Monday, December 31, 2007

പുലി 100 : ഞാന്‍ തോറ്റു



നാട്ടുവെളിച്ചം വീണുകിടന്ന മനസ്സുകളില്‍ വെറും മറ്റൊരു വരയനായി മാത്രം പരിഭ്രമത്തോടെയും ലജ്ജയോടെയും ഒതുങ്ങിയിരുന്ന എന്നെ വഴിവിട്ട കാരുണ്യത്തിന്റെ പ്രകാശത്തില്‍ കൊണ്ടിരുത്തിയ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ... ,

ക്യാരിക്കേച്ചര്‍ ബ്ലോഗുകളില്ലാത്ത ഒരു ഭാഷയില്‍, വെറും അഞ്ചു മാസം കൊണ്ട് നൂറു പോസ്റ്റുകളിലായി ആയിരത്തിലധികം കമെന്റുകള്‍ ഈ മുറിമൂക്കനു കിട്ടിയതിലെ ആഹ്ലാദം മറച്ചുവെക്കുന്നത് ധിക്കാരവും ഗുരുനിന്ദയും ആണെന്നു തന്നെ കരുതുന്നു‍.

ഇടയില്‍, ഞാന്‍ നേരിട്ടയച്ചുകൊടുത്ത ക്യാരിക്കേച്ചറിനുശേഷം, പുതിയ പോസ്റ്റുകള്‍ തോറുമുള്ള എന്റെ എത്രയോ സൂചനകള്‍‍ക്കൊന്നിനുപോലും ഒരു സ്മൈലി പോലുമറിയിക്കാത്ത ഏതാനും പുലികളുണ്ട്. പക്ഷെ, ഒരു കമെന്റുപോലും കിട്ടാതെപോയ മറ്റു ആറേഴുപുലികളുടെ നേരിയ സങ്കടമോര്‍ത്താണ് എനിക്കുല്‍ക്കണ്ഠ. എന്താവാം, അവര്‍ അത്രകണ്ട് തിരസ്കൃതരാവാന്‍ കാരണം ?

കമെന്റില്ലാതെ ഒഴിഞ്ഞ പോക്കറ്റുമായി ഒറ്റക്കാലില്‍ നില്‍ക്കുന്ന ആ ഏഴകളില്‍ ചിലര്‍ക്ക് ഞാന്‍ മോഹിച്ച് അവതരിപ്പിച്ച ശരീരവിന്യാസങ്ങളുണ്ട്. പുതുക്കിപ്പണിത വീട്ടിലെ പഴയ എടുപ്പുകള്‍ കണക്കെ എന്റെ വേഗമേറിയ ആദ്യ വരകളില്‍ അറിയാതെ വന്നുവീണ പ്രസാദമുണ്ട്. ഈ വന്യമായ യന്ത്രം ചിത്രത്തിന്റെ ഛായയില്‍ത്തീര്‍ക്കുന്ന അലംകാരപ്പണീകളീല്‍ ആ അത്ഭുതങ്ങള്‍ മാഞ്ഞുപോകാതിരിയ്ക്കണേ എന്ന് ഭ്രമിപ്പിക്കുന്ന വരകളുടെ കൊടുംകാട്ടില്‍പ്പെട്ട് ഞാന്‍ എത്രയോ തവണ ഉള്ളം തപിച്ചിട്ടുണ്ട്. ഛായാസാദൃശ്യത്തിന്റെയും ഭാവഭംഗിയുടേയും മാരീചന്മാര്‍ മാറിമാറി രണ്ടു വശങ്ങളില്‍നിന്നും എന്നെ വശീകരിച്ച് നിറവിന്റെ വനഭൂമികള്‍ക്കപ്പുറത്ത്, നിറങ്ങള്‍ മാത്രം നിറഞ്ഞ തരിശുനിലങ്ങളിലേയ്ക്ക് തെളിച്ചിട്ടുണ്ടെന്നൊ !

എന്നിട്ടും ഇതാ ... ഞാന്‍ കാരുണ്യമില്ലാതെ വേഗത്തില്‍ത്തീര്‍ത്ത രൂപങ്ങളില്‍ ചിലതിനെ പലരും ഗാഢാശ്ലേഷിക്കുന്നു. സ്നേഹാധിക്യത്താല്‍ ശ്വാസം കൊടുത്തു ചലിപ്പിക്കാന്‍ നോക്കിയ രൂപങ്ങളില്‍ ചിലതിനെ വെള്ളപുതപ്പിക്കുന്നു. തികട്ടിവരുന്ന പഴയ ചരിത്രസ്മരണകളില്‍, രൂപം തന്നെയാണുള്ളടക്കമെന്നു കരുതി, ചില പാവം പടങ്ങളെ കമന്റ്കവലയിലിട്ട് തേജോവധം ചെയ്യുന്നു. ഓര്‍മ്മയിലെ രൂപം ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ചെയ്തുതീര്‍ത്തതിനെ എമ്പാടും അഴിച്ചുപണിയണമെന്നു വാശിപിടിക്കുന്നു. ‘വലതു കയ്യില്‍ വീണുകിട്ടിയ ഒരു ചെറു വിരുതു മാത്രമുള്ള’ ഈ എളിയവനെ വരയന്‍പുലിയാക്കുന്നു ... !

പക്ഷെ... ഈ യുദ്ധക്കളങ്ങള്‍ക്കപ്പുറത്ത്, ചിതറിക്കിടക്കുന്ന ജനപഥങ്ങളില്‍ സര്‍വായുധാഭരണഭൂഷകളോടെ ചിത്രപ്പെടാന്‍ കുതൂഹലം കൊള്ളുന്ന അസംതൃപ്തരെ ഞാന്‍ കാണാതെയല്ല. അവരില്‍ . . . പുലിപ്പട്ടം കിട്ടിയ പലര്‍ക്കും മുന്‍പേ, സമ്മതം കാതില്‍ വന്നു പറഞ്ഞവരുണ്ട്. ഒരു കല്പിതരൂപം മാത്രം വരഞ്ഞാല്‍ മതി എന്ന് നിശ്ശബ്ദമായി സൂചിപ്പിച്ച ബ്ലോഗിലെ, പലരുടേയും അനിഷ്ടങ്ങള്‍ പേറുന്ന മായാരൂപങ്ങളുണ്ട്. ദൂരെ നാട്ടിലുള്ള ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും തന്റെ ചിലവില്‍ തലയറഞ്ഞൊരു ചിരി വാഗ്ദാനം ചെയ്തു മടങ്ങിയവരുണ്ട്. ബ്ലോഗില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങുന്നവരുണ്ട്. പലരാലും വീണ്ടെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ചിരിക്കുന്ന ദൈവത്തെ നിശ്ശബ്ദനാക്കുംവിധം, നിര്‍ഭാഗ്യം ജീവിതത്തിലെ ചിരി എന്നേയ്ക്കുമായി തട്ടിയെടുത്തവരുണ്ട്.

ഒരാഴ്ച്ച മുന്‍പേ ഇവിടെക്കാണുന്ന 99 ഉം തീര്‍ത്തപ്പോഴും ഇവരായിരുന്നു എന്റെ മുന്നില്‍. ആര്‍ക്കും നൂറാമനാവാമായിരുന്നു. മോഹിപ്പിക്കുന്ന മുഖങ്ങളുള്ളവരായിരുന്നു ചിലരെങ്കിലും. ആദ്യം കയ്യില്‍ വന്നതാദ്യം എന്ന ലളിതമായ കാലപ്രമാണം ഇടയ്ക്കുവെച്ചെന്നോ കൈമോശം വന്നുപോയതിലെ ജാള്യത, സങ്കടം പക്ഷെ, എന്നെ എന്നേ കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു .

ഇതിനിടെ, നൂറാമനുവേണ്ടി, ഗുരുസ്ഥാനീയനാണെന്നറിഞ്ഞ് ഞാന്‍ മാസങ്ങളോളം തേടി നടന്ന അയാള്‍ക്കുവേണ്ടി മാത്രം അവസാന കുറെ ദിവസങ്ങള്‍. തെരഞ്ഞിട്ടും തെരഞ്ഞിട്ടും നൂറാമന്റെ പടം മാത്രമില്ലെന്ന് എല്ലാരും കൈമലര്‍ത്തിയത് , ഒരു തരത്തില്‍, ഭാഗ്യമായി.

മിനിഞ്ഞാന്ന് മനസ്സിലെ നൂറാമനെ മാറ്റി. പകരം , അനോനി എന്ന പ്രതിഭാസത്തെ പ്രതീകവല്‍ക്കരിച്ചാലോ എന്നു തോന്നി. ആറു വിരലുകളുള്ള ഒരു കൈത്തലം കൊണ്ട് ആകെപ്പുതച്ച ഒരു ആള്രൂപം അഭിവാദ്യം ചെയ്യുമ്പോലെ... . വേണ്ട, അമ്മയുടെ സാരിത്തലപ്പിനുള്ളില്‍, കണ്ടുപിടിക്കപ്പെടാനായി കൂനിയിരിക്കുന്ന കൊച്ചുകുട്ടികളാണ് ഇവര്‍ എന്നെനിക്കു എന്നും തോന്നാറുണ്ട്. വേണ്ട, പരിഹസിച്ചൂടാ, അതീ വരയ്ക്കു ദോഷം ചെയ്യും.
പിന്നെന്തു ചെയ്യും ?

കലവറയിലെ പലതിലൊന്നെടുത്താലൊ ?
വേണ്ട.

പിന്നെയോ ? ...

നൂറിന്റെ നിറവ് വേണ്ടെന്നു വെയ്ക്കാം. നേടിയവന്റെ ആഹ്ലാദം തന്റേതല്ലെന്നു കരുതാം. പകരം, വാഗ്ദാനം പാലിക്കാത്തവന്റെ ജാള്യം മതി. പഴയ നാട്ടുവെളിച്ചങ്ങള്‍ വീണ വഴികളില്‍ വെച്ച് മാത്രം തിരിച്ചറിയപ്പെട്ടാല്‍ മതി.

ഈ ഉദ്യമം അപൂര്‍ണമായിത്തന്നെയിരിക്കട്ടെ. അതാ എന്റെ പ്രകൃതം. ക്ഷമിക്കൂ.
----------------------------------------------------------------

അതുല്യ, ശര്‍മ്മാജി, മോന്‍ അപ്പു
അതുല്യ ഈയിടെ കൊച്ചീല്‍ വന്നപ്പോള്‍
‘ഹല’ പറഞ്ഞു. ഇതു സമ്മാനിച്ചു.

ഗെഹേഷ്‘ഏടാകൂട‘ത്തില്‍ മിനിഞ്ഞാന്ന്
ചാറ്റില്‍ വന്ന് ആവശ്യപ്പെട്ടപ്പോള്‍
അയച്ചുകൊടുത്ത ഒരു ശീഘ്രവര...
-------------------------------------------------------------------
വരയ്ക്കാന്‍ വിട്ടുപോയവരില്‍ ഇവരൊക്കെയുണ്ട്.
പതിയെ, നല്ല പടങ്ങള്‍ അയച്ചുതരാം.
തല്‍ക്കാലം, ഒരു ക്ഷമാപണമായി മാത്രം ഈ കുത്തിവരകളെ കണ്ടാല്‍ മതി :)










































92 comments:

Cartoonist said...

നൂറിന്റെ നിറവ് വേണ്ടെന്നു വെയ്ക്കാം. നേടിയവന്റെ ആഹ്ലാദം തന്റേതല്ലെന്നു കരുതാം. പകരം, വാഗ്ദാനം പാലിക്കാത്തവന്റെ ജാള്യം മതി. പഴയ നാട്ടുവെളിച്ചങ്ങള്‍ വീണ വഴികളില്‍ വെച്ച് മാത്രം തിരിച്ചറിയപ്പെട്ടാല്‍ മതി.

ഈ ഉദ്യമം അപൂര്‍ണമായിത്തന്നെയിരിക്കട്ടെ. അതാ എന്റെ പ്രകൃതം. ക്ഷമിക്കൂ.

Ziya said...

നൂറാം തമ്പുരാന് അഭിവാദ്യങ്ങളോടെ ഒരു സ്പെഷല്‍ നെയ്‌ത്തേങ്ങ!!!
ഠെ ഠേ ഠിം.....

ആശംസകള്‍! അബ്ഭിവാദ്യങ്ങള്‍!
വാഴ്‌ക വാഴ്‌ക :)

Kiranz..!! said...

വരയന്‍ പുലിയല്ല..!

വരയെഴുത്തന്‍ പുലി-അത്യപൂര്‍വ്വ സങ്കരവര്‍ഗ്ഗം..!

ജാള്യത്തോടെയുള്ള നൂറിനു നൂറ്റൊന്നു നിറവുണ്ട്.....

ബാക്കി കമന്റ് ഫോട്ടൊ കയ്യില്‍ക്കിട്ടിയിട്ട് :)

അഗ്രജന്‍ said...

കുത്തിവരച്ചത്, കുത്തിയിരുന്ന് വരച്ചതിനേക്കാളും കേമം...!!!
വരകളേയും കടത്തിവെട്ടിയ വരികള്‍...!

സജീവേട്ടാ... താങ്കളുടെ യജ്ഞം സമ്പൂര്‍ണ്ണ വിജയം തന്നെയാണ്... അഭിനന്ദങ്ങള്‍...!

നന്മ നിറഞ്ഞൊരു പുതുവര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നേരുന്നു...

krish | കൃഷ് said...

നൂറാമന്‍ അനോണിയാ‍യ സാക്ഷാല്‍ പുപ്പുലി കലക്കി, അതെന്നെ വരയെഴുത്ത് പുലി.

പുലിയുടെ പണിപ്പുരയില്‍ കിടക്കുന്ന ആത്മാവ് ആവാഹിച്ചിട്ടില്ലാത്ത പുലികളും കൊള്ളാം.
പേര് വെക്കാത്ത പുലി സ്മൈലി പിടിച്ചപ്പഴേ അറിയാം അത് ശ്രീ ആണെന്ന്. തേങ്ങ ഉടക്കാന്‍ വരാതെ എവിടെ മുങ്ങിയവന്‍.

ജാള്യത വേണ്ട. പുലി സെഞ്ചുറി തികച്ചതിന് അഭിവാദ്യങ്ങള്‍.

[ nardnahc hsemus ] said...

സജ്ജീവ് ഭായ്...
ഒരുപാട് നന്ദി, ആദ്യമായാണ് മറ്റാരെങ്കിലും എന്നെ വരച്ചുതരുന്നത്.. തന്നെയുമല്ല, കളര്‍ ചെയ്ത ചിത്രങളെക്കാള്‍ കൂടുതല്‍ മികവുറ്റതായി എനിയ്ക്കുതോന്നിയത് ഈ രേഖാചിത്രങളുമാണ്. മുകളില്‍ എഴുതിയപോലുള്ള ഒരു ജിഞ്ജാസ എപ്പോഴും ഉണ്ടായിരുന്നു. സര്‍ഗ്ഗാത്മക കഴിവുകള്‍ എല്ലാവര്‍ക്കും പറഞിട്ടുള്ളതല്ല..താങ്കള്‍, ദൈവാനുഗ്രഹമുള്ളവനാണ്.

(ഒപ്പം, അന്യം നിന്നുപോയ എന്റെ ഒരു കഴിവിനെ ഇവിടെ പോസ്റ്റുന്ന ഓരോ പോസ്റ്റുകളും കാട്ടി പല്ലിളിയ്ക്കുന്നവനാണ് :)

ഇതില്പരം ഒരു പുതുവത്സരസമ്മാനമെന്ത്??
താങ്കല്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു!!

Kuzhur Wilson said...

ഇയാളെക്കൊണ്ട് ഞാന്‍ ജയിച്ചു

ബഹുവ്രീഹി said...

ഉദ്യമം അപൂര്‍ണ്ണമോ? ഹഹഹ! പുലിത്വത്തിന്റെ മൂ‍ര്‍ത്തീമത്ഭാവമല്ലെ നൂറാംപുലിയാ‍യി ചിത്രങ്ങള്‍ ടേ ടേ ടേ ന്നു വരഞ്ഞു പോസ്റ്റുന്നത്.

തോറ്റിട്ടില്ലാ‍ തോറ്റിട്ടില്ലാ..

നൂറില്‍ നൂറു മാര്‍ക്ക്.

സജ്ജീവൂണിസ്റ്റ് കീ ജയ്...

Mubarak Merchant said...

പുലിപ്പടങ്ങളില്‍ നൂറിന്റെ നിറവുമായി തിളങ്ങിനില്‍ക്കുന്ന സജീവേട്ടന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും 2008 നേരുന്നു..

കൊച്ചുത്രേസ്യ said...

എന്തിനാ സജ്ജീവേട്ടാ നൂറ്‌..നിങ്ങള്‍ടെ കഴിവു വച്ച്‌ ആയിരത്തിന്റെ നിറവ്‌ ഇപ്പഴേ അവകാശപ്പെടാം..
വാഗ്ദാനം പാലിക്കാത്തവന്റെ ജാള്യതയൊന്നും വേണ്ട.. ഒരു വിജയിയുടെ അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കൂ..

എല്ലാവിധ ആശംസകളും..

അഞ്ചല്‍ക്കാരന്‍ said...

പ്രിയ സജ്ജീവ്,
താങ്കള്‍ ജയിച്ചു. ബൂലോകത്ത് താങ്കളുടെ സാനിദ്ധ്യം മറ്റു ബ്ലോഗുകളിലാണ്. അത് താങ്കളുടെ വിജയത്തെ സൂചിപ്പിക്കുന്നു.

നൂറാം പോസ്റ്റ് അനോനിയാക്കാമായിരുന്നു. ബൂലോകത്തിന്റെ നേര് അനോനിമസം തന്നെയല്ലേ?

ബൂലോകത്ത് ഇത്രയും സമര്‍പ്പണ ബുദ്ധിയോടെ ആരെങ്കിലും എന്തെങ്കിലും നാളിതുവരെ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നില്ല. പതിനഞ്ച് ദിനം മുന്നേ പതിനഞ്ചോളം കാരിക്കേച്ചറുകള്‍ ബാക്കിയായിരുന്നു. ദിവസവും ഒരോന്ന് വെച്ച് അത് നൂറില്‍ എത്തിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞത് ആത്മസമര്‍പ്പണം ഒന്നു കൊണ്ടു മാത്രമാണ്.

രാത്രി ര്‍ണ്ടുമണിക്കും മൂന്ന് മണിക്കുമൊക്കെ താങ്കളുടെ സാനിദ്ധ്യം നെറ്റില്‍ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെയും കാരിക്കേച്ചറിന്റെ പണിയിലാണെന്ന് താങ്കള്‍ പറഞ്ഞറിഞ്ഞിട്ടും ഉണ്ട്.

തികച്ചും ആത്മസംതൃപ്തി മാത്രം ലക്ഷ്യമാക്കി നൂറിന്റെ നെറുകയിലെത്തിയ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Dinkan-ഡിങ്കന്‍ said...

പുലിക്കൂട്ടത്തിന് സ്വാഗതം.

ഈ ശ്രമങ്ങള്‍ വളരെ കഠിനം ആണെന്നറിയാം സജ്ജീവ്. അഭിനന്ദനങ്ങള്‍ എത്ര പറഞ്ഞാലും മതിയാകില്ല.

പുതുവത്സരാശംസകള്‍

ആഷ | Asha said...

എനിക്കും ദാ ഇവരൊക്കെ പറഞ്ഞതു തന്നേ പറയാനുള്ളൂ. എന്തിനാ തോറ്റൂന്നൊരു ഭാവം?
എന്തിനാ ഈ ക്ഷമാപണം?
അതിന്റെയൊന്നും കാര്യമില്ല മാഷേ.
ഇങ്ങനെ വരയ്ക്കപ്പെട്ടതു തന്നെ മഹാഭാഗ്യമായി കരുതുന്നു. :)

താങ്കള്‍ക്കും കുടുംബത്തിനും സമാധാനത്തിന്റേയും സന്തോഷത്തിന്റെയും സമ്പല്‍‌സമ്യദ്ധിയുടെയും ഒരു പുതുവര്‍ഷം നേര്‍ന്നു കൊള്ളുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മാഷെ..നേരില്‍ കാണാനൊ സംസാരിക്കാനൊ പറ്റീട്ടില്ല, എന്നാല്‍ ഇങ്ങെനെയെങ്കിലും കാണാന്‍ അവസരം തന്നതിന് സജിവ് മാഷിന് നന്ദി..!

കാളിയമ്പി said...

ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പോ
ശ്ശ്ശ്ശരണമയ്യപ്പോ
ശ്ശരണമയ്യപ്പോ........

നൂറുപുലികളെ പിടിച്ചുകെട്ടി വരച്ചെടുത്ത സഞ്ജീവേട്ടന്‍ തന്നെ ഈ ബ്ലോഗുകാവിലെ അയ്യപ്പന്‍. ശരണമയ്യപ്പോ
( ഈ കമന്റിടാന്‍ ഇന്നലെ മുതല്‍ കറങ്ങിനടക്കുവാ. 99 ഇല്‍ ഇട്ടേച്ച് പോയാലോ എന്നുവരെ ചിന്തിച്ചു. ഒന്നുറങ്ങിയെഴുനേറ്റപ്പോഴേയ്ക്കും ഇത്രയുമായി....)

പിന്നെ ആ കുത്തിവരകളുടെ ഗമ അപാരം തന്നെ. കളറു വരകളെക്കാളും എനിയ്ക്കിഷ്ടട്ടു.നൂറാം പുലി വരവരച്ച രാജാവുതന്നെ.

കാളിയമ്പി said...

ഒരു കാര്യം പറയാന്‍ വിട്ടു. വരകള്‍ക്കൊപ്പം നില്‍ക്കുന്ന വരികളേ.

വാരിധിതന്നില്‍ തിരമാലകളെന്നപോലെ..

തീര്‍ച്ച തന്നെ കടാക്ഷം...

വല്യമ്മായി said...

ഇതാണല്ലേ ഒരു പൂവ് തേടി വന്നപ്പോ ഒരു പൂക്കാലം തന്നെ മുന്നില്‍ എന്നു പറയുന്നത് :)

tk sujith said...

നൂറാം തമ്പുരാന്‍ നീണാള്‍ വാഴട്ടെ!

പുള്ളി said...

ഊണേശ്വരത്തപ്പാ, നൂറല്ല, ആയിരക്കണക്കിന്‍ വരകള്‍ ഇനിയും വരയ്ക്കാറാവട്ടെ. പുതു വര്‍ഷം ആഘോഷിച്ച രീതി കലക്കി. മൂന്നു ദിവസം മുന്‍പ് പടമയച്ചത് ഇത്രവേഗം ആവും എന്ന് കരുതിയതേ ഇല്ല. ബൂലോഗത്തിലെ പരിചയപ്പെടലിന്റെ മാത്രം പേരില്‍ ഇത്ര നിമിഷങ്ങളെങ്കിലും ഞങ്ങള്‍ക്കെല്ലാമായി ചിലവാക്കിയതിന് ആയിരം നന്ദി.

കരീം മാഷ് പറഞ്ഞ പോലെ ഇനിയും വായന മാത്രമായി പോയാല്‍ ശരിയാവില്ലല്ലോ. ന്യൂയറ് റെസല്യൂഷന്‍ ആയി കമന്റെഴുതാന്‍ തീരുമാനിച്ചിരിക്കുന്നു :)

സജീവ് കടവനാട് said...

നൂറാമ്പുലിക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍!!

എതിരന്‍ കതിരവന്‍ said...

നൂറാക്കികഴിഞ്ഞ് എതിനാണ് ഈ അതിവിനയം? കാര്‍ടൂണേശ്വരന്‍ ഇപ്പോള്‍ നൂറേശ്വരനുമായല്ലൊ.ശതമുഖവരയന്‍പുലീ....

പിന്നെ ആ മൂക്കിനു അത്ര പ്രശ്നമില്ലാട്ടോ. അതേല്‍ പിടിച്ച് ‘തെമ്മാടീ കുസൃതിക്കുട്ടാ‘ എന്നൊരു വിളി ഇതാ വരുന്നു.

അങ്കിള്‍ said...

ഇത്രത്തോളം മലയാള ഭാഷ കൈയ്യിലുണ്ടായിരുന്നോ. ഇതിന്റെ നൂറിലൊന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കണ്ടാസ്വദിച്ചിട്ട്‌ മിണ്ടാതെ ഞാന്‍ പോകില്ലായിരുന്നു. എന്നെപ്പോലെ മിണ്ടാതെ പോയ ധാരാളം പേര്‍ ഉണ്ടെന്ന്‌ തീര്‍ച്ച. കുറച്ചൊക്കെ അസൂയ കൊണ്ടാണേ.

Cartoonist said...

സമ്പൂര്‍ണകതിരവനോട് മാത്രം,

അതതിവിനയമല്ലായിരുന്നു. ജീവിതത്തിന്റെ, എനിക്കു വലുതെന്നും ദുസ്സഹമെന്നും തോന്നിച്ച പ്രതിസന്ധികളില്‍, കൈത്താങ്ങു തന്ന ചങ്ങായിയാണീ കാര്‍ട്ടൂണിങ്ങ്. ഇതില്ലായിരുന്നെങ്കില്‍, ഞാനെത്രമാത്രം പരിമിതവിഭവനാകുമായിരുന്നുവെന്ന് എനിയ്ക്കേ അറിയൂ.
ഇങ്ങനെയൊന്നും അവകാശപ്പെടാനില്ലാത്ത ധാരാളം പാവപ്പെട്ട കൂട്ടുകാര്‍ എനിക്കെന്നുമുണ്ടായിരുന്നു.
അന്നുമിന്നും അവര്‍ക്ക് പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാനാവുന്നില്ല.
അതൊക്കെ വെച്ചുനോക്കുമ്പോള്‍, നൂറടിക്കുന്നതും നൂറടിക്കാനാവാതെ നൂറടിച്ചു കൂര്‍ക്കം വലിച്ചുറങ്ങുന്നതും തമ്മില്‍ അത്ര വല്യ വ്യത്യാസമുണ്ടോ ? ഹഹഹ

ഏറനാടന്‍ said...

സജ്ജീവേട്ടാ നൂറല്ല, ആയിരമല്ലാ, പതിനായിരം വട്ടം ആശംസകള്‍ നേരുന്നു. നേരില്‍ കാണാനൊത്തതിലും ഒന്നിച്ചിരുന്ന് മൊളകുബജി വാനിഷാക്കാന്‍ പറ്റിയതിലും ഞാന്‍ കൃതാര്‍ത്ഥവാനാണ്‌.

പുതുവല്‍സരാശംസകള്‍ നേരുന്നു...

Unknown said...

കൊള്ളാം എന്നു പറഞ്ഞു നിര്‍ത്തിയാല്‍ അതു ഭംഗിവാക്കു പോലെയാകും ....

സജീവേട്ടനു ജയിചൂട്ടോ...

100ഇനെക്കാള്‍ മികവൊത്ത വിജയം :)

congrats :-)

ദിലീപ് വിശ്വനാഥ് said...

ആരു തോറ്റു? ഇവിടെ ജയം പുലി പിടുത്തക്കാരനു മാത്രം അല്ലേ?
ഇത്രയും പുലികളെ ഇവിടെ നിര്‍ത്തി നി‌ര്‍ത്തിയ ആള്‍ക്ക് വളരെ ഈസിയായി ഒരു പുലിയെക്കൂടി ഇവിടെ നി‌ര്‍ത്താമായിരുന്നു. പക്ഷേ വാഗ്ദാനം പാലിക്കാത്തവന്റെ ജാള്യം മതി എന്നു സജീവേട്ടന്‍ തീരുമാനിച്ചപ്പോള്‍ അതു ഒരു പുതിയ അധ്യായമായി വായിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

ഇവിടെയുള്ള ഒട്ടുമിക്ക പുലികള്‍ക്കും കമന്റ് ഇട്ട ഒരാളാണ് ഞാന്‍. ആര്‍ക്കെങ്കിലും കമന്റ് ഇട്ടിട്ടില്ലെങ്കില്‍ അതു അവരുടെ പടം കണ്ടിട്ടില്ലാത്തത് കൊണ്ടും അവരുടെ ഒരു പോസ്റ്റ് പോലും വായിച്ചിട്ടില്ലാത്തതുകൊണ്ടും ആണ്.

സജീവേട്ടനും പുലികള്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശ്വസിക്കുന്നു.

തറവാടി said...

സജീവ് ,

ലക്‌ഷ്യപ്രാപ്തിക്കഭിനന്ദനങ്ങള്‍ :)

നന്ദു said...

സജ്ജീവ് ജീ,
നൂറാം പോസ്തിന്‍റെ നിറവിന് അഭിനന്ന്ദനങ്ങള്‍.
വര മാത്രമല്ല എഴുത്തും വളരെ നന്നായി.

ദിവാസ്വപ്നം said...

അലക്കി എന്ന് അവകാശപ്പെടാം. അലക്കിപ്പൊളിച്ച് കലക്കി കട്ടിലൊടിച്ചൂന്നും പറയാം.

വരയാണോ വാക്കാണോ മുന്‍പില്‍ എന്ന് മാത്രം ഏകസംശയം.

സ്നേഹാദരപൂര്‍വ്വം,

സാജന്‍| SAJAN said...

സജ്ജിവ്ജി, അഭിനന്ദനങ്ങള്‍ ഒപ്പം ന്യൂ ഇയര്‍ ആശംസകളും
ഈ കുത്തിവര എനീക്കേറെ ഇഷ്ടമായി, വളരെ നന്ദിയുണ്ട്!

nalan::നളന്‍ said...

തോല്‍പ്പിച്ചല്ലോ ഞങ്ങളെ, അഭിനവ ചെക്കോവെ!

ബയാന്‍ said...

:)
ഇരയെ പിടിക്കാണുള്ള പുലിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തലകുനിക്കുന്നു ; 100 ഇരകളേ കൂട്ടിനകത്താക്കി പുലിപ്പുറത്തു കയറിയുള്ള താങ്കളുടെ യാത്രയ്ക്കു മംഗളം.

നല്ലത് മാത്രം നേര്‍ന്നു കൊണ്ട്; നവവത്സരാശംസകള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ തോറ്റ ‘ഞാന്‍‘ ആരാന്ന് മനസ്സിലായില്ല...

അല്ല ഇനി “ശ്ശോ എനിക്ക് വയ്യ ഈ ബൂലോഗരെക്കൊണ്ട് ഞാ‍ന്‍ തോറ്റു” എന്നാണോ ഉദ്ദേശിച്ചത്?

പുതുവത്സരാശംസകള്‍ പുപ്പുലിക്ക്.

അനാഗതശ്മശ്രു said...

വ്യത്യസ്തനാമൊരു കാര്‍ റ്റൂണിസ്റ്റാം സജീവിനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....

ഒന്നുമേ അറിയാത്ത പാവത്തിനെ പ്പോലെ
എല്ലാം ഒളിപ്പിച്ചു വെക്കുന്ന കള്ളന്‍


ബൂലോഗത്തിന്‍ അഭിമാനം ആകും
കാര്‍ ടൂണിസ്റ്റാം സജീവേ
നിനക്കഭിവാദ്യം ..

നിനക്കഭിവാദ്യം ..

(പുലീ സീരീസിലൂടെ ഭൂമി മലയാളം തിരിച്ചറിഞ്ഞല്ലൊ)

( കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ
വ്യത്യസ്തനാമൊരു എന്ന പാട്ടിന്റെ മട്ടു )

ഖാന്‍പോത്തന്‍കോട്‌ said...

ഈ വലിയ പുലികു‌ട്ടില്‍ വരകളിലു‌ടെ ഒരിടം എനിക്കും നല്കിയതിന്‍ സന്തോഷം ഇതു എനിക്കുകിട്ടിയ ആദ്യ പുതുവത്സര സമ്മാനം നന്ദി ......സ്നേഹത്തോടെ ഖാന്‍പോത്തന്‍കോട്

രാജീവ് സാക്ഷി | Rajeev Sakshi said...

നന്ദി.
ഒരു കുത്തിവരകൊണ്ടാണെങ്കില്‍ പോലും
ഈ പേജുകളൊന്നില്‍ അംഗമാകാന്‍ കഴിഞ്ഞല്ലോ.
നന്ദി പ്രിയ സുഹൃത്തേ.
അപൂര്‍ണ്ണമായ ഈ ഉദ്യമത്തിലെ ഏടുകള്‍ പക്ഷെ പരിപൂര്‍ണ്ണമാണെന്നു തിരിച്ചറിയുക.

വരകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും നിങ്ങള്‍ രചിക്കുന്ന കാരിക്കേച്ചറുകള്‍ക്കു മുന്നില്‍ എന്‍റെ സാഷ്ടാംഗപ്രണാമം.

ദേവന്‍ said...

വന്‍പുലി വാഹനനേ!
തൊണ്ണൂറ്റൊമ്പതു കതിനേം കലക്കി. ഒടുക്കം പൊട്ടിയ കലക്കിയും കലക്കി.

ഇമ്മാതിരി കഴിവുകള്‍ക്കൊക്കെ വെല്‍ത്ത് ടാക്സ് ചുമത്തേണ്ടതാകുന്നു.

അതായത്, ആറാം ക്ലാസ്സ് മുതല്‍ ഡ്രോയിങ്ങ് എന്നൊരു പീരിയഡ് നിലവില്‍ വന്നു. അക്ഷരം പോലും ഒരേ രീതിയില്‍ രണ്ടു തവണ എഴുതാന്‍ പറ്റാത്ത ഞാന്‍ ആദ്യമേ തന്നെ സാറിനെക്കണ്ട് സുകുമാരകലകള്‍ എനിക്കു വിധിച്ചിട്ടില്ല സുകുമാരന്‍ സാറേ ഞാന്‍ വരപ്പീരിയഡല് വല്ല നോട്ടും എഴുതിക്കോട്ടേ എന്നു ചോദിച്ചു. ചിത്രകാരനാവാന്‍ തലയില്‍ വര വേണമെങ്കിലും ഒരുമാതിരി പടം വരയ്ക്കാന്‍ ഏതവനും കഴിയും നീ ശങ്കിക്കാതെ ശ്രമിക്കെന്നായി അദ്ദേഹം.

ശങ്കിച്ചാണെങ്കിലും ആത്മാര്‍ത്ഥമായി ശ്രമിച്ചു. പടം സാറെടുത്തു നോക്കി. നവരസങ്ങളും സപ്തവര്‍ണ്ണങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് മാറിയും തിരിഞ്ഞും കളിച്ചു.
"ഇതെന്തിന്റെ പടമാ കുട്ടീ?"
"താറാവ്"
"അപ്പോള്‍ താഴെ കാണുന്നതോ?"
"അത് താറാവു നീന്തുന്ന വെള്ളം."
അടുത്ത പീരിയഡ് മുതല്‍ ഞാന്‍ നോട്ടെഴുതി, പുസ്തകം വായിച്ചു, വെറുതേ ഇരുന്നു. ഒരിക്കലും പിന്നാരും എന്നെ വരപ്പിച്ചിട്ടില്ല.

ആ എന്നെ ഇമ്മാതിരി പടങ്ങള്‍ വരച്ചു കാണിച്ചാല്‍... ഞാനും മനുഷ്യനല്ലേ, എനിക്കുമില്ലേ അസൂയയും കഷണ്ടിയും?

സജ്ജീവേ, അഭിനന്ദനങ്ങള്‍. നൂറ് നൂറായിരമാകട്ടെ.

ഇടിവാള്‍ said...

തോറ്റിട്ടില്ല തോറ്റിട്ടില്ല
തോറ്റ ചരിത്ര കേട്ടിട്ടില്ല..

സജ്ജീവണ്ണാ..
അണ്ണനൊരു സംഭഹ്വമാആണേയ്.. ഈ ബ്രില്ല്ല്യന്‍സ് ബ്രില്യന്‍ എന്ന വസ്തു ഓവറായി ഡെപൊശിറ്റഡ് ആയതിനാലാണോ അങ്ങ്യുടെ ശരിരം ഇത്രയും വണ്ണത്തില്‍ എന്നു പോലും സംശയാദ്യാതകമാണീ വരകള്‍..

വരകള്‍ മാത്റ്റ്രമോ.. എഴുത്തല്ലേ അതിലും കേമമ

ആരാധനാപൂര്‍വം
ഒരു വിനീത ആരാധകന്‍
** ആ സങ്കുവിനെ വരച്ചത് പകുതിയേ ആയിട്ടൊള്ളൂ എങ്കിലും, അതു ശരിയായിട്ട്റ്റില്ലെന്നു തോന്നുന്നു. ബൈ ദ ബൈ, അവന്റെ ബൂള്‍ഗാന്‍ ഇപ്പോഴില്ല. എലി കരണ്ടത്രേ ;)

Sreejith K. said...

അമറന്‍ പടങ്ങള്‍. ഒന്നിനൊന്ന് മെച്ചം. നളനും, മിടുക്കനും, മഴത്തുള്ളിയും ഒക്കെ കെങ്കേമം. (മുല്ലപ്പൂവിനെ വയസ്സി ആക്കിക്കളഞ്ഞു.) ഈ ഉദ്യമം അഭിനന്ദനാര്‍ഹം. നന്ദി

retarded said...

സജീവണ്ണാ... അണ്ണനാനണ്ണാ അണ്ണന്‍!
എനിക്കറിയാവുന്നവരുടെ രൂപമല്ല, മറിച്ച് അത്മാവാണു വരകളിലൂടെ ആവാഹിച്ച് വെച്ചിരിക്കുന്നത്...

എനിക്ക് നേരിട്ടറിയാത്തവരുടെ ഭാവഹാവാദികള്‍ പോലും ഉഗ്രന്‍.

എല്ലാ ഭാവുകങ്ങളും നേരുന്നു.....

അഭയാര്‍ത്ഥി said...

I wish you could use your great talent to scribble in the mass media (Print or visual).

SO you have drawn 100 bits of tigers(not paper tigers).



All the best -keep the good work going on

അഭിലാഷങ്ങള്‍ said...

ഹലോ ഹലോ...

ഹലോ മഷേ.....

100 ബോള്‍ ഉള്ള ഒരു ഗൈമില്‍ 100 ബോളുകളിലും സിക്സറുകളടിച്ച് ഹ്യൂജ് സെഞ്ച്വറിയോടെ കളി ജയിച്ച്, ഈ ബൂലോക സ്റ്റേഡിയത്തിലെ മുഴുവന്‍ കാണികളുടെയും മനസ്സ് കീഴ്‌പ്പെടുത്തി കളിയിലെ ‘മാന്‍ ഓഫ് ദ മാച്ചും’, ‘മാന്‍ ഒഫ് ദ സീരീസ്’ അവാര്‍ഡും നേടിയതിന് ശേഷം “ഞാന്‍ തോറ്റു” എന്ന് പറഞ്ഞാല്‍, സജീവേട്ടാ... എനിക്ക് രണ്ടാലൊന്ന് ചെയ്യേണ്ടിവരും. ഒന്നുകില്‍ ഓടിവന്ന് ഒറ്റ ചവിട്ട് വച്ച് തരും, എന്നിട്ട് ഞാന്‍ തെറിച്ച് വീഴും! അല്ലേല്‍ ഒരു ബക്കറ്റ് ബൂസ്റ്റ് കുടിച്ച് ഓടിവന്ന് ‘ദിസ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജിയെടാ മോനേ ദിനേശാ’ ന്ന് ഗര്‍ജിച്ച് ആത്മാര്‍ത്ഥമായി ഒരു ചവിട്ട് വച്ച് തരും, ഇയാള്‍ കൊച്ചിയില്‍ നിന്ന് അങ്ങ് ഊണേശ്വരത്ത് പോയി വീഴും. പറഞ്ഞില്ലാന്ന് വേണ്ട.

“നൂറിന്റെ നിറവ് വേണ്ടെന്നു വെയ്ക്കാം“, അതെന്തിന്? ഈ പുതുവര്‍ഷം ആ നൂറിന് കൂടുതല്‍ ശോഭനല്‍കുകയാണ് ചെയ്യുന്നത് .

പിന്നെ, “നേടിയവന്റെ ആഹ്ലാദം തന്റേതല്ലെന്നു കരുതാം“. ങാ.. അത് വേണേല്‍ കരുതിക്കോ..! കാരണം ഈ ആഹ്ലാദം താങ്കളുടെത് മാത്രമല്ല.. ബൂലോകത്തെ എല്ലാവരുടെതുമാണ്.

ദാ, ആ അഞ്ചല്‍ക്കാരന്‍ പറഞ്ഞ അഭിപ്രായത്തിന്റെ താഴെ ഞാനെന്റെ ഒരു 10 -20 ഒപ്പ് ഇടുകയാണ്. കാരണം എനിക്ക് മനസ്സില്‍ തട്ടിയ ഒരു കമന്റാണ് അത്. താങ്കളുടെ ആത്മാര്‍ത്ഥത എത്രയാണെന്ന് അത് വ്യക്തമാകുന്നു. പിന്നെ, “ബൂലോകത്ത് താങ്കളുടെ സാന്നിദ്ധ്യം മറ്റു ബ്ലോഗുകളിലാണ് !“. സത്യമാണദ്ദേഹം പറഞ്ഞത്. ഞാനടക്കം മിക്കവരും അവരുടെ ബ്ലോഗുകളില്‍ കാരിക്കേച്ചറുകള്‍ പ്രദര്‍ശ്ശിപ്പിച്ചിരിക്കുന്നത് താങ്കളോടുള്ള സ്നേഹവും ബഹുമാനവും, കടപ്പാടും കൊണ്ട് മാത്രമല്ല, ദൈവം കനിഞ്ഞനുഗ്രഹിച്ചുതന്ന ആ അമൂല്യമായ കലാവിരുതിനോടുള്ള ആദരവും, താങ്കളുടെ രചനകള്‍ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണം എന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.

അയ്യോ, പറഞ്ഞ് പറഞ്ഞ് ഇത് ഒരു നോവലായിപ്പോകും.

സോ, മൈ ഡിയര്‍ സജീവേട്ടാ..

താങ്കള്‍ ജയിച്ചിരിക്കുന്നു! നൂറുതവണ ജയിച്ചിരിക്കുന്നു!! താങ്കള്‍ മാത്രമല്ല.. കുഴൂര്‍ വിത്സണ്‍ പറഞ്ഞത് പോലെ, താങ്കളെകൊണ്ട് ബൂലോകത്തിലെ ഒരോരുത്തരും വിജയിച്ചിരിക്കുന്നു. ‘കേരളഹഹഹ’ ബൂലോകത്തിന്റെ വിലമതിക്കാനാവാത്ത ഒരു അസറ്റായി എന്നെന്നും നിലനില്‍ക്കട്ടെ!

പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്

-അഭിലാഷ്, ഷാര്‍ജ്ജ

കരീം മാഷ്‌ said...

സജീവിന്റെ വരകള്‍ ബ്ലോഗിനു പകര്‍ന്ന സൗന്ദര്യം കുറച്ചൊന്നുമല്ല.കമണ്ടുകള്‍ കാണാത്തപ്പോള്‍ നിരാശനാവരുത്‌. "ഇഗോപനി" ബാധിച്ച ബ്ലോഗര്‍കുലത്തിനു താമസിയാതെ ബോധോദയം വരുമെന്നും പ്രതിരോധശേഷി നേടുമെന്നും ഇല്ലങ്കില്‍ ഈ ബ്ലോഗിംഗ്‌ സൗകര്യം താമസിയാതെ മരിച്ചൊടുങ്ങുമെന്നും പലരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

നല്ലൊരു പുതുവര്‍ഷം നേരുന്നു.

സുല്‍ |Sul said...

നൂറില്‍ നൂറു മാര്‍ക്കും മെഡലും സാക്ഷിപത്രങ്ങളും ആനയും അമ്പാരിയുമായി നില്‍ക്കുമ്പോഴും ഞാന്‍ തോറ്റു എന്ന ആ ഒരു വരിയുണ്ടല്ലോ അതിന്റെ വ്യാപ്തിയും അത് പറയാനുള്ള ആര്‍ജ്ജവവും അത് നൂറില്‍ ഒന്ന് പേര്‍ക്കേ കാണൂ. അവിടെയും താങ്കള്‍ വിജയിക്കുന്നു പ്രിയ സുഹൃത്തേ. വീണ്ടും നൂറില്‍ തൊണ്ണൂറ്റി ഒമ്പതായ ഞങ്ങളെ പരാജിതരാക്കിക്കൊണ്ട് :)

പുത്താണ്ട് വാഴ്ത്തുക്കള്‍!!!

-സുല്‍

ഏ.ആര്‍. നജീം said...

ഈ ബൂലോക പുലിപിടുത്തക്കാരന്‍ പുപ്പുലിയുടെ ഓരോ പോസ്റ്റും സസൂഷ്മം ഞാന്‍ കാണാറുണ്ടായിരുന്നു. അവസാനമായപ്പോള്‍ കമന്റുകള്‍ നന്നേ കുറഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെ ഈ പരിശ്രമം ശ്രദ്ധിക്കപ്പെടുന്നില്ലെ എന്ന് തോന്നിപ്പോയി. അതിനെ കുറിച്ച് കൂടുതന്‍ മനസ്സിലാക്കിയപ്പോഴാണ് അറിഞ്ഞത് എന്ത് കൊണ്ടോ "കെരള ഹ ഹ ഹ" എന്ന ബ്ലോഗ് തനിമയാളവും ചിന്തയും കാണിക്കുന്നില്ലായിരുന്നു അതാണ് വായക്കാരുടെ എണ്ണവും കമന്റും കുറയാന്‍ കാരണം.

അക്കാര്യം ഞാന്‍ സജ്ജീവ് ഭായിയെ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം അതിന് മുന്‍പേ അത് ശ്രദ്ധിച്ചിരുന്നു എന്നും കമന്റുകള്‍ അല്ല തുടങ്ങിവച്ച കൃത്യം ചെയ്തു തീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മനസംതൃപ്തി ആണ് ലക്ഷ്യമെന്ന് പറയുകയും ഒരു തപസ്യപോലെ അത് ചെയ്തു തീര്‍ക്കുകയും ചെയ്തപ്പോ. സജ്ജീവ് ഭായ്‌യോടുള്ള സ്‌നേഹം ബഹുമാനത്തില്‍ എത്തുകയായിരുന്നു...

ഈ നൂറിന്റെ മികവില്‍ താങ്കള്‍ക്ക് എല്ലാ ആശംസകളും നേരുന്നു..

സിദ്ധാര്‍ത്ഥന്‍ said...

നൂറാമാ...
പൂന്തിങ്കളില്‍ പങ്കമണച്ച ധാതാവ-
പൂര്‍ണ്ണതയ്ക്കേ വിരചിച്ചു വിശ്വം എന്നു കേട്ടിട്ടുണ്ടോ?
അതായതു് അപൂര്‍ണ്ണതയായിരുന്നു ലക്ഷ്യമെങ്കില്‍ വിശ്വത്തെ വരച്ചാല്‍ പോരായിരുന്നോ എന്നര്‍ത്ഥം. ;)

താങ്കളുടെ മനസ്സും വരയും ഇതേ നൈര്‍മ്മല്ല്യത്തോടെ ഭഗവാന്‍ സംരക്ഷിക്കട്ടേ എന്നാശംസിക്കുന്നു.

420 said...

തകര്‍പ്പന്‍.. വരയും വാക്കും..
അഭിവാദ്യങ്ങള്‍...
:)

Haree said...

എനിക്ക് ഈ കണക്കു മനസിലായില്ല, എങ്ങിനെയാ തോല്‍ക്കുന്നത്? 100 എണ്ണവും വരച്ചു തീര്‍ന്നിട്ടുണ്ടല്ലോ... ഈ പോസ്റ്റില്‍ അതില്‍ കൂടുതലും... :)

അപ്പോളെല്ലാ അഭിനന്ദനങ്ങളും... അടുത്ത വര്‍ഷം ഇത് ഇരുനൂറാക്കൂ...

ഓഫ്: എന്റീശ്വര! എനിക്കിത്രയും പ്രായമുണ്ടോ? ഇനി ഞാനല്ലേ? :) :) :)
--

കണ്ണൂസ്‌ said...

മലയാളം ബ്ലോഗിലെ ഏറ്റവും ക്രിയാത്‌മകനായ വ്യക്തി ആരാന്ന് ചോദിച്ചാല്‍ പറയാന്‍ ആദ്യം തോന്നുന്ന പേരാണ്‌ സജ്ജീവിന്റേത്.

നൂറ്റമ്പത് ദിവസം കൊണ്ട്, ബ്ലോഗില്‍ സജീവമായ നൂറ് പേരുടെ ക്യാരികേച്ചറുകള്‍ ഏറെയൊന്നും വ്യത്യാസമില്ലാതെ വരച്ചു തീര്‍ത്തു എന്നത് ചെറിയ കാര്യമല്ല.

സജ്ജീവ് ആവശ്യപ്പെട്ടിട്ടും, മടിയും അലംഭാവവും കാരണം എനിക്ക് ഇതില്‍ ഒരാളാവാന്‍ പറ്റിയില്ല എന്ന സങ്കടം ബാക്കി. :(

സന്തോഷവും സമാധാനവും നിറഞ്ഞ നവ‌വര്‍ഷം നേരുന്നു സജ്ജീവിനും കുടുംബാംഗങ്ങള്‍ക്കും.

അതുല്യ said...

തെമ്മാടീ... മര്യായ്ക് മുഴോനും വരച്ചോണം പറഞേക്കാം.. അല്ലെങ്കില്‍ അറിയല്ലോ ഘ്രും!

വയസ്സില്‍ ഞാനാ മൂത്തത് ഞാനാ മൂത്തത് എന്നൊരു ഫ്രിക്ഷന്‍ നമ്മള്‍ തമ്മില്‍ നടക്കുന്നുണ്ടേലും, ഇനീം വരച്ചില്ലെങ്കില്‍, തെമ്മാടീംന്നും തോന്നീവാസ്സീംന്ന് ഒക്കേനും ഞാന്‍ വിളിയ്കും തന്നെ.

ഇന്നലെ വീട്ടില്‍ നടന്ന കൊച്ചുക്കൂട്ടത്തില്‍ പോലും, ആ ഫോട്ടോ ഫ്രേം ആണു ഒരുപാട് സംസാര വിഷയം ആയത്, വീട്ടിനകത്ത് നിന്ന് ഏതെങ്കിലും പടം പിടിയ്കുമ്പോഴും അപ്പൂന്നു നിര്‍ബ്ബന്ധമാണു ബാക്ക് ഗ്രൌണ്ടില്‍ കാരിക്കേറ്റര്‍ വരണം. അവനെ കൂട്ടുകാരുടെ ഒരു ഫോള്‍ടര്‍ തന്നെയുണ്ട് ഇനി സജ്ജീവിനെ കൊണ്ട് വരപ്പിയ്കാന്‍. അവിടെയ്കെത്തുമ്പോഴ് കൈമാറാംന്ന് കരുതിയിരിയ്കുന്നു ഞാന്‍.

ഒരുപാട് നന്നായി വര‍ച്ചും, അതിലും നന്നായി അതില്‍ കോറിയിട്ടും, (ദ ബെസ്റ്റ് റൈറ്റ് അപ്പ് - ശ്രീജിത്തിന്റേത്)എന്നും എന്നും നിങ്ങള്‍ പലരുടെയും ഇമെയില്‍ ചാറ്റിലെ വിഷയമായിരുന്നു. അതും പോരാഞിട്ട് ഞാന്‍ ഓര്‍ക്കുന്നു, നിങ്ങള്‍ ഗ്രൂപ്പ് മെയിലില്‍ പുതിയ ബ്ലോഗ്ഗ്ഗ് 200 പേര്‍ക്കോ മറ്റോ അയച്ച് അത് പുലിവാലായതും, ഞാന്‍ കയര്‍ത്തതുമൊക്കെ ഇപ്പോ :)

സജ്ജീവ് പറഞതിനോട് ഞാന്‍ യോജിയ്കുന്നു, നമുക്ക് കമന്റ് വേണ്ട സജ്ജീവ്, പടം പബ്ലീഷാക്കുക എന്നത് മാത്രമാണു സജ്ജീവ് ചെയ്യേണ്ടത്. അതാണു നിങ്ങള്‍ ചെയ്തതും. അത് മതി. ആദ്യം വാഗ്ദാനം, പിന്നെ ലംഘനം. അതോണ്ട്, ഇനി ലംഘനം!

ഒരുപാട് നന്ദി പോറ്റ്രേയിറ്റിനും അതിന്റെ പിന്നിലെ എരിപൊരിച്ചിലെടുത്ത് അത് ഹോട്ടലില്‍ എത്തിച്ചതിനും. MAN, YOU ARE THE BEST!

Kaithamullu said...

സജ്ജീവെ,

നവവല്‍സരത്തില്‍ എല്ലാ നന്മകളും നേരുന്നു.
-അനുഗ്രഹങ്ങളും!(അതുല്യേക്കാള്‍ ചെറുപ്പാ‍ ഞാനെങ്കിലും സജ്ജീവിനേക്കാള്‍ മൂത്തതാണല്ലോ..ല്ലോ..ല്ലോ!)

ഞാന്‍ എഴുതാന്‍ നിനച്ച കാര്യങ്ങല്‍ അഞ്ചല്‍ക്കാരനും ദേവനും മുന്നേക്കേറി പറഞ്ഞു കളഞ്ഞതിനാല്‍ തല്‍ക്കാലം,ലാല്‍ സലാം!

പട്ടേരി l Patteri said...

100% innovation@ 100%കേരള ഹ ഹ ഹ !
100% dedication@ 100%കേരള ഹ ഹ ഹ !
100% commitment@ 100%കേരള ഹ ഹ ഹ !
100% success@100%കേരള ഹ ഹ ഹ !
100% success@100%കേരള ഹ ഹ ഹ !
100% success@100%കേരള ഹ ഹ ഹ !

പുതുവത്സരാശംസകള്‍!!!

കുറുമാന്‍ said...

വന്‍പുലിവാഹനനേ......നമിച്ചു.......

പറയാന്‍ വാക്കുകളില്ല...എന്ത് പറഞ്ഞാലും കുറഞ്ഞ് പോകും.....

100ആമത്തെ പോസ്റ്റ്...വരകള്‍...എല്ലാം ഗംഭീരം.

ആശംസകള്‍

Vempally|വെമ്പള്ളി said...

സജീവെ,
പലരും പറഞ്ഞ കാര്യം വീണ്ടും പറയട്ടെ - താങ്കളുടെ അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും അത്ഭുതാവഹമാണ്. അത്രയൊന്നും ഇപ്പോ ബ്ലോഗുകവലയിലേക്കിറങ്ങാത്ത ഞാന്‍ പോലും സജീവിന്റെ പേനത്തുമ്പില്‍ കയറി. അതിപ്പോ എടുത്ത് വലുതാക്കി വീട്ടില്‍ ഫ്രേം ചെയ്ത് വച്ചിരിക്കുന്നു - അതു കാണുമ്പോ ഒരു സന്തോഷമുണ്ട് - പലപ്പോഴും എന്റെ ഒറിജിനലായ ആ നാടന്‍ സ്വഭാവം നഷ്ടപ്പെടുന്നുണ്ടെങ്കിലും ആ പടത്തില്‍ നോക്കുമ്പോ - “മോനെ ഇതു തന്യാ നീ“ എന്ന ബോദ്ധ്യം എനിക്ക് തിരിച്ചു കിട്ടുന്നു. നന്ദിയുണ്ട്. പ്രൈവറ്റു കാര്യം വിടട്ടെ - ബ്ലോഗ്ഗില്‍ ഇത്രയും ഭംഗിയായി ഇത്രയും പുലികളെ ഇത്രയും ബുദ്ധിമുട്ടി വരച്ചിട്ട താങ്കളെ ഈ നൂറു തികയുന്ന വേളയില്‍ അഭിനന്ദനമറിയിക്കട്ടെ. താങ്കള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നല്ല ഒരും പുതു വത്സരവു നേരുന്നു.

Promod P P said...

പത്ത് പേര്‍ പറഞ്ഞു കഴിയട്ടെ എന്ന് കരുതി ഇത്ര നേരം മിണ്ടാതിരുന്നതായിരുന്നു.

കഴിഞ്ഞ 5-6 മാസത്തെ സൌഹൃദം ഈ (വലിയ) മനുഷ്യനുമായി.

കൊച്ചിയില്‍ ചെന്നാല്‍ ഇദ്ദേഹത്തെ കണ്ടേ മടങ്ങു.ജേഷ്ഠസ്ഥാനത്ത് അധികം പേരില്ലാത്തതു കൊണ്ട് അങ്ങനെ വിളിച്ച് പരിചയം കുറവ്.വയസ്സില്‍ എന്നേക്കാള്‍ നാലു കൊല്ലത്തിന്റെ മൂപ്പേ ഒള്ളു എങ്കിലും ആദ്യം കണ്ട ദിവസം മുതല്‍ സജീവേട്ടാ എന്നേ വിളിക്കാന്‍ തോന്നിയിട്ടൊള്ളു.ഈ 100 ക്യാരിക്കേച്ചറുകള്‍ വരച്ചു തീര്‍ക്കാന്‍ അദ്ദേഹം എട്ടുത്ത എഫ്ഫര്‍ട്ട് ചെറുതല്ല. പുലി നിര്‍മ്മാണത്തിനായി ആരോഗ്യം പോലും വക വെക്കാതെ നിരവധി രാത്രികള്‍ ഉറക്കമൊഴിച്ച് ഇരുന്ന് വരച്ച കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.വെള്ളം കുടി സദസ്സുകളില്‍ അച്ചാറും നാരങ്ങാ വെള്ളവും മാത്രം കഴിച്ച് കൊണ്ട് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും സ്വന്തം അഭിപ്രായങ്ങള്‍ മറയില്ലാതെ പറയുകയും ചെയ്യുന്ന,പുക വലിക്കാത്ത മദ്യപിക്കാത്ത ഈ മനുഷ്യന്‍ ഞങ്ങളുടെ കൂട്ടായ്മയില്‍ എന്നും മഹാമേരു പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു അത്യപൂര്‍വ വ്യക്തിത്ത്വത്തിന്റെ ഉടമയാണ്.

ഇനിയും ഇതു പോലെ നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷവും സജീവേട്ടനു വരയ്ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

അതുല്യ said...

സജ്ജീവേ ഇത് ശരിവച്ച് കൊടുക്കരുത് തഥേട്ടനു? അന്ന് നമ്മള്‍ ഒന്നിച്ചല്ലേ തഥേട്ടാ തഥേട്ടാന്ന് വിളിച്ചത്? തഥാഗഥോ നിങ്ങളു തന്നെ മൂത്തത്. 54 = 10 എന്ന സ്കേയിലിലാണോ നിങ്ങളു വയസ്സിനേം കാണുന്നത്?

ഞാന്‍ ഓടിയില്ല. ഇവിടുണ്ട്.

Pramod.KM said...

ത്രിപുര സുന്ദരിക്കുഞ്ഞമ്മ ഫോണിലൂടെ നന്ദി പറയാന്‍ പറഞ്ഞു:)
ആശംസകള്‍..:)

un said...

ഫാസ്റ്റസ്റ്റ് സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍! നൂറു കഴിഞ്ഞില്ലേ, ഇനി അടിച്ചു തകര്‍ത്തോ! ഇരുനൂറും മുന്നൂറും ഉടന്‍ തന്നെ തീര്‍ക്കേണ്ടതല്ലേ? :)

എന്നെപ്പോലെയുള്ള പുലിക്കുഞ്ഞുങ്ങളെ വരച്ചു കിട്ടാനുള്ള അപേക്ഷ എവിടെകൊടുക്കണോ ആവോ??

sandoz said...

സജീവേട്ടാ...ടാങ്കറേട്ടാ...
ഈ നൂറുദ്യമം എന്തൂട്ട് ഉദ്യമോണ് എന്റെ ഭീമാകാരാ...
കലക്കന്‍ എന്നു പറഞാ പോരാ...കലകലക്കന്‍...
പിന്നൊരു സോറീം കൂട്ടത്തില്‍..എന്തിനെന്ന് മനസ്സിലായിക്കാണുമല്ലോ...
അപ്പോള്‍ പറഞപോലെ...

ശ്രീ said...

സജീവ്വേട്ടാ...
തോറ്റൂന്ന് പറയുന്നത് വിനയം കൊണ്ടു മാത്രമാണെന്ന് ഇവിടെ ഞങ്ങള്‍‌ക്കെല്ലാവര്‍‌ക്കും അറിയാം... ഇത്രയും കമന്റുകള്‍‌ തന്നെ തെളിയിയ്ക്കുന്നു, സജീവേട്ടന്റെ മഹത് വിജയം. പലരും പറഞ്ഞതു പോലെ ഏതു പോസ്റ്റില്‍‌ ചെന്നാലും അറിയാനാകും സജീവേട്ടന്റെ സാന്നിദ്ധ്യം. അപ്പോപ്പിന്നെ ഇങ്ങനത്തെ ഒരു ചിന്ത അനാവശ്യം തന്നെ.
ബൂലോകത്തെ സൂപ്പര്‍‌ സ്റ്റാറുകളിലൊരാളായ സജീവേട്ടന്‍ ഈ പുതുവര്‍‌ഷത്തില്‍‌ എല്ലാ വിധ നന്മകളും നേരുന്നു

സ്നേഹപൂര്‍‌വ്വം
ശ്രീ

എതിരന്‍ കതിരവന്‍ said...

സജ്ജീവ്:

“തോറ്റു” എന്നു പറഞ്ഞത് ആര്‍ക്കും മനസ്സിലായില്ലെന്ന് ഇപ്പം മനസ്സിലായല്ലൊ.

സ്മൈലി പോലും കിട്ടിയില്ലെന്നു കമ്പ്ലൈന്റോ? ദേ ആ മുഖത്ത് ഒരു സ്മൈലി തെളിഞ്ഞു വരുന്നത് ഞാന്‍ കാണുന്നു.

നിര്‍മ്മല said...

പ്രിയ സജ്ജീവ്,
സമയം കിട്ടുമ്പോഴൊക്കെ ഈ വഴി വന്നു പുലികളി കാണാറുണ്ട് :) കമന്റിട്ടില്ലാന്നു കരുതി ഇഷ്ടപ്പെട്ടില്ലാന്നു കരുതേണ്ട. പലപ്പോഴും ഒന്നെത്തി നോക്കാനേ സമയം കിട്ടാറുള്ളൂ. കമന്റിന്റെ എണ്ണത്തില്‍ വലിയ കാര്യമില്ലെന്നറിയാമല്ലൊ. എന്തായാലും വര തുടരുക, ഫ്രീയായി ചിരിപ്പിക്കുന്നതിനു നന്ദി.

Peelikkutty!!!!! said...

അയ്യേ...തോല്‍‌ക്ക്വേ..
അഭിവാദ്യങ്ങള്‍‌!!!!!!!!

Inji Pennu said...

:) ആശംസകള്‍! ഇവിടെ ഇടം കിട്ടിയില്ലെങ്കിലെന്ത് നൂറ് വട്ടം ഇടം കിട്ടിയതുപോലെയായിരുന്നു ഒരോ പോസ്റ്റും എനിക്ക്.

ഓഫ്: തനിമലയാളത്തിലും ചിന്തയിലും വരാത്തത് ഫീഡ് സെറ്റിങ്ങ്സിന്റെ പ്രശ്നാണോ? അത് നണ്‍ എന്നാണ് സെറ്റ് എങ്കില്‍ വരില്ല്യ.

മൂര്‍ത്തി said...

നവവത്സരാശംസകള്‍...ഇനിയും വരയ്ക്കുക...

ബിന്ദു said...

നൂറില്‍ എത്തിച്ചു നിര്‍ത്താതെ ഇനിയും പുലികളെ വല വീശി പിടിക്കു.. വരയ്ക്കൂ. എല്ലാം നന്നാവുന്നുണ്ട്‌.
ആശംസകള്‍.. അഭിനന്ദനങ്ങള്‍!!! :)

രാജ് said...

ഫീകരന്‍!!!

ആവശ്യപ്പെട്ട ഒരു കാര്യം ചെയ്തുതരുവാന്‍ കഴിഞ്ഞില്ലെന്ന ഖേദമുണ്ട്. ന്യൂ ഇയര്‍ വിഷസ്.

Kumar Neelakandan © (Kumar NM) said...

സജീവ്
താങ്കളുടേയും താങ്കളുടെ പുലിപ്പടയേയും കണ്ട് ഞങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുകയാണ്. പേടിച്ചിട്ടല്ല, ആദരവോടെ.

ഇത് വിജയമാണ്. അപൂര്‍വ്വമായി മാത്രം കാണുന്ന അപൂര്‍വ്വമായി മാത്രം അനുഭവിക്കുന്നരസിക്കുന്ന വിജയം. ആശംസകള്‍

2008 ലും “ നീ വരില്ലേ ? നിന്റെ പുലികളേയും തെളിച്ചുകൊണ്ട്? (കടപ്പാട് : ഓ പി ഒളശ്ശ, ഒളശ്ശ പി ഓ.)

ചീര I Cheera said...

ഇപ്പ്പോഴാണ് എല്ലാംmഒന്ന് വിസ്തരിച്ചു കാണുന്നത്...
ഗംഭീരം... എനീയ്ക്കേറ്റവും ഇഷ്ടമാണീ സ്കെച്ചസ് കാണുക എന്ന സംഗതി..
ഇനീ വിട്ടു പോകില്ല..

പണ്ട് കഥകളി കാണാന്‍ പോകുമ്പോള്‍, ഓരോരുത്ത്തര്‍ അപ്പപ്പോള്‍ അരങ്ങിലുള്ള വേഷം സ്കെച്ച് ചെയ്യുന്നത് കാണാറുണ്ടായിരുന്നു, അത്കാണാന്‍ വലിയ ആഗ്രഹമായീരുന്നു...

Pongummoodan said...

സഞ്ജീവേട്ടാ, ആശംസകള്‍. ജയിച്ചത്‌ അങ്ങെങ്കില്‍ തോറ്റത്‌ ഞാനാണ്‌. അങ്ങയുടെ വരയിലൂടെയെങ്കിലും ഒരു പുലിയാവാന്‍ കൊതിച്ചിരുന്ന പാവം എന്നോട്‌ സ്വല്‍പം പോലും 'പുലിത്വം ' അങ്ങ്‌ കാണിച്ചില്ലല്ലോ? ശ്ശി സങ്കടോണ്ട്‌. ശ്ശി അധികം സങ്കടോണ്ട്‌. വരക്കാന്‍ വിട്ടവരുടെ ഗണത്തില്‍പ്പോലും അങ്ങ്‌ എന്നെ പെടുത്തിയില്ലല്ലോ? :( . എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കല്‍ക്കൂടി...

Cartoonist said...

പ്രിയ പോങ്ങുമ്മൂട്,
തേങ്ങേടെ മൂട് ! ഹല്ല പിന്നെ !
താങ്കള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് പടം വേണമെന്ന് ആവശ്യപ്പെട്ട കമെന്റിന്റെ തൊട്ടുതാഴെത്തന്നെ, ഞാന്‍ താങ്കളുടെ പ്രൊഫൈല്‍ പടം നോക്കി ഒരു ശീഘ്രവര വരച്ച് 5 മിനിറ്റിനുള്ളില്‍ ഒരിടത്ത് പോസ്റ്റ് ചെയ്ത് ലിങ്കും കൊടുത്തിരുന്നത് , ഹാ കഷ്ടം, കണ്ടില്ലെന്നോ !
ഒരു ഇ.മെയില്‍ ഐഡിയെങ്കിലും ഒന്നേല്‍പ്പിയ്ക്കൂ സഹതടിയാ.. എന്നിട്ട് അടുത്താഴ്ച്ച www.kumbalanga.blogspot.com ഒന്നു നോക്ക്വേം ചെയ്യ്യ.

Pongummoodan said...

എന്‍റെ പൊന്നേ, ചക്കരേ സജ്ജീവേട്ടാ,
അങ്ങ്‌ മനസ്സ്‌ നിറയെ 'പുലിത്വ'മുള്ള ആളുതന്നെ. എനിക്ക്‌ സന്തോഷമായി. അല്ലെങ്കിലും നമ്മള്‍ തടിയന്‍മാര്‍ നല്ലവരാ. നന്ദി ചേട്ടാ.. നന്ദി. നിര്‍ഭാഗ്യവശാല്‍ എന്നെ 'വരഞ്ഞത്‌' കാണാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ഒന്ന്‌ അയച്ചുതരാമോ? ചായയും ബോണ്ടയും തരാം. ആവശ്യം പോലെ... :)

harihues@gmail.com അല്ലെങ്കില്‍ haripala77@gmail.com

സ്നേഹപൂര്‍വ്വം
പോങ്ങുമ്മൂടന്‍

Kalesh Kumar said...

നമിച്ചു ഗുരോ....

സാഷ്ടാംഗം നമിച്ചു!

സു | Su said...

നൂറായല്ലോ. തോല്‍‌വിയൊന്നുമില്ല.

ആശംസകള്‍. എന്നും ഈ കലയുടെ സൌഭാഗ്യം കൂടെയുണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ. :)

Mohanam said...

വര കൊള്ളാല്ലോ... ഇപ്പഴാ ഇതു കണ്ടത്.
കലക്കീട്ടുണ്ട്

മോഹനം 

പുതുവല്‍ സര ആശംസകള്‍ 

മുല്ലപ്പൂ said...

സജീവേട്ടാ,

ആദ്യമായാണ് ഞാന്‍ വരക്കപ്പെടുന്നത് . നന്ദി. സന്തോഷം ഈ സെഞ്ചുറിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍. നൂറിന്റെ നിറവിന് ആയിരം അഭിവാദ്യങ്ങള്‍ .

(ഒരു കുഞ്ഞു പ്രതിഷേധം . ഞങ്ങളെ എല്ലാരേം കറുത്ത വര്‍ഗക്കാരാക്കി മാറ്റിയതില്‍ )

Sherlock said...

സജീവേട്ടാ, ദേ ഇപ്പോഴാ കണ്ടത്...

ഒരു നൂറായിരം നന്ദി....കാരിക്കേച്ചറിനു..

പിന്നെ പുലി 100 നു ആശംസകളും..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഒരു പ്രസ്ഥാനം തന്നെയാണല്ലെ ഹിഹി....
സംഭവം കലക്കിയിട്ടുണ്ട് ബൂലോകനിവാസികളെ ഇതിലൂടെയെങ്കിലും കാണാന്‍ പറ്റിയല്ലൊ ഹിഹിഹി.........
അപ്പോള്‍ അതാണ് സംഗതി അല്ലെ..?

Unknown said...

ബൂലോകത്തെ പുതുമുഖമായ കാരണം പലരേം കാണാണ്ടു പോയി...കൂട്ടത്തില്‍ ഇതും...എന്താ പറയാ?വാക്കുകളില്ല....തോല്വി എന്നൊന്നും പറയല്ലേ....

Vanaja said...

കാണാന്‍ ഒരല്‍പ്പ്പം താമസിച്ചു പോയി.നന്നായി, ആശംസകള്‍ എന്നിങനെയൊന്നും പറയുന്നില്ല.

നൂറാമത്തെ പുലിയാവാന്‍ യോഗ്യത എനിക്കല്ലാതെ വേറെ ആര്‍ക്കാ ഉള്ളത്. ഹും. എന്നിട്ടും വരച്ചില്ലല്ലോ.

കിഷോർ‍:Kishor said...

കൊള്ളാം!
:-)

മഴത്തുള്ളി said...

മാഷേ,

നൂറു പുലികളെ വരച്ച് റിക്കാര്‍ഡ് സൃഷ്ടിച്ച താങ്കളുടെ കഠിനപരിശ്രമം എന്തുകൊണ്ടും തിരിച്ചറിയപ്പെടേണ്ടത് തന്നെ. അത് മൂടിവെക്കേണ്ടതില്ല. മാത്രമല്ല നൂറിന്റെ നിറവ് വേണ്ട എന്ന് വെക്കുകയും ഞാന്‍ തോറ്റു എന്ന് പറയുകയും ചെയ്യുന്ന താങ്കളുടെ വിനയപൂര്‍ണ്ണമായ പെരുമാറ്റം ആരും ഇഷ്ടപ്പെടും. തഥാഗതന്റെ കമന്റില്‍ നിന്നുമാണ് കുറെ കാര്യങ്ങള്‍ കൂടി മനസ്സിലായത്. ഇങ്ങനെ നിമിഷനേരം കൊണ്ട് വരക്കുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. എന്തായാലും ഈ കഴിവ് ദൈവാനുഗ്രഹമാണ്, സംശയമില്ല.

ടി.സി.രാജേഷ്‌ said...

ഹെന്റമ്മോ...... ആദ്യം കൊറേ പുലികള്‌ ഊണേശ്വരത്തപ്പന്റെ പുലിമടേല്‌ തല കെണ്ടുവച്ചുതന്നു. ഈയുള്ളവനുള്‍പ്പെടെ. നൂറാമനെക്കാത്തിരിന്നുവര്‍ ഇത്രപേരുണ്ടായിരുന്നൂന്ന്‌ ഇപ്പഴാ അറിഞ്ഞത്‌. ബ്ലോഗിലെ പുപ്പുലികളെല്ലാം നിരന്നിരിക്കുന്നു....
പിന്നെ, സണ്ണിമാഷിനെപ്പറ്റിയുള്ള ലേഖനം ഹൃദയാവര്‍ജ്ജകം തന്നെയായിരുന്നു. നൂറാമത്തെ പുലകള്‍ക്കൊപ്പമുള്ള എഴുത്ത്‌ വരയുടെ നൈര്‍മല്യം കെടുത്തിക്കളഞ്ഞുവെന്ന്‌ ഈയുള്ളവന്‌ അഭിപ്രായമുണ്ട്‌.

മിടുക്കന്‍ said...

അഹ ഹ...!
നൂറിലൊരു കൂട്ടപ്പൊരിച്ചില്‍..!
സത്യം പറഞ്ഞാല്‍ ചില പടം കാണുമ്പോള്‍ ഒര്‍ജിനലിനേക്കാള്‍ നന്നായിട്ടുണ്ട്..!
എനിക്ക് ഇത്ര ഗ്ലാമര്‍ ഉണ്ടെന്ന് വിശ്വസിക്കാനെ സാധിക്കുന്നില്ല..!

Physel said...

ദൈവമേ.................!!! ഞാനെന്നെ സ്വയം വെടിവെച്ചു കൊന്നിരിക്കുന്നു....

ഈ സംഭവം ഇന്നു മാത്രം കാണാന്‍ കഴിഞ്ഞ ഞാന്‍ ഒരു ബ്ലോഗര്‍ എന്ന പേരിനര്‍ഹനല്ല എന്നുറക്കെ പ്രഖാപിച്ചു കൊള്ളുന്നു.. (ചാത്തന്റെ താരോദയം കണ്ടില്ലാരുന്നേല്‍ ഇപ്പഴും ഇവിടെത്തില്ലായിരുന്നു)

ഇനിയൊന്നു നോക്കട്ടേ ഈ പുലികളെയൊക്കെ! ആ എലി സീരീസിലെങ്കില്ലും എന്റെയൊരു പടംmവര്യ്ക്കൂ സജീവ്ജീ..പ്ലീ.......സ്!!

രാജന്‍ വെങ്ങര said...

നോക്കു, കുറെ കണ്ടു, കുറേ പലരുമെഴുതിയതും വായിച്ചു.അതെല്ലാം ശരി തന്നെ.പക്കെംങ്കിലു(പക്ഷെ),എനിക്കു നിങ്ങളോടു ഭയങ്കര ദേഷ്യാണു.പുലികളുടെ കൂട്ടത്തില്‍ പെടുത്താവുന്നവന്‍ അല്ലെങ്കിലും,ഒരു പൂച്ചയാ‍യെങ്കിലും കണ്ടു എന്നെ ഒന്ന് വരച്ചിടാമായിരുന്നു.(എനിക്കു ദേഷ്യം കൂടി വരുന്നുണ്ടു..(പല്ലു കടിക്കുന്നു.),ഇനിയും നിങ്ങളെന്നെ വരക്കാന്‍ ഭാവമില്ലെങ്കില്‍,നിങ്ങളെ കുറിച്ചു ഞാന്‍ കവിതയെഴുതും പറഞ്ഞേക്കാം.. എഴുതി കഴിഞ്ഞിട്ടു പിന്നെ പറയരുതു)
നൂറ്റൊന്നാമന്‍ ആവാന്‍ എന്നെ തിരഞ്ഞെടുക്കണമെന്നു വിനീതവിധേയനായി എളിമയൊടെ,നിങ്ങളുടെ വിശ്വസ്തന്‍ അഭ്യര്‍ഥിക്കുകയാണു..(ഇല്ലെങ്കില്‍..ഉം... (വീണ്ടും പല്ലു കടിക്കുന്നു))

സാല്‍ജോҐsaljo said...

മാഷെ,

തിരക്കും, ബ്ലോഗിന്റെ അമിത ഉപയോഗവും മൂലം ഉണ്ടായ വിലക്കും മൂലം ഇതിലേ വന്നുപോയെങ്കിലും ഒരാശംസതന്നുപോകാന്‍ കഴിഞ്ഞില്ല ക്ഷമിക്കുക. നീണ്ട നാളുകള്‍ക്കു ശേഷമാണ്‍ ഒരു ബ്ലോഗില്‍ കമന്റിടുന്നത്. എന്നെത്തന്നെ എല്ലാരും മറന്നുകാണും!


ഇതില്‍ പലരെയും രണ്ടായിട്ടുകൂട്ടാം! ആയിരം എപ്പ കടന്നെന്നു ചോദിച്ചാ മതി! ഒരു നൂ‍റുകാര്‍ട്ടൂണ്‍ വരയ്ക്കുക അതും കണ്ടിട്ടുപോലുമില്ലാത്തവരെ! അതിനു വേണ്ട ക്ഷമയും കഴിവും സത്യം പറഞ്ഞാല്‍ അസൂയയുണ്ടാക്കുന്നു! വരപഠിച്ചിട്ടും ആ മികവ് എനിക്കുകിട്ടിയില്ല! അതുതന്നെ കാരണം.

ഉദ്യമം അപൂര്ണ്ണമാക്കുന്നു എന്നു തോന്നുന്നെങ്കില്‍.. അതാണു പ്രകൃതമെങ്കില്‍ ഒരു പൂര്‍ണ്ണതയുള്ള കലാകാരനാണ്‍ നിങ്ങളെന്ന് തെളിയിച്ചിരിക്കുന്നു!

നന്ദി, ആശംസകള്‍, അങ്ങനെ എല്ലാം.!

ഈ തിരക്കൊന്നു കഴിഞ്ഞാല്‍ ഈ ‘വാറുണ്ണി’യെ പിടിക്കാന്‍ ഒന്നു വരുന്നുണ്ട്!

അതുവരെ വണക്കം.

പുലികളെ വിട്ടെങ്കിലും, വല്യ സിംഹങ്ങളെ കണ്ടതില്‍ നല്ല സന്തോഷം!

വരയട്ടെ ഇനിയും...

Unknown said...

പുലി, അല്ല പുള്ളിപ്പുലിയാണ് അണ്ണാ.. പുള്ളീപ്പുലി.
എന്തായാലും വക്കുകളില്ല അഭിനന്ദിക്കാന്‍..
അതു കൊണ്ട്
“ഗംഭീരം“ എന്ന ഒറ്റവാക്കിലൊതുക്കുന്നു.

മയൂര said...

അതിഗംഭീരം...:)

ശ്രീവല്ലഭന്‍. said...

സജീവ്,

നുറാമത്തെ പുലി പോസ്റ്റിന് തോണ്ണൂറാമത്തെ കമന്റ് എന്‍റെ വഹ ഇരിക്കട്ടെ. കൊള്ളാം.....എല്ലാം നല്ല വരകള്‍.....അഭിനന്ദനങ്ങള്‍!

Sethunath UN said...

സജ്ജീവ്
താങ്ക‌ളുടെ എഴുത്തും അപാരം തന്നെ!

Sethunath UN said...

അഭിവാദ്യങ്ങ‌ള്‍.. ആശംസക‌‌‌ള്‍

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി