കൊച്ചി ബ്ലോഗ് മീറ്റിനപ്പുറത്ത് ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതുമായ ബ്ലോഗ്ഗര്‍ കുട്ടന്മേനോനാണ്. പശ്ചാത്തലം ഒരു കല്യാണ സദസ്സ് . ഊണേശ്വരത്തെ പൌരാവലിയെ കൂള്‍കൂളായി തോപ്പിച്ച്തൊപ്പിയിടീയ്ക്കും എന്നു തോന്നിപ്പിച്ച സദ്യാര്ഥികളില്നിന്ന് അല്പം മാറി വെറുതേ എന്തോ ചിന്തിച്ചിരിയ്ക്കയായിരുന്നു മിസ്റ്റര്‍ മേനോന്.
ഒരു കമ്പനിയ്ക്ക് ഞാനും അരികത്തിരുന്ന് വെറുതെ എന്തെങ്കിലും ചിന്തിയ്ക്കാന്‍ നോക്കി. ഭയങ്കരനാണെങ്കില്‍ സാംബാറിന്റെ തള്ളിക്കയറുന്ന മണത്തിനിടയിലും ചിന്താമണിയായി വിലസുന്നു. യെവന്റെ വിഷയം

കഷ്ടം ! വെറുതേ ചിന്തിച്ചോണ്ടിരിയ്ക്ക്യാണോ ? ആട്ടെ, എന്താ വിഷയം ? ഞാനും വിഷയാസക്തനാണ്.
ഒന്നൂല്യാന്ന്. മെഴ്ക്കോര്ട്ടിയ്ക്ക് മൂപ്പായോ എന്നു നോക്ക്വായിരുന്നു. പഹയന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെപരിപ്പു വേവുന്നു !
ടി കണ്ണിന്റെ പുറകെതന്നെ ഞാനും വെച്ചുപിടിച്ചു. മൈ ഗോഡ് ! ‘വെല്‍കം’ കമാനത്തില്‍ പിടിപ്പിച്ചിരുന്ന പാളേങ്കോടന് കുലയില്ത്തട്ടി കണ്ണുകള്‍ താഴെ വീണു.
അടുത്ത പന്തിയ്ക്കു മുമ്പ്, ആ ബന്ധം വളര്‍ന്നു. ചിന്തകനെക്കുറിച്ച് ഞാനെന്തറിഞ്ഞിട്ടാ !
കുട്ടിക്കാലത്ത് സൈക്കിള്‍ പത്രപ്രവര്‍ത്തകനായിരുന്ന തന്റെ പേര് കുട്ടന്ന്നാണെന്നു തുടങ്ങി ഐ.ഐ.ടി.ക്കാരനാണെന്നും മഹാബുദ്ധ്യാണെന്നും ഇനി വീട്ടില്‍ വിളിച്ചട്ട് കിട്ടീല്യെങ്കില്‍ താന്‍ യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലൊന്നിലായിരിയ്ക്കുമെന്നും പെട്ടെന്ന് ഊണുകഴിച്ചാല്‍ പോകാമായിരുന്നെന്നുവരെ പറഞ്ഞു തീര്‍ന്നപ്പോള്‍, സഹിയ്ക്ക വയ്യാതെ ഞാന്‍ നാടകീയമായി വിളീച്ചുപോയി : ഹെന്റെ മേന്ന്നെ !
പക്ഷെ, അപ്പ്രത്തെ റോട്ടില്‍നിന്ന്, ‘സൂര്യകിരീടം വീണുടഞ്ഞൂ’ എന്നു കേട്ടതും, മര്യാദയ്ക്ക് ഊണു കഴിച്ചുകൊണ്ടിരുന്ന മേനന്റെ കണ്ണു നിറയുന്നതും ഓര്‍ഡര്‍ ചെയ്ത അഞ്ചാം കോഴ്സ് ചോറ് നിര്‍ദാക്ഷിണ്യം ക്യാന്സെല് ചെയ്യുന്നതും ഞാന്‍ ശ്രദ്ധിച്ചു.
ഊണു കഴിഞ്ഞെണീറ്റതും ഞാന്‍ യാത്ര പറയാന്‍ അടുത്തു ചെന്നു. ‘ പോട്ടെ, മേന്ന്നെ ..... ’
ഗെയിറ്റിനടുത്തെത്തിയതും ചുമലില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞുനോക്കി. കുട്ടന്മേന്നോ !
ഇനിയെന്നെ അങ്ങനെ വിളീയ്ക്കരുത്, ഞാന്‍ മേന്ന്നല്ല. കുട്ടന് പൊട്ടിക്കരഞ്ഞു. ബ്ലോഗ്ഗില്‍ ഒരു മേന്നെങ്കിലും അവശേഷിയ്ക്കണംന്നും പറഞ്ഞ് ബ്ലോഗ്ഗിലെ എന്റെ ഗുരുവായ തൃശ്ശൂര്‍ ഇടിവാള്‍ എന്നൊരു മേനന് നിര്ബ്ബന്ധിച്ചിടീച്ചതാണ്. ആ പാരമ്പര്യോന്നും ഇനിയ്ക്കില്യ. യ്ക്കു മാപ്പുതരീന് !
അപ്പൊ, വെറും കുട്ടന്നായരാ ? ഞാന്‍ ഞെട്ടിത്തരിച്ചുനില്ക്കയാണ്.
അല്ല, മാഷെ.
പിന്നെ ?
കുട്ടന്നമ്പൂതിരിപ്പാട്....
33 comments:
പേര് കുട്ടന്ന്നാണെന്നും ഐ.ഐ.ടി.ക്കാരനാണെന്നും മഹാബുദ്ധ്യാണെന്നും ഇനി വീട്ടില്‍ വിളിച്ചട്ട് കിട്ടീല്യെങ്കില്‍ താന്‍ യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലൊന്നിലായിരിയ്ക്കുമെന്നും പെട്ടെന്ന് ഊണുകഴിച്ചാല്‍ പോകാമായിരുന്നെന്നുംവരെ പറഞ്ഞു തീര്‍ന്നപ്പോള്‍, സഹിയ്ക്ക വയ്യാതെ ഞാന്‍ നാടകീയമായി വിളീച്ചു : ഹെന്റെ മേന്ന്നെ !
ന്നെയങ്ങട് കൊല്ല് കൊല്ല്, ഹല്ലാ പിന്നെ
ഇതിപ്പോ വരയാണോ എഴുത്താണോ എന്ന് ചോദിച്ചാല്‍....
ഹെന്തായിപ്പോ പറയ്യാ..
സജീവ് മാഷേ... നിങ്ങള്‍ കോരിത്തരിപ്പിക്കണ് ട്ടാ...
ഇതിലെ കഥാപാത്രങ്ങളെ കണ്ടിട്ടില്ലാത്തതുകൊണ്ട് ഇതുവരെ കമന്റ് ഇട്ടില്യാ... പക്ഷെ ഇപ്പൊ കൈയ്യങ്ങടു തരിക്ക്യാ...
ഹഹ!ഒരുപാട് കാലം ബ്ലോഗില്‍ നിന്ന് മാറി നിന്നിട്ട് തിരികെ വന്നപ്പോള്‍ ഒരു പാടൊക്കെ നഷ്ടപ്പെട്ടതുപോലെ.ഇതിപ്പോഴാണ് കണ്ടത്.ഗംഭീരം.
ഇനി ഞാന്‍ ഇവിടെ പതിവായി ഹാജരായിക്കോളാം സാര്‍!
അപ്പൊ, വെറും കുട്ടന്നായരാ ?
:)
ഭാഗ്യം, കുട്ടന് ജേക്കബ് എന്നു പറഞ്ഞില്ലല്ലോ :-)
വര കലക്കി!
ഡേ ബൈ ഡേ സജീവതരമാകുന്ന ഹ ഹ ഹ....
കുട്ടന് മേനോനെ വരച്ചതും എഴുതിയതും കട്ടയ്ക്കു കട്ടയ്ക്ക്...
:)
വരയാണോ വരിയാണോ കേമം, രണ്ടും, ഗംഭീരം ന്നല്ലാണ്ട് വേറൊന്നും തോന്നണില്യ.....
ഒന്നൂല്യാന്ന്. മെഴ്ക്കോര്ട്ടിയ്ക്ക് മൂപ്പായോ എന്നു നോക്ക്വായിരുന്നു.
സമ്മതിച്ചേക്കുന്നേ... സമ്മതിച്ചേക്കുന്നു ... അപാരം... :)
ഓടോ : അപ്പോ മേന്ന്റെ പേര് കുട്ടന്‍പിള്ള എന്നല്ലാരുന്നോ ..? :) :) :)
ചാത്തനേറ്: എഴുതിയത് കലക്കി, വരച്ചത് മുഖം നന്നായി. എന്നാലും ആറടിപ്പൊക്കമുള്ള(ഇല്ലേ) മനുഷ്യന്റെ കാല് ആ ചാരുകസേരയുടെ അറ്റം വരെ എത്താനുള്ള നീളമില്ലാത്ത പോളിയോ ആക്കിയത് കടുത്ത് പോയീ.(ഇക്കണക്കിന് ചാത്തനെ വരച്ചാല്‍ കാലേ കാണൂലല്ലോ:))
അസ്സലായിട്ടുണ്ട്... അഭിനന്ദനങ്ങള്‍..!
എന്നട്ട് പാളയങ്കോടന് കുലയുടെ കാര്യം എന്തായി? :-)
ഹഹഹ! ഇക്ക് വയ്യ ടോ ദൊക്കെ കാണാന്‍.. ഇവ്ടെ ചോയ്ക്കാനും പറ്രയാനും ഒന്നും ആരൂല്യേ ന്റെ കുട്ട്യേ.. ഹൈ ഹൈ! ജാതീം വര്ഗീയതേം പറയാണ്ടിരിക്ക്യാ ;;)
ദേ, അമ്മച്ചിയാണേ.. ആ അവസാനം പറഞ്ഞ പാരഗ്രാഫു മുഴുവനും കള്ളം! എനിക്കി രക്തത്തില്‍ പങ്കില്ല ഇല്ലേയില്ലെ!!
കുട്ടന് നമ്പൂരിയെ വരച്ചത് ഗംഭിരമായി.. ആ “മെഴുക്കെരട്ടി ഡയഗോലും, വെല്‍ക്കം മ്ബോഡില് തൂക്കിയ പാളയങ്കോടന് പഴക്കുലയും ഉന്നം വച്ചത് കലക്കി.. ചിരിച്ച് ഊപ്പാടു പോയി :)
കലക്കി... :)
ഇതും കൊള്ളാംസ്..
മെഴ്ക്കോര്ട്ടിയ്ക്ക് മൂപ്പായോ എന്ന് ചിന്തിച്ചിരിക്കുന്നതും സൈമള്ട്ടേനിയസ്ലി കമാനത്തിലെ പാളേങ്കോടന് കുലയില്‍ കണ്ണു വെച്ചിരിക്കുന്നതും ഒക്കെക്കൂടി കാണുമ്പോള്‍ ഈ ദേഹത്തെ നായരെന്നോ നമ്പൂരീന്നോ പിള്ളേന്നോ ഒന്നും അങ്ങട് വിളിക്കാന്‍ തോന്നണില്യ.
നമ്മക്ക് തമ്പുരാനെന്നു വിളിച്ചാലോ? കുട്ടന് തമ്പുരാന്!!! (സര്‍ഗ്ഗം ഫെയിം :))
വരയും വരിയും കലകലക്കി...:)
ആയ്യോ, എനിക്ക് വയ്യായ്യേ......കുട്ട്മ്മേന്റെ വിശ്വരൂപം ഇത്ര കൃത്യമായെങ്ങിനെ ആവാഹിച്ചൂ സജ്ജീവ് ഭായ്......അമറന്‍. എന്താ ഒരിരുപ്പ് :)
സജീവേട്ടാ, സമ്മതിച്ചിരിക്കുന്നു. വരയും കുറിയും കലക്കന്‍.
‘മെഴ്ക്കോര്ട്ടിയ്ക്ക് മൂപ്പായോ എന്നു നോക്ക്വായിരുന്നു. പഹയന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ പരിപ്പു വേവുന്നു !
.. ‘ ചിരിച്ച് ഒരു വഴിയ്ക്കായി.
(ഇടിവാളെ, കയ്യാഫാസേ നവമ്പറില്‍ ജെസീറ എയര്വേസിനൂ ദുബായ്ക്ക് ഓഫറുണ്ടെന്ന് കേട്ടു. വിടമാട്ടേന്‍ !! :) )
കലക്കി!
അവസാന പാരഗ്രാഫ് കലക്കിട്ടോ.. ഇത്രേം നിരീച്ച്ല്ലാ..
വരച്ചുവെച്ചതും അപാരം.
പാരയാണെന്നാ ആദ്യം വിചാരിച്ചേ...പിന്നെ നോക്കിയപ്പോ സ്വയമ്പന്‍ ഒറിജിനല്‍!
-ഗുരുവായൂര്‍ കേശവന്റെ തലയേടുപ്പ് അല്പം കുറഞ്ഞോ ന്ന് ഒരു സംശം മാത്രം!
ജാതി ചോദിക്കരുത്, പറയരുത്. വേണെങ്കില്‍ എഴുതിക്കോ...
ആരെങ്കിലും എഴുതിയോ എന്നറിയില്ല,
കുട്ടന് വര്‍മ്മയാണെന്ന് പറഞ്ഞില്ലല്ലൊ അതു തന്നെ ഭാഗ്യം!
ഇത് പൊളപ്പന്‍...
സജ്ജിവേട്ടാ, കുട്ടന് നമ്പൂതിരിക്ക് വെത്തില ഇടിച്ചു കൊടുക്കലാ പണി ഓഫിസില്‍,
കുട്ടന് മേനോനെ...
ഗള്‍ഫ് ജീവിതത്തില്‍ കുറി വരച്ചിട്ടുണ്ടോ :)
സ്ഥിരം വന്നു പോകാറുണ്ട്. കമന്റിടാത്തത് മറ്റൊന്നുകൊണ്ടും അല്ല, പലരേയും നേരിട്ട് കണ്ടീട്ടില്ല. പക്ഷെ സാജുവിന്റെ ഫോട്ടോ കണ്ടത് വെച്ച് നോക്കുമ്പോള്‍ കാരിക്കേച്ചര്‍ ഉഗ്രന്‍. മറ്റു പലരുടേതും ഇതുപോലെ തന്നെ. ശ്രീരാമന്റെ കാരിക്കേച്ചര്‍ കണ്ട് ഞാന്‍ കമന്റിട്ടിരുന്നുവെന്ന് ഓര്‍ക്കുന്നു.
എഴുത്തും ഗംഭീരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല, റെക്കോര്‍ഡ് സ്ഥാപിച്ച് മുന്നേറെട്ടെ. ഭാവുകങ്ങള്‍!
എനിക്കുവയ്യേ....എല്ലാരും അടിപൊളി!!!
സൂപ്പര്‍ ബ്ലോഗ് ;)
പുലിയെ പിടിച്ച് പിടിച്ച് ഇപ്പൊ സജീവ് ഭായ് പുപ്പുലി ആയിട്ടോ...
വരകളും വരികളും ഒരേപോലെ ചിരുപ്പിക്കുന്നു
കലക്കിയങ്കിളേ കലക്കി....
ഇതാണു മേനന്..കുട്ടന് മേനന് അഥവാ ടൈഗര്‍ മേനന്...
ഹ ഹ...ഇതിപ്പോ എഴുത്താ സൂപ്പറായത്.
നമിച്ചാശാനേ നമിച്ചു. :-)
വരയും വരിയും കലക്കി
കൊള്ളാം കൊള്ളാം ഹ..ഹ..ഹ
Post a Comment