ

jab! said...

mathaAPPU KIDILAN:::

Shahid Ibrahim said...

എല്ലാം ഒന്നിനൊന്നു മനോഹരം

mad|മാഡ്-അക്ഷരക്കോളനി.കോം said...

അടിപൊളി....
:-) എന്നെ കൂടെ ഒന്ന് വരച്ച് താരാമോ? NUJRARJUN@gmail.com ലേക്ക് അയച്ചു തന്നാല്‍ മതി..;-)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി