
മാലോകരേ, ഒരിയ്ക്കല്‍ വരച്ച് തള്ളിയ അതേ പുലിയുടെ ആവശ്യപ്രകാരം
ബെറ്മ്യൂഡ, പുട്ടുകുറ്റി സഹിതം ആയുധപാണിയായി വീണ്ടും വരയ്ക്കേണ്ടിവന്നിരിയ്ക്കയാണ്. ഹെന്തോരു കഷ്ഠാന്ന് നോക്കൂ ! ഈ പോക്കു പോയാല്‍, ഇനി വരുന്ന എല്ലാ പുലികളും വാശി പിടിക്കില്ലേ, എന്റെ മര്‍ദ്ദം 150/250-ഇല് എത്തില്ലേ, നല്ല പാതി എന്നെ അക്കാരണം കൊണ്ടുതന്നെ നടതള്ളില്ലേ,ഞാനും ബാക്കി പുലികളും, സംശ്യെന്താ, വഴിയാധാരമാവില്ലേ ?
(ക്ഷമിയ്ക്കണം, വാചകം ക്രമാതീതമായി നീണ്ടുപോയി, പിടിച്ചിടത്ത് നിന്നില്ല."മടുത്തു, മതിയായീ, വയ്യാ" എന്നു മതിയായിരുന്നു. അപ്പൊ തോന്നീല്യ.)
9 comments:
ഗംഭീരം
:)
ഉഗ്രന്‍! കൈപ്പള്ളി ചേട്ടായി തന്നെ!!!!
ഫീഡിങ്ങ് ബോട്ടിലായിരുന്നെങ്കില് .... ഹേ അങിനെയല്ല; പക്ഷികുഞ്ഞുങ്ങളുടെ കാര്യം ഓര്‍ത്തതാ..
ഈ കാരിക്കേച്ചറിലും കൈപ്പള്ളി സുന്ദരന്‍ തന്നെ
ഈ പുട്ടു കുറ്റി എന്തിനാ? കൈപ്പള്ളീന്റെ മുക്കാല്‍ ട്രൌസറ് കലക്കി :)
സജീവണ്ണാ നിങ്ങളെ സമ്മതിക്കണം. നിങ്ങള്‍ പുലിയല്ല “ഡിങ്കനാണ് ഡിങ്കന്”
(പുലിയേക്കാട്ടിം ഫയങ്കരനാ ഡിങ്കന് ട്ടോ)
puttukuttiyennu kaippaly kazhinja thavana paranjath, sharikkulla puttukuttiyallaayirunnu maashe, ayaalude "zoom lence" vachcha cameraye pattiyaayirunnu. puttukalaththinte mukalil kuzhal pole camerayude mukalil lence! ith iveide yathaarththa puttukutti matchu cheyyunnillallo sodara. vara kollam.
സാക്ഷാല്‍ അനോനീ,
മാപ്പാക്കണം. സംഭവം കൈവിട്ടുപോയപ്പോളാണറിഞ്ഞത്.
ഇനിയൊരു ജന്മമുണ്ടെങ്കില് ശരിപ്പെടുത്തിക്കോളാം.
ബയാന്‍:
Feeding bottle ആയാലും കുഴപ്പമില്ല. നാലു മാസം കൂടി കഴിയട്ടെ. :)
നാലുമാസം കഴിഞ്ഞാല്‍ ഫീഡിങ് ബോട്ടില്‍ വേണമെന്നോ? എന്നുവച്ചാല്‍ ഇപ്പോള്‍ ഗര്ഭപാത്രത്തിലാണെന്നും നാലുമാസം കഴിഞ്ഞു ജന്മമെടുക്കുമെന്നുമാണോ?
ദൈവമേ, സര് റിയലിസം, സര് റിയലിസം.
(ഈയിടെ പരിചയപ്പെട്ട വാക്കാ. എവിടെങ്കിലും ഒന്നു തട്ടിയേക്കാമെന്നു കരുതി)
കൈപള്ളി, :)
കഴിഞ്ഞ ഫെബ്രുവരിയിലെങ്ങാനം പനി പിടിച്ചു കിടന്നിരുന്നല്ലോ.? :) അല്ലേ.
“പനി കുടിയാല്‍ ഞാന്‍ സാധാരണ ഫയങ്കര creative ആകും“ - കൈപള്ളി.
Post a Comment