Thursday, February 28, 2008
വരയന്‍പുലി : ബി. എം. ഗഫൂര്‍
Monday, February 25, 2008
ആന 11 : പീപ്പിള്‍സ് മാര്‍ച്ച് ഗോവിന്ദന്‍കുട്ടി
പാവം സമയത്തിനെ ജോയിന്റ് വെഞ്ചറായി അടിച്ചുകൊല്ലാമല്ലൊ എന്ന മോഹവുമായി എത്തിയ സന്ദര്‍ശകനെ പിണക്കാതെ പുറത്താക്കി ശബ്ദമില്ലാതെ പടിയടച്ച് പിണ്ഡോം വെച്ച് കഴിഞ്ഞപ്പോഴാണ്, ഒരു രണ്ടു മിനിറ്റ് കരകുരവരയില്‍ വിപ്ലവകരിയെ തീര്‍ത്ത്, പീപ്പിള്‍സ് ഓണ്‍ലൈന്‍ എന്ന സഹയാത്രികസംഘടനയ്ക്ക് അയച്ചുകൊടുത്താലോ എന്നു പെട്ടെന്നു തോന്നിയത് . ജി-മെയില്‍ എന്ന ചുഴലിക്കാറ്റ് എന്റെ പടത്തിനെയുംകൊണ്ട് പറപറക്കുന്നത് കുറച്ചുനേരം നോക്കിനിന്ന് തിരികെ വന്നു നോക്കുമ്പോള്‍, അതാ മറ്റൊരു ചാനലില്‍ വീണ്ടും ആ വൃദ്ധന്‍ ഉഷാര്‍ ! ഞാന്‍ ഒന്നു കൂടി നോക്കി. അതേ നോട്ടം തന്നെ തെല്ലു മുമ്പും അയച്ചതായിരുന്നു. അപ്പൊ, കണ്ടില്ല - കീഴ്ച്ചുണ്ടിനു താഴെ താടി വരെ ഒരു ചെറുവട്ടഠിനകത്ത് രോമമില്ലായിരുന്നു ! കഷ്ടം ! പടം ഇനിയെന്റെയല്ല, നിങ്ങട്യല്ലെ....ഇച്ഛാഭംഗം ശബ്ദമില്ലാതെ വന്ന് ഒന്നു പാളിനോക്കി ചൂളമടിച്ച് കടന്നുപോയി. ഉള്ളില്‍ ചിരിയാണ് വന്നത്. ഈ പൂച്ചക്കണ്ണുകള്‍ കാഴ്ച്ചയുടെ മോശം അളവുപാത്രങ്ങളാണെന്ന സത്യം പലരും സൂചിപ്പിച്ചിട്ടുണ്ട്. നോക്കൂ, ഇടതൂര്‍ന്ന വെള്ളമുടിത്താടികളും ധാരാളം കുണ്ടും കുഴികളും ഉള്ള നീളന്‍ മുഖവും പണി എളുപ്പമാക്കിയിരുന്നെങ്കിലും ഒരിടത്ത് പിഴച്ചു. നാലു രോമം വരയ്ക്കാഞ്ഞാല്‍ അത് വെറും മറ്റൊരു വൃദ്ധനായിപ്പോകും. ഈ പ്രകൃതി ! 600 കോടി മനുഷ്യരുടെ മുഖമൊപ്പിയെടുക്കാന്‍ വേണ്ട അത്രയും ജ്യാമിതീയസൂത്രങ്ങള്‍ ആ മുഖങ്ങളില്‍ത്തന്നെ ഒളിപ്പിച്ചുവെച്ചിരിക്കയല്ലെ. ഞാനെന്തറിയുന്നൂ ! പോയ 400 കൊല്ലങ്ങളില്‍ തൊണ്ണൂറോളം സസ്തനികള്‍ നാമാവശേഷമായത്രെ. വലുതും ചെറുതുമായ ഇരുപത്തേഴായിരത്തോളം ജീവജാലങ്ങള്‍ എല്ലാക്കൊല്ലവും എന്നേയ്ക്കുമായി മണ്മറഞ്ഞു പോകുന്നുവത്രെ. അവയോരോന്നിലേയും ലക്ഷക്കണക്കിന് ‘മനുഷ്യര്‍’ , അവരുടെ ഒരു ചെറുകൂട്ടം സഹചാരികള്‍ക്കും ഇരകള്‍ക്കും ശത്രുക്കള്‍ക്കും മാത്രം പൊളിക്കാവുന്ന അടയാളങ്ങളായി എനിക്കു മുഖം കാണിക്കാതെ ജീവിച്ചു, പിന്നെ മറഞ്ഞു. ആ അടയാളങ്ങള്‍ ഏതു ഭാഷയിലായിരുന്നു ? എത്രയെത്ര നേരത്തെ നോട്ടത്തിലാണ് ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് ഒരടയാളമെങ്കിലും തെളിയുന്നതെന്നോ ! ................ ഇവിടെ , 20 കൊല്ലം ചെറുപ്പക്കാരനായ എന്നെ നോക്കി ഇതാ, കരുത്തനായ ആ വൃദ്ധന്‍ പരിഹസിക്കാതെ ചിരിക്കുന്നു.
ഗോവിന്ദന്‍കുട്ടിയെപ്പോലുള്ള ആയിരങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ, മനസ്സിനെ ച്ഛിന്നഭിന്നമാക്കുന്ന പേടിപ്പിക്കലുകള്‍ ഊഹിച്ചെടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നത് , ഒരുവിധം പ്രാപ്തനാക്കുന്നത്, ക്ലൌസ്ട്രോഫോബിയ എന്നില്‍ സ്ഥിരമായി നിക്ഷേപിച്ച പേടിയുടെ വിത്തുകളാണ്. നിര്‍ദ്ദോഷമെന്നു തോന്നുന്ന ഏകാന്തത തരുന്ന ഭ്രാന്തുപിടിപ്പിക്കുന്ന ഭ്രമകല്പനകള്‍ ഇന്ന് ഞാനൊന്നു നിനച്ചാല്‍ വിളിപ്പുറത്തു വരും.
Saturday, February 23, 2008
ആന 10 : ഇ.എം.എസ്.
വന്നു. ആന 9 : നവാബ് രാജേന്ദ്രന്‍
എനിയ്ക്ക് ഈശ്വരവിശ്വാസം ക്രമാതീതമായി വര്‍ദ്ധിച്ചതന്നായിരുന്നു.
ഭക്ത്തകുചേല-ദശാവതാരം തുടങ്ങി സുബ്രഹ്മണ്യം പ്രൊഡക്ഷന്‍സിന്റെ സകലമാന പടങ്ങള്‍ വരെ, ചരിത്രത്തോട് 100 ശതമാനവും നീതി പുലര്‍ത്തിയിരിക്കുന്നല്ലൊ എന്ന ബോധോദയം തോന്നിയത് ആ ബ്രേക് ഫാസ്റ്റ് സമയത്തായിരുന്നു. രാമായണ്‍ തുടങ്ങി ലേറ്റസ്റ്റ് ‘സ്വാമി അയ്യപ്പന്‍’ വരെയുള്ള സീരിയലുകളീലെ ബ്രഹ്മാവ്-നാരദന്മാര്‍ മുതല്‍ പേര്‍ ചുമ്മാ സ്റ്റൈല്‍ കാണീക്കുന്നതല്ല, മറിച്ചാണ് എന്നിപ്പോള്‍ തോന്നാനും കാരണം അതേ അത്ഭുത സമയം തന്നെ.
കാരണം...
അന്നാണ്, ഞാന്‍ മൂന്നു പേര്‍ , 100 ശതമാനം ശുദ്ധശൂന്യമായിരുന്ന അന്തരീക്ഷത്തില്‍നിന്ന് ചുമ്മാ ക്രമേണയായി പ്രത്യക്ഷപ്പെടുന്നതു കണ്ടത്. ഒരു വരൈറ്റിക്കു വേണ്ടി തടിയന്റെ കരച്ചില്‍ പ്രോഗ്രാമായി അവതരിപ്പിക്കാന്‍ പറ്റിയ സ്ഥലമായിരുന്നില്ല. അതുകൊണ്ട്, അങ്ങനെ നിന്നു.
‘ഒരു മൂന്നു പേര് കൂടി തെളിഞ്ഞു വരാനുണ്ട്. മാഷ്ക്കൊന്ന് വെയ്റ്റ് ചെയ്യാമൊ ?’
ഒരൊറ്റട്ടേബിളീല്‍ ഒരു ഡബിള്‍ലാര്‍ജ് നീറ്റ്-ഉമായി ഒരാള്‍. എനിക്കാളെ മനസ്സിലായി. നിശ്ശബ്ദമായി ‘ഹല’ പറഞ്ഞു. നവാബ് തിരിച്ച് ചിരിച്ചു.
ഞങ്ങള്‍ സര്‍വേയ്ക്ക് വന്നതായിരുന്നു. ശബ്ദായമാനമായ വന്‍പ്രതിഷേധത്തോടെയാണ് നവാബ് തന്റെ സ്യൂട്കേസ് തുറന്നു കാണിച്ചത്. മൂന്നു ദിവസത്തെ ഒരര്‍ജെന്റ് ഏര്‍പ്പാടിന് തിരോന്തരത്തേക്കു പോകുന്ന ഭയങ്കരന്റെ പെട്ടിയില്‍ ഒരു ഫുള്‍ മാസത്തേക്കു വായിക്കാനുള്ള വ്യവഹാരങ്ങളുണ്ടായിരുന്നു. നൊ തുണി വോസ് ഹവ്വെവര്‍, വിസിബിള്‍. Friday, February 22, 2008
പുലി 109 : അജീഷ്
ആയിട്ടേയുള്ളൂ, കേട്ടൊ. (തിരിയല്‍ എന്നും ഒരു വെല്ലുവിളീ ആയിരുന്നു. നാഡികളും രക്തോമൊക്കെ തലയില്‍നിന്ന് നേരെ ബാഡിയിലേയ്ക്ക് പ്രവേശിക്കുകയാണ്. കഴുത്തിന്റെ ഡിലേ വരില്ലല്ലൊ, മസ്തിസ്ക്കാക്ഷാഘാതമൊക്കെ വന്നാല്‍ പെട്ടെന്നറിയാലോ എന്നാണ് ഫാമിലി ഡോക്ടര്‍ പ്രോത്സാഹിപ്പിക്കാറുള്ളത്). Wednesday, February 20, 2008
പുലി 108 : ചുള്ളിക്കാലെ ബാബു
Sunday, February 17, 2008
ആന 8 : മമ്മൂട്ടി
മൂന്നു കക്ഷികളില്‍ ഒരാളോടു മാത്രേ മിണ്ടീട്ടുള്ളൂ. ബാക്കി രണ്ടും വിശദീകരിക്കാനാവാത്ത സംഭവ ങ്ങളായി രേഖപ്പെടുത്തണം. അതിന്, ... പറഞ്ഞല്ലൊ, ... ഭാവന.... (ഇത്തിരി അമൃതാഞന്‍ പെരട്ട്യാ മതീന്ന്. മോന്റെ അള്‍ഷീമേഴ്സ് എല്ലാം മാറിക്കോളും , സംശ്യല്യ എന്ന് പൂജ്യ മാതാശ്രീ.)
മമ്മൂട്ടിയും എന്റെ സിദ്ധാണിയും ഒരു പോല്യാ. രണ്ടും മലന്നു കെടക്കണം, പക്ഷെ.
കക്ഷികള്‍ ഒറക്കം പിടിച്ചാ, നമ്മള് കാല്‍ക്കീഴില്‍ പതുങ്ങിയിരിക്കണം. ITI / ITC/Polytechnicഇലൊക്കെ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സ് പെട്ടെന്നു പോയി പാസ്സായി വന്നാല്‍ ഇനി പറയാന്‍ പോകുന്ന പ്രവൃത്തി തീര്‍ത്തും ആസ്വദിക്കാനാവും.
റോഡ് സര്‍വേക്കാര് പിള്ളേര്‍ തിയോഡലൈറ്റീക്കൂടെ നോക്കുന്നപോലെ, ഇപ്പൊ 120 ഡിഗ്രീ കോണില്‍ ചെരിഞ്ഞു കിടന്നുറങ്ങുന്ന കാല്‍ തള്ളവിരലുകള്‍ക്കിടയിലൂടെ നേരെ മുമ്പോട്ടു നോക്കുക. ഇതു ചെയ്യുമ്പോള്‍, ജീവനില്‍ കൊതിയുള്ളവര്‍ അസ്വസ്ഥരാവും. ആത്മഹത്യാ പ്രവണതയുള്ളവരാണെങ്കിലോ, പറയാനുമില്ല. ഏതാനും അടി ദൂരെ കാണുന്ന ആ രണ്ടു കറുകറുത്ത ഗുഹകളിലേയ്ക്കു നടന്നടുക്കാന്‍ തോന്നും. സുകൃതത്തില്‍ ഹരികുമാര്‍ ‘എന്നാ, ശരി പിന്നെ കാണാം’ ന്നും പറഞ്ഞ് നിഷ്ക്കളങ്കനായ മമ്മൂട്ട്യെ ഒരു ടണലിലേയ്ക്ക് പറഞ്ഞുവിടുന്നില്യെ. അതന്നെ.
എന്റെ മോന്റെ കാര്യം ഇതുവരെ ശരിയായിട്ടില്ല. 2.Pai.R ഫോര്‍മുലയനുസരിച്ച്, ഒരു 10 സെന്റിമീറ്ററില്‍ മിനുസം വരും ഒരൊറ്റ മൂക്കോട്ടയുടെ മാത്രം ചുറ്റളവ് എന്ന മിസ്റ്റര്‍. പരിവൃത്തം.
ആന 7 : ശ്രീനിവാസന്‍
ലോകസിനിമാരംഗത്തു തന്നെ എന്നേക്കാള്‍ പൊടി പൊക്കം കുറവുള്ള നാലഞ്ചു പേരില്‍ ഒരാളാണ് ഈ ശ്രീനിമാസന്‍ എന്ന് ആദ്യമേ തന്നെ സന്തോഷപൂര്‍വം രേഖപ്പെടുത്തിക്കൊള്ളട്ടെ. ആ അറിവിന്റെ ബലത്തിലാണ്, 17 കൊല്ലം മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് കവടിയാറിലെ ആപ്പീസിനു തൊട്ടടുത്ത ഷോപ്പിങ്ങ് കോമ്പ്ലെക്സില്‍ രാത്രി 2 മണിക്ക് ഷോട് റെഡിയാവുന്നതും കാത്ത് ഒരു തമിഴന്‍ ലോറിയുടെ മുമ്പില്‍ ചാരിനില്‍ക്കുന്നതു കണ്ട ഇദ്ദേഹത്തെ ഞന്‍ പിറകിലൂടെ സമീപിച്ചത്. ‘ഹല്ലല, ചേട്ടാ’ എന്നു തോളത്തു തട്ടാനായിരുന്നു മുന്നുദ്ദേശം.ഞാന്‍ നടന്നടുക്കുകയാണ്. അടുത്തോണ്ടിരിക്കുണൂ. ഇതാ, അടുത്തു കഴിഞ്ഞൂ. പെട്ടെന്ന് …. ഭയങ്കരനൊരു അലര്‍ച്ചയാണ് – നിക്കവിടെ !$#@#^%#&$&&***??.
തിരിഞ്ഞുനോക്കി ശ്യാമളന്‍ ഒരൊറ്റ ഉപദേശം : നിങ്ങക്ക് വല്ല, പ്രകൃതി ചികിത്സയ്ക്കും പോയ്ക്കൂടേഷ്ടാ ? മനുഷ്യരെ, പേടിപ്പിക്കാന്‍ …
മരമായിപ്പോയ ഞാന്‍ വന്ന ദൂരം പിറകിലോട്ട് നടന്നു തീര്‍ക്കാന്‍ തീരുമാനിച്ചില്ല, സി.ഐ.ഡി. ദാസന്‍ ഐസായി. “ഇനി വല്ലതും വേണെങ്കി, നമുക്കിടയിലുള്ള ഭൂമി സംഭാവനയായി തരാം.“
ഞാന്‍ ചോളിക്കണ്ണു വെച്ച് അളന്നു നോക്കി : മൈ ഗോഡ് ! കൃത്യം മൂന്നടി !
നൂറേ നൂറില്‍ ഓടി ഓഫീസ് മതിലിനു മുകളിലൂടെ നോക്കുമ്പൊ, അതാ മഹാബലി എന്നെ നോക്കി ഇളിക്കുന്നു !
***************
പിന്നെ, ആ ശബ്ദം കേള്‍ക്കുന്നത് 2 കൊല്ലം മുമ്പ്. ഫോണിലൂടെ ആ ചതഞ്ഞ പരുക്കന്‍ ശബ്ദം. നിങ്ങടെ ഫോണീന്ന് എന്റെ മൊബൈലിലേയ്ക്ക് ഒരു തെറിവിളി വന്നല്ലൊ.
മണ്ഡലക്കാലമാണ്, മറ്റൊരു വിളീ പണ്ടും പതിവില്ല, എന്ന് ചിരിയോടെ ഞാന്‍.
ബ്ലഡി ഫൂള്‍…
എന്ത് ? ഞാന്‍ ഈഗോവിനെ അഴിച്ചുവിട്ടു.
എന്നാണയാള്‍ വിളീച്ചത്…
അത്യപൂര്‍വമായ പ്രതികരണമാണ്. ഓഫീസില്‍ ആരും ചെയ്യില്ല. എങ്കിലും, എനിയ്ക്കാളെ മനസ്സിലായി..
കേസ്സുകളുടെ സ്ക്രൂട്ടിനിയുടെ തിരക്കിലാണ് എല്ലാരും. ആ ടെന്‍ഷനില്‍ ഇനി ആരെങ്കിലും എന്തെങ്കിലും…
അതിനും മറുപടിയ്ക്കും ഇടയ്ക്കുള്ള സമയം കൊണ്ട് പി.ടി.ഉഷ 2 മീറ്റര്‍ കവര്‍ ചെയ്തിട്ടുണ്ടാവില്ല.
“അപ്പൊ, ടെന്‍ഷന്‍ വന്നാല്‍ ഇങ്കം ടാക്സുകാര് ബ്ലഡി ഫൂള്‍ എന്ന് പിറുപിറുത്തുകൊണ്ടിരിക്കും അല്ലെ ?”.
അതാ വിന്റേജ് ശ്രീനിവാസന്‍ ! പക്ഷെ, എന്റെ റിഫ്ലെക്സ് ചിരി കേക്കാന്‍ അങ്ങേര് നിന്നില്ല.
ആന 6 : അനില്‍ പനച്ചൂരാന്‍
ഞങ്ങടെ പരിയാരത്തെ ഏക സാംസ്ക്കാരിക സ്ഥാപനമായിരുന്ന ‘സി’ ക്ലാസ്സ് തിയേറ്ററും 14 കൊല്ലം മുമ്പേ പൂട്ടിയതിനു ശേഷം കുറേക്കാലത്തേയ്ക്ക് ഏതെങ്കിലുമൊരു തിരശ്ശീല പൊക്കുന്നതു കാണാന്‍ മാത്രം ചാലൂടി, പോട്ട, മേലൂര്, മാള , പൊയ്യ ഭാഗത്തേയ്ക് വാടകയ്ക്ക് ഓട്ടറിഷയില്‍ കയറി കുതിക്കുന്ന ചേട്ടമ്മാരുടെ ചിത്രം എന്റെ മനസ്സിലുണ്ട്. കുറെക്കഴിഞ്ഞപ്പൊ ആ കാഴ്ച്ചേം കാണാണ്ടായി.നോട്ടീസില്‍ “പ്രദര്‍ശനം പതിവു പോലെ” എന്നെഴുതീരിയ്ക്കണത് കാണീച്ചുകൊടുത്താല്‍ മാത്രം മറുനാട്ടില്‍ ഒരു മലയാളി യ്ക്ക് ഫസ്റ്റ് ഷോയ്ക്ക് കൊണ്ടൂവാം എന്ന് എന്നെ വാശി കേറ്റിയ മഹാ സരസനായ എന്റെ അച്ഛനും ഒരൂക്കന്‍ തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറഞ്ഞും പോയി. ഇതിനകം, അകാലനരയും സഡന്‍ ഡെത്തും സംഭവിച്ച എന്റെ സ്റ്റോക്കിലെ കിണ്ണന്‍ പ്രയോഗങ്ങളില്‍ ഒന്ന് - “അപ്പൊ, ശരി, ഇനി വൈകീട്ട് അഭ്രപാളിയില്‍ കാണാംട്ര” -ഞാന്‍ ഉപയോഗിച്ചിട്ട് കുറേ നാളായല്ലൊ എന്ന് ഒരൂസം എണീറ്റപ്പൊ തോന്ന്വേം ചെയ്തു .
ഇതിന്റ്യൊക്കെ സങ്കടത്തില്‍ , ജനിച്ചപ്പഴേ ഇവിടെ തട്ടിന്‍പുറം സീരീസ് എന്നൊരിടത്ത് ചുരുണ്ടു കൂടി കിടക്കാന്‍ മാത്രം യോഗോള്ള ‘അഭ്രേശ്വരം പി.ഒ.’-യുടെ കയ്യെഴുത്തുപ്രതിയെ ചോദ്യം ചെയ്തോണ്ടിരിക്കുന്നോരു നേരത്ത്, ചുമ്മാ മൊബൈലൊന്നു ഞെക്കീതാ.... സ്കൂള്‍ സഹപാഠീം പരിയാരം പഞ്ചായത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹീമായ ഭസ്മക്കാടന്‍ ശിവന്റെ പുതിയ സെക്കനാന്‍ഡ് മൊബൈല്‍ അതാ ഒരൊറ്റ ഹുങ്കാരമാണ് - “ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം” !
ഞാന്‍ ഞെട്ടിത്തരിച്ചു !
സിപിഐ-കോണ്‍ഗ്രസ്സ്-അമ്പലം വഴി ബീജേപ്പിയില്‍ എത്തിയ, ഇഷ്ട ദൈവം ബലരാമനെന്നു എന്‍.എസ്സെസ് മീറ്റിങ്ങിനിടയ്ക്കു കാര്‍ന്നോമ്മാരുടെ മുഖത്തു നോക്കി ഉറക്കെ പ്രഖ്യാപിച്ച ഭസ്മമോ ഇത് !!! അവസരത്തിനൊയുര്‍ന്ന് ശബ്ദത്തില്‍ യഥേഷ്ടം വിറയല്‍ വരുത്തി ഞാന്‍ തിരക്കി :
അപ്പുറത്ത്, ഒരു ദീര്‍ഘനിശ്വാസത്തിന്റെ തയ്യാറെടുപ്പ്. പിന്നെ , ഒരു മുരടനക്കത്തിന്റെ പടകാഹളം.
വണ്‍..ടൂ..ത്രീ.. ഫോര്‍.... അവിടന്നും വന്നു പൊടി മിനുസത്തില്‍ വിറയാര്‍ന്നൊരു ശബ്ദം :
“നീയറിയില്ല, വണ്‍ മിസ്റ്റര്‍ അനില്‍ കുമാര്‍. തരംഗിണീ സ്കൂള്‍ പ്രോഡക്ടാ. ഗാനഭൂഷണം.”
ഭാവനയ്ക്കുള്ള മരുന്ന് അന്നേ ജയറാം ശാപ്പിട്ടു തീര്‍ത്തു എന്നാ ഞാന്‍ കരുതീര്‍ന്നെ.
Sunday, February 10, 2008
പുലി 104 : സങ്കുചിതമനസ്കന്‍
പുലി 103 : സാജന്‍ പട്ടാഴി
"ക്യൂ" വിലാണോ !
കൊച്ചി |











