Wednesday, September 5, 2007

‘അടി‘ക്കുറുപ്പ് മത്സരം-2 വിജയിശ്രീലാളിതന്‍‍

ഞാന്‍ അമ്പേ നിരാശനാണ്. മത്സരത്തിന് ഭയങ്കര തമ്മിത്തല്ലും ബഹളവും പ്രതീക്ഷിച്ചത്ര ഉണ്ടായില്ല. ഇങ്ങനെയാണെങ്കില്‍, ഈ കേരളത്തിന്റെ പോക്കെങ്ങടാ ! വൃദ്ധരെ ആര്‍ക്കും വേണ്ടെ ? ഞനൊന്നും പറയുന്നില്ല.

സാരാംശം
‘അടി‘ക്കുറുപ്പ് മത്സരം-1 ലെ വിജയിശ്രീലാളിതര്‍ ഫലപ്രഖ്യാപനാര്‍ഥം ഒന്നു പ്രതികരിച്ചുപോലുമില്ലാത്തതിനാലും പൊതുവില്‍ ബ്ലോഗാളിത്തം കുറഞ്ഞതിനാലും ഇനിമേല്‍
മത്സരം ഉണ്ടായിരിയ്ക്കുന്നതല്ല, ആ പംക്തി തുടരുമെങ്കിലും...

‘അടി‘ക്കുറുപ്പ് മത്സരം-2 വിജയിശ്രീലാളിതന്‍‍
സിദ്ധാര്‍ത്ഥന്‍ ആണവന്‍ !
കമന്റ് : “ആരാ?“
“ഞാനല്ല “
“ഹാവൂ, ഞാനുമല്ല.“

സിദ്ധാര്‍ത്ഥാ‍, കേരളത്തിലെ താങ്കളുടെ ഒരു ഡിയര്‍ ഡിയര്‍ വൃദ്ധജനത്തിന്റെ പടവും താങ്കളുടെ ഇ-മെയില്‍ ഐഡിയും അയച്ചുതരൂ. ബാക്കി കാര്യം മറന്നേക്കൂ.

9 comments:

Vish..! said...

കണ്ടിട്ട് കമന്റ് വരാത്തതുകൊണ്ടാ ചേട്ടാ..

അല്ലേല്‍ ഞാനും എപ്പോഴേ “അടി”ക്കുറിപ്പ് എഴുതിയേനേ?

എന്തായാലും കരയണ്ടാ. :) നാരങാ മിഠായി വാങിതരാം.. സോറി.. ഈച്ച മിഠായി ആണ് ഇഷ്ട്ടം അല്ലേ?


എന്റെ ഒരു കപ്പലണ്ടി മിഠായി(ബ്ലോഗാ) ഉറുമ്പ് പോലും കയറാതെ ഒരറ്റത്തിരിക്കുകയാ)

congrats sidharthaa..

--
ആലപ്പുഴക്കരന്‍

ബയാന്‍ said...

ഒരോ സമയത്തു ഓരോ ട്രന്റ് അല്ലേ , സജ്ജീവേ, ഇപ്പോഴത്തെ ട്രന്റ് വേറൊന്നാ. ങും.

മൂര്‍ത്തി said...

നിരാശപ്പെടരുത്...

പോസ്റ്റിടാന്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ...
കമന്റ് ഇച്ഛിക്കരുത്...

(ബ്ലോഗ്‌വത്ഗീതയില്‍‍ നിന്നും...)

കാര്‍ട്ടൂണിസ്റ്റ് said...

അയ്യോടാ മൂര്‍ത്തീ, ഇത് ഞാന്‍ എങ്കെയോ പാത്താച്ച്... oh my God !
ഇതു ഞാന്‍ തന്നെ പണ്ട് പണ്ട് ഏതോ മൈതാനത്തെ പബ്ലിക് മീറ്റിങ്ങില്‍ വെച്ചു കാച്ചിയതാണല്ലോ !

സിദ്ധാര്‍ത്ഥന്‍ said...

താങ്ക്യൂ താങ്ക്യൂ
പടങ്ങള്‍ അയച്ചുതരാം ഇന്നു തന്നെ.

Kiranz..!! said...

മുകളില്‍ ലോ ആ പുള്ളിയുടുപ്പിട്ടു നിക്കുന്ന ആള്‍ടെ നട്ടപ്പുറത്തു വന്നിരുന്നു കുടിച്ചര്‍മ്മാദിക്കുന്ന കൊതുകിന്റെ ടൈംസ് ഓര്‍ത്ത് ചിരിക്കുന്നതില്‍ കുഴപ്പമുണ്ടോ കാര്‍ട്ടൂണിസ്റ്റേ :)

qw_er_ty

കാര്‍ട്ടൂണിസ്റ്റ് said...

ലേശം വൈകിപ്പോയോ, കിരണ്‍സേ ?
എന്നിരുന്നാലും,ചിരിച്ചാണേ..

സാല്‍ജോҐsaljo said...

പിണങ്ങാതെ മാഷെ...

വൃദ്ധന്മര്‍ടെ ഫോട്ടോ ഇല്ലഞ്ഞതുകൊണ്ടല്ലെ. ബ്രിട്ടാസിന്റെ ചോദിച്ചത്! അടിക്കുറിപ്പുമത്സരം ഇനീം വേണം.

നിര്‍ത്തരുത്... എര്‍ണാളം സ്തംഭിപ്പിച്ചുകളയും ഞാന്‍!

ബ്ചും.. ചുമ്മാ.. ചുമ്മാ... ഇടിക്കല്ല്...

ആലപ്പുഴക്കാരന്‍ said...

puthiyathonnumille?

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി