അങ്ങനെയൊരിരുപ്പിന് പൂശിയ ആറു പടങ്ങള്‍
നിങ്ങടെയൊക്കെ മുമ്പില്‍ ഒണക്കാന്‍ വെയ്ക്കുന്നു.
ആറുപേരെക്കുറിച്ചും ധരിപ്പിക്കാന്‍ സംഭവകഥകള്‍
ഡസന്‍ കണക്കിനാണ്. കഥ പറഞ്ഞോണ്ടിരുന്നാ
എന്റെ ഭീഷ്മശപഥത്തിന്റെ പണി തീരും.
ഒന്നും വേണ്ടാന്ന് വെയ്ക്യാ. കണ്ടാലും....


മാപ്പിളപ്പാട്ട്, അര്‍ബനമുട്ട്, മാര്‍ഗംകളീ, കണ്യാര്‍കളി, കൂത്ത്, കൂടിയാട്ടം, മോണോആക്റ്റ് എന്നിവ വഴിക്കുവഴി മുറുകിവന്നപ്പോളേയ്ക്കും എയര്‍ലൈനില്‍ സബ്ജില്ലായുവജനോത്സവം നടക്കുകയാണേന്ന് ശങ്കിച്ച് ഹോട്ടലിലേയ്ക്ക് ഇരച്ചുവന്നവര്‍ തന്നെ ഉദ്ദേശം ആയിരത്തോളം ചെറുകടികള്‍ ഇതിനിടേ ശാപ്പിട്ടുതീര്‍ത്തിരുന്നു. പിറ്റേന്ന് ബാങ്കിലേയ്ക്ക് ചിരിച്ചോണ്ട് പോകേണ്ടിവരുമല്ലോ എന്നോര്‍ത്ത് ക്യാഷിലിരുന്ന ഉടമ ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കുന്നതു കണ്ട 20 പേര്‍ കലാപരിപാടികള്‍ കാണാന്‍ നില്‍ക്കാതെ മടങ്ങി.
സിനിമാഭിനയമായിരുന്നു അവസാന ഇനം . എട്ടാം ക്ലാസില്‍ ഹെഡ്മാഷ്ടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്ത കുഞ്ഞാലിമരയ്ക്കാരാണ് ലാസ്റ്റ് വേഷം. പിന്നെ, ദേ ഇപ്പഴാണ്. “ഞാന്‍ ചന്തു, നിങ്ങള് നായരല്ലെ, എങ്കീ നിങ്ങള് കണ്ടര്‍മേനോന്‍. നിങ്ങളിവിടെ നിക്കിന്‍. ഞാന്‍ ഒരുഗ്രന്‍ ഡയലോഗും വിട്ട്, അടുക്കള ഭാഗത്തൂന്ന് പാഞ്ഞടുക്കും ” എന്നു പറഞ്ഞു തീര്‍ന്നില്ല, ഇരുപത്തെട്ടു കുഴിയുള്ള ഇഡ്ഡലിത്തട്ടും കയ്യില്‍പ്പിടിച്ച് അതാ പയ്യംവെള്ളീച്ചന്തു എനിയ്ക്കു നേരെ പാഞ്ഞടുക്കുന്നു ! അകലെനിന്നേ ഈ രംഗം കണ്ടതും, ആലപ്പുഴക്കാരന്‍ ഞൊടിയിടയില്‍ ഒരു പൂഴിക്കടകന്‍ തീര്‍ത്ത് അപ്രത്യക്ഷനായി.
ഇക്കണ്ട ബഹളത്തിനിടയ്ക്കാണ്, നേരത്തെ പറഞ്ഞ ഗുജറാത്തികളെ കാണാണ്ടായത്. ബഹളമടങ്ങി പൊടി താണപ്പോള്‍, അതാ ടേബിളീനപ്പുറത്തിരുന്ന് ആലപ്പുഴക്കാരന്‍ എന്നെ നോക്കി ചിരിക്കുന്നു ! കശ്മല്‍ **@*?
പിന്നെയായിരുന്നു, മൂന്നാമന്റെ ഹംസഗാനം. ഗ്രൂപ്പ് ഫോട്ടൊ എടുക്കണം. മൊബൈല്‍
ഉയര്‍ത്തിക്കാണീച്ചുകൊണ്ടാണ് ആവശ്യം. ആലെപ്പിമേന്‍ മൂത്രശങ്ക അഭിനയിച്ചു നോക്കി. സുമോ അടവെടുത്ത് ഞാന്‍ ആശാനെ അനങ്ങാന്‍ പറ്റാണ്ടാക്കി.
‘ഈ എന്നെ, പടത്തില്‍ കൊള്ളിക്കാന്‍ പറ്റ്വോ’ എന്നൊരു ഡയലോഗ് ഇട്ടത് ചുമ്മാ രംഗം ഒന്നു തണുപ്പിക്കാന്‍ മാത്രമായിരുന്നു. പക്ഷെ, സമ്പൂര്‍ണ ടെക്കിയും പച്ചാളം, കൈപ്പള്ളി എന്നീ ഗുരുക്കന്മാര്‍ക്കു കീഴില്‍ ഇപ്പഴും അഭ്യസിച്ചുകൊണ്ടിരിക്കുന്നയാളുമായ ആലെപ്പീമേന്‍ ചാടി വീണു - ‘വൈഡ് ആംഗിള്‍ എടുത്താല്‍ മതീന്ന്.., സജ്ജീവേട്ടനെ ഫുള്ളും കിട്ടും’.
‘വൈഡാങ്കിള്‍ ഒട്ടും ശരിയാവില്ല’ എന്നു മാത്രം ഏറനാടന്‍ പിറുപിറുക്കുന്നതുകേട്ടു . പിന്നെ, ഒന്നും മിണ്ടാതെ സ്യൂട്കേസ്സ് തുറന്ന് ഏതൊക്കെയോ നോട്ടുപുസ്തകങ്ങള്‍ ധൃതിയില്‍ മറിച്ചുനോക്കുന്നതു കണ്ടു. പിന്നെയൊരു ചാട്ടമാണ് - ‘കിട്ടിപ്പോയ് ! സജ്ജീവേട്ടനെ സമ്പൂര്‍ണമായി സ്വാംശീകരിക്കാന്‍ വേണ്ടത് വൈഡാങ്കിളല്ലാ. ക്യാമറ വീശിയെടുക്കുകയാണു വേണ്ടത്. വിധി വ്യത്യസ്തമായിരിക്കും !!! . ആ ട്രോളി മൂവ്മെന്റ് ഞാന്‍ കാണീച്ചു തരാം. ക്ലോസ് ആയി ഫോളോ ചെയ്തോളൂ’.
“ഇല്ല, സജ്ജീവേട്ട, ക്യാമറയുടെവ്യാകരണം വിട്ട് കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഫോട്ടോഗ്രാഫിയില്‍ വീശിയെടുക്കല്‍ എന്നൊന്നില്ല. നൂറുതരം”. ചേകോന്‍ വിഷ്ണു ഇഡ്ഡലിത്തട്ട് കൈക്കലാക്കിക്കഴിഞ്ഞു...
വെല്ലുവിളി സ്വീകരിച്ചുകൊണ്ട്, മറ്റേ തട്ട് എടുക്കാനായി ഏറനാടന്‍ വീണ്ടും അടുക്കളയിലേയ്ക്കു നടക്കാന്‍ തുടങ്ങിയതും, സഹികെട്ട് ഒരു ബോയ് ഓടിവന്ന് ആ മൊബൈല്‍ തട്ടിപ്പറിച്ച് വാങ്ങി 2 സെക്കന്‍ഡുകൊണ്ടെടുത്ത ആ ഒരൊറ്റ ക്ലീക്കാണ് നിങ്ങള്‍ മുകളില്‍ കണ്ടത്.
********

ഞാന്‍ ഒരു യാത്രയിലാണ്. നട്ടുച്ച. ധര്‍മവാറത്തൂന്ന് നുരയും പതയുമായി ബാംഗ്ലൂര്‍ക്ക് നടക്കുന്ന ബസ്സില്‍, ഒരു സൈഡ് സീറ്റില്‍ ഒരു ബിരിയാണിയുടെ കഥ സൈലെന്റായി അയവിറക്കിക്കൊണ്ട് ഞാന്‍. വഴിയിലൊരിടത്തെ ബസ്സ്റ്റോപ്പില്‍ ഒരു കണ്ണു മാത്രം തുറന്നുപിടിച്ചുകൊണ്ട് ഒരു കോമളയെ സാകൂതം നോക്കുന്ന ഒരു യുവകോമളനെ കണ്ടത് ഞാന്‍ അതിവ്യക്തമായി ഓര്‍ക്കുന്നു (കോമളന്‍ ഇന്നത്തെ ഇക്കാസും കോമളയാണെങ്കിലോ ജാസൂട്ടിയല്ലാതെമറ്റാരുമല്ല എന്നൊരാളും ആയിരുന്നെന്ന് കാക്കനാട്ടെ കല്യാണത്തിന് കണ്ടപ്പോള്‍ ബോദ്ധ്യായി. ഞാനതവരോട് നേരിട്ട് പറയുകയും ചെയ്തു. ജാസ്സൂട്ടി ഉടന്‍ കാല്‍നഖം കൊണ്ട് ഒരു കളം വര തുടങ്ങി. വര നൂറിലധികമായപ്പൊ, ഇക്കാസ് അതാ ആ പഴയ ഒറ്റക്കണ്ണന്‍ പോസെടുക്കുന്നു. ഞൊടിയിടയില്‍ രണ്ടും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാവുന്നു ! ........................... പെട്ടെന്ന്, ഒരു ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞുനോക്കി. കലേഷ് ദീര്‍ഘത്തില്‍ ഒരു നെടുവീര്‍പ്പിട്ടതാണ്. “ഗ്യാസിന്റ്യാണ് ചേട്ടാ. കുമ്പളങ്ങതീറ്റ ഒന്നരാടാക്കി, എന്താ ഒരു വില !” . “ഏതായാലും ഇപ്പൊ വരാം” എന്ന് പറഞ്ഞുകൊണ്ട് കൊല്ലത്തേയ്ക്കുള്ള ബസ്സ് പിടിയ്ക്കാന്‍ കലേഷ് കാടും പടലും താണ്ടി ഒരോട്ടം ഓടുന്നതു കണ്ടു. പിന്നെ കണ്ടിട്ടില്ല !!! ............. ഛെ..ഛെ ..സോറി, ഞാനും വല്ലാതെ കാടുകയറിപ്പോകുന്നു ! )
ഗോബ്ലര്‍ ആണ് ഇനി മരണം വരെ എന്നും ഒരു ഗോബ്ലര്‍ ആയിരിയ്ക്യേം ചെയ്യും എന്നാണത്രെ തൊണ്ടയിടറിക്കൊണ്ട് പറയാറ് !
പറയാന്‍ ഒരു തീര്‍ത്തും വിശദീകരിയ്ക്കാനാവാത്ത സംഭവമുണ്ട്. അഗ്രുക്കള്‍ച്ചറുമായി ഗാഢബന്ധമുള്ള ഒരു ബ്ലോഗ്ഗറുമായുള്ള സഹവാസമാണ് നമ്മുടെ ഈ കഥാപാത്രത്തെയും ബ്ലോഗിലെ
എമ്മെസ്സ്വാമിനാഥനാക്കിയത് !
കണ്ണീക്കണ്ട എല്ലാറ്റിനേയും പറപറപ്പിച്ചിരിയ്ക്യാണ്. ഒരു ചിന്ത മാത്രം പരിസരത്ത് കുറേ നേരായി കറങ്ങ്ണ്ട്. പടിഞ്ഞാറ് അടുക്കള വഴി എന്റെ മനസ്സീക്കേറാന്‍ള്ള ഒരു ശ്രമം അവന്‍ നടത്തണ ഞാന്‍ കാണണ്ട്. കണ്ടതും പണ്ട് ജെ. കൃഷ്ണമൂര്‍ത്തിമാഷും അതിനു മുന്നെ ശ്രീബുദ്ധേട്ടനും പറഞ്ഞപോലെ അതിനെ അങ്ക് ട് നിരീക്ഷിക്കാന്‍ തുടങ്ങി. അല്ല, എത്ര നേരാന്ന്വച്ചാ നിരീക്ഷിയ്ക്ക്യാന്നില്ലെ.
സിയ
കൊച്ചി |