Thursday, August 16, 2007

‘അടി‘ക്കുറുപ്പ് മത്സരം-1 വിജയിശ്രീലാളിതര്‍‍

1. Dinkan-ഡിങ്കന്‍
"ഇങ്ങനെ ഒരു കയ്യുണ്ടായിരുന്നെങ്കില്‍ ഞാന്‍ പ്ലോട്ട് പ്ലൊട്ടായി വിറ്റ് ഒരു
റിയല്‍ എസ്റ്റേറ്റ് മാഫിയാ കിങ്ങായി വിലസിയേനെ” എന്നല്ലേ കുറുമാന്‍സ് പറഞ്ഞത്?
2. സാല്‍ജോҐsaljo
“രക്ഷപ്പെട്ടു! ‘യൂറോപ്പിന്റെ‘ 100 കോപ്പികള്‍ ഏല്‍പ്പിക്കാന്‍ പറ്റിയ കൈ. മൊത്തം എര്‍ണ്ണാളം കൊടുത്തേക്കണേ!”
3. കുട്ടിച്ചാത്തന്‍
ദൈവമേ കയ്യേത് കൈവിരലേത് എന്നറിയാത്തവന്റടുത്താണോ കൈനോക്കാനിരുന്നത്
പിന്നെ ........ തന്ന ഫീസിനു വിരലേ നോക്കാന്‍ പറ്റൂ മാഷേ .

ഡിങ്കാ, സാല്‍ജോ, ചാത്താ,
നിങ്ങടെ ഒരു ഡിയര്‍ ഡിയര്‍ വൃദ്ധജനത്തിന്റെ പടവും
ഇ-മെയില്‍ ഐഡിയും അയച്ചുതരൂ. ബാക്കി കാര്യം മറന്നേക്കൂ.

‘അടി‘ക്കുറുപ്പ് 2ന് അതിഗംഭീര തമ്മിത്തല്ലും ബഹളവും പ്രതീക്ഷിയ്ക്കുന്നു.
മത്സരാനന്തരം പ്രത്യേക ലാത്തിച്ചാര്‍ജ് ഉണ്ടായിരിയ്ക്കുന്നതാണ്.

1 comment:

മയൂര said...

വിജയികള്‍ക്ക് അഭിവാദ്യങ്ങള്‍........

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി