Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Friday, February 22, 2008

പുലി 109 : അജീഷ്

അജീഷ് പരമേശ്വരന്‍
അന്ന്.
ഞങ്ങള്‍ ക്ഷേത്രമോഷ്ടാക്കള്‍ ഇടനെഞ്ചില്‍ സൂക്ഷിക്കുന്ന ഒരു കറുത്തവാവിന്‍ നാള്‍. പ്രത്യേകിച്ച് പറയേണ്ടാത്ത രീതിയില്‍ കൂറ്റാക്കൂറ്റിരുട്ട്. സമ്പൂര്‍ണ നിശ്ശബ്തതയും കൂടെയുണ്ട്. എന്ന്വച്ചാല്‍, കാളികൂളിമാടമറുതകള്‍ ‘ബലേ ഭേഷ്, ചന്ദിരന്‍ കുഞ്ഞേ’ എന്ന് ആശംസിക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാംന്ന് പറഞ്ഞാലോ !
ഞാന്‍ പണി തുടങ്ങി. മലയാളികള്‍ക്കു മാത്രമുള്ള ക്ഷേത്രാ. ശിവനാണ് തല്‍ക്കാലം പ്രതിഷ്ഠ. ആനച്ചങ്ങലകൊണ്ട് വരിഞ്ഞുമുറുക്കിയ ഭണ്ഡാരത്തിന്മേല്‍ തിളങ്ങുന്ന ആമത്താഴ് തകര്‍ക്കാന്‍ കാളീഭക്തനായ ഞാന്‍ ‘കാവിലമ്മേ’ എന്നലറിക്കൊണ്ട് കരിങ്കല്ലുമായി പാഞ്ഞടുത്തതും ..... പിന്നില്‍നിന്നൊരലര്‍ച്ച:
“ തൊട്ടുപോകരുത് തടിയാപിള്ളെ ..%$%$##%^&@@@ * ”
അവസാനം കേട്ടത് മൌര്യന്‍ എന്നു തന്നെയല്ലെ. മൈ ഗോഡ് !!! എങ്കില്‍, എങ്കില്‍...
ഒരു സൂചന തന്നതായിരിക്കുമോ ?
ഇത്രയായിട്ടും ഞാന്‍ അപരനെ തിരിഞ്ഞുനോക്കാനുള്ള മോഹത്തിന്റെ ഫോളോ ത്രൂ വില്‍ ആയിട്ടേയുള്ളൂ, കേട്ടൊ. (തിരിയല്‍ എന്നും ഒരു വെല്ലുവിളീ ആയിരുന്നു. നാഡികളും രക്തോമൊക്കെ തലയില്‍നിന്ന് നേരെ ബാഡിയിലേയ്ക്ക് പ്രവേശിക്കുകയാണ്. കഴുത്തിന്റെ ഡിലേ വരില്ലല്ലൊ, മസ്തിസ്ക്കാക്ഷാഘാതമൊക്കെ വന്നാല്‍ പെട്ടെന്നറിയാലോ എന്നാണ് ഫാമിലി ഡോക്ടര്‍ പ്രോത്സാഹിപ്പിക്കാറുള്ളത്).
ങ്ഹാ, അപ്പൊ മൌര്യന്‍... പെട്ടെന്നുള്ള ഷോക്കു മാറി നോക്കുമ്പോണ്ട്രാ, ഇമ്മടെ മനസ്സ് ഒരു പത്തു പതിനേഴു നൂറ്റാണ്ട് പിറകോട്ടോടി ഒരിടത്ത് നിന്ന് എന്തൊക്കെയോ ഒറ്റയ്ക്ക് സംസ്കൃതത്തില്‍ പിറുപിറുത്തോണ്ടിരിക്യാണ്.
ഇപ്പൊ എല്ലാം വ്യക്തമായി. മൌര്യന്‍- 3ആം നൂറ്റാണ്ട് - സംസ്കൃതം- വിക്രമാദിത്യന്‍- കാളീദാ....

ഓഹോ, അപ്പൊ, എന്നെ പരൂഷിക്കാനായിരിക്കും.
പഴയ കഥയൊന്നോര്‍ത്തു. ‘അകത്താരാ ? അകത്തു ദാസന്‍. പുറത്തോ ? പുറത്ത്, സംശ്ശ്യെന്താ, കാളി, ഹല്ല പിന്നെ’. ഇതതു തന്നെ. അതിന്റെ റിപ്പീറ്റ് . ഇതു ഞാന്‍ കലകലക്കും. ചരിത്രം ആവര്‍ത്തിച്ചു കാണാന്‍ പാവം കാളിക്കും ആഗ്രഹണ്ടാവില്ലെ
നേരെ കേറി ചോദിച്ചു. മുമ്പിലാരാന്ന് ചോദിച്ചില്യല്ലോ, സാരല്യ. മുമ്പില്‍, ഞാന്‍ ദാസന്‍. പിമ്പിലോ ?
ഇനിയാണ് ആ നിര്‍ണായക മുഹൂര്‍ത്തം. ഒറിജിനല്‍ വോയ്സാ കേക്കാമ്പോണെ. ഡയലോഗ് മാറ്റിപ്പറയ്‌വോ, ഇനിയെങ്ങാനും ?!
പൊടി മിനുസം ഈണം കൂട്ടി, ഒന്നുകൂടി ചോദിച്ചു : പിന്നിലാരാ, കാള്യാ ?
ഒരലര്‍ച്ചയാണ് : അല്ലട, കഴു.... , പരമേശ്വരനാടാ$# &*^$#*&**@* എന്റെ സ്വന്തം ഭണ്ഡാരത്തിലിട്ടാണ്ട്രാ പണി ? ഓട്രാ‍ാ‍ാ‍ാ‍ാ‍ാ‍ാ ..!
ഞാന്‍ ഓടി. ബൈ ദ ബൈ, അതായിരുന്നു എന്റെ ആദ്യത്തേം ഒടുവിലത്തേം മോഷണശ്രമം.
( ഞാന്‍ ഓര്‍ക്കുട്ടുണ്ടാക്യപ്പോള്‍, മലയാളം ശീലിക്കൂന്നും പറഞ്ഞ് ഒരു കമ്മ്യൂണീറ്റീടെ പൊറത്തുകേറി പാഞ്ഞടുത്ത കക്ഷ്യാ ഈ അജീഷ് പരമേശ്വരന്‍. പുലി സീരീസ് തുടങ്ങും മുമ്പ് ഞാന്‍ ചുമ്മാ കരകുര വരച്ച പുള്ളി. അന്ന് ഈ ചങ്ങാതി ബ്ലോഗ്ഗര്‍ ആയിരുന്നോ ? ഏതായാലും, ആ ഓര്‍ക്കുട് പ്രൊഫൈല്‍‍ കോവിലില്‍‍‍ ഫോട്ടോഭണ്ഡാരം ഇന്നും നൂറ്റൊന്ന് ആമത്താഴിട്ട് പൂട്ടിക്കിടക്കുന്നതു കാണാം. )

Wednesday, February 20, 2008

പുലി 108 : ചുള്ളിക്കാലെ ബാബു

ബ്ലോഗ്ഗിങ്ങിലെ ഈയുള്ളവന്റെ സംഘകാലകൃതികളില്‍ പെടുത്താവുന്ന ഒരു പഹയനാണിത്. വിശാലം സീരീസില്‍ പെടാന്‍ യോഗമില്ലാതെപോയവന്‍. വല തപ്പിയപ്പൊ, എങ്ങനെയോ കൈയില്‍ തടഞ്ഞ ഒരു ഫോട്ടൊ. ഊര്, പേര് - ഒന്നും നിശ്ചയമില്ലായിരുന്നു. പ്രൊഫൈലുകളില്‍ നിന്ന് ഇ-മെയ്ല് തപ്പി, അറിയാത്ത പലരോടും ചോദിച്ചു. ഇത്രയും മലര്‍ന്ന കൈകള്‍ ഒരുമിച്ചു കാണുന്നത് അക്കാലത്തായിരുന്നു !
ഒറ്റ നോട്ടം വേണ്ട. അരോഗദൃഢഗാത്രന്‍, എല്ലുമുറിയെ പണീയാളന്‍, എന്നാലോ‍, ഗള്‍ഫ് പ്രവാസിയുടെ എല്ലാ അവശതകളും കൂളായി പേറുന്നവന്‍ - ഇതായിരുന്നു വിലയിരുത്തല്‍.
ഏതായാലും, വരച്ചുവെച്ചു. അപ്പര്‍ ബോഡി തുറസ്സാക്കി ഇട്ടു. ബനിയന്‍ ഇടീച്ചാപ്പോലും മസിള്‍കള്‍ സമ്മതിക്കില്ല. കീറിപ്പറിച്ചുകളയും. 2 മാസം മുമ്പ്, പ്രൊഫൈല്‍ തപ്പിയെടുത്തു. ആര്യനാട് ശിവശങ്കരന്‍ മോഡല്‍ നേരെ കക്ഷിക്കു തന്നെ അയച്ചുകൊടുത്തു. ഇപ്പോള്‍, നിങ്ങടെയൊക്കെ മുന്നില്‍, ടങ്ങ്സ്റ്റന്റെ ഹൈ ക്വാളിറ്റി ബന്യന്‍ ഇടീച്ചു നിര്‍ത്തിയിരിക്കയാണ്.
മെക്കിട്ടു കേറാന്‍ തോന്നുന്നൊ ?

Sunday, February 10, 2008

പുലി 107 : പ്രയാസി


പുലി 106 : ശ്രീ


വരയന്‍പുലി 105 : ഖാന്‍ പോത്തന്‍കോട്


പുലി 104 : സങ്കുചിതമനസ്കന്‍


പുലി 103 : സാജന്‍ പട്ടാഴി


പുലി 102 : മഞ്ഞുതുള്ളികള്‍

Saturday, January 19, 2008

പുലി 101 : പപ്പൂസ്സ്

പുലി സീരീസ് തുടരണോ എന്ന ചിന്തയിലായിരുന്നു ഇത്ര നാളും.
ഒടുവില്‍ തീരുമാനിച്ചു. പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തുടക്കമിടാം.
നല്ലൊരു അനോനിയെക്കിട്ടുമോ എന്ന പുരോഗമനാശയം മനസ്സിലിട്ടോണ്ടു നടന്നു.
(മോഹന്‍ലാലിന്റെ തമ്പുരാന്‍ സീരീസ്, ദശാവതാരം സീരീസ് എന്നിവ
തകര്‍ക്കുന്നതിനിടെ പിടിവിട്ടുപോയ ഒരു നവാഗത നിര്‍മ്മാതാവ്
അത്തരമൊരു സില്‍മയെടുക്കാന്‍ സ്പെഷ്യലിസ്റ്റ് സംവിധായകനെ ഏല്‍പ്പിച്ചുവത്രെ.
അഡ്വാന്‍സു കൊടുക്കാന്‍ നേരം നിര്‍മ്മാവ് നല്ലൊരു ഉല്‍ക്കണ്ഠ
രേഖപ്പെടുത്താന്‍ മറന്നില്ല : അല്ല, സംവീ, വാര്യര് റെഡ്യായൊ ?
സംവി: വാര്യരോ ? കഥയില്‍ വാര്യരില്യാലൊ...
നിര്‍മ്മാ: ഹെന്ത് ?!! ഇല്ലെന്നോ ? ഒരു നിമിഷം കളയാതെ, ‍ ഒരുത്തനെ ശരിപ്പെടുത്തിയിട്ട് എന്നോട് മിണ്ട്യാല്‍ മതി .. ആ ആറാംബ്രാനിലൊക്കെ ആദ്യാവസാനാ വാര്യര്...
സംവി അങ്കലാപ്പിലായി.
സംവി: അല്ല, വാര്യേര്‍സ് ഈയിടെ ദുര്‍ല്ലഭാ.. വല്ല നായരോ മറ്റോ മത്യോ ?
നിര്‍മ്മാ : അവറ്റകളും ദുര്‍ല്ലഭാവില്യല്ലോ ലേ?
സംവി : ഹേയ് .. വഴീല്യ..
നിര്‍മ്മാ : എങ്കീ, നല്ലതു നോക്കി ഒരു..ഒരു.. രണ്ടു നായര് പോരട്ടെ. )
അങ്ങന്യാണ് നല്ലതു നോ‍ക്കി ഒരു ലേറ്റസ്റ്റ് അനോന്യെ ഇവിടെ പൂശുന്നത്.
ഞാനും മോഡേണാണെന്ന് നാലാളറിയട്ടേന്ന്..

Monday, December 31, 2007

പുലി 100 : ഞാന്‍ തോറ്റു



നാട്ടുവെളിച്ചം വീണുകിടന്ന മനസ്സുകളില്‍ വെറും മറ്റൊരു വരയനായി മാത്രം പരിഭ്രമത്തോടെയും ലജ്ജയോടെയും ഒതുങ്ങിയിരുന്ന എന്നെ വഴിവിട്ട കാരുണ്യത്തിന്റെ പ്രകാശത്തില്‍ കൊണ്ടിരുത്തിയ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ... ,

ക്യാരിക്കേച്ചര്‍ ബ്ലോഗുകളില്ലാത്ത ഒരു ഭാഷയില്‍, വെറും അഞ്ചു മാസം കൊണ്ട് നൂറു പോസ്റ്റുകളിലായി ആയിരത്തിലധികം കമെന്റുകള്‍ ഈ മുറിമൂക്കനു കിട്ടിയതിലെ ആഹ്ലാദം മറച്ചുവെക്കുന്നത് ധിക്കാരവും ഗുരുനിന്ദയും ആണെന്നു തന്നെ കരുതുന്നു‍.

ഇടയില്‍, ഞാന്‍ നേരിട്ടയച്ചുകൊടുത്ത ക്യാരിക്കേച്ചറിനുശേഷം, പുതിയ പോസ്റ്റുകള്‍ തോറുമുള്ള എന്റെ എത്രയോ സൂചനകള്‍‍ക്കൊന്നിനുപോലും ഒരു സ്മൈലി പോലുമറിയിക്കാത്ത ഏതാനും പുലികളുണ്ട്. പക്ഷെ, ഒരു കമെന്റുപോലും കിട്ടാതെപോയ മറ്റു ആറേഴുപുലികളുടെ നേരിയ സങ്കടമോര്‍ത്താണ് എനിക്കുല്‍ക്കണ്ഠ. എന്താവാം, അവര്‍ അത്രകണ്ട് തിരസ്കൃതരാവാന്‍ കാരണം ?

കമെന്റില്ലാതെ ഒഴിഞ്ഞ പോക്കറ്റുമായി ഒറ്റക്കാലില്‍ നില്‍ക്കുന്ന ആ ഏഴകളില്‍ ചിലര്‍ക്ക് ഞാന്‍ മോഹിച്ച് അവതരിപ്പിച്ച ശരീരവിന്യാസങ്ങളുണ്ട്. പുതുക്കിപ്പണിത വീട്ടിലെ പഴയ എടുപ്പുകള്‍ കണക്കെ എന്റെ വേഗമേറിയ ആദ്യ വരകളില്‍ അറിയാതെ വന്നുവീണ പ്രസാദമുണ്ട്. ഈ വന്യമായ യന്ത്രം ചിത്രത്തിന്റെ ഛായയില്‍ത്തീര്‍ക്കുന്ന അലംകാരപ്പണീകളീല്‍ ആ അത്ഭുതങ്ങള്‍ മാഞ്ഞുപോകാതിരിയ്ക്കണേ എന്ന് ഭ്രമിപ്പിക്കുന്ന വരകളുടെ കൊടുംകാട്ടില്‍പ്പെട്ട് ഞാന്‍ എത്രയോ തവണ ഉള്ളം തപിച്ചിട്ടുണ്ട്. ഛായാസാദൃശ്യത്തിന്റെയും ഭാവഭംഗിയുടേയും മാരീചന്മാര്‍ മാറിമാറി രണ്ടു വശങ്ങളില്‍നിന്നും എന്നെ വശീകരിച്ച് നിറവിന്റെ വനഭൂമികള്‍ക്കപ്പുറത്ത്, നിറങ്ങള്‍ മാത്രം നിറഞ്ഞ തരിശുനിലങ്ങളിലേയ്ക്ക് തെളിച്ചിട്ടുണ്ടെന്നൊ !

എന്നിട്ടും ഇതാ ... ഞാന്‍ കാരുണ്യമില്ലാതെ വേഗത്തില്‍ത്തീര്‍ത്ത രൂപങ്ങളില്‍ ചിലതിനെ പലരും ഗാഢാശ്ലേഷിക്കുന്നു. സ്നേഹാധിക്യത്താല്‍ ശ്വാസം കൊടുത്തു ചലിപ്പിക്കാന്‍ നോക്കിയ രൂപങ്ങളില്‍ ചിലതിനെ വെള്ളപുതപ്പിക്കുന്നു. തികട്ടിവരുന്ന പഴയ ചരിത്രസ്മരണകളില്‍, രൂപം തന്നെയാണുള്ളടക്കമെന്നു കരുതി, ചില പാവം പടങ്ങളെ കമന്റ്കവലയിലിട്ട് തേജോവധം ചെയ്യുന്നു. ഓര്‍മ്മയിലെ രൂപം ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ചെയ്തുതീര്‍ത്തതിനെ എമ്പാടും അഴിച്ചുപണിയണമെന്നു വാശിപിടിക്കുന്നു. ‘വലതു കയ്യില്‍ വീണുകിട്ടിയ ഒരു ചെറു വിരുതു മാത്രമുള്ള’ ഈ എളിയവനെ വരയന്‍പുലിയാക്കുന്നു ... !

പക്ഷെ... ഈ യുദ്ധക്കളങ്ങള്‍ക്കപ്പുറത്ത്, ചിതറിക്കിടക്കുന്ന ജനപഥങ്ങളില്‍ സര്‍വായുധാഭരണഭൂഷകളോടെ ചിത്രപ്പെടാന്‍ കുതൂഹലം കൊള്ളുന്ന അസംതൃപ്തരെ ഞാന്‍ കാണാതെയല്ല. അവരില്‍ . . . പുലിപ്പട്ടം കിട്ടിയ പലര്‍ക്കും മുന്‍പേ, സമ്മതം കാതില്‍ വന്നു പറഞ്ഞവരുണ്ട്. ഒരു കല്പിതരൂപം മാത്രം വരഞ്ഞാല്‍ മതി എന്ന് നിശ്ശബ്ദമായി സൂചിപ്പിച്ച ബ്ലോഗിലെ, പലരുടേയും അനിഷ്ടങ്ങള്‍ പേറുന്ന മായാരൂപങ്ങളുണ്ട്. ദൂരെ നാട്ടിലുള്ള ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും തന്റെ ചിലവില്‍ തലയറഞ്ഞൊരു ചിരി വാഗ്ദാനം ചെയ്തു മടങ്ങിയവരുണ്ട്. ബ്ലോഗില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങുന്നവരുണ്ട്. പലരാലും വീണ്ടെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ചിരിക്കുന്ന ദൈവത്തെ നിശ്ശബ്ദനാക്കുംവിധം, നിര്‍ഭാഗ്യം ജീവിതത്തിലെ ചിരി എന്നേയ്ക്കുമായി തട്ടിയെടുത്തവരുണ്ട്.

ഒരാഴ്ച്ച മുന്‍പേ ഇവിടെക്കാണുന്ന 99 ഉം തീര്‍ത്തപ്പോഴും ഇവരായിരുന്നു എന്റെ മുന്നില്‍. ആര്‍ക്കും നൂറാമനാവാമായിരുന്നു. മോഹിപ്പിക്കുന്ന മുഖങ്ങളുള്ളവരായിരുന്നു ചിലരെങ്കിലും. ആദ്യം കയ്യില്‍ വന്നതാദ്യം എന്ന ലളിതമായ കാലപ്രമാണം ഇടയ്ക്കുവെച്ചെന്നോ കൈമോശം വന്നുപോയതിലെ ജാള്യത, സങ്കടം പക്ഷെ, എന്നെ എന്നേ കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു .

ഇതിനിടെ, നൂറാമനുവേണ്ടി, ഗുരുസ്ഥാനീയനാണെന്നറിഞ്ഞ് ഞാന്‍ മാസങ്ങളോളം തേടി നടന്ന അയാള്‍ക്കുവേണ്ടി മാത്രം അവസാന കുറെ ദിവസങ്ങള്‍. തെരഞ്ഞിട്ടും തെരഞ്ഞിട്ടും നൂറാമന്റെ പടം മാത്രമില്ലെന്ന് എല്ലാരും കൈമലര്‍ത്തിയത് , ഒരു തരത്തില്‍, ഭാഗ്യമായി.

മിനിഞ്ഞാന്ന് മനസ്സിലെ നൂറാമനെ മാറ്റി. പകരം , അനോനി എന്ന പ്രതിഭാസത്തെ പ്രതീകവല്‍ക്കരിച്ചാലോ എന്നു തോന്നി. ആറു വിരലുകളുള്ള ഒരു കൈത്തലം കൊണ്ട് ആകെപ്പുതച്ച ഒരു ആള്രൂപം അഭിവാദ്യം ചെയ്യുമ്പോലെ... . വേണ്ട, അമ്മയുടെ സാരിത്തലപ്പിനുള്ളില്‍, കണ്ടുപിടിക്കപ്പെടാനായി കൂനിയിരിക്കുന്ന കൊച്ചുകുട്ടികളാണ് ഇവര്‍ എന്നെനിക്കു എന്നും തോന്നാറുണ്ട്. വേണ്ട, പരിഹസിച്ചൂടാ, അതീ വരയ്ക്കു ദോഷം ചെയ്യും.
പിന്നെന്തു ചെയ്യും ?

കലവറയിലെ പലതിലൊന്നെടുത്താലൊ ?
വേണ്ട.

പിന്നെയോ ? ...

നൂറിന്റെ നിറവ് വേണ്ടെന്നു വെയ്ക്കാം. നേടിയവന്റെ ആഹ്ലാദം തന്റേതല്ലെന്നു കരുതാം. പകരം, വാഗ്ദാനം പാലിക്കാത്തവന്റെ ജാള്യം മതി. പഴയ നാട്ടുവെളിച്ചങ്ങള്‍ വീണ വഴികളില്‍ വെച്ച് മാത്രം തിരിച്ചറിയപ്പെട്ടാല്‍ മതി.

ഈ ഉദ്യമം അപൂര്‍ണമായിത്തന്നെയിരിക്കട്ടെ. അതാ എന്റെ പ്രകൃതം. ക്ഷമിക്കൂ.
----------------------------------------------------------------

അതുല്യ, ശര്‍മ്മാജി, മോന്‍ അപ്പു
അതുല്യ ഈയിടെ കൊച്ചീല്‍ വന്നപ്പോള്‍
‘ഹല’ പറഞ്ഞു. ഇതു സമ്മാനിച്ചു.

ഗെഹേഷ്‘ഏടാകൂട‘ത്തില്‍ മിനിഞ്ഞാന്ന്
ചാറ്റില്‍ വന്ന് ആവശ്യപ്പെട്ടപ്പോള്‍
അയച്ചുകൊടുത്ത ഒരു ശീഘ്രവര...
-------------------------------------------------------------------
വരയ്ക്കാന്‍ വിട്ടുപോയവരില്‍ ഇവരൊക്കെയുണ്ട്.
പതിയെ, നല്ല പടങ്ങള്‍ അയച്ചുതരാം.
തല്‍ക്കാലം, ഒരു ക്ഷമാപണമായി മാത്രം ഈ കുത്തിവരകളെ കണ്ടാല്‍ മതി :)










































Saturday, December 29, 2007

പുലി 99 : കേരള ഫാര്‍മര്‍ (ത്രിമൂര്‍ത്തി സീരീസ് - മൂന്നാമന്‍)


പുലി 98 : കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി (ത്രിമൂര്‍ത്തി സീരീസ് - രണ്ടാമന്‍)


പുലി 97 : അങ്കിള്‍ (ത്രിമൂര്‍ത്തി സീരീസ് - ഒന്നാമന്‍)


പുലി 96 : തുളസി


പുലി 95 : മാവേലികേരളം (മിസ്സിസ്. ആവനാഴി)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി