കുറുമാന്റെ സമാനശിരസ്ക്കനായ തമനുവിന് ‘കീജെയ്’ വിളീച്ചവരാണ് അധികമെന്നു കാണുന്നു. ശരി...ശരി, തമനൂ കീ ജേയ് ! പക്ഷെ, സമ്മാനം കൊടുക്കാന്‍ നിര്‍വാഹമില്ല.
ഈയുള്ളവന്റെ പ്രത്യേക ക്ഷണപ്രകാരം ബ്ലോഗിന്റെ പുറകുവശത്തെത്തിയ ഏഴംഗജൂറി ഒന്നും രണ്ടും സ്റ്റാര്‍ സിങ്ങേഴ്സായി തെരഞ്ഞെടുത്തിരിക്കുന്നത് ദില്‍ബാസുരനേം ഇമ്മടെ പച്ചാളത്തേം ആണെന്നു പ്രഖ്യാപിച്ചുകൊള്ളട്ടെ ! മികച്ച ആഗ്രഹചിന്തകനുള്ള ഗള്‍ഫ്ഗേറ്റ് സമാശ്വാസ അവാര്‍ഡാണ് തമനുവിന്. അതും, കൊള്ളാം, തരക്കേടില്ല.
3 കോണുകളില്‍നിന്നാണ് ജൂറി കമന്റുകളെ വീക്ഷിച്ചതെന്നറിയുന്നു.
കോണ്‍ 1 : കുറുക്കം. Brevity is the soul of wit എന്ന് ഭാഷ്യം.
കേ. കോണ്‍ 2 : ഭാവന എന്ന പെണ്‍കുട്ടിയുമായുള്ള ബന്ധം.
(പത്രങ്ങളീല്‍ കോണ്‍., കേ. കോണ്‍. എന്നീ കോണുകളെ മാത്രമേ പരാമര്‍ശിക്കാറുള്ളൂ. അതു വായിച്ച മലയാളിയ്ക്ക് കോണാന്‍ എന്ന കോണ്‍ ഓര്‍മ്മ വരുന്ന പതിവുണ്ട്)
കോണാന്‍ 3 : ചേട്ടാനിയബന്ധം കാണീക്കുന്ന രീതി.
Here is the FLASH NEWS !
ഒരു തിരുത്ത് : സമ്മാനം കുതിരപ്പവന്‍ എന്നത് കുതിരപ്പവനായി (ശവമായി fame) എന്നു വായിക്കണമെന്ന് സ്പോണ്‍സര്‍ ഇപ്പോള്‍ പറയുന്നു. ഈ സ്പോണ്‍സറുടെ ഒരു കാര്യം. ഏതായാലും, കാര്യങള്‍ എല്ലാം മംഗളമായി കഴിഞ്ഞല്ലൊ !