Wednesday, October 31, 2007

പുലി 56 : ദിവാസ്വപ്നം

ദിവാസ്വപ്നം

സ്വാമി വിവേകാനന്ദന്റെ ഛായേണ്ടല്ലോ എന്ന് വഴിയില്‍ വെച്ച് ആരോ പറഞ്ഞൂന്നും പറഞ്ഞ് ഡല്‍ഹിയും അഞ്ചക്ക ശമ്പളവും ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തില്‍ ചിക്കാഗോയില്‍ പ്രത്യക്ഷപ്പെട്ട സ്ലൂബി എന്ന ഈ മൃദുഭാഷിയെ, ഏഷ്യാനെറ്റുകാര്‍ നിര്‍ബ്ബന്ധിച്ച് വാര്‍ത്ത വായിപ്പിയ്ക്കുകയായിരുന്നു.

അതിനുമുന്‍പാ‍യിരുന്നു സ്ലൂബിയുടെ കായികരംഗത്തെ സംഭാവനകള്‍. ESPN-Star SPORTSകാരുടെ മികച്ച കമെന്റേറ്റര്‍ക്കുള്ള അവാര്‍ഡ് പല തവണ നേടന്‍ തുടങ്ങിയതാണ്, പക്ഷെ, എല്ലാത്തവണയും ഹര്‍ഷ ബോഗ്ലെ (ചിത്രം2 ശ്രദ്ധിയ്ക്കൂ) എന്ന കുരുപ്പ് സംഭവം തട്ടിത്തെറിപ്പിച്ചോണ്ടിരുന്നു എന്നാണു കേള്‍വി.

മിസ്റ്റര്‍ സ്വപ്നവും ഭര്‍ത്താവിനോടൊപ്പം സൂപ്പര്‍സ്പീഡില്‍ ബ്ലോഗു ചെയ്യുന്ന സൊലീറ്റയുടെമമ്മിയും താമസിയ്ക്കുന്ന ആ വീട്ടില്‍നിന്നുള്ള താളാത്മകമായ ശബ്ദങ്ങള്‍ കേട്ട് റ്റൈപ്രൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നു ധരിച്ച് വശായ, തകര്‍ന്ന ലോവര്‍ ഹയ്യര്‍ സ്വപ്നങ്ങളുമായി തേരാപാരാ നടക്കുന്ന ആള്‍ക്കാര്‍ നിരവധ്യാന്നാ പറയണെ !

ഈ ക്യാരിക്കേച്ചര്‍, കഴിഞ്ഞ തവണ കണ്ടപ്പോള്‍, ദിവയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി നേരിട്ടു വരച്ചതാണ്. ആശാന്‍ പതിവുപോലെ ദിവാസ്വപ്നം കണ്ടുതുടങ്ങിയതും ദിവാ എനിയ്ക്കൊരു സൂചന തന്നു. പക്ഷെ, അതു മനസ്സിലാവാതെ വന്നപ്പൊ, ESPN പാരമ്പര്യനുസരിച്ച് ഊക്കനൊരു പിസ്റ്റള്‍ ചൂണ്ടി നേരെ ‘സ്റ്റാര്‍ട്’ പറയുകയായിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും ഇസ്പീഡില്‍ വരച്ച ചിത്രം ഇതാണ്.

20 comments:

Cartoonist said...

സ്വാമി വിവേകാനന്ദന്റെ ഛായേണ്ടല്ലോ എന്ന് വഴിയില്‍ വെച്ച് ആരോ പറഞ്ഞൂന്നും പറഞ്ഞ് ഡല്‍ഹിയും അഞ്ചക്ക ശമ്പളവും ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തില്‍ ചിക്കാഗോയില്‍ പ്രത്യക്ഷപ്പെട്ട സ്ലൂബി എന്ന ഈ മൃദുഭാഷിയെ, ഏഷ്യാനെറ്റുകാര്‍ നിര്‍ബ്ബന്ധിച്ച് വാര്‍ത്ത വായിപ്പിയ്ക്കുകയായിരുന്നു.

Unknown said...

വരിയും എഴുത്തും കേമം. എന്നാ കീറാണെന്റയ്യോ!

Unknown said...

സോറി, വരയും എഴുത്തും എന്നായിരുന്നു ഉദ്ദേശിച്ചത്.

ദിലീപ് വിശ്വനാഥ് said...

ആഹ.. ഈ കമന്ററിയാണ് അപാരം.

അഞ്ചല്‍ക്കാരന്‍ said...

:)

അനംഗാരി said...

ഹാവൂ.ഇങ്ങനെ കാണാത്ത കഥാപാത്രങ്ങളെ കാണിച്ച് തരൂ സജികുമാരാ...

കരീം മാഷ്‌ said...

അപ്പോ ഇതാണു ദിവാസ്വപ്നം!
എന്‍റെ സങ്കല്‍‍പ്പത്തിലെ ദിവാസ്വപ്നവും ഇതു തന്നെ!
നന്നായി.
വിവരണത്തിനും പുതുമയുണ്ട്.
സജീജീജീജീജീജീ.....വ് ജി.

തമനു said...

ഉവ്വ്‌ ... ഇതങ്ങേര് തന്നെ ... ഉറപ്പ്... അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്...

ഈയിടെയായി എഴുത്തില്‍ തകര്‍ക്കുകയാണല്ലോ പുല്യേ...:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്വപ്നം കാണുന്ന കണ്ണുകള്‍- കൂടെയുള്ള എഴുത്ത് ഇപ്പോള്‍ ടോപ്പ് ഗിയറിലാട്ടോ...

സഹയാത്രികന്‍ said...

നന്ന്...
:)

sandoz said...

ഹ.ഹ..പിന്നേം സജ്ജീവേട്ടന്‍ സ്കോര്‍ ചെയ്തു...
ഇത്‌ ദിവാങ്കോട്ട്‌ തന്നെ...
ചിക്കാഗോക്ക്‌ പോകാനുണ്ടായ കാരണം ഇപ്പഴാണു പിടികിട്ടിയത്‌..ഹ.ഹ..

Appu Adyakshari said...

Very good!! ഇദ്ദേഹം ന്യൂസും വായിക്കാറുണ്ടോ? എവിടേ?

krish | കൃഷ് said...

ദിവാസ്വപ്നം കണ്ടുനടക്കുന്ന, സൊലീറ്റയുടെ പപ്പാ കൊള്ളാമല്ലോ. ഏഷ്യാനെറ്റുകാര്‍ തോക്ക് ചൂണ്ടിയാണോ സ്ലൂബിയെക്കൊണ്ട് വാര്‍ത്ത വായിപ്പിച്ചിരുന്നത്. ഇതും കലക്കി.

സജീവ് കടവനാട് said...

കമന്ററി ഓവറാകുന്നോന്നൊരു....ഞാന്‍ ഓടി

Sherlock said...

:)

സാജന്‍| SAJAN said...

ഇതും അലക്കിപ്പൊളിച്ചു അപ്പുറത്തെ നിതംബ സ്പെഷ്യലിനും കൂടെ ചേര്‍ത്ത് ഇതാ മുട്ടനൊരു സ്മൈലി:)

Unknown said...

ഇതും കലക്കന്‍ !

simy nazareth said...

:) ഹര്‍ഷാ ബ്ലോഗെയും കൊള്ളാം.

ഞാനീ കമന്റൊക്കെ ഇടുന്നത് എന്റൊരു പടം വരച്ചു തരാനാന്നു പറയേണ്ടതില്ലല്ലോ അല്ലേ. പക്ഷേ ഞാന്‍ പുലിയല്ല :-( (ശിങ്കം)

ദിവാസ്വപ്നം said...

ആഹാ :-)

വളരെ നന്ദി സജ്ജീവ് ജീ.

ഏ.ആര്‍. നജീം said...

"സ്വാമി വിവേകാനന്ദന്റെ ഛായേണ്ടല്ലോ എന്ന് വഴിയില്‍ വെച്ച് ആരോ പറഞ്ഞൂന്നും പറഞ്ഞ് ഡല്‍ഹിയും അഞ്ചക്ക ശമ്പളവും ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തില്‍ ചിക്കാഗോയില്‍ പ്രത്യക്ഷപ്പെട്ട "
:)
താങ്കള്‍ വീണ്ടും മനോഹരമായ ഒരു ഗോളടിച്ചിരിക്കുന്നു സജീവ്‌ജീ,,,
അഭിനന്ദനങ്ങള്‍

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി